Current Affairs January 2023|ആനുകാലികം ജനുവരി 2023 |Monthly Current Affairs in Malayalam 2023

2023 ജനുവരി (January) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs January 2023|
2023 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ


2023 -ൽ പത്മശ്രീ ലഭിച്ച മലയാളികൾ?

സ്വാതന്ത്രസമരസേനാനിയും ഗാന്ധിയനുമായ കണ്ണൂർ സ്വദേശി
വി പി അപ്പുക്കുട്ടൻ പൊതുവാൾ
പരമ്പരാഗത നെൽവിത്ത് സംരക്ഷകൻ വയനാട് സ്വദേശി
ചെറുവയൽ രാമൻ
ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ സി ഐ ഐസക്ക്

കളരിപ്പയറ്റ് ആചാര്യൻ
എസ് ആർ ഡി പ്രസാദ്


2023 -ൽ പത്മഭൂഷൻ ലഭിച്ചവർ?

സുധാമൂർത്തി
വാണിജയറാം
കുമാരമംഗലം ബിർള


2023-ൽ പത്മവിഭൂഷൻ ലഭിച്ചവർ?

വാസ്തുശില്പി ബാലകൃഷ്ണ ദോഷി
ORS ന്റെ പിതാവ് എന്നറിയപ്പെടുന്ന
ദിലീപ് മഹനോബിസ്
തബല മാന്ത്രികൻ സാക്കിർ ഹുസൈൻ, മുലയം സിങ് യാദവ്,
എസ് എം കൃഷ്ണ,
ശ്രീനിവാസ് വരദൻ

Advertisements

മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങളുടെ പുതിയ പേര്?

അമൃത് ഉദ്യാൻ


കോളേജ് വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവവാവധിയും നൽകാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?

കേരളം


മദ്രാസ് ഐഐടി വികസിപ്പിച്ച മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര്?

ഭാരോസ് (BharOS)


ഇന്ത്യയും ഈജിപ്റ്റും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനത്തിന്റെ പേര്?

സൈക്ലോൺ – 1


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022- ലെ ബാലസാഹിത്യ പുരസ്കാരം നേടിയ മനോജ് മണിയൂർ എഴുതിയ കവിത?

ചിമ്മിനിവട്ടം

Advertisements

2031- ൽ വിക്ഷേപിക്കുന്ന ശുക്രന്റെ രഹസ്യങ്ങൾ തേടിയുള്ള ഐഎസ്ആർഒയുടെ പദ്ധതി?

ശുക്രയാൻ -1


2023 -ലെ സരസ്‌ കരകൗശലമേളയുടെ വേദി?

ജമ്മു കാശ്മീർ


പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന സിനിമ?

മൈക്കൽ


ശൈശവവിവാഹം തടയുന്നതിനായി സംസ്ഥാനസർക്കാരും വനിതാ ശിശുവകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി?

പൊൻവാക്ക്


2023 -ലെ സ്വാതി തിരുനാൾ പുരസ്കാര ജേതാവ്?

പി ജയചന്ദ്രൻ

Advertisements

അഭ്യസ്ത വിദ്യരായ പട്ടിക വിഭാഗക്കാർക്കായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി സുസ്ഥിര വരുമാന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?

ട്രേസ്


2023 ഫെബ്രുവരി മുതൽ ഭഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സംസ്ഥാനം?

കേരളം


മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാനസർക്കാർ നൽകുന്ന 2020-ലെ സ്വദേശാഭിമാനി -കേസരി പുരസ്കാരം നേടിയത് ?
എസ് ആർ ശക്തിധരൻ


71 – മത് വിശ്വസുന്ദരി മത്സരത്തിൽ കിരീടം നേടിയത്?

ആർബണി (യുഎസ്എ )


2023 -ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആര്?

എസ് ആർ ഡി പ്രസാദ്


കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2022 -ൽ നേടിയത്?
സേതു

Advertisements

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 -ലെ ബാലസാഹിത്യ അവാർഡ് നേടിയ അമ്മമണമുള്ള കനിവുകൾ എന്ന നോവൽ രചിച്ചത്?

ഇ എൻ ഷീജ


അസമിന്റെ കൊയ്ത്തുകാല ഉത്സവം?
മാഗ് ബിഹു


നൂറിലേറെ രാജ്യങ്ങളിൽ റിലീസ് എന്ന റെക്കോർഡ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം?

പഠാൻ


2023 -ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര ത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്?
സ്റ്റീവൻ സ്റ്റീൽ ബർഗ്


സൗഹൃദ പൈപ്പ് ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?

ബംഗ്ലാദേശ്


2023 – ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ വാസ്തുവിദ്യാരംഗത്തെ കുലപതി?

ബി വി ദോഷി

Advertisements

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൽവാരി ശ്രേണിയിൽപ്പെട്ട അഞ്ചാം അന്തർവാഹിനി?

ഐഎംഎസ് വാഗിർ


മുഴുവൻ ഗോത്രവർഗ്ഗക്കാർക്കും അവശ്യ രേഖകൾ ഉറപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ല?

വയനാട്


2023 -ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?

74 -മത്


വനിതാജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ
ആദ്യ സംസ്ഥാനം ?

ബീഹാർ


ഇന്ത്യയിൽ തൊഴിലുറപ്പ് തൊഴിലാളി കൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?

കേരളം

Advertisements

സമ്പൂർണ്ണ ഭരണഘടനാസാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല?

കൊല്ലം (ദി സിറ്റിസൺ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിച്ചത്)


ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

കേരളം


2023-ലെ റിപ്പബ്ലിക് പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ലോട്ടിന്റെ വിഷയം?

സ്ത്രീശാക്തീകരണം


2023 -ലെ റിപ്പബ്ലിക് ദിനത്തിന്റെ
മുഖ്യാതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ്?

അബെദ്ൽ ഫത്താ അൽസിസി


2023 -ലെ ദേശീയ ശാസ്ത്ര (ദേശീയ ശാസ്ത്ര ദിനം ഫെബ്രവരി 28) ദിനത്തിന്റെ മുദ്രാവാക്യം?

“ആഗോളശാസ്ത്രം ലോക ക്ഷേമത്തിനായി….”

Advertisements

ഇന്ത്യയിലെ ആദ്യത്തെ സോളാർ കാർ?
ഇവ


ന്യൂയോർക്ക് ടൈംസ് തയ്യാറാക്കിയ 2023-ൽ നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ ഉൾപ്പെട്ട കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ?

കുമരകം, മറവൻതുരുത്ത്, വൈക്കം


15- മത് ബഷീർ സ്മാരക ട്രസ്റ്റ് അവാർഡ് നേടിയ എം മുകുന്ദൻ രചിച്ച നോവൽ?

നൃത്തം ചെയ്യുന്ന കുടകൾ


2023 ജി -20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇന്ത്യ


ഒളപ്പമണ്ണയുടെ ജന്മശതാബ്ദി വർഷം?

2023


പ്രഥമ കെ ആർ ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം നേടിയത്?

Advertisements

അലൈഡ ഗുവേര (ചെ ഗുവേരയുടെ മകൾ )


ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല ക്രൂസ് യാത്ര നടത്തുന്ന കപ്പലിന്റെ പേര്?

എം വി ഗംഗാവിലാസ് കപ്പൽ


വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പ്രശസ്ത വിവർത്തകൻ അടുത്തിടെ അന്തരിച്ചു അദ്ദേഹത്തിന്റെ പേര്?

ഡോ. റൊണാൾഡ് ഇ ആഷർ


2023 -ൽ നൂറു വർഷം പിന്നിട്ട കുമാരനാശാന്റെ ബാലകവിതാസമാഹാരം?

പുഷ്പവാടി


2023 -ലെ ഹരിവരാസനം പുരസ്കാരം ജേതാവ്?

ശ്രീകുമാരൻ തമ്പി


108 -മത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ വേദി?

Advertisements

നാഗ്പൂർ (മധ്യപ്രദേശ്)


80 -മത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ത്തിൽ ബെസ്റ്റ് ഒറിജിനൽ സോങ് വിഭാഗത്തിൽ അവാർഡ് ലഭിച്ച നാട്ടു നാട്ടു എന്ന ഗാനം ഉൾപ്പെട്ട തെലുങ്ക് ചിത്രം?

ആർ ആർ ആർ
(സംവിധാനം എസ് എസ് രാജമൗലി
സംഗീതം നൽകിയത് എം എം കീരവാണി)


2023 -ലെ നിയമസഭ ലൈബ്രറി അവാർഡ് നേടിയത്?

ടി പത്മനാഭൻ


അടുത്തിടെ ആഗോളതലത്തിൽ ചർച്ചയായ സ്പെയർ എന്ന ആത്മകഥ എഴുതിയ ബ്രിട്ടീഷ് രാജകുടുംബം ?

ഹാരി രാജകുമാരൻ


ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ?

പി കെ ശ്രീമതി


61- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ ജില്ല?

Advertisements

കോഴിക്കോട് (20- മത് തവണയാണ് കോഴിക്കോട് സ്വർണ്ണക്കപ്പ് നേടുന്നത്)


ഇന്ത്യയിൽ നടക്കുന്ന 15 -മത് ലോകകപ്പ് ഹോക്കി മത്സരത്തിന്റെ ഭാഗ്യചിഹ്നം?

ഒലി എന്ന ആമ


ലോകത്ത് ആദ്യമായി പ്രതിമ സ്ഥാപിക്കപ്പെട്ട ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം?

ബെലിൻഡ ക്ലാർക്ക്


പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്ന സ്ഥലം?

ഇൻഡോർ (മധ്യപ്രദേശ് )


യുഎസിലെ ന്യൂഓർലിയൻസിൽ നടന്ന 71 – മത് വിശ്വസുന്ദരി മത്സര വിജയി?

ആർബണി ഗബ്രിയേൽ
(മിസ് യു എസ് എ)


ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2022 – ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച
‘പ്രാണവായു ‘ എന്ന കഥാസമാഹാര ത്തിന്റെ രചയിതാവ്?

Advertisements

അംബികാസുതൻ മാങ്ങാട്


വിദ്യാർത്ഥികളുടെ സ്കൂൾ ബസ്സുകളുടെ യാത്ര നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ആപ്പ്?

വിദ്യാവാഹൻ


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ വനിതാസൈനിക ഓഫീസർ?

ക്യാപ്റ്റൻ ശിവ ചൗഹാൻ


ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗ്ലാസ് തൂക്കുപാലം നിർമ്മിക്കുന്നത് ഏതു സംസ്ഥാനത്ത്?

മഹാരാഷ്ട്ര (അമരാവതിയിലെ ഹിൽ സ്റ്റേഷനായ ചഖൽദരയിൽ 407 മീറ്റർ നീളത്തിലാണ് തൂക്കുപാലം നിർമ്മിക്കുന്നത്. ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലം കൂടിയാണിത്)


2023 – മുതൽ തൊഴിലുറപ്പ് ജീവനക്കാരുടെ ഹാജർ ഏത് ആപ്പ് വഴി ഓൺലൈനായി രേഖപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചത്?

നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (N.M.M.S)


മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന വർക്കും സംസ്ഥാനത്തിനകത്തു തന്നെ മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും അവിടെ നിന്നു തന്നെ സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പുതിയ സിസ്റ്റത്തിന്റെ പേര്?

Advertisements

റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (R.V.M)


കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി നിയമിതയായ ബഹുമുഖ പ്രതിഭ ആര് ?

മല്ലിക സാരാഭായി


ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?

ദ വാക്സിൻ വാർ


2026 നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന് വേദിയാകുന്ന രാജ്യങ്ങൾ?

അമേരിക്ക കാനഡ മെക്സിക്കോ


ഇസ്രയേൽ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്?

ബെഞ്ചമിൻ നെതന്യാഹു
(ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ആറാമത് സർക്കാർ ആണിത്)


വരയാടുകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യത്തെ നീലഗിരി താർ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം?

Advertisements

തമിഴ്നാട് (സംസ്ഥാന മൃഗമായ വരയാടുകളെ സംരക്ഷിക്കാനുള്ള പദ്ധതി)


സമാധാനത്തിന്റെ ഉറപ്പ് എന്ന നിലയിൽ സംഭാഷണത്തിന്റെ വർഷമായി ആചരിക്കുന്ന വർഷം ഏത്?

2023


ഐക്യരാഷ്ട്ര സംഘടന ചെറു ധാന്യവർഷമായി ആചരിക്കുന്ന വർഷം?

2023


Current Affairs January 2023|
2023 ജനുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.