Current Affairs June 2023|ആനുകാലികം ജൂൺ 2023 | Monthly Current Affairs in Malayalam June 2023

2023 ജൂൺ (June) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs June 2023|
2023 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ


കേരളത്തിന്റെ 48 -മത് ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി?
വി വേണു

ലോക ലഹരി വിരുദ്ധ ദിനം?

ജൂൺ 26


2023-ലെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സന്ദേശം?

ജനങ്ങളാണ് പ്രധാനം, ഒറ്റപ്പെടുത്തലും വിവേചനവും ഒഴിവാക്കുക, പ്രതിരോധം ശക്തിപ്പെടുത്തുക’ (People first :stop stigma and discrimination, strengthen prevention)


2023 ജൂണിൽ അന്തരിച്ച ലിഥിയം- അയോൺ ബാറ്ററിയുടെ സഹസ്രാഷ്ടാവും രസതന്ത്ര നോബേൽ ജേതാവുമായ വ്യക്തി?
ജോൺ ഗുഡി നോഫ് (നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇദ്ദേഹം)


ലോകത്തിലെ ഏറ്റവും വലിയ
രാമായണ ക്ഷേത്രം നിർമ്മിക്കുന്നത് എവിടെ

ബീഹാർ (ചമ്പാരൻ ജില്ലയിൽ)


2023- ൽ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡർ ഓഫ് ദ നൈൽ’ ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

നരേന്ദ്രമോദി


2023 -ജൂൺ 13- ന് പാട്ട് ഗ്രാമമായി പ്രഖ്യാപിച്ച വാൽമുട്ടി കോളനി സ്ഥിതിചെയ്യുന്ന ജില്ല?

പാലക്കാട് (ചിറ്റൂർ )


ഇന്ത്യ ആദ്യ ഏകദിന ലോകകപ്പ് നേടിയതിന്റെ 40-മത് വാർഷികം ആഘോഷിച്ചത് എന്ന്?

2023 ജൂൺ 25ന്
(ഇന്ത്യ ആദ്യ ഏകദിന ലോകകപ്പ് നേടിയത് 1983 ജൂൺ 25)


കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023-ലെ മലയാള വിഭാഗത്തിൽ ബാല സാഹിത്യ പുരസ്കാരത്തിന് അർഹയായത്?

പ്രിയ എ എസ് (നോവൽ പെരുമഴയത്തെ കുഞ്ഞിതളുകൾ)
(ഇംഗ്ലീഷ് വിഭാഗത്തിൽ ബാല സാഹിത്യ പുരസ്കാരം നേടിയത് -സുധാമൂർത്തി കൃതി -ഗ്രാൻഡ് പേരന്റസ് ബാഗ് ഓഫ് സ്റ്റോറിസ് )


2023 – ലെ സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വേദി?

ഇന്ത്യ


2023 ജൂണിൽ ആഗോള സാമ്പത്തിക ഫോറം തയ്യാറാക്കിയ ലിംഗ സമത്വ സൂചകയിൽ ഇന്ത്യയുടെ സ്ഥാനം?

127 ( 14 വർഷമായി തുടർച്ചയായി ഒന്നാം സ്ഥാനത്ത് ഐസ് ലൻഡ് )


ലോക സംഗീത ദിനം?

ജൂൺ 21


ആമസോൺ കാടുകളിൽ വിമാന അപകടത്തിൽപ്പെട്ട കുട്ടികളെ കണ്ടെത്തുവാനായി നടത്തിയ അന്വേഷണ ദൗത്യം?

ഓപ്പറേഷൻ ഹോപ്


ലോക ഒന്നാം റാങ്കിംഗിൽ എത്തിയ ഇന്ത്യയുടെ ജാവലിൻ ത്രോ താരം?

നീരജ് ചോപ്ര


വിളർച്ച മുക്ത കേരളത്തിനായുള്ള ‘വിവ കേരള’ ക്യാമ്പയിന് കീഴിൽ ലക്ഷ്യം പ്രാപിച്ച ആദ്യ പഞ്ചായത്ത്?

മൈലേപ്ര (പത്തനംതിട്ട)


സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023- ലെ ദേശാഭിമാനി പുരസ്കാരത്തിന് അർഹനായത്?
എം കെ സാനു


ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനം?

കവച്


കേരളത്തിൽ പ്രളയം നിയന്ത്രിക്കുവാനും മഴവെള്ളം സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രകൃതിദത്ത പദ്ധതി?
സ്പോഞ്ച് സിറ്റി പദ്ധതി (പദ്ധതി നിലവിൽ വരുന്ന കേരളത്തിലെ നഗരം കൊച്ചി)


2023 ജൂണിൽ ആഭ്യന്തര കലാപം നടന്ന രാജ്യം?

റഷ്യ


2023 -ജൂണിൽ സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയ സംസ്ഥാനം?
കർണാടകം
(പദ്ധതിയുടെ പേര് -ശക്തി)


2023- ലെ ദേശീയ യോഗ ഒളിമ്പ്യാഡിന്റെ വേദി?

ഇന്ത്യ


2024 -ൽ നിലവിൽ വരുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് ഏതു ജില്ലയിലാണ്?
തൃശൂർ


2023-ൽ തകർന്ന യുക്രെയിനിലെ അണക്കെട്ട്?
നോവ കഖോവ്ക


ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തുംഗനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
ഉത്തരാഖണ്ഡ്


ഇന്ത്യയിൽ ആദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീ സൗഹൃദ ടൂറിസം ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം?
കേരളം (ആപ്പ് -ഷീ ടൂറിസം)


ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്‌ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം?

ഒഡീഷ്യ


കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ 4-മത് ജലശക്തി പുരസ്കാരം ലഭിച്ച മാണിക്കൽ പഞ്ചായത്ത് ഏതു ജില്ലയിലാണ്?

തിരുവനന്തപുരം


ലോക കേരള സഭ 2023 ന്റെ വേദിയായ രാജ്യം?

അമേരിക്ക


മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മയ്ക്കായി
ഡോ. എ പി ജെ അബ്ദുൽ കലാം നോളജ് സെന്റർ ആൻഡ് സ്പെയ്സ് മ്യൂസിയം നിലവിൽ വരുന്ന ജില്ല?

തിരുവനന്തപുരം


അണ്ടർ -18 വിഭാഗത്തിൽ ലോക റെക്കോർഡ് നേടിയാൽ ഇന്ത്യൻ വനിത അമ്പെയ്ത്ത് താരം?

അഥിതി ഗോപീചന്ദ്


എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർ പഠനത്തിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി?
ഹോപ്പ്


പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്തിയ സംസ്ഥാനം?

കേരളം


ലോക ബാലവേല വിരുദ്ധ ദിനം?
ജൂൺ 12


2023-ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം?

Social Justice For All: End Child Labour


നൂറ്റാണ്ടിനു മുമ്പ് തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരുമായി ആഴക്കടലിലേക്ക് പോയി തകർന്ന ഓപ്ഷൻ ഗേറ്റ് കമ്പനിയുടെ പേടകം ?

ടൈറ്റൻ


പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ പ്രചരണ പ്രോഗ്രാം?

ഭാരത് ഇൻ പാരീസ്


ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിലവിൽ വരുന്ന ജില്ല?

കൊല്ലം


സാബ സനാബെൽ ഗോതമ്പ് പൊടി ഏതു രാജ്യത്തിന്റെ ദേശീയ ഉൽപ്പന്നം ?

യുഎഇ


ഏറ്റവും കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർ പങ്കെടുത്ത പൊതു പരിപാടി എന്ന ലോക റെക്കോർഡ് നേടിയത്?

UN ആസ്ഥാനത്ത് നടന്ന യോഗാപരിപാടി (180ലേറെ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു)


ഒരു ചിന്നഗ്രഹത്തിന് പേര് ലഭിക്കുന്ന രണ്ടാമത്തെ മലയാളി ജ്യോതിശാസ്ത്രജ്ഞൻ?

ഡോ. അശ്വിൻ ശേഖർ


ഒരു ചിന്ന ഗ്രഹത്തിന്പേര് ലഭിച്ച ആദ്യത്തെ മലയാളി ജ്യോതി ശാസ്ത്രജ്ഞൻ?

വൈനു ബാപ്പു (തലശ്ശേരി )


ലോക യോഗാ ദിനം?

ജൂൺ 21


ഫെൻസിങിൽ (വാൾപയറ്റ്) ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?

ഭവാനി ദേവി (ചൈനയിലെ വുഷിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി)


കുമാരനാശാന്റെ കരുണ എന്ന കൃതിയെ ആസ്പദമാക്കി ചിത്രീകരണം ആരംഭിച്ച സിനിമ?

വാസവദത്ത


2023 നടക്കുന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം?

ഉത്തർപ്രദേശ്


2023- ൽ 25-മത് വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ റെയിൽവേ സർവീസ്?

കൊങ്കൺ റെയിൽവേ


ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം?

മിയാസാകി


ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന സംഗീത ആൽബം?

ഉയരോട് ചേർത്തീടാം


2023-ലെ ഇന്റർ കോണ്ടിനെന്റൽ ഫുട്ബോൾ കിരീട ജേതാക്കളായ ടീം?

ഇന്ത്യ (ഫൈനലിൽ ലെബനനെ പരാജയപ്പെടുത്തി)


ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ സൂപ്പർ 1000 സീരീസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ സഖ്യം?

സാത്വിക് സായ് രാജ് റങ്കി റെഡി -ചിരാഗ് ഷെട്ടി സഖ്യം
(ഇന്തോനേഷ്യ ഓപ്പണിൽ ഡബിൾസ് കിരീടം സ്വന്തമാക്കിയതോടെയാണ് ഈ നേട്ടത്തിന് അർഹരായത്)


ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ ( റിസർച്ച് ആൻഡ് അനാലിസിസ് വിങ്‌ ) യുടെ പുതിയ തലവൻ?

രവി സിൻഹ


ഗോവയിൽ നടക്കുന്ന 37 മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം?

മോഗ എന്ന കാട്ടുപോത്ത്


ക്ഷേത്രാങ്കണങ്ങളും കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിനുള്ള ദേവസ്വം വകുപ്പിന്റെ പുതിയ പദ്ധതി?

ദേവാങ്കണം ചാരുഹരിതം


WHO യുടെ പുതിയ റിപ്പോർട്ട് പ്രകാരം കോവിഡിനേക്കാൾ മാരകമായി ലോകത്ത് വരാനിരിക്കുന്ന രോഗം

ഡിസീസ് എക്സ്


വായനാദിനം?

ജൂൺ 19


2021 -ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയത്?

ഗീതാപ്രസ്സ് (ഗൊരഖ് പുർ ) (പുരസ്കാരതുക ഗീതാപ്രസ്സ് നിരസിച്ചു)


ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത് എവിടെവച്ച്?

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്റർ


കേരളത്തിലെ ആദ്യ സൗരോർജ്ജ സർവകലാശാല?

കേരള സർവകലാശാല


തീൻ മൂർത്തിഭവനിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്?

പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി


45 -മത് യൂറോപ്യൻ എസ്സേ പ്രൈസ് പുരസ്കാരം നേടിയത് ആര്?

അരുന്ധതി റോയ്
(ആസാദി എന്ന ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് വിവർത്തന കൃതിക്കാണ് പുരസ്കാരം)


അടുത്ത ആറുമാസത്തിനിടെ ഇന്ത്യൻ തീരത്തേക്ക് എത്താൻ സാധ്യതയുള്ള ചുഴലിക്കാറ്റുകൾ?

തേജ്, ഹമൂൺ, മിഥിലി, മിചൗങ്‌, റീമൽ, അസ്ന


2023 സെപ്തംബറിൽ തുടങ്ങുന്ന ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ചൈനയിലെ നഗരം?

ഹാങ്‌ചൗ


2023 -ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരം ലഭിച്ചത്?

പ്രൊഫ.എം കെ സാനു


2023 – ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം ജേതാവ് ?

ഇഗാ സ്വിയാടെക്


2023 -ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ജേതാവ്?

നൊവാക്ക് ജോക്കോവിച്ച് (സെർബിയ, പുരുഷ ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന താരം)


200 കോടി കളക്ഷൻ എന്ന ചരിത്രം നേട്ടത്തിൽ എത്തിയ ആദ്യ മലയാള സിനിമ?

2018


2023 -ലെ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ടീം

ഓസ്ട്രേലിയ


2023 -ലെ ഏഷ്യൻ ജൂനിയർ വനിത ഹോക്കിയിൽ കിരീടം നേടിയത്?

ഇന്ത്യ


2023 -ൽ 71 -മത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം?

ഇന്ത്യ


പാരീസിൽ നടന്ന ഡയമണ്ട് ലീഗ് മത്സരത്തിൽ ലോങ്‌ ജമ്പിൽ മൂന്നാം സ്ഥാനം നേടിയ മലയാളി?

ശ്രീശങ്കർ


അർജന്റീന താരം ലയണൽ മെസ്സി പുതുതായി കരാറിൽ ഏർപ്പെട്ട ക്ലബ്?

ഇന്റർ മയാമി


ലോക സമുദ്ര ദിനം (World Ocean Day )?

ജൂൺ 8


ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിയ ഭക്ഷ്യ സുരക്ഷ സൂചികയിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?

കേരളം
(രണ്ടാം സ്ഥാനത്ത് -പഞ്ചാബ്
മൂന്നാം സ്ഥാനത്ത് -തമിഴ്നാട്)


ലോക ഭക്ഷ്യസുരക്ഷാ ദിനം?

ജൂൺ 7


2023-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രമേയം?

“ഭക്ഷണനിലവാരം ജീവന്‍ രക്ഷിക്കും’


2023 -ജൂണിൽ അന്തരിച്ച കേരളത്തിലെ ആദ്യ അശോകചക്ര ജേതാവ്?

ആൽബി ഡിക്രൂസ്


2023 -ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?

ബിപോർജോയ്

( പേരു നൽകിയ രാജ്യം- ബംഗ്ലാദേശ്, ദുരന്തം എന്നാണ് ബിപോർജോയ് എന്നതിന്റെ അർത്ഥം)


ലോക പരിസ്ഥിതി ദിനം?

ജൂൺ 5


2023 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം?

പ്ലാസ്റ്റിക് മാലിന്യത്തെ തടയുക
(Beat Plastic Pollution)


2023 -ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഐവറി കോസ്റ്റ്


കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗം ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതി?

കെ.ഫോൺ


കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ കിരീടം നേടിയ ജില്ല?

കാസർകോട്


2024- ലെ ക്വാഡ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?

ഇന്ത്യ


2023- ൽ സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെ തയ്യാറാക്കിയ ദുരിത സൂചിക റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും ദുരിതമേറിയ രാജ്യം?

സിംബാബേ


ബഹിരാകാശ ഏജൻസിയായ നാസ തയ്യാറാക്കിയ ചൊവ്വാഗ്രഹത്തിന് സമാനമായ കൃത്രിമ ആവാസ വ്യവസ്ഥയുടെ പേര്?

മാർസ് ഡൂൺ ആൽഫ


A walk Up The Hill : Living with People and Nature’ എന്ന കൃതി ആരുടെ ഓർമ്മക്കുറിപ്പ്?

മാധവ് ഗാഡ്ഗിൽ


കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാമൂഹ്യ വിദ്യാഭ്യാസ പരിപാടി?

പൗരധ്വനി


2025- ലെ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?

ബ്രസീൽ


അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ സംസ്ഥാന വനം വന്യജീവി വകുപ്പ് ആരംഭിച്ച പദ്ധതി?

നാട്ടുമാവും തണലും


ഫോബ്സ് മാസിക പുറത്തുവിട്ട കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്ബ്?

റയൽ മഡ്രിഡ്


കേരളത്തിലെ ആദ്യ നാപ്കിൻ സംസ്കരണ സംവിധാനം നിലവിൽ വരുന്ന ജില്ല ?

പാലക്കാട്


മഹാരാഷ്ട്രയിലെ അഹല്യനഗർ എന്ന് പുനർനാമകരണം ചെയ്യുന്ന ജില്ല?

അഹമ്മദ്നഗർ


കേന്ദ്ര വിജിലൻസ് കമ്മീഷണർ?

പ്രവീൺ കുമാർ ശ്രീവാസ്തവ


2023 – ലെ പുരുഷ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ജേതാക്കൾ?

ഇന്ത്യ


ISO സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ല കളക്ടറേറ്റ്?

കോട്ടയം


2023 ലോക ക്ഷീരദിനം?

ജൂൺ 1


2023 – ലോക ക്ഷീരദിന ദിനത്തിന്റെ പ്രമേയം?

“സുസ്ഥിര ക്ഷീര വ്യവസായം ഭൂമിക്കും മനുഷ്യനും ഗുണകരം”


ജൂൺ 1 -ന് സ്കൂൾ തുറക്കുന്നതിന് മുമ്പ് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ?

ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം


Current Affairs June 2023|
2023 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ


2 thoughts on “Current Affairs June 2023|ആനുകാലികം ജൂൺ 2023 | Monthly Current Affairs in Malayalam June 2023”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.