Hiroshima Nagasaki Day Quiz|Hiroshima Nagasaki Day Quiz in Malayalam 2022| ഹിരോഷിമ നാഗസാക്കി ദിന ക്വിസ് 2022

ആഗസ്റ്റ് 6 ഹിരോഷിമദിനം. ആഗസ്റ്റ് 9 നാഗസാക്കിദിനം. മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയുടെ ഓർമ്മദിനം

ഭൂമിയെ പലതവണ നശിപ്പിക്കുവാൻ ശേഷിയുള്ള അണുവായുധങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ലോകത്താണ് ഇന്ന് നമ്മുടെ ജീവിതം

യുദ്ധത്തിന്റെ ദുരിതങ്ങൾ മനസ്സിലാക്കുവാനും യുദ്ധത്തിനെതിരെ പ്രവർത്തിക്കുവാനുള്ള പ്രവണത വിദ്യാർത്ഥികളിൽ സൃഷ്ടിക്കാനാണ് ഹിരോഷിമാദിനവും നാഗസാക്കിദിനവും ആചരിക്കുന്നത്.

ഹിരോഷിമ- നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും.


ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്?

ജപ്പാൻ


രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?

1945 ആഗസ്റ്റ് 6


രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?

1945 ആഗസ്റ്റ് -9


ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് പ്രയോഗിച്ചത് ഏത് രാജ്യത്തെ സൈനികരാണ്?

അമേരിക്ക


ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ പേര് എന്തായിരുന്നു?

ലിറ്റിൽ ബോയ്


നാഗസാക്കിയിൽ വർഷിച്ച അണു ബോംബിന്റെ പേര് എന്തായിരുന്നു?

ഫാറ്റ്മാൻ


ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു?

6.4 കിലോഗ്രാം


ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ ഭാരവും നീളവും എത്രയായിരുന്നു?

മൂന്നു മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും


ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?

എനോള ഗെ


ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

പോൾ ഡബ്ലിയു ടിബറ്റ്


നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?

ബോസ്കർ


നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

ക്യാപ്റ്റൻ മേജർ സ്വീനി


രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്?

രാവിലെ 8.15-ന്


ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്?

അമേരിക്ക


അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്?

പേൾഹാർബർ തുറമുഖം


ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം?

അമേരിക്ക


ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?

രണ്ടാം ലോകമഹായുദ്ധം


ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത്?

യുറേനിയം 235


നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്?

പ്ലൂട്ടോണിയം 239


ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്?

B-29 (ENOLA GAY)


ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു?

AIOI BRIDGE (ഹിരോഷിമ നഗരത്തിലെ)


ജപ്പാനിലെ ഏതു നഗരത്തിലാണ് അമേരിക്ക ആദ്യം ആറ്റം ബോംബിട്ടത്?

ഹിരോഷിമ (1945 ആഗസ്റ്റ് 6)


ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച ദിവസവും സമയവും?

1945 ആഗസ്റ്റ് 6 തിങ്കൾ രാവിലെ 8 15 (ഹിരോഷിമയിൽ)


ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം?

ജപ്പാൻ


ലോകത്ത് ആദ്യമായി അണുബോംബ് വർഷിക്കപ്പെട്ട നഗരം?

ഹിരോഷിമ


ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി?

സഡാക്കോ സസക്കി


സഡാക്കോ സസക്കി മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്?

645


രണ്ടു ബോംബാക്രമണങ്ങളിൽ (ഹിരോഷിമയിലെയും നാഗസാക്കിയിലെയും) നിന്നും രക്ഷപ്പെട്ട വ്യക്തി?

സുറ്റോമു യമഗുച്ചി


ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം?

പഗ് വാഷ് (PUGWASH)


പഗ് വാഷ് (PUGWASH) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ ആരെല്ലാം?

ബെർട്രാൻഡ്, റസ്സൽ, ജൂലിയോ ക്യൂറി, കാൾ പോൾ എന്നിവർ


ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?

മെക്സിക്കോയിലെ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)


ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏതു രഹസ്യപേരിലാണ്?

ട്രിനിറ്റി (മാൻഹട്ടൻ പ്രൊജക്റ്റിന്റെ ഭാഗം)


ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?

1945 ജൂലൈ 16


ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

ഹാരി എസ് ട്രൂമാൻ


അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?

മാൻഹട്ടൻ പ്രോജക്റ്റ്


മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ ആരായിരുന്നു?

റോബർട്ട് ഓപ്പൺ ഹൈമർ


‘ആറ്റം ബോംബിന്റെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്നത് ആരാണ്?

റോബർട്ട് ഓപ്പൺ ഹൈമർ


അണുബോംബിന്റെ ആദ്യ പരീക്ഷണങ്ങൾ നടന്നപ്പോൾ റോബർട്ട് ഓപ്പൺ ഹൈമറിന്റെ മനസ്സിൽ വന്ന ഭഗവത്ഗീതയിൽ നിന്നുള്ള വരികൾ ഏത്?

‘ദിവി സൂര്യ സഹസ്രസ്യ’


“ഞാൻ മരണമായി കഴിഞ്ഞു… ലോകം നശിപ്പിച്ചവൻ” ആറ്റംബോംബിന്റെ വിനാശശക്തി കണ്ട് അതിനു രൂപംനൽകിയ ഗവേഷണസംഘ ത്തിന്റെ തലവൻ പറഞ്ഞ ചരിത്രപ്രസിദ്ധമായ വാക്കുകളാണ് ഇത് ആരുടേതാണ് ഈ വാക്കുകൾ?

ഓപ്പൻ ഹൈമർ (Oppen Heimer)


അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്?

ഹിബാക്കുഷ


ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം?

സ്പോടന ബാധിത ജനത


‘Sadako and thousand paper cranes’ എന്ന പുസ്തകത്തിന്റെ രചയിതാവ്

Eleener Koyer


‘ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?

പ്രൊഫ. എസ് ശിവദാസ്


‘ശാന്തിയുടെ നഗരം” എന്നറിയപ്പെടുന്നത്?

ഹിരോഷിമ


ഹിരോഷിമ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് ഏത്

ഹോൻഷു ദീപുകൾ


നാഗസാക്കി ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ്

ക്യുഷു ദീപുകൾ


ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?

ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം


ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത് ഏത് പട്ടണത്തിലാണ്?

ഹിരോഷിമ


ഹിരോഷിമയിൽ അണുബോംബ് സ്ഫോടനത്തിന് ശേഷം ആദ്യമായി വിരിഞ്ഞ പുഷ്പം ഏത്?

ഒലിയാണ്ടർ പുഷ്പം


രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ്?

1939


ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം ഏത്?

അമേരിക്ക


ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണസമയത്തെ പ്രധാനമന്ത്രി ആരായിരുന്നു?

ഇന്ദിരാഗാന്ധി


ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണം നടന്നത് എവിടെ വെച്ച്?

പൊക്രാൻ (രാജസ്ഥാൻ)


1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം എന്തായിരുന്നു?

‘ബുദ്ധൻ ചിരിക്കുന്നു’


ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന് ‘ബുദ്ധൻചിരിക്കുന്നു’ എന്ന പേര് നൽകിയത് ആര്?

ഇന്ദിരാഗാന്ധി


ലോകത്ത് ആദ്യമായി ആറ്റംബോംബ് ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്?

രണ്ടാം ലോകമഹായുദ്ധം


പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ്?

സദ്ദാംഹുസൈൻ


യുദ്ധംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ലിയോ ടോൾസ്റ്റോയി


രണ്ടാം ലോകമഹായുദ്ധത്തിൽ ജനങ്ങൾ അനുഭവിച്ച വേദനകളും ദുരിതങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു ആരുടേതാണ്?

ആൻഫ്രാങ്ക്


സഡാക്കോ കൊക്കുകൾ എന്തിന്റെ പ്രതീകമാണ്?

സമാധാനം


‘സെക്കൻഡ് ജനറൽ ആർമി’ ഏത് രാജ്യത്തിന്റെ സൈന്യമായിരുന്നു

ജപ്പാൻ


ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

രാജാ രാമണ്ണ


ഇന്ത്യൻ അണുശക്തിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഹോമി ജെ ഭാഭ


പാക്ക് അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

Abdul Kadir Khan


അണുബോംബ് നിർമ്മാണത്തിന് അമേരിക്ക നൽകിയിരുന്ന രഹസ്യ പേര് എന്താണ്?

മാൻഹട്ടൻ പദ്ധതി


രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഭരണാധികാരി ആരായിരുന്നു?

ഹിരാ ഹിറ്റോ


രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനമായി കീഴടങ്ങിയ രാജ്യം ഏത്?

ജപ്പാൻ


ലോകത്ത് ആദ്യമായി യുദ്ധത്തിന് ഉപയോഗിച്ച അണുബോംബിന്റെ പേര്?

ലിറ്റിൽ ബോയ് (1945 ഹിരോഷിമ)


ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?

ജപ്പാൻ


ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

എഡ്വേർഡ് ടെല്ലർ


നാഗസാക്കി എന്ന വാക്കിന്റെ അർത്ഥം എന്താണ്?

Long Cape


ഹിരോഷിമ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

വിശാലമായ ദ്വീപ്


രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും അവതരിപ്പിച്ച കൃതി?

ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ


ആൻഫ്രാങ്ക് തന്റെ ഡയറിയെ വിളിച്ച് പേര്?

Kitty


ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്?

ബറാക് ഒബാമ


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന ഏത്?

UNO (ഐക്യരാഷ്ട്ര സംഘടന)


8 thoughts on “Hiroshima Nagasaki Day Quiz|Hiroshima Nagasaki Day Quiz in Malayalam 2022| ഹിരോഷിമ നാഗസാക്കി ദിന ക്വിസ് 2022”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.