2024 നവംബർ (November ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs November 2024|
2024 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ
യു എസി ന്റെ 47 മത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
ഡോണാൾഡ് ട്രംപ്
ഇന്ത്യയുടെ 51 ചീഫ് ജസ്റ്റിസ് ചുമതലയേറ്റത് ആര്?
ജസ്റ്റിസ് സഞ്ജീവ് ഖന്ന
കൊച്ചിയിൽ നടന്ന 66 – മത് സംസ്ഥാന സ്കൂൾ കായികമേളയിൽ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയ ജില്ലാ ടീം?
തിരുവനന്തപുരം
കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി അവനിവാഴ് കിനാവ് എന്ന നോവൽ രചിച്ചത്?
പെരുമ്പടവം ശ്രീധരൻ
റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി?
തെളിമ
ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയ ഭൂമിയെക്കാൾ 5 ഇരട്ടി വലിപ്പമുള്ള ഗ്രഹം?
TOI 6651 B
അനധികൃത ഖനനം തടയാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ സർവ്വേ നടപ്പിലാ ക്കുന്ന സംസ്ഥാനം ?
കേരളം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർ ക്കായുള്ള സ്വയം തൊഴിൽ പദ്ധതി?
നവജീവൻ
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് ?
തയ്യിബ് ഇക്രം
ദേശീയ വിദ്യാഭ്യാസ ദിനം?
നവംബർ 11
മലയാളത്തിലെ ആദ്യത്തെ AI എൻസൈക്ലോപീഡിയ?
നിർമിത ബുദ്ധി
തോട്ടിയാർ ജല വൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ?
ഇടുക്കി
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കുവാൻ വേണ്ടി യൂറോപ്പ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹം?
പ്രോബ 3
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് /ഹിന്ദി പ്രാവീണ്യം വർധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
ഇ – ക്യൂബ്
കോങ് -റേ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം? തായ്‌വാൻ
കാലാവസ്ഥ വ്യതിയാനത്തിനു അനുസൃതമായ രീതി അവലംബിച്ചു കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിനായി കൃഷിവകുപ്പ് രൂപം നൽകിയ പദ്ധതി?
കേര
മുട്ട ചേർത്ത മയോണൈസ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം?
തെലുങ്കാന
വിയറ്റ്നാം- ഇന്ത്യ ഉഭയ കക്ഷി സൈനികാഭ്യാസം വിൻബാക്സ് 2024 ( VINBAX) വേദി ?
അംബാല (ഹരിയാന)
കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 36- മത് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്?
അബ്ദുള്ള അബുബക്കർ
ട്രിപ്പിൽ ജമ്പ് താരം
നിയമപരമായി വിവാഹിതർ അല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡന കുറ്റം നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
സ്പേസ് എക്സുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പ്?
ഹെക്സ് 20
സർക്കാർ ജോലികളിൽ വനിതകൾക്ക് 35% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
മധ്യപ്രദേശ്
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം?
സ്മൃതി മന്ദാന
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2024 -ൽ ലഭിച്ചത്?
എൻ എസ് മാധവൻ
കേരളജ്യോതി പുരസ്കാരം 2024- ൽ ലഭിച്ചത്?
പ്രൊഫ. എംകെ സാനു
2024 -ലെ കേരള പ്രഭ പുരസ്കാര ജേതാക്കൾ?
ഡോ. എസ് സോമനാഥ് (ISRO,
സയൻസ് &എഞ്ചിനീയറിങ്)
ഭുവനേശ്വരി
കാർഷിക രംഗം
2024- ലെ കേരള ശ്രീ പുരസ്കാരം ലഭിച്ചവർ?
കലാമണ്ഡലം വിമല മേനോൻ (കല)
ഡോ. ടി കെ ജയകുമാർ (ആരോഗ്യം)
നാരായണ ഭട്ടതിരി (കലിഗ്രാഫി)
സഞ്ജു സാംസൺ (കായികം)
ഷൈജ ബേബി (സാമൂഹിക സേവനം, ആശാവർക്കർ)
വി കെ മാത്യൂസ് (വ്യവസായ വാണിജ്യം)
കോളിൻസ് നിഘണ്ടു 2024 -ലെ വാക്കായി തെരഞ്ഞെടുത്തത്?
ബ്രാറ്റ് (Brat)
അയിത്ത ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി മന്നത്ത് പത്മനാഭൻ നയിച്ച സവർണ്ണ ജാഥക്ക് 2024 -ൽ എത്ര വർഷം തികയുന്നു?
100 വർഷം
കേരളപ്പിറവി ദിനം?
നവംബർ 1
ദേശീയ വിദ്യാഭ്യാസ ദിനം?
നവംബർ 11
ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ഗ്രാമം?
ഉജ്ജാർ ഉളവാർ (കാസർകോട് )
ആഗോള പ്രകൃതി സംരക്ഷണ സൂചിക യിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ
ഇന്ത്യയുടെ സ്ഥാനം?
176
ഒന്നാം സ്ഥാനത്ത് ലക്സംബർഗ്
രണ്ടാം സ്ഥാനത്ത് എസ്റ്റോണിയ
മൂന്നാം സ്ഥാനത്ത് ഡെന്മാർക്ക്
അടുത്തിടെ അന്തരിച്ച ബി പിഎൽ (BPL) സ്ഥാപകൻ?
ടി പി ജി നമ്പ്യാർ
2024 യു എൻ ജൈവവൈവിധ്യ ഉച്ചകോടിക്ക് (കോപ് 16) വേദി?
കാലി (കൊളംബിയ )
ട്രാൻസ്ജെൻഡേഴ്സിന് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
അനന്യം
ഓപ്പൺ AI ഈയിടെ അവതരിപ്പിച്ച സെർച്ച് എൻജിൻ?
ചാറ്റ് ജി പി ടി സെർച്ച്
സായുധ സേനകളുടെ മെഡിക്കൽ സർവീസ് ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത?
ആരതി സരിൻ
ക്ഷയ രോഗ മുക്തമായി കേരളത്തെ പ്രഖ്യാപിക്കുന്നത് ഏതു വർഷം?
2025
പ്രഥമ ഖോ -ഖോ വേൾഡ് കപ്പിന്റെ വേദി?
ന്യൂഡൽഹി
2024 ലോക ക്ഷീര ഉച്ചകോടിക്ക് വേദി?
പാരീസ്
അടുത്തിടെ സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിനായി ദീപം പദ്ധതി ആരംഭിച്ച സംസ്ഥാനം?
ആന്ധ്ര പ്രദേശ്
രാജ്യത്തെ റെയിൽവേ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ആപ്പ്?
സൂപ്പർ ആപ്പ്
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല കളുടെയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സോഫ്റ്റ്‌വെയർ? കെ -റീപ്
Current Affairs November 2024|
2024 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ