Kerala PSC|10TH LEVEL PRELIMS EXAM Model Questions|VFA|LDC|LGS|GENERAL KNOWLEDGE|പൊതു വിജ്ഞാനം|75 ചോദ്യോത്തരങ്ങൾ|Part -3

PSC പരീക്ഷകൾക്കും VFA | LDC|LGS|GENERAL KNOWLEDGE | മറ്റു ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന 75 ജനറൽനോളജ് ചോദ്യങ്ങളും ഉത്തരങ്ങളും


പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട കേരളത്തിലെ ആദ്യ ആരാധനാലയം?

മട്ടാഞ്ചേരി ജൂതപ്പള്ളി


ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?

ജനീവ


മനുഷ്യശരീരത്തിൽ ഏറ്റവും അധികം ഉള്ള ലോഹം?

കാൽസ്യം


‘ചാമ്പ്യൻ ഓഫ് ദി എർത്ത് ‘ പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പരിസ്ഥിതി


ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച ഗവർണർ ജനറൽ?

ഡൽഹൗസി


സമത്വ സമാജം സ്ഥാപകൻ ആര്?

വൈകുണ്ഠസ്വാമികൾ


സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്


ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ് ചുവന്ന പാണ്ട?

സിക്കിം


സംസ്കൃതി എക്സ്പ്രസ്സ് ആരുടെ 150- മത് ജന്മവാർഷികത്തിലാണ് തുടങ്ങിയത്?

രവീന്ദ്രനാഥ ടാഗോർ


ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട


‘രാസസൂര്യൻ’ എന്നറിയപ്പെടുന്നത്?

മാഗ്നീഷ്യം


പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്നതിന് എതിരായി സുപ്രീംകോടതിയും ഹൈക്കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവ്?

ഹേബിയസ് കോർപ്പസ്


ഇന്ത്യൻ സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

വിഷ്ണു ചന്ദ്


കേരള സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

കീലേരി കുഞ്ഞിക്കണ്ണൻ


കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി


കേരളത്തിലെ ആദ്യത്തെ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിച്ച വർഷം ഏത്?

1855 (തിരുവനന്തപുരം)


കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിഏത്?

പെരിയാർ (244 കിലോമീറ്റർ)


കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം?

പയ്യന്നൂർ


ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നത് എവിടെ?

തൃശ്ശൂർ (1936)


സാധുജന പരിപാലന യോഗം സ്ഥാപിച്ചതാര്?

അയ്യങ്കാളി


കേരള ലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്?

പണ്ഡിറ്റ് കറുപ്പൻ


ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനതല സ്ഥാപനം?

കിഫ്‌ബി


മനുഷ്യനിലെ വിസർജനാവയവം ഏത്?

വൃക്കകൾ


ഏതു ജീവകത്തിന്റെ അപര്യാപ്തതയാണ് റിക്കറ്റ്സ് എന്ന രോഗത്തിന് കാരണം?

ജീവകം ഡി


മണിക്കാരൻ താപോർജ്ജ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

ഹിമാചൽ പ്രദേശ്


നിലവിൽ (2022) ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ?

രേഖ ശർമ


ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല?

ചൈന


ഇന്ത്യയുമായി ഏറ്റവുമധികം കര അതിർത്തിയുള്ള രാജ്യം?

ബംഗ്ലാദേശ്


മലബാറിൽ ദേശീയ സമരത്തിന് നേതൃത്വം നൽകിയ വനിത?

എ വി കുട്ടിമാളു


ഇന്ത്യൻ ഭരണഘടന എത്ര തരം മൗലികാവകാശങ്ങൾ ആണ് ഉറപ്പു നൽകുന്നത്?

6


ഫ്രഞ്ച് അധിനിവേശപ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷമേത്?

1954


ഐക്യരാഷ്ട്ര സംഘടനയിൽ അവസാനമായി ചേർന്ന രാജ്യം?

ദക്ഷിണ സുഡാൻ


1936 കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചതാര്?

ആഗമാനന്ദ സ്വാമി


ഇന്ത്യയുടെ ദേശീയ നദി?

ഗംഗാനദി


നീലഗിരി മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ?

കുന്തിപ്പുഴ


മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?

4


ഏതു ഭാഷയുടെ പഠനത്തിനുള്ള ആപ്പാണ് ലിറ്റിൽ ഗുരു?

സംസ്കൃതം


ഇന്ത്യയുടെ ദേശീയഗീതം രചിച്ചത്?

ബങ്കിം ചന്ദ്ര ചാറ്റർജി


ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ എടുക്കേണ്ട സമയം എത്ര?

52 സെക്കൻഡ്


നാസികളുടെ മർദ്ദനമേറ്റ് 1934 ജർമനിയിൽ വെച്ച് മരണപ്പെട്ട കേരളീയൻ?

ഡോ.ചെമ്പകരാമൻപിള്ള


കേരളത്തിലെ ഏതു നദിയിലാണ് കുറുവ ദ്വീപ്?

കമ്പനി


കത്തുന്ന ബൾബിന് താഴെ ഇരിക്കുന്ന വ്യക്തിക്ക് ചൂടു ലഭിക്കാൻ കാരണമായ പ്രതിഭാസം?

വികിരണം


ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ?

ജസ്റ്റിസ് രംഗനാഥമിശ്ര


പ്രപഞ്ചത്തിൽ ഏറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജൻ


കേരളത്തിന്റെ ഔദ്യോഗിക ഫലമായി 2018 പ്രഖ്യാപിക്കപ്പെട്ടത്?

ചക്ക


കേരളത്തിലെ ക്രിസ്ത്യാനികളുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്?

പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ


ഇന്ത്യയുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്?

സ്വാമി ദയാനന്ദ സരസ്വതി


സ്ത്രീകൾക്കെതിരായ അക്രമ നിർമ്മാർജ്ജന അന്താരാഷ്ട്ര ദിനം?

നവംബർ 25


ഓർമ്മകളുടെ മാന്ത്രിക സ്പർശം, എന്ന ആത്മകഥ ആരുടേത്?

ഗോപിനാഥ് മുതുകാട്


സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ പദ്ധതി ഏത്?

ആർദ്രം


കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?

പ്രിയങ്ക


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് (IISR) റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?

കോഴിക്കോട്


സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം?

ഉത്തരമഹാസമതലം


ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?

ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി


അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം?

1955


ഉദയ സൂര്യന്റെ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽപ്രദേശ്


ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

പഞ്ചാബ്


ഇന്ത്യയുടെ ഹൃദയം, കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്


കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

മിസോറാം


ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം?

ഝാർഖണ്ഡ്


ഏകീകൃത സിവിൽകോഡ് ഉള്ള സംസ്ഥാനം?

ഗോവ


ഏഷ്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണ ശാല ഏത്?

ദിഗ് ബോയ്


“വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ ” ആരുടെ വരികൾ?

കെ അയ്യപ്പപ്പണിക്കർ


ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

എം വിശ്വേശ്വരയ്യ


ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി


സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ 5 വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം?

പാഥേയം


ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം?

ജനീവ


അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ബാങ്കിന്റെയും ആസ്ഥാനം?

വാഷിംഗ്ടൺ


ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്റ്റ് സ്ഥാപിച്ചത്?

ലഡാക്ക്‌


സാന്താൾ കലാപം നടന്ന വർഷം?

1855- 1856


ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ഹെറോഡോട്ടസ്


ഷഹീദ് ഭഗത് സിംഗ് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

ന്യൂഡൽഹി


കേരള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ


ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ചലപതി റാവു


മലമ്പ്രദേശം ഇല്ലാത്ത കേരളത്തിലെ ഏക ജില്ല?

ആലപ്പുഴ


2 thoughts on “Kerala PSC|10TH LEVEL PRELIMS EXAM Model Questions|VFA|LDC|LGS|GENERAL KNOWLEDGE|പൊതു വിജ്ഞാനം|75 ചോദ്യോത്തരങ്ങൾ|Part -3”

  1. കേരള സർക്കാരിന്റെ പിതാവ് എന്നറിയപ്പെടുന്നത്? എന്ന ചോദ്യം
    കേരള സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത്? എന്ന് തിരുത്തുമല്ലോ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.