Kerala PSC Previous Year Questions in Malayalam| പി എസ് സി മുൻവർഷ ചോദ്യങ്ങൾ LGS, LDC

ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി
കാൾ മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് ആരാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എൻഡോസൾഫാൻ ദുരന്തം


സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത്?

അന്റാർട്ടിക്ക


കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്?

ആലപ്പുഴ


കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ഐഎഎസ് പരീക്ഷ ജയിച്ച ആദ്യത്തെ വ്യക്തി ആര്?

ശ്രീധന്യസുരേഷ്


‘ഗൂർണിക്ക’ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആരാണ്?

പാബ്ലോ പിക്കാസോ


ലോക ഭക്ഷ്യ സുരക്ഷാ ദിനം എന്നാണ്?

ജൂൺ 7


‘സമരം തന്നെ ജീവിതം’ ആരുടെ ആത്മകഥയാണ്?

വിഎസ് അച്യുതാനന്ദൻ


കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്?

കെ കേളപ്പൻ


ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന വിധി പുറപ്പെടുവിച്ച കോടതി ഏത്?

ഉത്തരാഖണ്ഡ് ഹൈക്കോടതി


കിബുൾ ലംജാവോ ദേശീയോദ്യാനം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

മണിപ്പൂർ


സാംഗായ് മാനുകളുടെ സംരക്ഷണ കേന്ദ്രമായ ദേശീയഉദ്യാനം ഏത്?

കിബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ)


ജയിലിൽവെച്ച് വെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്?

മേയോ പ്രഭു


‘ഓവൻ മേരിടിത്ത്’ എന്ന പേരിൽ അറിയപ്പെടുന്ന വൈസ്രോയി ആരാണ്?

ലിറ്റൺ പ്രഭു


വിക്ടോറിയ മെമ്മോറിയൽ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?

കൊൽക്കത്ത


ഒഴുകുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നത്?

കിബുൾ ലംജാവോ ദേശീയോദ്യാനം (മണിപ്പൂർ)


‘മാർഗദർശിയായ ഇംഗ്ലീഷുകാരൻ’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

മിസ്റ്റർ റാൽഫിച്ച്


സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏത്?

നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ട്


റോമൻ ദേവതയായ വീനസിന്റെ പേരിലറിയപ്പെടുന്ന ഗ്രഹം?

ശുക്രൻ


‘ചുവന്ന ഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

ചൊവ്വ


നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?

കൃഷ്ണ


ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര്?

മീരാകുമാർ


“വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും” എന്ന് പ്രസ്താവിച്ചത് ആരാണ്?

ജവഹർലാൽ നെഹ്റു


ഭരത് അവാർഡ് ലഭിച്ച മലയാളത്തിലെ ആദ്യ സിനിമാ നടൻ ആരാണ്?

പി ജെ ആന്റണി


1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു?

കാനിംഗ് പ്രഭു


കിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

ബോംബെ കോൺഗ്രസ് സമ്മേളനം


ദൂരദർശൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്?

1959 സപ്തംബർ 15


ജൈവ കൃഷി രീതിയുടെ പിതാവായി പരിഗണിക്കപ്പെടുന്നത് ആര്?

സർ ആൽബർട്ട് ഹൊവാർഡ്


കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

തിരൂർ (മലപ്പുറം)


സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട മലബാറിലെ കാർഷിക കലാപങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കലക്ടർ ആരാണ്?

വില്യം ലോഗൻ


കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ആലപ്പുഴ


കോളിവുഡ് എന്നറിയപ്പെടുന്ന സിനിമ വ്യവസായം ഏതു ഭാഷയിലെതാണ്?

തമിഴ്


ഗൗരിയമ്മയുടെ ആത്മകഥ യുടെ പേര് എന്താണ്?

ആത്മകഥ


ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ഏത്?

നീരജ് ചോപ്ര


സിനിമയാക്കിയ ആദ്യ മലയാള നോവൽ ഏത്?

മാർത്താണ്ഡവർമ (സി വി രാമൻപിള്ള)


കാശ്മീരി മാനുകളുടെ സംരക്ഷിത കേന്ദ്രം ഏതാണ്?

ഡച്ചിഗാം നാഷണൽ പാർക്ക് (ശ്രീനഗർ)


ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി?

ഗംഗാനദി


കേശവന്റെ വിലാപങ്ങൾ എന്ന കൃതി രചിച്ചതാരാണ്?

എം മുകുന്ദൻ


1857- ലെ സ്വാതന്ത്ര്യ സമരകാലത്ത് പോരാടിയ റാണി ലക്ഷ്മിഭായ് ഏതു പ്രദേശത്തെ ഭരണാധികാരിയായിരുന്നു?

ഝാൻസി


സംഗീതത്തെ കുറിച്ച് വിവരിക്കുന്ന വേദം ഏത്?

സാമവേദം


‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ്?

പി കുഞ്ഞനന്തൻ നായർ


കാക്കോരി ട്രെയിൻ കൊള്ള നടന്ന വർഷം?

1925


സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?

വക്കം അബ്ദുൽ ഖാദർ മൗലവി


ഗാന്ധാരകല പ്രചാരം നേടിയത് ആരുടെ ഭരണകാലത്താണ്?

കനിഷ്കൻ


ഇന്ത്യയുടെ ‘ഗ്ലാഡ് സ്റ്റോൺ’ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?

ദാദാബായി നവറോജി


സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു?

അഫ്നോളജി


സുമാത്ര ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ഏത്?

ഇന്ത്യൻ മഹാസമുദ്രം


ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം?

ലണ്ടൻ


മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്?

ഒറാങ്ങ് ദേശീയോദ്യാനം


എവറസ്റ്റിൽ മന്ത്രിസഭ യോഗം ചേർന്ന രാജ്യം ഏത്?

നേപ്പാൾ


“മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്” ഇങ്ങനെ പറഞ്ഞതാര്?

ബാലഗംഗാധര തിലകൻ


കുഞ്ഞോനാച്ചൻ എന്ന കഥാപാത്രം ഏത് കൃതിയിൽ ഉള്ളതാണ്?

അരനാഴികനേരം


‘മകരന്ദ് ‘എന്ന തൂലിക നാമത്തിൽ എഴുതിയ വ്യക്തി ആര്?

മദൻ മോഹൻ മാളവ്യ


1920-ൽ ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് നേതാവ് ആര്?

ഷൗക്കത്ത് അലി


“സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർഗ്ഗസമരമായിരുന്നു ഇതുവരെ നാളെ അത് യുവാക്കളും വൃദ്ധരും തമ്മിലായിരിക്കും” എന്ന പ്രവചനം നടത്തിയ സാമ്പത്തിക വിദഗ്ധൻ ആര്?

അമർത്യാസെൻ


കടലിനടിയിൽ മന്ത്രിസഭ യോഗം ചേർന്ന രാജ്യം ഏത്?

മാലിദ്വീപ്


ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ റെയിൽവേ സ്റ്റേഷൻ ഏത്?

എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ


കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്


കർഷകർക്കു വേണ്ടി പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്?

കേരളം


തിരുവിതാംകൂറിൽ ദേശസേവിക സംഘം എന്ന വനിതാ സന്നദ്ധ സേന രൂപീകരിച്ചത് ആര്?

അക്കാമ്മ ചെറിയാൻ


ദയാവധം നടപ്പിലാക്കിയ ആദ്യ രാജ്യം?

നെതർലാൻഡ്


ഭരതനാട്യം ഏത് സംസ്ഥാനത്തെ തനത് നൃത്തരൂപമാണ്?

തമിഴ്നാട്


“നിങ്ങൾ എനിക്ക് രക്തം തരിക, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഭാരതീയരോട് ഇങ്ങനെ ആഹ്വാനം ചെയ്ത ധീര ദേശാഭിമാനി ആര്?

സുഭാഷ് ചന്ദ്രബോസ്


“രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു” ഇത് ആരുടെ വാക്കുകൾ?

അഷ്ഫാഖ് ഉല്ലാഖാൻ


ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’ പത്രത്തിന്റെ മാതൃകയിൽ കെ പി കേശവമേനോൻ ആരംഭിച്ച പത്രം ഏത്?

മാതൃഭൂമി


ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച മലയാളി ആരാണ്?
എസ് കെ നായർ


1966-ൽ താഷ്കന്റ് കരാർ ഒപ്പിട്ട രാജ്യങ്ങൾ?

ഇന്ത്യ -പാകിസ്ഥാൻ


മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കുന്ന അവയവം?

കരൾ


ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ഹിമാചൽ പ്രദേശ്


‘ഇ – നോവൽ: എസ്തേർ’ എന്ന കൃതിയുടെ രചയിതാവ്?

സാറാജോസഫ്


കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?

എ ആർ രാജരാജവർമ്മ


കരസേനയുടെ ആസ്ഥാനമന്ദിരത്തിന്റെ പേര് എന്താണ്,?

ഥൽ സേനാഭവൻ


തൈക്കാട്ട് അയ്യാവിന്റെ ശിക്ഷ്യത്വം സ്വീകരിച്ച തിരുവിതാംകൂർ രാജാവ്?

സ്വാതിതിരുനാൾ


ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?

ജഫ്രി ചൗസർ


എന്റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ കെ ഗോപാലൻ


പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ആരാണ്

ആത്മാറാം പാണ്ഡുരംഗ്


വന്ദേമാതരം ഉൾപ്പെടുത്തിയിരിക്കുന്ന ആനന്ദമഠം എന്ന കൃതി ഏതു സാഹിത്യശാഖയിൽ പെടുന്നതാണ്?

നോവൽ


നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?

ന്യൂഡൽഹി


പിറ്റി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?

ലക്ഷദ്വീപ്


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

ഗോഡ് വിൻ ഓസ്റ്റിൻ


കപില എന്ന് കൂടി അറിയപ്പെടുന്ന നദി?

കബനി നദി


സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?

വക്കം അബ്ദുൽ ഖാദർ മൗലവി


കേരള കായിക ദിനം എന്നാണ്?

ഒക്ടോബർ- 13


ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?

മിശ്ര സമ്പദ് വ്യവസ്ഥ


ഓർണിത്തോളജി എന്നത് എന്തിനെ കുറിച്ചുള്ള പഠനമാണ്?

പക്ഷികൾ


കേരളത്തിൽ നിന്നും ലോക്സഭയിലെത്തിയ ആദ്യ വനിത?

ആനി മസ്ക്രീൻ


ലോകസഭാ സ്പീക്കർ ആയതിനുശേഷം രാഷ്ട്രപതിയായ വ്യക്തി?

നീലം സഞ്ജീവ റെഡ്ഡി


കേരളത്തിലെ ആദ്യത്തെ പത്രം?

രാജ്യസമാചാരം


“വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ്” ഇത് ആരുടെ വചനങ്ങളാണ്?

എബ്രഹാംലിങ്കൻ


ബർമുഡ ട്രയാംഗിൾ എന്ന പേര് നൽകിയ വ്യക്തി?

വിൻസെന്റ് ഗാഡിസ്(1964 -ൽ,

അമേരിക്കൻ എഴുത്തുകാരൻ)


കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ?

സോഫി തോമസ്


ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

വിന്റൺ സർഫ്‌


സ്വാതന്ത്ര്യം ലഭിച്ച സമയത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

ജെ ബി കൃപലാനി


ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായിത്തീർന്ന വർഷമേത്?

1911


ചിറ്റഗോങ് ആയുധപ്പുര കൊള്ളക്ക് നേതൃത്വം കൊടുത്തതാര്?

സൂര്യ സെൻ


കേരളത്തിന്റെ തനത് നൃത്തകല ഏത്?

മോഹിനിയാട്ടം


കമല ഗുപ്ത ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫുട്ബോൾ


“സംഖ്യകൾ ലോകത്തെ ഭരിക്കുന്നു” ഏത് ഗണിതശാസ്ത്രജ്ഞൻ വാക്കുകളാണിത്?

പൈത്ത ഗോറസ്


കേരളത്തിൽ ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ സ്ഥലം ഏത്?

നെല്ലിയാമ്പതി (പാലക്കാട്)


ഗുഡ് എർത്ത് (The Good Earth) എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

പേൾ എസ് ബക്ക്


ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?

രംഗനാഥമിശ്ര


രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹയായ ആദ്യ വനിത?

കർണം മല്ലേശ്വരി


തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര്?

ശ്രീചിത്തിരതിരുനാൾ


ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്?

കെ എസ് മണിലാൽ


ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ?

തമിഴ്


പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം ഏത്?

തുഹ്ഫത്തുൽ മുജാഹിദീൻ


ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?

ഡെക്കാൻ പീഠഭൂമി


ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം?

ജിറാഫ്


കേരളത്തിന്റെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ആര്?

മുഹമ്മദ് അബ്ദുറഹിമാൻ


കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം?

1991


ഇന്ത്യയിലെ അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം


സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത് എവിടെ?

പോർട്ട് ബ്ലെയർ


മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ്?

ബി ആർ അംബേദ്കർ


ധ്രുവ് ബത്ര പുരസ്കാരം എന്തുമായി ബന്ധപ്പെട്ട പുരസ്കാരമാണ്?

ഹോക്കി


ചിലപ്പതികാരം എന്ന കൃതി രചിച്ചതാര്?

ഇളങ്കോഅടികൾ


പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

കോഴിക്കോട്


പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ


3 thoughts on “Kerala PSC Previous Year Questions in Malayalam| പി എസ് സി മുൻവർഷ ചോദ്യങ്ങൾ LGS, LDC”

  1. Pingback: [PDF] Environment Day Quiz in Malayalam 2021 - പരിസ്ഥിതി ദിന ക്വിസ് - GK Malayalam

  2. Pingback: [PDF] പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz in Malayalam 2021 - GK Malayalam

  3. Pingback: പരിസ്ഥിതി ദിന ക്വിസ് 2021 with PDF Download - GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.