Current Affairs February 2022|monthly Current Affairs|Current Affairs in Malayalam 2022

2022 ഫിബ്രവരി (February ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മലയാളി ഹോക്കി താരം?

പി ആർ ശ്രീജേഷ്


പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുവാൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി?

കാതോർത്ത്


കേരളത്തിലെ ഏതു സ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ അടുത്തിടെ കേന്ദ്ര സർക്കാർ തീരുമാനിച്ചത്?

കാലടി


സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്ന തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പ്രചരണ പരിപാടി?

ഇനി വേണ്ട വിട്ടുവീഴ്ച


പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം?

മലപ്പുറം


പുതുതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടർ?

ഐ എം വിജയൻ


സംസ്ഥാന സർക്കാർ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്?

അയനം (കോട്ടയം)


യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോകനേതാവ്?

പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ത്യയുടെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് (കരസേനാ ഉപമേധാവി )?

മനോജ് പാണ്ഡെ


പാർലമെന്റ് നടപടികൾ പൊതുജനങ്ങൾക്ക് തൽസമയം കാണുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ആപ്പ്?

ഡിജിറ്റൽ സൻസദ് ആപ്പ്


ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാ യിട്ടാണ് അന്റോണിയോ കോസ്റ്റ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?

പോർച്ചുഗൽ


നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനം?

കേരളം


ലോക തണ്ണീർ തട ദിനം?

ഫെബ്രുവരി 2


2022 ലെ ലോക തണ്ണീർതട ദിനത്തിന്റെ പ്രമേയം?

Wetland’s action for people and nature


നിർമ്മലസീതാരാമൻ തന്റെ എത്രാമത്തെ ബജറ്റ് ആണ് 2022 ഫെബ്രവരി 1 -ന് അവതരിപ്പിച്ചത്?

4- മത്


ഏഷ്യാനെറ്റ് സൊസൈറ്റി നൽകുന്ന റിച്ചാർഡ് ബർട്ടൺ മെഡൽ 2022-ൽ നേടിയ എഴുത്തുകാരി?

പെപിത സേത്ത്


1971 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത കപ്പലായ ഖുക്രിയുടെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്?

ദിയു


ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ഏതാണ്?

ധ്രുവ്


പാമ്പിനെ പിടിക്കാൻ സഹായം നൽകുന്ന വനംവകുപ്പിന്റെ മൊബൈൽ ആപ്പ്?

സർപ്പ


ഇന്ത്യ ബഹിഷ്കരിച്ച ശീതകാല ഒളിമ്പിക്സ് വേദി?

ബെയ്ജിങ്


കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി?

ഓപ്പറേഷൻ വിബ്രിയോ


‘അശ്വത്ഥാമാവ് വെറും ഒരു ആന ‘ എന്ന ആത്മകഥ ആരുടേതാണ്?

എം ശിവശങ്കർ


രാജ്യത്ത് ആദ്യമായി ജനപങ്കാളിത്ത ത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനമാണ് കേരളം. സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല?

കോട്ടയം


ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ്?

പി ജി കെ മേനോൻ


സപ്ലൈകോയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി നിർമ്മിച്ച ഫീഡ് സപ്ലൈകോ, ട്രാക്ക് സപ്ലൈകോ എന്നീ മൊബൈൽ ആപ്പുകൾ പുറത്തിറക്കിയത് ആരാണ്?

ജി ആർ അനിൽ


10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ ദേശീയ പതാക എവിടെയാണ് സ്ഥിതിചെയ്യുന്നത്?

അരുണാചൽപ്രദേശ്


കേരളത്തിലെ അട്ടപ്പാടി മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പല്ലി?

ഈസ


വാരിയന്റ് (VB variant ) എന്ന പേരു നൽകിയ മാരകശേഷിയുള്ള പുതിയ HIV വൈറസ് വകഭേദം കണ്ടെത്തിയ രാജ്യം?

നെതർലാൻഡ്


യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻന്റെ പുതിയ ചെയർമാൻ?

എം ജഗദീഷ് കുമാർ


ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹമായ രാമാനുജാചാര്യ സ്വാമിയുടെ പ്രതിമ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തെലുങ്കാന


ബ്രിട്ടീഷ് രാജ സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കുന്ന ആദ്യ വ്യക്തി?

എലിസബത്ത് രാജ്ഞി


2022 ഫെബ്രുവരി 1- ന് ഏത് പേരിലാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്?

-Growth – Oriented Budget


സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയം?

തോൽപ്പെട്ടി ഗവ. സ്കൂൾ


ഹരിത കർമ്മസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ?

ഹരിത മിത്രം


രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനി?

ഇൻഡിഗോ


2022 – ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീൽ ഉൽപ്പാദക രാജ്യം?

ചൈന


സംസ്ഥാനത്ത് ആശുപത്രിയിൽ എത്താതെ തന്നെ രോഗികൾക്ക് വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പുതിയ പദ്ധതി?

പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി


ഡിജിറ്റൽ റീസർവേ പൂർത്തിയാകു ന്നതോടെ ഭൂവുടമകൾക്ക് ആധാര ത്തിനു പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സംവിധാനം?

പ്രോപ്പർട്ടി കാർഡ്


2022 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സുപ്രസിദ്ധ ഗായിക?

ലതാ മങ്കേഷ്കർ


2022 അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം?

ഇന്ത്യ
(ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു)


വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി?

എസ് ഉണ്ണികൃഷ്ണൻ നായർ


വനിതാ ഏഷ്യാ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?

ചൈന


സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ്?

തെലങ്കാന


2022 ഫെബ്രുവരിയിൽ അന്തരിച്ച ‘കന്നട കബീർ’ എന്നറിയപ്പെട്ടിരുന്ന പത്മശ്രീ ജേതാവ്?

ഇബ്രാഹിം സുതാർ


ജവഹർലാൽ നെഹ്റു സർവ്വകലാശാല യുടെ (JNU) ആദ്യ വനിതാ വൈസ് ചാൻസലർ

ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്


കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓഡിയൻസ് നിലവിൽ വന്നത് എന്ന്?

2022 ഫിബ്രവരി 8


അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം?

ഇന്ത്യ


മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി?

മുരുകൻ കാട്ടാക്കട


സർക്കാർതലത്തിൽ ആരംഭിക്കുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് പദ്ധതി?

ചേർച്ച


വനിതകൾക്കു മാത്രമായി ഷീ മാൾ എന്ന പേരിൽ മാൾ നിർമാണം ആരംഭിച്ച കോർപ്പറേഷൻ?

കണ്ണൂർ


സംസ്ഥാന യുവജനക്ഷേമബോർഡ് രൂപീകരിക്കുന്ന ട്രാൻസ്ജെൻഡർ ക്ലബ്?

മാരിവില്ല്


സംസ്ഥാന ബാലസാഹിത്യ സമഗ്രസംഭാവന പുരസ്കാരം ലഭിച്ചത്?

മലയത്ത് അപ്പുണ്ണി


ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സ് നേടിയ വ്യക്തി?

ക്രിസ്റ്റാനോ റൊണാൾഡോ


കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ?

കരുതൽ


ഇന്ത്യയിൽ എവിടെയാണ് കാഞ്ചോത്ത് ഉത്സവം നടക്കുന്നത്?

ജമ്മു കാശ്മീർ


ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര്?

ഗുജറാത്ത് ടൈറ്റൻസ്


2022 ഫെബ്രുവരിയിൽ ശൈത്യകാല ഒളിമ്പിക്സ് ഉദ്ഘാടന സമാപന ചടങ്ങുകളിൽ നിന്ന് ബഹിഷ്കരണം പ്രഖ്യാപിച്ച രാജ്യം?

ഇന്ത്യ


നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം?

ജമ്മു കാശ്മീർ


2022 ഫിബ്രവരി -5-ന് നൂറു വർഷം തികയുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിമാറ്റിയ സംഭവം?

ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5)


രാജ്യത്തെ ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനം?

അരുണാചൽപ്രദേശ് (104 അടി)


ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസിഡർ?

അക്ഷയ് കുമാർ


ലൈഫ് മിഷന്റെ ഭൂ- ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ?

മനസ്സോടിത്തിരി മണ്ണ്


ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്?

ശുക്ല മിസ്ത്രി


ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത്?

എനിഗ്മ


2021ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്കാരം നേടിയത്?

മലയത്ത് അപ്പുണ്ണി


ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?

അമൃത് സർ


രാജസ്ഥാനിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതനായ മലയാളി?

രഹാന റിയാസ് ചിസ്തി


സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?

ചൈന


മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തി നുള്ള പോലീസ് ഹെൽപ്പ് ലൈൻ നമ്പർ അറിയപ്പെടുന്നത്?

പ്രശാന്തി നമ്പർ


2022 ഫെബ്രവരിയിൽ അന്തരിച്ച രാഹുൽ ബജാജ് ഏതു മേഖലയിലാണ് പ്രശസ്തനായിരുന്നത്?

വാഹനനിർമ്മാതാവ്


ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്നുവർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ?

ചിത്ര രാമകൃഷ്ണ


ബഹറിനിലെ ആദ്യ ഗോൾഡൻ വിസ ലഭിച്ച വ്യക്തി?

എം എ യൂസഫലി


ഏതു സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ആണ് ആഴ്ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിച്ചത്?

അരുണാചൽ പ്രദേശ്


2022ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ്?

ചെൽസി


2022ലെ എം കെ അർജുനൻ പുരസ്കാരം (അർജുനോപഹാരം) ലഭിച്ചത്?

പി ജയചന്ദ്രൻ


2022 ജനവരിയിൽ എസ് കെ പൊറ്റക്കാട് പുരസ്കാരത്തിന് അർഹനായ വ്യക്തി?

ആലങ്കോട് ലീലാകൃഷ്ണൻ


ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് 2021ലെ കുട്ടികളുടെ വാക്കായി തിരഞ്ഞെടുത്തത്?

Anxiety


മികച്ച നടനുള്ള പ്രേംനസീർ ചലച്ചിത്ര അവാർഡ് ലഭിച്ചത്?

ഇന്ദ്രൻസ്


ഓസ്കറിൽ 2022-ൽ പുതുതായി ഉൾപ്പെടുത്തിയ വിഭാഗം?

ജനപ്രിയ ചിത്രം


കേരളത്തിലെ ആദ്യ കാരവൻ പാർക്കായ ‘കാരവൻ മെഡോസിൽ’ നിലവിൽ വരുന്നത് എവിടെയാണ്?

വാഗമൺ


വയോജനങ്ങൾക്ക് ആവശ്യമായ മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?

കാരുണ്യ അറ്റ് ഹോം


2022-ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം?

തൃഷ്ണ


കേരളത്തിലെ എല്ലാ വീടുകളിലും പാചകത്തിന് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതി?

സിറ്റി ഗ്യാസ് പദ്ധതി


തുടർച്ചയായി നാലാം തവണയും സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം കരസ്ഥമാക്കുന്ന ജില്ല?

തിരുവനന്തപുരം


ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ?

മിതാലി രാജ്


കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022-ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം?

അയ്മനം


കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്?

കെ സച്ചിദാനന്ദൻ


കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ?

പ്രേംകുമാർ


കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം ഡി യായി നിയമിതനായത്?

ശ്രീറാം വെങ്കിട്ടരാമൻ


ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി?

പ്രശാന്തി


കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല?

തൃശ്ശൂർ
(രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല കോട്ടയം)


2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത സിനിമാ നടി?

കെ പി എ സി ലളിത


‘പച്ച കലർന്ന ചുവപ്പ് ‘എന്ന ആത്മകഥാംശം ഉൾക്കൊള്ളുന്ന പുസ്തകമെഴുതിയത്?

കെ ടി ജലീൽ


2021-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭ?

കേരള നിയമസഭ (61 ദിവസം)


കൃഷിപരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്തുവാനായി ആരംഭിച്ച പദ്ധതി?

ബ്ലോസം പദ്ധതി


മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര ത്തിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി?

എൽഡർ ലൈൻ പദ്ധതി


ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

കർണാടകം


രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല ആവുന്നത്?

കൊല്ലം (പ്രഖ്യാപനം 2022 ആഗസ്റ്റ് 14 ന്)


ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി?

സ്നേഹസ്പർശം പദ്ധതി


ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്?

കോട്ടയം


വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യ ഐഐടി ക്യാമ്പസ് നിലവിൽ വരുന്നത്?

യുഎഇ


2022 ഫെബ്രുവരി 24 -ന് യുക്രൈനിലേക്ക്‌ സൈനിക അധിനിവേശം നടത്തി
കര- വ്യോമ ആക്രമണം ആരംഭിച്ച രാജ്യം?

റഷ്യ


ലോക മാതൃഭാഷാ ദിനം?

ഫെബ്രുവരി 21


2022 – ലെ ലോക മാതൃഭാഷാ ദിനത്തിന്റെ പ്രമേയം?

ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും’


ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച പരിപാടി?

മലയാണ്മ


ലോക ചിന്താ ദിനം?

ഫെബ്രുവരി 22


യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരി?

കെറ്റാൻജി ബ്രൗൺ ജാക്സൺ


വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുവാനുള്ള കേരള സർക്കാർ പദ്ധതി?

വിദ്യാകിരണം


റഷ്യ -യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം

ഓപ്പറേഷൻ ഗംഗ


ഇന്ത്യയിലെ ആദ്യത്തെ ഇ- വേസ്റ്റ് ഇക്കോ പാർക്ക്?

ന്യൂഡൽഹി


മേഘാലയിലെ ഉംറോയിൽ കണ്ടെത്തി ഇന്ത്യൻ സൈന്യത്തിന്റെ പേര് നൽകപ്പെട്ട പുതിയ ഇനം പല്ലി?

ഇന്ത്യൻ സൈന്യത്തിന്റെ വളഞ്ഞ കാൽ വിരൽ പല്ലി (ഇന്ത്യൻ ആർമീസ് ബെന്റ് ടോസ് ഗെക്കോ )


ഫെഡറേഷൻ കപ്പ് വോളിബോൾ തുടർച്ചയായി നാലാം തവണയും കിരീട ജേതാക്കൾ?

കേരള ടീം


കവി വിഷ്ണുനാരായണൻ നമ്പൂതിരി യുടെ പേരിലുള്ള പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം (2022) ലഭിച്ചത് ആർക്ക്?

ഡോ. എം ലീലാവതി


ഇന്ത്യയിലാദ്യമായി എക്സ്പ്രസ് വേ കടക്കാൻ വന്യജീവികൾക്ക് ഹരിത മേൽപ്പാലം നിർമ്മിക്കുന്നത് എവിടെ?

നാഗ്പൂർ


എയർതിങ്‌സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റിൽ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ?

ആർ പ്രഗ്നാനന്ദ (16 വയസ്സ്)


എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ സമീപത്തുനിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം തവള?

യൂഫയ്ലെറ്റിസ് ജലധാര


2022ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ച വ്യക്തി?

ഡി ഷാജി


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.