2024 ഒക്ടോബർ (October ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs October 2024|
2024 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ
കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായത്?
പ്രണബ് ജ്യോതിനാഥ്
റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം?
ചന്ദ്രയാൻ 4
2024 -ലെ സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ഹോക്കി താരം?
പി ആർ ശ്രീജേഷ്
2024 ഒക്ടോബർ ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം? ഈജിപ്ത്
രാഷ്ട്രീയ ഏകതാ ദിനം?
ഒക്ടോബർ 31
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത്
പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ ആത്മകഥ?
എന്റെ എംബസിക്കാലം
വിയറ്റ്നാമിന്റെ പുതിയ പ്രസിഡണ്ടായി അധികരമേറ്റത്?
ലുഔങ് കുഔങ്
2024 ഒക്ടോബറിൽ പുതിയ ലോഗോയും പുതിയ ഏഴ് സേവനങ്ങളും അവതരിപ്പിച്ച ടെലികോം കമ്പനി?
ബിഎസ്എൻഎൽ (BSNL)
ബി എസ് എൻ എല്ലിന്റെ പുതിയ ആപ്തവാക്യം കണക്റ്റിംഗ് ഭാരത്
2024 ഒക്ടോബർ ദൃശ്യമായ 80,000 വർഷങ്ങൾക്കു ശേഷം മാത്രം കാണാൻ സാധിക്കുന്ന വാൽനക്ഷത്രം?
ഷുചിൻഷാൻ അറ്റ്ലസ്
കുട്ടികളിൽ പഞ്ചസാരയുടെ അമിത ഉപയോഗം തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച ബോധവൽക്കരണ പരിപാടി?
ഷുഗർ ബോർഡ്
ദേശീയ ആയുർവേദ ദിനം?
ഒക്ടോബർ 29
2024 -ലെ ദേശീയ ആയുർവേദ ദിനം പ്രമേയം?
ലോകാരോഗ്യത്തിന് ആയുർവേദത്തിന്റെ നൂതന രീതികൾ
Ayurveda Innovation for Global Health
അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസിൻ 2024ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ആയി തിരഞ്ഞെടുക്കപ്പെട്ട ബാങ്ക്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ജില്ല?
എറണാകുളം
2024 ഒക്ടോബറിൽ ഫിലിപ്പീൻസിൽ വീശിയ ഉഷ്ണമേഖല ചുഴലിക്കാറ്റ്?
ട്രാമി
തെക്കു കിഴക്കൻ ഏഷ്യയിൽ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ട്രാമി
മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള 2024 -ൽ 68- മത് ബാലൺ ദ്യോർ പുരസ്കാര ജേതാവ്?
റോഡ്രി (മാഞ്ചസ്റ്റർ സിറ്റി താരം)
മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള 2024 -ൽ 68- മത് ബാലൺ ദ്യോർ പുരസ്കാര ജേതാവ്?
ഐയ്റ്റാന ബോൺ മാറ്റി (ബാഴ്സലോണ)
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രക്ഷേപണം ആരംഭിക്കുന്ന റേഡിയോ? ഹരിവരാസനം
ഭിന്നശേഷിക്കാരായ യുവതി യുവാക്കളെ ഉൾപ്പെടുത്തി സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കലാസംഘം?
റിഥം
ബംഗ്ലാദേശിലെ ഏത് മുൻ പ്രധാനമന്ത്രി യുടെ ആഡംബരക്കൊട്ടാരമാണ്
വിപ്ലവ മ്യൂസിയം ആയി മാറുന്നത്? ഷെയ്ക്ക് ഹസീന
ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം (Writers Village )നിലവിൽ വന്നത് ഉത്തരാഖണ്ഡ്
ലോകത്തിലെ ആദ്യത്തെ മലയാളം സ്പോർട്സ് ക്രോണോഗ്രാഫ് വാച്ച്?
ഓളം
വാച്ച് പ്രേമികളുടെ കൂട്ടായ്മയായ
ടൈം ഗ്രാഫർ ആണ് മലയാളം ലിപി യിലുള്ള അക്കങ്ങൾ ഉള്ള ഓളം വാച്ച് പുറത്തിറക്കിയത്
ജമ്മുകാശ്മീരിന്റെ മുഖ്യമന്ത്രി?
ഒമർ അബ്ദുള്ള
ജമ്മുകാശ്മീരിന്റെ ഉപമുഖ്യമന്ത്രി
സുരിന്ദർ കുമാർ ചൗധരി
2024 ഒക്ടോബറിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സ്പാനിഷ് ഇതിഹാസം?
റാഫേൽ നദാൽ
11 -മത് ഒ വി വിജയൻ സാഹിത്യ പുരസ്കാരം ലഭിച്ചത്?
കുഴൂർ വിൽസൺ
കൃതി ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ
ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
എം എസ് ധോണി
കുടുംബശ്രീയുടെ സേവനങ്ങൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കുന്നതിനുള്ള ആപ്ലിക്കേഷൻ ?
പോക്കറ്റ് മാർട്ട് ആപ്പ്
2024 ഒക്ടോബർ അന്തരിച്ച കർണാടക ഹൈക്കോടതി മുൻ ജഡ്ജി?
ജസ്റ്റിസ് കെ എസ് പുട്ടസ്വാമി
ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമ പോരാട്ടം നടത്തിയ വ്യക്തിയാണ്
കെ എസ്പുട്ടസ്വാമി
ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയുടെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ടായത്
രോഗാണു ബാധമൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധി എന്ന നിലയിലേക്ക് മാറുന്ന രോഗം?
ക്ഷയം
കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കുന്നത് ? അഴീക്കൽ (കണ്ണൂർ)
അടുത്തിടെ മലയാളത്തിലേക്ക് മൊഴിമാറ്റി തിരുവിതാംകൂർ മാല എന്ന പേരിൽ പ്രസിദ്ധീകരിച്ച കൃതി ?
ബഹുവിശേഷ വിനോദ കീർത്തനം നൂതന കിസ്സാ
സുപ്രീംകോടതിയുടെ 51 ചീഫ് ജസ്റ്റിസ് നിയമിതനാകുന്നത്?
ജസ്റ്റിസ് സഞ്ജീവ് ഖന്ന
2024 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്? ദന
ദന എന്ന വാക്കിന്റെ അർത്ഥം ഔദാര്യം ദന എന്ന ചുഴലിക്കാറ്റിന്റെ പേര് നൽകിയത് രാജ്യം ഖത്തർ
ദേശീയ വനിതാ കമ്മീഷന്റെ 9 -മത് അധ്യക്ഷ ആയി നിയമിതായത് ?
വിജയകിഷോർ രഹത് കർ
2024 ഐസിസി വനിത T20 വേൾഡ് കപ്പ് കിരീടം നേടിയത്?
ന്യൂസിലാൻഡ്
2025 – ലെ ICC വനിത ഏകദിന ലോകകപ്പിന്റെ വേദി?
ഇന്ത്യ
2026-ലെ ICC വനിത T20 ലോകകപ്പ് വേദി?
ഇംഗ്ലണ്ട്
പൂർണ്ണമായും കുഷ്ഠരോഗം ഇല്ലാതാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?
ജോർദാൻ
രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷനായി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ ?
ഇ -ശ്രം
കേരളത്തിൽ ഡിജിറ്റൽ ഭൂസർവ്വേക്കായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ?
എന്റെ ഭൂമി
മെഡിക്കൽ കോളേജുകളിൽ രോഗികളു ടെ കൂട്ടിരിപ്പുകാർക്ക് മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്ന വാടക വീടുകൾ അറിയപ്പെടുന്നത്?
ആശ്വാസ്
ഇന്ത്യൻ വനിത ഫുട്ബോൾ ടീം ക്യാപ്റ്റൻ? ആശാലതാ ദേവി
രാജ്യാന്തര മത്സരങ്ങളിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോൾ താരം കൂടിയാണ്
ആശാലതാ ദേവി
വിക്ഷേപിച്ച റോക്കറ്റിന്റെ ബൂസ്റ്റർ ഭാഗം വിക്ഷേപണ ടവറിലേക്ക് തിരിച്ചറക്കിയ ആദ്യത്തെ ബഹിരാകാശ കമ്പനി?
സ്പേസ് എക്സ്
2024 ഒക്ടോബറിൽ അന്തരിച്ച ആദ്യകാല മലയാള സിമനാനടി?
നെയ്യാറ്റിൻകര കോമളം
സംസ്ഥാനത്തെ അതിഥിതൊഴിലാളിളെ തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യാൻ വേണ്ടിയുള്ള സർക്കാർ ആപ്ലിക്കേഷൻ?
കേരള അതിഥി ആപ്പ്
2024 ഒക്ടോബറിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനായി നിയമിതനായത്?
ഡോ ജിനു സക്കറിയ ഉമ്മൻ
സൗരയൂഥത്തിന് പുറത്ത് 6 പുതിയ ഗ്രഹങ്ങൾ കണ്ടെത്തിയ TESS ഏത് സ്പേസ് ഏജൻസിയുടെ സാറ്റലൈറ്റ് ആണ്?
നാസ (NASA)
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പെയ്മെന്റ് ഗ്രാമം ആയി പ്രഖ്യാപിച്ചത്?
കുറ്റിച്ചൽ (തിരുവനന്തപുരം)
അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി പ്രത്യേക തയ്യാറാക്കിയ മൊബൈൽ ആപ്പ്?
ഭായ് ലോഗ്
2024 കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്ന ജില്ല?
എറണാകുളം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം- തക്കുടു എന്ന പേരിട്ട അണ്ണാൻ
2024 -ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി?
ആലപ്പുഴ
2024 -ലെ ഇറാനി ട്രോഫി ക്രിക്കറ്റ് കിരീട ജേതാക്കൾ?
മുംബൈ ടീം
കേരള സർക്കാറിന്റെ രജിസ്ട്രേഷൻ, റവന്യൂ, സർവേ എന്നീ മൂന്ന് വകുപ്പുകളിലെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ?
ഐലിംസ് പോർട്ടൽ
ILIMS -Integrated Land Information
Management System
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ ഗോത്ര മേഖലയുടെ വികസന ലക്ഷ്യമാക്കിയിട്ടു ള്ള പദ്ധതി?
പ്രകൃതിയോടൊപ്പം
ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ പശ്ചാത്തലത്തിൽ സുഭാഷ് ചന്ദ്രൻ എഴുതിയ നോവൽ?
ജ്ഞാനസ്നാനം
ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത് ആര്?
സഞ്ജീവ് കുമാർ സിംഗ്ല
അന്യസംസ്ഥാന തൊഴിലാളികൾക്ക് മലയാളം പഠിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ചങ്ങാതി
ഇതിന്റെ ഭാഗമായി പുറത്തിറക്കിയ പുസ്തകം ഹമാരി മലയാളം
2024 -സ്കൂൾ യുവജനോത്സവത്തിലെ മത്സര ഇനമായി തിരഞ്ഞെടുക്കപ്പെട്ട മംഗലം കളി ഏത് വിഭാഗത്തിന്റെ അനുഷ്ഠാനകല?
മാവിലൻ
കാസർകോട് കണ്ണൂർ ജില്ലകളിലെ ദളിത് വിഭാഗമായ മാവിലൻ സമുദായത്തിന്റെ അനുഷ്ഠാന നൃത്തമാണ് മംഗലം കളി
വേദി- തിരുവനന്തപുരം
2024 ഒക്ടോബറിൽ തായ്‌വാൻ ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?
ക്രാത്തോൺ
ഫിലിപ്പൈൻസിൽ ക്രാത്തോൺ ചുഴലിക്കാറ്റ് അറിയപ്പെടുന്ന മറ്റൊരു പേര് ജൂലിയൻ
ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് അതീതമല്ലെന്ന് 2024 -ൽ പ്രഖ്യാപിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് ഡോ. എം എസ് സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ ഏറ്റവും പുതിയ നെല്ലിനം?
പൗർണമി
കാഴ്ച പരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതി?
ദീപ്തി
2024 ഒക്ടോബറിൽ ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ നടപ്പിലാക്കുന്ന രാജ്യം?
മാലിദ്വീപ്
നാറ്റോ യുടെ പുതിയ സെക്രട്ടറി ജനറലായി നിയമിതനായ നെതർലാൻഡിന്റെ മുൻ പ്രധാനമന്ത്രി?
മാർക്ക് റൂട്ടെ
നാറ്റോയുടെ 14- മത്തെ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ
NATO -North Atlantic Treaty Organization
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിക്കുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വനിത? നീതു ഡേവിഡ്
ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യ ഇന്ത്യക്കാരി മുൻ ക്യാപ്റ്റൻ
ഡയാന എഡുൽജി
ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
ഷിഗേറു ഇഷിബ
നൈപുണ്യ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി?
പിഎം ഇന്റേസ്റ്റേൺഷിപ്പ് പദ്ധതി
2024- ലെ സാഹിത്യ നോബൽ സമ്മാനം ലഭിച്ച ദക്ഷിണ കൊറിയൻ സാഹിത്യകാരി ? ഹാൻ കാങ്
ഇന്ത്യയിൽ ഓട്ടിസം അവബോധനത്തിനായി പുസ്തകം പുറത്തിറക്കിയ ആദ്യ സംസ്ഥാനം?
കേരളം
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് ?
ഹാൻലെ (ലഡാക്ക് )
2026 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച നഗരം?
റബാത്
ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ തലസ്ഥാനമാണ് റബാത്
2024- ലെ ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം?
സ്ട്രാസ്ബർഗ് (ഫ്രാൻസ്)
2025 -ലെ ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം?
റിയോ ഡി ജനീറോ (ബ്രസീൽ)
2024 -ലെ സമാധാന നോബൽ പുരസ്കാരം ലഭിച്ച സംഘടന ?
നിഹോൺ ഹിഡാൻക്യോ (ജപ്പാൻ)
ഷിബാകുഷ എന്നാണ് ഈ സംഘടന അറിയപ്പെടുന്നത്
മഹാരാഷ്ട്രയിലെ പൂനെ ഇന്റർനാഷണൽ എയർപോർട്ടിന്റെ പുതിയ പേര്?
ജഗദ്ഗുരു സന്ത് തുക്കാറാം മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്
അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ? സഞ്ജു സാംസൺ
2024 -ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയവർ?
ഡാരോൺ അസെമൊഗ്ലു (US)
സൈമൺ ജോൺസൺ (UK)
ജെയിംസ് റോബിൻസൺ (UK)
2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന ട്രക്കോമ മുക്തരാജ്യമായി പ്രഖ്യാപിച്ചത്? ഇന്ത്യ
കണ്ണുകളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമ
ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം
ഓസ്ട്രേലിയയിലെ ലൗവി ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ സൂചിക പ്രകാരം
ഏഷ്യാപവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം? 3 -സ്ഥാനം
ഒന്നാം സ്ഥാനത്ത് യുഎസ്
രണ്ടാം സ്ഥാനത്ത് ചൈന
ഇന്ത്യ മൂന്നാം സ്ഥാനത്ത്
ലോക ഭക്ഷ്യ ദിനം?
ഒക്ടോബർ 16
2024- ലെ പ്രമേയം?
” മികച്ച ജീവിതത്തിനും മികച്ച ഭാവിക്കും, ഭക്ഷണത്തിനുള്ള അവകാശം”
Right to Foods for a Better Life and a Better Future
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിൽ വരുന്ന പുതിയ ടെർമിനലിന് നൽകിയ പേര്?
അനന്ത
അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ വ്യവസായ പ്രമുഖൻ?
രത്തൻ ടാറ്റ
ട്രസ്റ്റ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റ അന്തരിച്ചതിനെ തുടർന്ന്
ടാറ്റാ ട്രസ്റ്റിന്റെ പുതിയ ചെയർമാനായി നിയമിതനായത് നോയൽ ടാറ്റ
സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നിയമിച്ചത്?
രശ്മിക മന്ഥാന (സിനിമാതാരം)
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി? നയാബ് സിംഗ് സെയനി
38-മത് ദേശീയ ഗെയിംസിന്റെ വേദി?
ഉത്തരാഖണ്ഡ്
2024 ആഗോള പട്ടിണി സൂചികയിൽ 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
105
സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്കരണ കേന്ദ്രം നിലവിൽ വന്നത്?
മറ്റത്തൂർ (തൃശ്ശൂർ)
സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീടില്ലാത്തവർക്കായി വീട് വെക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
ഗൃഹശ്രീ പദ്ധതി
ജാതി സെൻസസ് നടത്തുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം?
തെലുങ്കാന
ബീഹാറും ആന്ധ്രപ്രദേശമാണ് മറ്റു സംസ്ഥാനങ്ങൾ
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 ൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്?
പാർവതി തിരുവോത്ത് (ഉള്ളൊഴുക്ക്)
2024 ഒക്ടോബറിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിതനായത്?
പി വിജയൻ
യു എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പ്രകാരം 2024 -ലെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്?
സ്വിറ്റ്സർലൻഡ്
രണ്ടാം സ്ഥാനത്ത് ജപ്പാൻ
മൂന്നാം സ്ഥാനത്ത് യു എസ്
ഇന്ത്യ 33 സ്ഥാനത്ത്
വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഇന്ത്യയിൽ എത്തിയ ഏറ്റവും വലിയ ചരക്ക് കപ്പൽ?
MSC ക്ലോഡ് ഗിരാർഡറ്റ്
അടുത്തിടെ കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ അലങ്കാര മത്സ്യങ്ങളെ കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്പ്?
രംഗീൻ മച്ച്ലി
കേരളത്തിന്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന ഏത് പത്രത്തിന്റെ നൂറാം വാർഷികമാണ് 2024 ഒക്ടോബർ 12 -ന് തികയുന്നത്?
അൽ അമീൻ
സ്വാതന്ത്ര്യസമരസേനാനിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ന്റെ നേതൃത്വത്തിൽ 1924- ലാണ്
അൽ അമീൻ പത്രം തുടങ്ങിയത്
കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ചു നൽകുന്ന പദ്ധതി?
ഹോം ഷോപ്പ്
ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച പദ്ധതി?
പി എം ഇ -ഡ്രൈവ്
2024 -ലെ വയലാർ അവാർഡ് ജേതാവ്? അശോകൻ ചരുവിൽ
കാട്ടൂർ കടവ് എന്ന നോവലിനാണ് പുരസ്കാരം (48- മത്)
ഇന്ത്യയിൽ ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനം?
കേരളം
2024 -ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം നേടിയത്?
വിക്ടർ അബ്രോസ് (USA)
ഗാരി റോവ്കിൻ (USA)
മൈക്രോ RNA യുടെ കണ്ടുപിടിത്തം,
പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള ജീനു കളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന തിൽ അവയ്ക്കുള്ള പങ്കിനെ കുറിച്ചുള്ള ഗവേഷണം എന്നിവയ്ക്കാണ് നോബൽ സമ്മാനം ലഭിച്ചത്
2024 -ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം നേടിയവർ ?
സിയാറ്റിലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിൽ ഗവേഷകനായ
ഡേവിഡ് ബേക്കർ
ലണ്ടനിലെ ഗൂഗിൾ ഡീപ് മൈൻഡിൽ പ്രവർത്തിക്കുന്നവരായ
ജോൺ ജംബർ
ഡെമിസ് ഹസബിസ്
കമ്പ്യൂട്ടിങ്ങിന്റെയും നിർമ്മിത ബുദ്ധിയുടെയും സഹായത്തോടെ പ്രോട്ടീൻ ഘടകങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് നോബേൽ സമ്മാനം ലഭിച്ചത്
കേരളത്തിലെ ആദ്യ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്ന ജില്ല?
കോട്ടയം (കടപ്പൂർ)
2024 -ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത്?
ജോൺ ഹോപ്‌ഫീൽഡ് (US)
ജെഫ്രി ഹിന്റൺ (US)
മനുഷ്യമസ്തിഷ്കത്തിലെ നാഡീകോശ ങ്ങളുടെ ശൃംഖലയ്ക്കുസമാനമായ നിർമിത ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയതിനാണ് നോബൽ സമ്മാനം ലഭിച്ചത്
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആകുന്നത്?
ബെക്താക്ഷി
സോവറിൻ സ്റ്റേറ്റ് ഓഫ് ബെക്താക്ഷി ഓർഡർ എന്നായിരിക്കും രാജ്യത്തിന്റെ പേര്
2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ ജിംനാസ്റ്റിക് താരം?
ദീപ കർമാകർ
ലോക ബഹിരാകാശ വാരം?
ഒക്ടോബർ 4 മുതൽ 10 വരെ
ലോക ബഹിരാകാശ വാരത്തിന്റെ
2024 -ലെ പ്രമേയം ?
“ബഹിരാകാശവും കാലാവസ്ഥ വ്യതിയാനവും”
Space and Climate Change
വീടുകളിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനവും സംരക്ഷണവും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സ്നേഹിത
70- മത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ വിജയിച്ചത്?
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ
തുടർച്ചയായി അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് കിരീടം നേടുന്നത്
അടുത്തിടെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷകൾ?
മറാഠി, പാലി, പ്രാകൃത്, ബംഗാളി, അസമീസ്
ഇതോടെ ഇന്ത്യയിലെ ശ്രേഷ്ഠ ഭാഷകളുടെ എണ്ണം 11 ആയി
2024 ഒക്ടോബറിൽ അന്തരിച്ച പ്രസിദ്ധ സിനിമ നടൻ?
ടി പി മാധവൻ
ലോക തപാൽ ദിനം?
ഒക്ടോബർ 9
ദേശീയ തപാൽ ദിനം
ഒക്ടോബർ 10
വീട്ടിൽ വൈഫൈ കണക്ഷൻ ഉണ്ടെങ്കിൽ രാജ്യത്ത് എവിടെപ്പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന BSNL സംവിധാനം?
സർവ്വത്ര
സോലാപൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
2024 -ൽ കേന്ദ്ര ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ വില്ലേജുകൾ?
കുമരകം (കോട്ടയം)
കടലുണ്ടി (കോഴിക്കോട്)
അടുത്തിടെ ദലൈലാമ യുടെ പേരു നൽകിയ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്
സാങ്‌യാങ് ഗ്യാറസോ എന്ന പേരിലാണ് കൊടുമുടി അറിയപ്പെടുക
2024 ഒക്ടോബർ അമേരിക്കയിലെ ഫ്ലോറിഡയിൽ വൻ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ്?
മിൽട്ടൺ
ഇന്ത്യ- ഒമാൻ സംയുക്ത സൈനികാഭ്യാസമായ ‘അൽ നജാഹ് 2024’ ന്റെ വേദി?
സലാല (ഒമാൻ)
ഒരു മണിക്കൂറിൽ 5 ലക്ഷം വൃക്ഷ തൈകൾ നട്ട് ലോക റെക്കോർഡ് നേടിയ ജയ് സാൽമീർ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
രാജസ്ഥാൻ
അടുത്തിടെ മാർബർഗ് രോഗബാധ സ്ഥിരീകരിച്ച രാജ്യം?
റുവാണ്ട (കിഴക്കൻ ആഫ്രിക്കൻ രാജ്യം)
വൃദ്ധജനങ്ങളുടെയും ക്ഷേമത്തിനായി വിഭാവനം ചെയ്ത പദ്ധതി?
സഹയാത്ര പദ്ധതി
നാർക്കോട്ടിഗ് കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറലായി നിയമിതനായത്?
അനുരാഗ് ഗാർഗ്
2024 -ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ?
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
‘പ്രണയകാലം’ എന്ന കഥാസമാഹാര
ത്തിന്റെ രചയിതാവ്?
സി വി ബാലകൃഷ്ണൻ
2024 സെപ്റ്റംബറിൽ അന്തരിച്ച മുതിർന്ന സിപിഎം നേതാവ്?
എം എം ലോറൻസ്
ആത്മകഥ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് മെട്രോ സർവീസ് നിലവിൽ വന്നത്?
ഗുജറാത്ത്
അഹമ്മദാബാദ് – ഭുജ് റൂട്ടിലാണ് സർവീസ്
വന്ദേ ഭാരത മെട്രോയുടെ പുതിയ പേര് നമോ ഭാരത് റാപ്പിഡ് റെയിൽ
2025 -ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചിത്രം?
സന്തോഷ്
സംവിധാനം സന്ധ്യാസൂരി
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡയറക്ടറായി നിയമിതനായത്?
ആലോഗ് രഞ്ജൻ
പ്രളയം, വരൾച്ച, ഇടിമിന്നൽ, ഉരുൾ പൊട്ടൽ, മേഘവിസ്ഫോടനം തുടങ്ങിയവ തടയുന്നതിനായി കാലാവസ്ഥ പ്രവചനം കൂടുതൽ ഉപയോഗപ്രദവും കൃത്യവുമാക്കാൻ ആരംഭിക്കുന്ന പദ്ധതി? മിഷൻ മൗസം (MISSION MAUSAM)
‘മദർ മേരി കംസ് ടു മി ‘എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവ്?
അരുന്ധതി റോയ്
തപസ്യ കലാസാഹിത്യ വേദിയുടെ പതിനാലാമത് സഞ്ജയൻ പുരസ്കാരം നേടിയത്?
എംജിഎസ് നാരായണൻ
കൃത്രിമ പേശിയോട് കൂടിയ ആദ്യ റോബോട്ടിക് കാലിനു രൂപം നൽകിയ രാജ്യം?
സ്വിറ്റ്സർലൻഡ്
2024 വിരമിക്കൽ പ്രഖ്യാപിച്ച പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മത്സരിച്ച ടേബിൾ ടെന്നീസ് താരം?
അർച്ചന കാമത്ത്
ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിതയായ ഇന്ത്യൻ ഷൂട്ടിംഗ് താരം?
മനു ഭാക്കർ
‘മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2024’ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
റിയ സിംഹ
സംസ്ഥാന ക്ഷേത്രകല അക്കാദമിയുടെ 2022 -ലെ ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായത്?
കെ എസ് ചിത്ര
സൈബർ അതിക്രമം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചത്?
കേരള പോലീസ്
പ്രൊഫ. എം പി മന്മഥൻ പുരസ്കാരം 2024 -ൽ നേടിയത്?
ടി പത്മനാഭൻ
2024 -ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ്
മിഥുൻ ചക്രവർത്തി
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം
കേരളത്തിൽ ആദ്യമായി എം പോക്സ് വകഭേദമായ ക്ലേഡ് 1 ബി സ്ഥിരീകരിച്ച ജില്ല?
മലപ്പുറം
ഇന്ത്യയിൽ ആദ്യമായിട്ടാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിക്കുന്നത്
ശ്രീലങ്കയുടെ പുതിയ വനിതാ പ്രധാനമന്ത്രി?
ഹരിണി അമരസൂര്യ
ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ഹരിണി
പ്രധാനമന്ത്രിയായ മറ്റു വനിതകൾ സിരിമാവോ ബണ്ഡാര നായകെ
ചന്ദ്രിക കുമാരതുംഗെ
2025ലെ ഓസ്കറിലിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം?
ലാപതാ ലേഡീസ്
സംവിധാനം കിരൺ റാവു
കേരളത്തിലെ ആദ്യ മൃഗ ശ്മശാനം നിലവിൽ വരുന്നത്?
തൃശ്ശൂർ
2024 പൂനെ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളത്തിൽ നിന്നുള്ള മൈക്രോ സിനിമ?
ഫൂട്ട് വേർ
സംവിധാനം ചന്ദ്രു വെള്ളരിക്കുണ്ട്
2024-ൽ നടന്ന 45 -മത് ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ, വനിത വിഭാഗങ്ങളിൽ സ്വർണമെഡൽ നേടിയ രാജ്യം?
ഇന്ത്യ
വേദി – ബുഡാപെസ്റ്റ് (ഹംഗറി)
2024- ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിയുടെ വേദി?
വിൽമിങ്‌ടൺ (USA)
ക്വാഡ് അംഗരാജ്യങ്ങൾ –ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, യു എസ് എ
യൂറോപ്പിന്റെ മധ്യ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ വിതിച്ച കൊടുങ്കാറ്റ്?
ബോറിസ്
മനുഷ്യരെ ഉപദ്രവിക്കുന്ന നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തടയുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ ഭേദിയ
പക്ഷാഘാതം നിർണയിക്കുന്നതിനു താമസം ഒഴിവാക്കി പെട്ടെന്ന് ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പദ്ധതി?
മിഷൻ സ്ട്രോക്ക്
2025 -ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി?
ലോർഡ്സ് സ്റ്റേഡിയം
ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ (ITTF) ഫൗണ്ടേഷന്റെ ആദ്യ ഇന്ത്യൻ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്
ശരത് കമൽ
മെഥനോളില്‍ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുതി നിലയം നിലവിൽ വരുന്നത്?
കായംകുളം
ഫോസിൽ ഇന്ധനങ്ങളുടെ പരസ്യം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് നിരോധിക്കുന്ന ആദ്യ നഗരം?
ഹേഗ് (നെതർലാൻഡ്സ്)
2026 ലെ ICC വനിത ഏകദിന ലോകകപ്പിന്റെ വേദി?
ഇന്ത്യ
ഓസ്ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരൻ?
ജിൻസൺ ആൻറ്റോ ചാൾസ് (കോട്ടയം)
2024 -ലെ സംസ്ഥാന ഭിന്നശേഷി കലാമേള യുടെ വേദിയായ ജില്ല?
കാസർഗോഡ്
കലാമേളയ്ക്ക് നൽകിയ പേര്
അഭിന്നം
ഇലക്ട്രിക് വാഹനം ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച പദ്ധതി?
പി എം ഇ ഡ്രൈവ്
ഇന്ത്യയും യുഎസും തമ്മിലുള്ള ‘യുദ്ധ് അഭ്യാസ് ‘ സംയുക്ത സൈനിക അഭ്യാസം 2024 വേദിയാകുന്നത്?
മഹാജൻ (രാജസ്ഥാൻ)
കേരളത്തിലെ എറണാകുളം ജംഗ്ഷൻ മുതൽ ഷോർണൂർ ജംഗ്ഷൻ വരെയുള്ള റെയിൽപാതകളിൽ തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിന് നിലവിൽ വരുന്ന സംവിധാനം?
കവച്
ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ
അരവിന്ദ് കുമാർ എച്ച് നായർ
മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്ക് സഹായകരമാവുന്ന ബോൺമാരോ ഡോണർ രജിസ്ട്രി തയ്യാറാക്കുന്ന സംസ്ഥാനം?
കേരളം
മാധവിക്കുട്ടിയുടെ ‘വേനലിന്റെ ഒഴിവ് ‘ എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകം?
ഒറ്റഞാവൽ മരം
2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരമായി ഉൾപ്പെടുത്തിയത്
യോഗ
2026 ഏഷ്യൻ ഗെയിംസ് വേദി- ജപ്പാൻ
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ യുകെയിലെ ലീഡ്സ് സർവകലാശാലയിലെ ഗവേഷണസംഘം നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന രാജ്യം
ഇന്ത്യ
രണ്ടാ സ്ഥാനത്ത് നൈജീരിയ
മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യ
കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത്?
അമയ് ഖുറാസിയ
ഏഷ്യൻ കിംഗ് എന്നയിനം കഴുകനെ സംരക്ഷിക്കാനായി രാജ്യത്തെ ആദ്യ സംരക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്
കോഴിക്കോട് ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ച പുതിയ ഇനം കുരുമുളക്
ചന്ദ്ര
2024- ലെ കോമൺ വെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് വേദി?
ശ്രീലങ്ക
2024 ഇന്ത്യ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയതിന്റെ എത്രാം വാർഷികമാണ് ആചരിക്കപ്പെട്ടത്?
50
1974 -ൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്
സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ സജ്ജമാക്കിയ കോൾ സെന്റർ?
സഹജ
വയനാട് ദുരിതാശ്വാസത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടക്കം കുറിച്ച ക്യാമ്പയിൻ?
ഗോൾ ഫോർ വയനാട്
രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന തരത്തിൽ ആവിഷ്കരിച്ച പദ്ധതി?
എൻ പി എസ് വാത്സല്യ
അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ ആപ്പ്?
രംഗീൻ മച്ച്ലി
പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക
രണ്ടാം സ്ഥാനം തമിഴ്നാട്
മൂന്നാമത് കേരളം
ഏറ്റവും കൂടുതൽ നാളികേര ഉത്പാദനമുള്ള രാജ്യം ഇന്ത്യ
അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ ആവുന്ന ആദ്യ പാക്കിസ്ഥാനി വനിത?
സലീമ ഇംതിയാസ്
സംസ്ഥാനത്ത് എവിടെയും പൊതുസ്ഥല ങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് പൊതുജനങ്ങൾക്ക് തെളിവ് സഹിതം വിവരം നൽകാനുള്ള ക്യാമ്പയിൻ?
സ്വച്ഛത ഹി സേവാ ക്യാമ്പയിൻ
54 -മത് ജി എസ് ടി കൗൺസിൽ മീറ്റിംഗ് വേദി?
നൂഡൽഹി
800 കോടി രൂപ ചെലവിൽ രാജ്യത്ത് എല്ലാ ജില്ലകളിലും മാതൃക സൗരഗ്രാമങ്ങൾ വരുന്ന കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ പദ്ധതി
പി എം സൂര്യ ഭവനം
2024 സെപ്റ്റംബർ നാഗാലാൻഡിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഇഞ്ചി?
കുർകുമ ഉങ്‌മെൻസിസ്
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ കമാൻഡറായി ചുമതലയേറ്റത്
വൈസ് അഡ്മിറൽ?
സി ആർ പ്രവീൺ നായർ
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത സൗരോർജ്ജ ബോട്ട്
ബറാക്കൂഡ
കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്ന ബ്ലൂ കാർബൺ കൊണ്ട് സമൃദ്ധമാണെന്ന് കണ്ടെത്തിയ കേരളത്തിലെ പ്രദേശം കുട്ടനാട്
ഇറാൻ വിക്ഷേപിച്ച ഗവേഷണ ആവശ്യങ്ങൾക്കായുള്ള കൃത്രിമ ഉപഗ്രഹം?
ചമ്രാൻ 1
Current Affairs October 2024|
2024 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ