മലാല യൂസഫ് സായി ജനിച്ചതെന്ന്?
1997 ജൂലൈ 12
മലാലയുടെ ജന്മദേശം?
മിങ്കോറ (പാകിസ്ഥാനിലെ സ്വാത് ജില്ലയിൽ)
മലാലയുടെ പിതാവിന്റെ പേര്?
സിയാവുദ്ദീൻ യൂസഫ് സായി
മലാലയുടെ ജീവചരിത്ര കൃതിയുടെ പേര്?
ഞാൻ മലാല
മലാലയുടെ ‘ഞാൻ മലാല ‘എന്ന ജീവചരിത്ര കൃതിയുടെ രചനയിൽ മലാലയെ സഹായിച്ച ബ്രിട്ടീഷ് പത്രപ്രവർത്തക ആരാണ്?
ക്രിസ്റ്റീന ലാമ്പ്
മലാല യൂസഫ് സായി യുടെ മറ്റൊരു പേര് എന്ത്?
ഗുൽമക്കായ്
മലാലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം?
2014 – ൽ
മലാലയ്ക്ക് നോബൽ സമ്മാനം ലഭിച്ചത് ഏത് വിഷയത്തിലാണ്?
സമാധാനം
മലാല നോബൽ സമ്മാനം പങ്കിട്ടത് ആരോടൊപ്പമാണ്?
കൈലാഷ് സത്യാർത്ഥി (ഇന്ത്യ)
ഏറ്റവും കുറഞ്ഞ പ്രായത്തിൽ നോബൽ സമ്മാനം നേടിയ വ്യക്തി ആര്?
മലാല യൂസഫ് സായി
ഏത് ഗ്രൂപ്പ് ആണ് മലാലയുടെ പാകിസ്ഥാനിലെ താമസസ്ഥലം നിയന്ത്രിച്ചിരുന്നത്?
താലിബാൻ ഗ്രൂപ്പ്
മലാലയ്ക്ക് നേരെ വധശ്രമം ഉണ്ടായത് ഏതു വർഷം?
2012 ഒക്ടോബർ 9
“ഒരു കുട്ടി, ഒരു പേന, ഒരു അധ്യാപകൻ, ഒരു പുസ്തകം എന്നിവ കൊണ്ട് ലോകം മാറ്റിമറിക്കാം” എന്നു പറഞ്ഞതാര്?
മലാല
“ഒരു കുട്ടി ഒരു പേന ഒരു അധ്യാപകൻ ഒരു പുസ്തകം എന്നിവ കൊണ്ട് ലോകത്തെ മാറ്റി മറക്കാം” എന്ന് മലാല പറഞ്ഞത് എവിടെവച്ചാണ്?
ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ
മലാലയ്ക്ക് വെടിയേറ്റ ദിവസം ലോസ് ആഞ്ചലസിൽ നടന്ന സംഗീത പരിപാടിയിൽ പാടിയ ‘ഹ്യൂമൻ നാച്വർ’ എന്ന പാട്ട് മലാലയ്ക്ക് സമർപ്പിച്ചത് ആരാണ്?
മഡോണ (പോപ്പ് ഗായിക)
ഏതു മേഖലയിലാണ് മലാല ആദ്യം പ്രസിദ്ധയായത്?
ബിബിസി ക്ക് വേണ്ടി ബ്ലോഗുകൾഎഴുതിയപ്പോൾ
ബിബിസി ക്ക് വേണ്ടി മലാല ബ്ലോഗിൽ എഴുതിയത് ഏത് പേരിൽ?
ഗുൽമക്കായ്
‘അന്താരാഷ്ട്ര മലാല ദിനം’ ആചരിച്ചത് എന്ന്?
2012 നവംബർ 10ന് (ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം അനുസരിച്ചാണ് അന്താരാഷ്ട്ര മലാല ദിനം ആചരിച്ചത്))
UN ഏതു വർഷം മുതലാണ് മലാല ദിനം ആചരിച്ചു തുടങ്ങിയത്?
2013 മുതൽ
മലാല ദിനം എന്ന്?
ജൂലൈ 12
മലാലയുടെ ബ്ലോഗിന്റെ പേരെന്താണ്?
ഗുൽമക്കായി
2015ഓടെ ലോകത്തിലെ എല്ലാ പെൺകുട്ടികളെയും വിദ്യാലയത്തിൽ എത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രചരണ പരിപാടിയുടെ മുദ്രാവാക്യം എന്ത്?
ഞാനും മലാല
മലാലയെ ആൻഫ്രാങ്ക് മായി താരതമ്യപ്പെടുത്തി ലേഖനമെഴുതിയ പത്രം ഏതാണ്?
വാഷിംഗ്ടൺ പോസ്റ്റ്
മലാലയുടെ പൂർണ്ണ നാമം എന്താണ്?
മലാല യൂസഫ് സായി
ഏത് സംഘടനയുടെ ഭീകര പ്രവർത്തനങ്ങൾക്കെതിരെ യാണ് മലാല ശബ്ദമുയർത്തിയത്?
താലിബാൻ
മലാലയുടെ ഡയറിക്കുറിപ്പുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ആ കൃതിയുടെ പേര്?
മലാല യൂസഫ് സായി : ഒരു പാകിസ്ഥാൻ സ്കൂൾ വിദ്യാർഥിനിയുടെ ജീവിതക്കുറിപ്പുകൾ
പാക്കിസ്ഥാനിലെ ദേശീയ ശാന്തി സമാധാന സമ്മാനം മലാല ക്ക് ലഭിച്ചവർഷം?
2011- ൽ
പാക്കിസ്ഥാന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം നേടിയതാര്?
മലാല യൂസഫ് സായി
കുട്ടികൾക്കുള്ള അന്താരാഷ്ട്ര ശാന്തി സമ്മാനം മലാലയ്ക്ക് ലഭിച്ച വർഷം?
2011- ൽ