2022 സപ്തംബർ (September ) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs September 2022
2022 സെപ്തംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ
ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ 52 -മത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം (2020 -ലെ ) ലഭിച്ച ഹിന്ദി ചലച്ചിത്രതാരം?
ആശ പരേഖ്
ഇന്ത്യയിലെ രണ്ടാമത്തെ സംയുക്ത സേനാ മേധാവിയായി നിയമിതനായ വ്യക്തി ?
റിട്ട. ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ
ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ നിയമിതനായ വ്യക്തി?
ആർ വെങ്കിട്ടരമണി
നോബേൽസമ്മാന മാതൃകയിൽ ശാസ്ത്ര ഗവേഷകർക്ക് കേന്ദ്രസർക്കാർ നൽകാൻ ആലോചിക്കുന്ന പുരസ്കാരം?
വിജ്ഞാൻ രത്ന
സാമൂഹ്യബന്ധം ശക്തമാക്കാൻ ദിവസവും ഒന്നര മണിക്കൂർ ഫോൺ, ഇന്റർനെറ്റ്, ടിവി എന്നിവ ഉപേക്ഷിക്കാൻ തീരുമാനിച്ച മഹാരാഷ്ട്രയിലെ ഗ്രാമം?
മൊഹിത്യാഞ്ചേ വഡ്ഗാവ്
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർ?
സൗരവ് ഗാംഗുലി
2022 സപ്തംബറിൽ അന്തരിച്ച ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ?
ജയന്തി പട്നായിക്
2022 സെപ്റ്റംബറിൽ അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വ്യക്തി?
ആര്യാടൻ മുഹമ്മദ്
2022 സംസ്ഥാന സ്കൂൾ കലോത്സവ ത്തിന്റെ വേദി?
കോഴിക്കോട്
ലോക പേവിഷബാധ ദിനം?
സെപ്റ്റംബർ 28
2022 -ലെ ലോക പേ വിഷബാധ ദിനത്തിന്റെ പ്രമേയം?
One health, Zero Death
റാബിസ് ദിനത്തോടനുബന്ധിച്ച് പ്രധാന ആശുപത്രികളിൽ മാതൃകാ ആന്റി റാബിസ് ക്ലിനിക്കുകൾ ആരംഭിക്കുന്ന സംസ്ഥാനം?
കേരളം
പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വന മേഖലഏത് ?
നെല്ലിയാമ്പതി
കേരള വനിതാ കമ്മീഷൻ 25 വർഷമായതിന്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യുമെന്ററി?
കരുതലിന്റെ കാൽനൂറ്റാണ്ട്
കുടുംബശ്രീയിൽ അംഗമല്ലാത്ത സ്ത്രീകൾക്ക് അവസരം നൽകുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി?
സുദൃഢം
ഓൺലൈനിൽ കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സിബിഐ നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ മേഘചക്ര
2022- ൽ 200 -മത് ജന്മ വാർഷികം ആഘോഷിക്കുന്ന പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ?
ഗ്രിഗർ മെൻഡൽ
2022- ലെ ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്റിൽ ലോക ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ചെസ്സ് താരം?
പ്രഗാനന്ദ
2022- ൽ സ്വവർഗ്ഗ ലൈംഗികത നിരോധനനിയമം റദ്ദാക്കിയ രാജ്യം?
സിംഗപ്പൂർ
2022- ൽ ചൈന ഇന്ത്യയ്ക്ക് ചുറ്റും സ്ഥാപിക്കുന്ന സ്ഥിരമായുള്ള സൈനിക ത്താവളങ്ങളുടെ ശൃംഖലയുടെ പേര്?
സിംഗ് ഓഫ് പേൾസ്
കണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ചാരം കൊണ്ട് നിർമ്മിച്ച യൂണികോണുകളുടെ വാസസ്ഥലം എന്ന സ്മാരകം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
കാസിരംഗ നാഷണൽ പാർക്ക് (അസം )
ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന സ്ഥലം?
കായംകുളം
കഴുകന്മാരുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ലോകത്തെ ആദ്യ സംരക്ഷണകേന്ദ്രം നിലവിൽ വരുന്നത്?
ഗോരഖ്പൂർ (ഉത്തർപ്രദേശ്)
ലോക ടൂറിസം ദിനം?
സപ്തംബർ 27
2022- ലെ ലോക ടൂറിസം ദിന പ്രമേയം?
Rethinking Tourism
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ സി ആർ ബി ) 2021ലെ കണക്കു പ്രകാരം ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യത്തെ മൂന്നാമത്തെ നഗരം?
കൊച്ചി (ഡൽഹിയും ഗുജറാത്തിലെ സൂറത്തുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ)
2022 സെപ്റ്റംബറിൽ ഫിയോന ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?
കാനഡ
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന മണിപ്പൂരിലെ തടാകം?
ലോക് തക് തടാകം
ആരോഗ്യമന്മഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം?
കേരളം
അനർഹമായി മുൻഗണനാറേഷൻ കാർഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടുപിടിക്കുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
ഓപ്പറേഷൻ യെല്ലോ
ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലെ ഏതു വൃക്ഷത്തെയാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വൃക്ഷമായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്?
ഗ്രാൻ അബ്യുലോ
ഇറ്റലിയിൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വനിത?
ജോർജിയ മെലോൺ (ആദ്യമായാണ് ഇറ്റലിയിൽ വനിത പ്രധാനമന്ത്രിയാവുന്നത്)
ലോകത്ത് ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ധ്രുവ ചെന്നായുടെ പേര്?
മായ
സാംപിൾ രജിസ്ട്രേഷൻസിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം പെൺകുട്ടികളുടെ ജനന നിരക്കിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം?
കേരളം
ഇന്ത്യ 75 – മത് സ്വാതന്ത്രദിനം ആചരിക്കുന്നതിന്റെ ഭാഗമായി മ്യൂസിയമാക്കി മാറ്റിയ ചരിത്രപ്രസിദ്ധമായ ജയിൽ ഏതാണ്?
ആലിപ്പൂർ ജയിൽ ( കൊൽക്കത്ത, പശ്ചിമ ബംഗാൾ)
മഹാരാഷ്ട്ര ടൂറിസം മന്ത്രാലയം ‘ദേവഗിരി’ എന്ന പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച കോട്ട?
ദൗലതാബാദ് കോട്ട
2022 -ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവനാന്ത സംഭാവനയ്ക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചവർ?
എം ലീലാവതി, പി ജയചന്ദ്രൻ
മൈക്രോ ചിപ്പ് ഉള്ള കൃത്രിമക്കാൽ നിർമ്മിച്ച് വിജയകരമായി പരീക്ഷിച്ചത്?
ഐഎസ്ആർഒ (ISRO)
1970-കളിൽ ഖമറൂഷ് ഭരണകൂടം ഏത് രാജ്യത്ത് നടപ്പിലാക്കിയ കൂട്ടക്കൊലയുടെ ശിക്ഷയാണ് 2022 സെപ്റ്റംബറിൽ രാജ്യാന്തര കോടതി നടപ്പിലാക്കിയത്?
കമ്പോഡിയ
എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ?
സുവെല്ല ബ്രാവർമാൻ
‘ചക്ദാ എക്സ്പ്രസ് ‘എന്നറിയപ്പെടുന്ന ഇന്ത്യൻ വനിതാ കായികതാരം?
ജൂലൻ ഗോസ്വാമി
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തെത്തു ന്നതും സൂര്യനും വ്യാഴവും ഭൂമിയുടെ എതിർദിശകളിലായി എത്തുന്നതുമായ ദിവസം ഏതാണ്?
2022 സെപ്റ്റംബർ 26
സംസ്ഥാനത്തെ സ്കൂളുകളിലെ പഠന സമയം 8 മണി മുതൽ 1 മണിവരെ ആക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി?
എം എ ഖാദർ കമ്മിറ്റി
ദേശാടനകിളികളെ സംരക്ഷിക്കാൻ ഒരുങ്ങുന്ന ഒഡീഷയിലെ പക്ഷിഗ്രാമം?
ഗോവിന്ദ് പുർ ഗ്രാമം
ഇന്ത്യയിലെ ആദ്യ പട്ടികവർഗ മാനേജ്മെന്റ് എയ്ഡഡ് കോളേജുകൾ നിലവിൽ വരുന്ന സംസ്ഥാനം?
കേരളം (കോട്ടയം മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ്,
ഇടുക്കി നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ്
സമ്പൂർണ്ണ ഹിന്ദി സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്?
ചേളന്നൂർ (2023 ലെ റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ്ണ ഹിന്ദി സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം)
75-മത് സ്വാതന്ത്ര ദിനാചരണത്തിന്റെ ഭാഗമായി മ്യൂസിയമാക്കുന്ന ആലിപ്പൂർ ജയിൽ ഏതു സംസ്ഥാനത്ത്?
പശ്ചിമബംഗാൾ ( കൊൽക്കത്ത)
ഇന്ത്യയിലെ ഏറ്റവും മികച്ച മൃഗശാല ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഡാർജിലിങ് പത്മജാ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് ( പശ്ചിമബംഗാൾ)
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ?
കെ റീപ് (KREAP)( കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് )
ഏത് ആരോഗ്യപദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ 140 ഗ്രാമപ്പഞ്ചായത്തുകളിൽ ജിവിതശൈലി രോഗ നിർണയ പരിശോധനകൾ നടത്തിയത്?
അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്
(30 വയസ്സിനു മുകളിൽ പ്രായമുള്ളവര വിടുകളിൽ പോയിക്കണ്ട് സൗജന്യരോഗ നിർണയവും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതി)
ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നുള്ള ചീറ്റകളെ ഏത് ദേശീയോദ്യാനത്തിലേക്കാണ് ഇന്ത്യ കൊണ്ടുവന്നത്?
കുനോ പാൽപുർ നാഷണൽ പാർക്ക് ( മധ്യപ്രദേശ്)
ഹാരപ്പൻ സംസ്കാരത്തിന്റെ ലോക ത്തിലെ ഏറ്റവും വലിയ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്?
രാഖിഗർഹി (ഹാരിയാന)
ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ് സിറ്റി നിലവിൽ വരുന്ന സംസ്ഥാനം?
തെലുങ്കാന
2022 സെപ്റ്റംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച സ്വിസ് ടെന്നീസ് ഇതിഹാസ താരം?
റോജർ ഫെഡറർ
(പുരുഷ ടെന്നീസിൽ 20 ഗ്രാൻസ്ലാം ട്രോഫികൾ നേടിയ ആദ്യ താരം)
2022 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട്?
ഗയാജി ഡാം ( ബീഹാർ)
ദേശീയ പതാക ഉയർത്തുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ കൊടിമരം സ്ഥാപിക്കുന്നത് എവിടെയാണ് ?
ഹാജി അലി ദർഗ (മുംബൈ)
(നിലവിൽ ലോകത്തിൽ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉള്ളത്- കെയ്റോ, ഈജിപ്ത്)
കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ‘ഒരു വിനോദ സഞ്ചാര കേന്ദ്രം’ എന്ന സർക്കാറിന്റെ പുതിയ പദ്ധതിയുടെ പേരെന്താണ്?
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി
2022-ൽ നടക്കുന്ന ഷാങ്ഹായി കോർപ്പറേഷൻ ഉച്ചകോടിയുടെ വേദി?
ഉസ്ബെക്കിസ്ഥാൻ
ഏത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയാണ് ഇന്ത്യ ഗേറ്റിനു സമീപം അനാചാദനം ചെയ്തത്?
സുഭാഷ് ചന്ദ്ര ബോസ്
ഭൂമിയുടെ ഉപരിതല താപനിലയെ കുറിച്ചുള്ള പഠനത്തിനായി 2022- ൽ ഫ്രാൻസുമായി ചേർന്ന് ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം?
തൃഷ്ണ
ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ?
തിയോമാർഗരിറ്റ മാഗ്നിഫിക്ക
ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ശോഖോവി റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത്
നാഗാലാൻഡ്
ഏതു സംസ്ഥാനമാണ് പെൺകുട്ടികൾക്കായി ‘പുതുമൈ പെൺ പദ്ധതി’ ആരംഭിച്ചത്?
തമിഴ്നാട്
വിഭജനകാലത്തെ ചരിത്രവും സാംസ്കാരിക-സാഹിത്യ വിശേഷണങ്ങളുടെയും വെർച്വൽ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ്?
കൊൽക്കത്ത
ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരായി കേരളത്തിലെ സ്കൂളുകളിൽ ഫിംഗർ ഡാൻസ് കലാരൂപം അവതരിപ്പിക്കാൻ നേതൃത്വം നൽകിയ മലയാള സിനിമാതാരം?
ദുൽഖർ സൽമാൻ
‘ക്വീൻ ഓഫ് ദ മൈൽസ് ‘ എന്ന ഹ്രസ്വചിത്രം കേരളത്തിലെ ഏതു വനിതാ അത്‌ലറ്റിന്റെ കായിക ജീവിതവുമായി ബന്ധപ്പെട്ടതാണ്?
പി യു ചിത്ര
ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം?
വിശാഖപട്ടണം
സൗരയൂഥത്തിന് പുറത്ത് കാർബൺഡൈ ഓക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ടെലസ്കോപ്പ്?
James web space Telescope
തെരുവുനായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ അഭയകേന്ദ്രങ്ങൾ (ഷട്ടറുകൾ) ആരംഭിക്കുന്ന സംസ്ഥാനം?
കേരളം
ഐക്കണിക് അടൽ ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത് ?
അഹമ്മദാബാദ്
ഇന്ത്യയുടെ 76- മത് ഗ്രാൻഡ് മാസ്റ്റർ ആയ ഇന്ത്യക്കാരൻ?
പ്രണവ് ആനന്ദ്
മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി യുടെ കത്തുകൾ ഉൾപ്പെടുത്തി പുറത്തിറ ങ്ങുന്ന പുസ്തകം?
കലൈഞ്ചർ കടിതങ്ങൾ
അതി ദരിദ്രർക്കായി സുഷമ പദ്ധതികൾ രൂപീകരിച്ച കേരളത്തിലെ ആദ്യ ജില്ല?
കോട്ടയം
ലോക സാക്ഷരതാ ദിനം?
സെപ്റ്റംബർ 8
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ?
എമർജൻസി
നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ ‘നിയോ ക്രാഡിൽ’ പദ്ധതിക്ക് തുടക്കമിട്ട ജില്ല?
കോഴിക്കോട്
സ്വാതന്ത്ര്യസമരസേനാനികളുടെ ജീവിതവും ത്യാഗവും അനുസ്മരിക്കാനാ യി ദൂരദർശനിൽ ആരംഭിച്ച മെഗാസീരിയൽ?
സ്വരാജ്
2021- ലെ ആശാൻ കവിതാ പുരസ്കാരം ലഭിച്ചത്?
കെ ജയകുമാർ
2023 -ൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ കേന്ദ്ര സർക്കാരിന്റെ സാക്ഷരത പദ്ധതി?
പട്നാ ലിഖാ അഭിയാൻ
തെരുവുനായ ശല്യം തടയാൻ ഗോവ മാതൃക നടപ്പിലാക്കുന്ന സംസ്ഥാനം?
കേരളം
സ്വർണ്ണാഭരണ വ്യവസായം ഒരു കുടക്കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്വർണ്ണാഭരണ പാർക്ക്?
ബുള്ളിയൻ
സൗരോർജ്ജം മാത്രം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ?
ആര്യഭട്ട
മത്സര പരീക്ഷാ പരിശീലനം നൽകാൻ ട്രാൻസ്ജെൻഡറുകൾക്കായി നടത്തുന്ന പദ്ധതി?
യത്നം
സ്മാർട്ട് അഡ്രസ്സ് ഉള്ള ഇന്ത്യയിലെ ആദ്യ സ്മാർട്ട് സിറ്റി ആവുന്നത്?
ഇൻഡോർ
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയുടെ 75 വർഷത്തെ ചരിത്രം12 ഭാഷകളിൽ ലഭ്യമാക്കുന്ന പരമ്പര?
ദ ജേണി ഓഫ് ഇന്ത്യ
എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്ര നടത്തുന്ന പാത അറിയപ്പെടുന്നത്?
ദി ലോങ് വോക്
അതിവേഗ ബൈക്കുകളിൽ റോഡിൽ മത്സരയോട്ടം നടത്തുന്നത് തടയാനുള്ള മോട്ടോർവാഹനവകുപ്പിന്റെ പരിശോധന പദ്ധതി?
ഓപ്പറേഷൻ റേസ്
2022-ൽ സെപ്റ്റംബറിൽ ക്രിക്കറ്റിൽനിന്നും വിരമിക്കുന്ന ‘ചക് ദാഹ എക്സ്പ്രസ്’ എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം?
ജൂലാൻ ഗോസാമി
മികച്ച അച്ചടിക്കും രൂപകൽപ്പനയ്ക്കു മുള്ള ദേശീയ പുരസ്കാരം ലഭിച്ച പുസ്തക പ്രസാധകർ?
ഡിസി ബുക്ക്സ്
ലോക അൽഷിമേഴ്സ് ദിനം?
സപ്തംബർ 21
2022- ലെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ പ്രമേയം?
Know Dementia, Know Alzheimer’s
ലോക സമാധാന ദിനം?
സപ്തംബർ 21
2022- ലെ സമാധാനദിന ആപ്തവാക്യം?
വർണ്ണ വിവേചനം അവസാനിപ്പിച്ച് സമാധാനം പടുത്തുയർത്തുക
അമൃത് സരോവർ പദ്ധതിയുടെ കീഴിൽ ഏറ്റവുമധികം തടാകങ്ങൾ നിർമ്മിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്
ചട്ടമ്പിസ്വാമികൾ ഒരസാധാരണനായ സന്യാസി എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവ്?
കെ കെ പൊന്നപ്പൻ
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി?
ഇലോൺ മസ്ക്
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം?
സെപ്റ്റംബർ 25
ജർമനിയിലെ വൂസ് ബർഗ് സർവകലാ ശാലയുടെയും ഹോങ് കോങ് സർവകലാശാലയുടെയും പഠന റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഉറുമ്പുകളുടെ എണ്ണം?
20 ക്വാഡ്രില്യൺ
2022 -ലെ ഇന്ത്യയിലെ ആദ്യത്തെ ജൈവ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമം ?
ദിസ്പാര (ത്രിപുര)
സംസ്ഥാനത്തെ ഏറ്റവും വലിയ സ്കിൽ പാർക്ക് നിലവിൽ വരുന്നത്?
പാലയാട്ട് (കണ്ണൂർ)
സംസ്ഥാനത്ത് പേവിഷ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്ന സംഘടന?
മിഷൻ റാബിസ്
2022- ൽ ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനം?
കേരളം
2023 -ൽ 25 വർഷം തികയുന്ന കേരളത്തിലെ ദാരിദ്ര്യനിർമാർജന പദ്ധതി?
കുടുംബശ്രീ
(1998 മേയ് 17- ന് മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയാണ് കുടുംബശ്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. 1999 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ചു. State Poverty Eradication Mission (SPEM) ആണ് കുടുംബശ്രി എന്നറിയപ്പെടുന്നത്)
ഗ്രാമീണ ഉപജീവന പ്രോത്സാഹന പദ്ധതി യായ ‘ജീവക’ യിലൂടെ മദ്യക്കുപ്പികൾ ഉപയോഗിച്ച് വളകൾ നിർമിക്കാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
സംസ്ഥാന ലോട്ടറിവകുപ്പ് ഏറ്റവുമൊടു വിൽ പുറത്തിറക്കിയ ഭാഗ്യക്കുറിയുടെ പേര്?
ഫിഫ്റ്റി ഫിഫ്റ്റി
2022 സെപ്റ്റംബറിൽ അന്തരിച്ച ഏറ്റവും കുറച്ചുകാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി?
കമൽ നാരായൺ സിംഗ് (ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്- YV ചന്ദ്രചൂഡ്)
സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഇന്ദിരാഗാന്ധി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ
വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കു മരുന്നിന്റെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
യോദ്ധാവ്
ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ദേശീയ സമുദ്ര പൈത്യക സമുച്ചയം (National Maritime Heritage Complex) നിലവിൽ വരുന്നത് ?
ഗുജറാത്ത്
കന്നുകാലികൾക്ക് വൈദ്യ സഹായം നൽകുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റുകൾ നടപ്പാക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ചത്തീസ്ഗഡ്
2022 സെപ്റ്റംബറിൽ അന്തരിച്ച ലോക പ്രശസ്ത ഫ്രഞ്ച് സിനിമാസംവിധായകൻ?
ജോൺ ലൂക് ഗൊദാർദ്
കേരളത്തിലെ സന്ന്യാസിയും ദാർശനികനുമായ ഏത് വ്യക്തിയുടെ ജന്മസ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്?
ശങ്കരാചാര്യർ (ശങ്കരാചാര്യരുടെ ജന്മസ്ഥലം കാലടി)
കേരള നിയമസഭയുടെ പുതിയ സെക്രട്ടറി?
എ എം ബഷീർ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വാർഷികത്തോടനുബന്ധിച്ച് എത്ര രൂപ മൂല്യങ്ങളുള്ള നാണയങ്ങളാണ് പുറത്തിറക്കിയത്?
ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത്
(കാഴ്ചവകല്യമുള്ളവർക്കും തിരിച്ചറിയാനാകുന്ന വിധത്തിലാണ് നാണയങ്ങൾ രൂപകല്പന ചെയ്തിട്ടുള്ളത്)
മലിനജലത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിലെ നഗരം ?
ന്യൂയോർക്ക്
2022 സെപ്റ്റംബറിൽ അന്തരിച്ച പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം എന്ന ചരിത്ര വിധിക്ക് വഴിയൊരുക്കിയ വനിത?
മേരി റോയ്
2024 -ഓടെ പശ്ചിമബംഗാളിലെ മായാപൂരിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം ഏത്?
ടെമ്പിൾ ഓഫ് വേദിക് പ്ലാനറ്റോറിയം
(നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം- അംഗോർ വാട്ട് ടെമ്പിൾ, കമ്പോഡിയ)
2022 -ൽ സെപ്റ്റംബർ മാസം സജീവ ടെന്നീസിൽ നിന്നും വിരമിച്ച വനിതാതാരം?
സെറീന വില്യംസ്
ലോക ഓസോൺ ദിനം?
സെപ്റ്റംബർ 16
2022 -ലെ ലോക ഓസോൺ ദിനം പ്രമേയം എന്താണ്?
ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക (Global Cooperation Protecting Life on Earth )
ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബറിൽ ഇന്ത്യാ ഗവൺമെന്റ് ധാരണാപത്രം ഒപ്പ് വച്ച രാജ്യം?
നേപ്പാൾ
കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടന സാക്ഷരതാ പഞ്ചായത്ത്?
കുളത്തുപ്പുഴ
ബ്രിട്ടന്റെ പുതിയ രാജാവ്?
ചാൾസ് മൂന്നാമൻ
സർക്കാരിനു നൽകുന്ന അപേക്ഷകളിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ച വാക്ക്?
താഴ്മയായി
ഫെയ്സ് ബുക്കിന്റെ മാത്യ കമ്പനിയായ മെറ്റ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി?
സക്ക് ബക്ക്സ്
സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം?
ചില്ലു എന്ന അണ്ണാൻകുഞ്ഞ്
ഇന്ത്യൻ നാവികസേനയുടെ പുതിയ പതാ കയിൽ ഏത് ഭരണാധികാരിയുടെ മുദ്ര യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഘട കങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
ഛത്രപതി ശിവജി
കേരളത്തിലെ 5 – മത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ച ജില്ല?
ആലപ്പുഴ
‘ശോഖോവി റെയിൽവേ സ്റ്റേഷൻ’ പുതുതായി നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം?
നാഗാലാൻഡ്
സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ?
‘ഉറ്റവരെ കാക്കാൻ പേവിഷത്തിനെതിരെ ജാഗ്രത’
വിനയൻ സംവിധാനം ചെയ്ത ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് ആരുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്?
ആറാട്ടുപുഴ വേലായുധ പണിക്കർ
ഇന്ത്യയിലെ ആദ്യത്ത വിർച്വൽ സ്കൂൾ സ്ഥാപിതമായത്?
ഡൽഹി
കേന്ദ്രസർക്കാർ വിദേശികളെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിക്കാൻ ഉദ്ദേശിച്ച് രൂപം നൽക്കുന്ന പദ്ധതിയുടെ പേര്?
ഹീൽ ഇൻ ഇന്ത്യ
(ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികവുമായി ബന്ധപ്പെട്ടാണ് പദ്ധതി നിലവിൽ വരുന്നത് )
ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്റ്റ് പ്രതിമ നിലവിൽ വന്ന രാജ്യം?
ബ്രസീൽ
മികച്ച പശ്ചാത്തല വിവരണത്തിനുള്ള 2022- ലെ എമ്മി പുരസ്കാരം നേടിയ മുൻ യു.എസ്. പ്രസിഡന്റ്?
ബരാക് ഒബാമ
ദേശീയ ഹിന്ദി ദിനം?
സപ്തംബർ 14
കേരളത്തിലെ ആദ്യ ശിശു സൗഹൃദ കുടുംബകോടതി?
കോഴിക്കോട് (സ്വപ്നക്കൂട് എന്ന പേരിലാണ് പ്രത്യേക കോടതിമുറി രൂപകൽപ്പന ചെയ്തത്)
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്?
പുല്ലമ്പാറ ( തിരുവനന്തപുരം)
ഇന്ത്യയിലെ ആദ്യത്തെ നിശാവാന നിരീക്ഷണ ഉദ്യാനം ഒരുങ്ങുന്നത്
എവിടെയാണ്?
ലഡാക്ക്
കേരള നിയമസഭയുടെ 24 – മത് സ്പീക്കറായി ചുമതലയേറ്റത്?
അഡ്വ. എ എൻ ഷംസീർ
2022 സെപ്റ്റംബറിൽ -9 ന് അന്തരിച്ച ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരി?
എലിസബത്ത് രാജ്ഞി
ഇന്ത്യയിലെ സർക്കാർ സ്കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവുമായ പുതിയ വിദ്യാഭ്യാസം നയത്തിന്റെ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന സ്കൂളുകൾ?
പി എം ശ്രീ സ്കൂൾ
ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം?
നോയിഡ ഇരട്ട ടവർ (ന്യൂഡൽഹി)
യു എസ് ഓപ്പൺ ടെന്നീസ് വനിതാവിഭാഗം വിജയി
ഇഗ സ്വിയാടെക്ക് (പോളിഷ് താരം)
യു എസ് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം ജേതാവ്?
കാർലോസ് അൽക്കരാസ് (സ്പാനിഷ് താരം, ലോക ഒന്നാംനമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം )
ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ രാജ്യം?
ഇന്ത്യ
ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മലയാളി?
എച്ച് എസ് പ്രണോയി
കേരളത്തിലെ പുതിയ തദ്ദേശസ്വയംഭരണ- എക്സൈസ് മന്ത്രി?
എം ബി രാജേഷ്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ടായ ഗയാജി അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കു ന്നത് ?
ഫാൽഗു നദി (ബീഹാർ )
ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ജേതാക്കളായ രാജ്യം?
ശ്രീലങ്ക
രാജ്യങ്ങളുടെ സമഗ്രവികസനം വിലയിരുത്തുന്ന ആഗോള മാനവവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
132 (ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലണ്ട്)
സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ കായികതാരം?
നീരജ് ചോപ്ര
ഡയമണ്ട് ലീഗ് ഫൈനൽസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ?
നീരജ് ചോപ്ര
ദേശീയ അദ്ധ്യാപക ദിനം?
സെപ്റ്റംബർ 5
2022 -ലെ ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം?
പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക
സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ സ്ഥാപനങ്ങളിൽ മരുന്നുകളുടെ ഓൺലൈൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?
കേരളം
2025 -ൽ ലോക അത് ലിറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം?
ടോക്കിയോ (ജപ്പാൻ)
ഡൽഹിയിലെ രാഷ്ട്രപതിഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെയുള്ള പാതയായ രാജ്പഥും സെൻട്രൽ വിസ്ത പുൽത്തകിടിയും ഉൾപ്പെട്ട പ്രദേശത്തിന്റെ പുതിയ പേര് ?
കർത്തവ്യപഥ്
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വനിത?
ലിസ് ട്രസ്
നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്?
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ബി ആർ അംബേദ്കറുടെ ജീവിതം ആധാരമാക്കി ശശി തരൂർ എംപി രചിച്ച പുസ്തകം?
അംബേദ്കർ: എ ലൈഫ്
ലോകാരോഗ്യ സംഘടന (WHO) മങ്കിപോക്സ് വൈറസുകൾക്ക് നൽകിയിരിക്കുന്ന ഔദ്യോഗിക നാമം?
Clade
68- മത് നെഹ്റുട്രോഫി ജലമേള കിരീടം നേടിയത്?
കാട്ടിൽ തെക്കേതിൽ ചുണ്ടൻ
68- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം?
വാഴപ്പിണ്ടിയിൽ തുഴയുന്ന മിട്ടു എന്ന തത്ത
ബ്ലൂ ബെർഗിന്റെ ലോക അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഏഷ്യക്കാരൻ?
ഗൗതം അദാനി (ഇന്ത്യ)
വിഭജനത്തിന്റെ ചരിത്രം വിവരിക്കുന്ന പുതിയ വെർച്ചൽ മ്യൂസിയം ആരംഭിച്ചത്?
കൊൽക്കത്ത
പൊതു ഗതാഗതത്തിനായി റോപ് വേ നിലവിൽ വന്ന ആദ്യ ഇന്ത്യൻ നഗരം?
വാരണാസി
ഇന്ത്യയിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റുന്ന ആദ്യ ജില്ലാ ആശുപത്രി എന്ന അപൂർവ നേട്ടം കൈവരിച്ചത്?
എറണാകുളം ജനറൽ ആശുപത്രി
2022 തുടർവിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച പുതിയ പുസ്തകം?
പോസ്റ്റ് കോവിഡ് സീൻഡ്രം
കേരളത്തിൽ മാംഗോ പാർക്ക് നിലവിൽ വരുന്നത്?
കുറ്റിയാട്ടൂർ (കണ്ണൂർ)
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആദരവായി പേരിട്ട പുതിയ ഇനം കടന്നൽ?
ടെനിയോ ഗൊണാലസ് ലതെ
മാലിന്യ സംസ്കരണ രംഗത്തെ മികവിന് ദേശീയ പുരസ്കാരം നേടിയ വിമാനത്താവളം?
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
തെരുവുനായ്ക്കൾ ഇല്ലാത്ത ലോകത്തിലെ ആദ്യ രാജ്യം?
നെതർലൻഡ്സ്
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായുള്ള അടൽപ്പാലം ഉദ്ഘാടനംചെയ്തു നഗരം?
അഹ്മദാബാദ് (സബർമതി നദി കുറുകെ)
ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മഗ്സസേ അവാർഡ് നിരസിച്ച വ്യക്തി?
കെ കെ ശൈലജ
കേരളത്തിലെ ആദ്യ നൈറ്റ് ക്ലബ്ബ് നിലവിൽ വന്ന ജില്ല?
തിരുവനന്തപുരം
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയായി തെരഞ്ഞെടുക്കപ്പെട്ട നദി?
ഉംഗോട്ട്
ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാനവാഹിനി കപ്പൽ?
ഐഎൻഎസ് വിക്രാന്ത്
വിമാനവാഹിനി കപ്പൽ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല?
കൊച്ചിൻ ഷിപ്പിയാർഡ്
(സ്വന്തമായി വിമാന വാഹിനി കപ്പൽ രൂപകല്പന ചെയ്തു നിർമിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമാണ് ഇന്ത്യ)
2022 – ലെ മഗ്സസെ പുരസ്കാര ജേതാക്കൾ?
സൊതേറ ഷിം (കമ്പോഡിയ, മനശാസ്ത്രജ്ഞൻ)
തദാഷി ഹടോരി, (ജപ്പാൻ, നേത്രരോഗ വിദഗ്ധൻ)
ബെർണാഡെറ്റ് മാഡ്രിഡ്, (ഫിലിപ്പീൻസ്, ശിശുരോഗ വിദഗ്ധ)
ഗാരി ബെഞ്ചേഗിബ് (ഇന്തോനേഷ്യ)
ലോകനാളീകേര ദിനം?
സെപ്റ്റംബർ 2
Current Affairs September 2022|
2022 സെപ്തംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam