അക്ഷര മുറ്റം ക്വിസ് 2023| Aksharamuttam Quiz 2023|Current Affairs & General Knowledge Questions & Answers

ദേശാഭിമാനി അക്ഷരമുറ്റം പേജിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും


ലോക ജനസംഖ്യാദിനം ജൂലൈ- 11 ന് വേണമെന്ന് നിർദ്ദേശിച്ച മലയാളി ശാസ്ത്രജ്ഞൻ?

കെ സി സക്കറിയ


യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ?

മനീഷ കല്യാൺ


ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ റിസർവ് സ്ഥാപിതമാകുന്നത് എവിടെയാണ്?

ഹാൻലെ (ലഡാക്ക്)


2022 ജൂലായിൽ ഇംഗ്ലണ്ടിലെ ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ട് ആരുടെ പേരിലാണ് നാമകരണം ചെയ്തത്?

സുനിൽ ഗവാസ്കർ


പുകയിലശീലം ഒഴിവാക്കാൻ ആളുകളെ സഹായിക്കുന്നതിന് ലോകാരോഗ്യ സംഘടന ഒരുക്കുന്ന ആപ്പ്?

ക്വിറ്റ് ടുബാക്കോ ആപ്പ്


കമെങ്‌ ജലവൈദ്യുത പ്രൊജക്റ്റ് ഏത് സംസ്ഥാനത്താണ്?

അരുണാചൽ പ്രദേശ്


കേരളത്തിൽ ആദ്യ കാരവൻപാർക്ക് നിലവിൽ വരുന്നത്?

വാഗമൺ


കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്താനായി ആരംഭിച്ച പദ്ധതി?

ബ്ലോസം
(മാജിക് അക്കാദമിയും നബാർഡും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്)


സംസ്ഥാനത്ത് ആദ്യമായി ഏത് ജില്ലയിലാണ് ബഡ്സ് സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങൾ കുടുംബശ്രീ ‘ഇതൾ’ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുന്നത്?

തിരുവനന്തപുരം


ബിറ്റ് കോയിൻ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച ആദ്യ രാജ്യം?

എൽസാൽവദോർ ( മധ്യ അമേരിക്കൻ രാജ്യം)


‘വാഷിംഗ്ടൺ’ എന്നത് ഏത് അത്യുൽപാദനശേഷിയുള്ള ഫലത്തിന്റെ സങ്കരയിനമാണ്?

പപ്പായ


ഇന്ത്യൻ രാഷ്ട്രപതിയുടെയും ഉപരാഷ്ട്ര പതിയുടെയും പ്രധാനമന്ത്രിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷാസംവിധാനങ്ങളെ പറ്റി പ്രതിപാദി ക്കുന്ന ഔദ്യോഗിക രേഖ ഏതു പേരിലാണ് അറിയപ്പെടുന്നത് ?

Blue book


വന്യജീവികൾക്ക് എക്സ്പ്രസ് വേ കടന്നുപോകാൻ ഹരിത മേൽപ്പാലം നിർമ്മിക്കുന്ന നഗരം?

നാഗ്പൂർ


ലോക ബാലപുസ്തക ദിനം?

ഏപ്രിൽ 2
(വിഖ്യാത കഥാകാരൻ ഹാൻസ് ക്രിസ്റ്റൻ ആൻഡേഴ്സണിന്റെ ജന്മദിനമാണ് ഏപ്രിൽ 2)


ഹിമാലയത്തിലെ ഭൂകമ്പമേഖലകൾ മാപ്പ് ചെയ്യുന്നതിനായി ISRO യും നാസയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം?

നിസാർ (NISAR)


ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നത് എവിടെയാണ്?

ബംഗളൂരു


സംസ്ഥാനത്ത് മിൽമ ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കാനുള്ള പദ്ധതി?

റി പൊസിഷനിങ്‌ മിൽമ 2023


കാഴ്ച പരിമിതർക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ?

ഹർമൻ പ്രീത് കൗർ


റോഡ് അപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനും സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് AI അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ച പദ്ധതി?

സേഫ് കേരള


കാർബൺ ന്യൂട്ടൽ പ്രവർത്തനങ്ങൾക്ക് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ പുരസ്കാരം നേടിയ കേരളത്തിലെ പഞ്ചായത്ത്?

മീനങ്ങാടി


ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം?

കേരളം


വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രം?

സബാഷ് മിതു


സംസ്ഥാനത്ത് ജീവിതശൈലി രോഗ നിർണയത്തിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?

ശൈലി ആപ്പ്


കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി?

വിദ്യാനിധി


2023 -ൽ ഇന്ത്യയിലെ മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുത്തത്?

ചെറുതന (ആലപ്പുഴ)


ലോക ഭൗമദിനം?

ഏപ്രിൽ 22


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ അനാവരണം ചെയ്തത് സംസ്ഥാനം?

തെലങ്കാന


ഏഷ്യയിലെ ആദ്യ ബാല സൗഹൃദ നഗരം?

തൃശൂർ


ഇന്ത്യയിൽ ആദ്യമായി ആരോഗ്യ അവകാശ നിയമം പാസാക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ


യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം നിലവിൽ വരുന്ന രാജ്യം?

ഫിൻലാൻഡ്


കേരളത്തിലെ ആദ്യ ഹെൽത്ത് എടിഎം സ്ഥാപിതമായത്?

എറണാകുളം


ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ഹൈഡ്രജൻ ട്രെയിൻ?

വന്ദേ മെട്രോ


മലയാള ദൃശ്യ മാധ്യമ ചരിത്രത്തിലെ ആദ്യ AI വാർത്ത അവതാരകൻ?

ഇവാൻ (മീഡിയ വൺ)


ലോക നൃത്ത ദിനം?

ഏപ്രിൽ 29


ഭാരതീയ നൃത്തpകലകളെ കുറിച്ചുള്ള അടിസ്ഥാന ഗ്രന്ഥമായ നാട്യശാസ്ത്രം രചിച്ചത് ആര്?

ഭരതമുനി


പൗരന്മാരെ പോലെത്തന്നെ നിയമപരമായ എല്ലാ അവകാശങ്ങളും ഉള്ള ‘ജീവനുള്ള വ്യക്തി’ യാണ് പ്രകൃതി എന്ന വിധി പ്രഖ്യാപിച്ച കോടതി?

മദ്രാസ് കോടതി


എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ് ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം?

കേരളം


ഇന്ത്യയിൽ ആദ്യ പോലീസ് മ്യൂസിയം നിലവിൽ വന്ന ജില്ല?

കൊല്ലം
(പോലീസ് സേനയുടെ ചരിത്രവും വികാസവും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ മ്യൂസിയം ‘സർദാർ വല്ലഭായി പട്ടേൽ മ്യൂസിയം’ എന്നാണ് അറിയപ്പെടുന്നത്)


ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് സംസ്ഥാനം?

കേരളം (മoലപ്പുറം ജില്ല, നിലമ്പൂർ )


ഇന്ത്യയിൽ ആദ്യത്തെതും ലോകത്തിൽ രണ്ടാമത്തെതുമായ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം (പാറാട്ട്കോണം, 2014-ൽ ആരംഭിച്ചു)


ഇന്ത്യയിലെ ആദ്യ കണ്ടൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?

കൊയിലാണ്ടി


അന്തർദേശീയ ജനാധിപത്യ ദിനമായി ആചരിക്കുന്നത്?

സെപ്റ്റംബർ 15


ഇന്ത്യയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായുള്ള ടോൾഫ്രീ നമ്പർ?

1950


മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടുകൂടി പാസാക്കിയ ആർട്ടിക്കിൾ?

ആർട്ടിക്കിൾ 17


മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ഡിസംബർ 10 ആണല്ലോ ഏതു വർഷമാണ് യു എൻ മനുഷ്യാവകാശ പ്രഖ്യാപനം ഒപ്പുവെച്ചത്?

1948


കേരള നിയമസഭയിൽ ഒരേയൊരു വിശ്വാസപ്രമേയം മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ അത് വിജയിപ്പിച്ച മുഖ്യമന്ത്രി ആരായിരുന്നു?

സി അച്യുതമേനോൻ


ലോക സാമൂഹ്യനീതി ദിനം?

ഫെബ്രുവരി 20


പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ്?

21 വയസ്സ്


ആദ്യമായി രാജ്യസഭയും ലോക് സഭയും സംയുക്ത സമ്മേളനം വിളിച്ചത് ഏതു വിഷയം ചർച്ച ചെയ്യാനായിരുന്നു?

സ്ത്രീധന നിരോധന നിയമം (1961 )


ഇന്റർനെറ്റ് വഴി തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ രാജ്യം?

എസ്റ്റോണിയ


ലോക തണ്ണീർത്തട ദിനം?

ഫെബ്രുവരി 2


കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ വനിത?

വി എസ് രമാദേവി


“ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം ” എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?

മഹാത്മാ ഗാന്ധി


മലബാറിൽ പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹ ത്തിൽ കേളപ്പന്റെ അറസ്റ്റിനുശേഷം നേതൃത്വം നൽകിയത് ആരാണ്?

മൊയ്യാരത്ത് ശങ്കരൻ


ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായ ഒരു മലയാളിയുടെ ആത്മകഥയാണ് എന്റെ ജീവിതകഥ ഏത് ജനനേതാവിന്റെ ആത്മകഥ?

എകെജി


മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് പാസാക്കിയ ഭരണഘടന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 17


ഐക്യരാഷ്ട്രസഭ അന്തർദേശീയ ഗ്ലാസ് വർഷമായി ആചരിച്ചത്?

2022


ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളുടെ എണ്ണം?

11


“കാടെവിടെ മക്കളേ മേടെവിടെ മക്കളേ കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ ” ഈ വരികൾ ആരുടേതാണ്?

അയ്യപ്പപ്പണിക്കർ


ആഗോളതാപനം മൂലം ഏത് ഏഷ്യൻ രാജ്യം ആണ് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചത്?

ഇന്ത്യോനേഷ്യ


കുഷ്ഠരോഗം നിർണയത്തിനായി വീട്ടിലെത്തി പരിശോധന നടത്തുന്ന കേരള സർക്കാർ പദ്ധതി?

അശ്വമേധം


കേരളം കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം?

മിസോറാം


കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം?

സാഹിത്യലോകം


ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?

ഫൈനാൻഷ്യൽ എക്സ്പ്രസ്


ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?

1936


കേരളത്തിലെ നിലവിൽ (2023) ആരോഗ്യ മന്ത്രി?

വീണ ജോർജ്


കേരളത്തിലെ ആദ്യത്തെ ആധുനിക മറൈൻ ആംബുലൻസ്?

പ്രതീക്ഷ


ഐഎസ്ആർഒ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം) ഇപ്പോഴത്തെ ചെയർമാൻ?

ഡോ. എസ് സോമനാഥ്


പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം?

ഓടക്കുഴൽ പുരസ്കാരം


ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനം?

ഹിമാചൽ പ്രദേശ്


അക്ഷര മുറ്റം ക്വിസ് 2023| Aksharamuttam Quiz 2023|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.