Current Affairs March 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam March 2024

2024 മാർച്ച്‌ (March) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs March 2024|
2024 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ


2024 മാർച്ചിൽ നൂറാം വാർഷികം ആഘോഷിച്ച കേരളത്തിലെ സത്യാഗ്രഹം?

വൈക്കം സത്യാഗ്രഹം


കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണത്തി ലുള്ള പാത അറിയപ്പെടുന്നത്?

പിങ്ക് ലൈൻ


കേരളത്തിലെ ആദ്യ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് പ്രവർത്തനമാരംഭിച്ചത്?

തുറവൂർ


ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതത്വവും സുരക്ഷയും ഉറപ്പുവരുത്തുവാനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ?

ഓപ്പറേഷൻ സങ്കൽപ്


അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ അത്‌ലറ്റ്സ് കമ്മിറ്റി അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ താരം?

പി ആർ ശ്രീജേഷ്


2025- ലെ യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് -30) വേദിയാകുന്ന രാജ്യം?

ബ്രസീൽ


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പുതുക്കിയ വേതനം? 

346 രൂപ


2024- ലെ ആബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ?

മിഷേൽ ടെലഗ്രാൻഡ്


ലോക ക്ഷയരോഗ ദിനം?

മാർച്ച് 24


2024- ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം?

അതെ, നമുക്ക് ടിബി അവസാനിപ്പിക്കാം” (Yes We can end TB)


പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ?

ഡോ. കെ എസ് അനിൽ


ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡ്?

LIC (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ഇന്ത്യ)


മൈക്രോസോഫ്റ്റ് വിൻഡോസിന്റെ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ?

പവൻ ദവുലുരി


ചന്ദ്രനിൽ ചാന്ദ്രയാൻ -3  വിക്രം ലാൻഡർ  ഇറങ്ങിയ സ്ഥലത്തിന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ അംഗീകരിച്ച പേര്?

ശിവശക്തി പോയിന്റ്


2024 മാർച്ച് അമേരിക്കയിൽ ചരക്ക് കപ്പൽ ഇടിച്ചതിനെ തുടർന്ന് തകർന്ന പാലം?

ഫ്രാൻസിസ് സ്കോട്ട് കീ പാലം


വ്യാഴത്തിന്റെ ഉപഗ്രഹമായ ‘യൂറോപ്പ’ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം?

യൂറോപ്പ ക്ലിപ്പർ


2023 -24 ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ?

ഒഡീഷ്യ എഫ്സി


‘എം ടി ഏകാകിതയുടെ വിസ്മയം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

ഡോ. കെ പി സുധീര


2024 -ലെ ആദ്യ ചന്ദ്രഗ്രഹണം ദൃശ്യമായത് എന്ന്?

2024 മാർച്ച് 25
(പെനുബ്രൽ ചന്ദ്രഗ്രഹണം)


150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരം?

സുനിൽ ഛേത്രി


2024 -ലെ ഏഷ്യ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിനു വേദിയാകുന്ന രാജ്യം?

ശ്രീലങ്ക


ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ?

ബിജയ് ഛേത്രി (മണിപ്പൂർ)


പൊതു വിദ്യാലയങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച  വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന പദ്ധതി?

മലയാള മധുരം


ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ?

വി പി ജഗതിരാജ്


ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആസ്പദമാക്കി പുറത്തിറക്കിയ ആടുജീവിതം എന്ന സിനിമയുടെ സംവിധായകൻ? 

ബ്ലെസ്സി


ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ
‘ദി ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ’  (THE ORDER OF THE DRUK GYALPO) ക്ക്‌ അർഹനായത്?

നരേന്ദ്ര മോദി


ലോക നാടക ദിനം?

മാർച്ച് 27


2024 ലോക നാടക ദിന പ്രമേയം?

നാടകവും സമാധാനത്തിന്റെ സംസ്കാരവും”
(Theatre and a Culture of Peace )


അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല?

കണ്ണൂർ


ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമായ ‘പോയിന്റ് നീമോ’ യിൽ എത്തിയ ആദ്യ വ്യക്തി?

ക്രിസ് ബ്രൗൺ ( ബ്രിട്ടൻ)


മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം നേടിയത്?

ടി എം കൃഷ്ണ


2024 -ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പതാക ഏന്തുന്നത്?

അജന്ത ശരത് കമൽ


ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ?

സാക്ഷം


2024-ലെ അധ്യായന വർഷം മുതൽ എല്ലാ കലാവിഷയങ്ങളിലും ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിച്ച സ്ഥാപനം?

കേരള കലാമണ്ഡലം


ജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി?

കെ4 കെയർ


2024 മാർച്ചിൽ ചിപ്കോ പ്രസ്ഥാനത്തിന്റെ എത്രാമത്തെ വാർഷികമാണ് ആചരിക്കുന്നത്?

50- മത്


സൗരയൂഥത്തിലെ ചിന്ന ഗ്രഹമായ
‘2005 EX 296 ‘നെ ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിലാണ് നാമകരണം ചെയ്തത്?

പ്രൊഫ. ജയന്ത് മൂർത്തി


50-മത് ജി7 ഉച്ചകോടി 2024 -ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇറ്റലി


700 വർഷം മുമ്പുള്ള വട്ടെഴുത്ത് കണ്ടെത്തിയ പാലക്കാട് ജില്ലയിലെ ക്ഷേത്രം?

ചിറ്റടി മണ്ണൂർ ഭഗവതി ക്ഷേത്രം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റത്?

പ്രൊഫസർ കെ കെ ഗീതാകുമാരി




ബാല ചൂഷണം തടയാൻ സംസ്ഥാന വനിത -ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

ശരണ ബാല്യം


ശോണിമ, സ്വർണ എന്നിവ ഏത് കാർഷിക വിളയുടെ സങ്കരയിനമാണ്?

തണ്ണിമത്തൻ


2024 മാർച്ച് ഓസ്ട്രേലിയയിൽ വീശിയ   ഉഷ്ണമേഖല ചുഴലിക്കാറ്റ്?

മേഗൻ


2024 മാർച്ചിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ യുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്?

സദാനന്ദ് വസന്ത് ദാതെ


ജില്ലാ മൂല്യവർദ്ധിത അടിസ്ഥാനത്തിൽ പ്രതിശീർഷ വരുമാനം രേഖപ്പെടുത്തുന്ന കേരളത്തിലെ ആദ്യ ജില്ല?

എറണാകുളം


ജപ്പാനിൽ റിപ്പോർട്ട് ചെയ്ത ബാക്ടീരിയൽ അണുബാധ രോഗം?

സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം


റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ റെയിൽവേ പോലീസിന് വേണ്ടി പുറത്തിറക്കിയ ആപ്പ്?

റെയിൽ മൈത്രി


തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതര സംസ്ഥാന
തൊഴിലാളികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളം ജില്ല നടപ്പിലാക്കിയ പദ്ധതി?

ബന്ധു പദ്ധതി


കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിതയെന്ന ബഹുമതിക്ക് അർഹയായ ലക്ഷ്മി എൻ മേനോന്റെ എത്രാമത്തെ ജന്മവാർഷികമാണ് 2024 മാർച്ച്  27-ന്  ആഘോഷിച്ചത്?

125


2024 മാർച്ച് ൽ ഭാരത് ബയോടെക് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച ക്ഷയ രോഗത്തിനുള്ള വാക്സിൻ?

എംടി ബിവാക് (MTBVAC)


തിരഞ്ഞെടുപ്പ് ഏകോപനത്തിനായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയർ?

എൻകോർ (NCORE)

2023 -ലെ സാഹിത്യത്തിനുള്ള 33 -മത് സരസ്വതിസമ്മാൻ പുരസ്കാര ജേതാവ്?
പ്രഭാവർമ്മ
കൃതി -‘രൗദ്രം സാത്വികം’ എന്ന കാവ്യസമാഹാരം

2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
പോൾ സക്കറിയ

2024 -ലെ ലോക സന്തോഷസൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
ഫിൻലാൻഡ്

തുടർച്ചയായിഏഴ് തവണയായി ഫിൻലാൻഡ് ഒന്നാം സ്ഥാനം നേടുന്നത്

2024 -ലെ ലോക സന്തോഷസൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
126 സ്ഥാനത്ത്

2024 -ലെ ലോക സന്തോഷസൂചിക പ്രകാരം ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം?
അഫ്ഗാനിസ്ഥാൻ (143-ാം സ്ഥാനത്ത്)

2024 -ലെ ലോക സന്തോഷസൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അറബ് രാജ്യം?
കുവൈറ്റ്

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തെ പ്രമേയമാക്കി അനിൽ തോമസ് സംവിധാനം ചെയ്ത സിനിമ?
ഇതുവരെ

2024 മാർച്ചിൽ മുഖ്യമന്ത്രിയായിരിക്കെ രാജ്യത്ത് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി? അരവിന്ദ് കെജ്രിവാൾ

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള
2021 -ലെ ഐ വി ദാസ് പുരസ്കാരം ലഭിച്ചത്?
എം മുകുന്ദൻ

മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള
പി എൻ പണിക്കർ പുരസ്കാരം?
ഇയ്യങ്കോട് ശ്രീധരൻ

ലോക വന ദിനം?
മാർച്ച് 21

2024-ലെ ലോക വന ദിനത്തിന്റെ പ്രമേയം?
വനങ്ങളും നവീകരണവും: മെച്ചപ്പെട്ട ലോകത്തിനുള്ള പുതിയ പരിഹാരങ്ങൾ” (Forests and innovation: new solutions for a better world )

സ്വിറ്റ്സർലൻഡ് ആസ്ഥാനമായ
ഐക്യു എയറിന്റെ 2023 -ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം?
3
ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശ്
രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാൻ

ഏറ്റവും മലിനമായ തലസ്ഥാനം നഗരം ഡൽഹി

ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശം?
ബെഗുസരായ് (ബീഹാർ )

2024 മാർച്ചിൽ നേപ്പാളിന്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ചത്?
പൊഖാറ

‘എട്ടു തടാകങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന പൊഖാറ
ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്

ലോക കാലാവസ്ഥാ ദിനം?
മാർച്ച് 23

2024-ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ പ്രമേയം?
കാലാവസ്ഥ പ്രവർത്തനത്തിന്റെ മുൻനിര” (At the Frontline of Climate Action)

2024 -ലെ അന്താരാഷ്ട്ര പാരാഗ്ലൈഡിങ്
ഫെസ്റ്റിവലിന് വേദിയായത്?
വാഗമൺ (ഇടുക്കി)

ഐക്യരാഷ്ട്രസഭയുടെ 2022 ലെ മാനവ വികസന സൂചികയിൽ ഒന്നാമതുള്ള രാജ്യം?
സ്വിറ്റ്സർലൻഡ്

ഐക്യരാഷ്ട്രസഭയുടെ 2022 ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
134



രാജ്യത്ത് ഏതെങ്കിലുമൊരിടത്ത് കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരെ കണ്ടെത്താൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സംവിധാനം?
നഫിസ്
(നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർ പ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം)

കേരളത്തിൽ 18- മത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന്?
2024 ഏപ്രിൽ 26

പൗരത്വനിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പർ?
1032

2024 മാർച്ചിൽ ഇന്ത്യയിലെ ആദ്യ ആയുർവേദിക് കഫേ നിലവിൽ വന്നത്? ഡൽഹി
കഫേയുടെ പേര്
സോമ – ദി ആയുർവേദിക് കിച്ചൻ

അന്താരാഷ്ട്ര നാണയനിധി (IMF) 2024-ൽ പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ അതിദരിദ്ര രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്?
ദക്ഷിണ സുഡാൻ
ഇന്ത്യയുടെ സ്ഥാനം 63

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ 2022- ലെ
ലിംഗ സമത്വ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഡെൻമാർക്ക്

രണ്ടാംസ്ഥാനത്ത് നോർവേ
മൂന്നാം സ്ഥാനത്ത് സ്വിറ്റ്സർലൻഡ്

യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ 2022- ലെ
ലിംഗ സമത്വ സൂചികയിൽ
ഇന്ത്യയുടെ സ്ഥാനം?
108

ഇന്ത്യൻ നാവികസേനയ്ക്ക് നിർമ്മിച്ച പുതിയ ആസ്ഥാനമന്ദിരം ‘നൗസേനാ ഭവൻ’ സ്ഥിതിചെയ്യുന്നത്?
ഡൽഹി

2024-ലെ 7-മത് അന്താരാഷ്ട്ര
സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ വേദി?
ഗുഡ്ഗാവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഉപഗ്രഹം?
ബാർട്ടോസാറ്റ്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനം?
പുഷ്പക്

ലോക്സഭാ തിരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷന്റെ പേര്?
സി വിജിൽ

അതിഥി തൊഴിലാളികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി കേരള സർക്കാർ സംസ്ഥാന സാക്ഷരത മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതി? ചങ്ങാതി



കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകുന്ന ഇലോൺ മസ്ക് ആവിഷ്കരിച്ച വിഷൻ ചിപ്പ് പദ്ധതി?
ബ്ലൈൻഡ് സൈറ്റ്

റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എത്രാമത്തെ തവണയാണ് വ്ളാഡിമിർ പുതിൻ വിജയിക്കുന്നത്?
5-ാം തവണ

200 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം?
മഞ്ഞുമ്മൽ ബോയ്സ്

ജന്മനാ ഹൃദയ വൈകല്യമുള്ളവരുടെ കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
ഹൃദ്യം

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ

സംസ്ഥാന നിയമ വകുപ്പ് പോക്സോ നിയമത്തെക്കുറിച്ച് നിർമിച്ച ഹ്രസ്വ ചിത്രം?
മാറ്റൊലി

പാരീസ് ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന അചന്ത ശരത് കമൽ ഏതു കായികയിനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
ടേബിൾ ടെന്നീസ്

2024 -ലെ രണ്ടാമത് വനിതാ പ്രീമിയർലീഗ് ക്രിക്കറ്റ് കിരീടം നേടിയത്?
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

2024-ലെ പ്ലാനറ്റ് എർത്ത് പുരസ്കാര ജേതാവായ പ്രമുഖ ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രജ്ഞൻ?
ഡോ എസ് ഫെയ്സി

2024 മാർച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
ഐസ് ലൻഡ്
അഗ്നിപർവതത്തിന്റെ പേര് –
റെയ്ക്യാനസ്

പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിലെ പരമ്പരാഗത പരേഡിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാത്ത രാജ്യങ്ങൾ?
റഷ്യ, ബെലാറസ്

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത്? ശ്രീനഗർ

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തക രുടെയും രോഗികളുടെയും ആശുപത്രി കളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയ ആദ്യ സംസ്ഥാനം?
കേരളം

ഡോക്ടർമാരിലും മെഡിക്കൽ വിദ്യാർഥികളിലും വ്യാപകമാകുന്ന ആത്മഹത്യ പ്രവണതയെ പ്രതിരോധിക്കാൻ ( IMA) ഐഎംഎ നടപ്പാക്കുന്ന ടെലി ഹെൽപ്പ് ലൈൻ പദ്ധതി?
ഹെൽപ്പിങ്‌ ഹാൻഡ്സ്

ചാറ്റ് ജി പി ടി ക്ക് ബദലായി ഇലോൺ മസ്ക് അവതരിപ്പിച്ച ഫ്ലാറ്റ് ഫോം?
ഗ്രോക്

ലോകജലദിനം?
മാർച്ച് 22

2024 -ലെ ലോകജലദിനത്തിന്റെ പ്രമേയം? ‘ജലം സമാധാനത്തിന് ‘ (Water for Peace)

2024 മാർച്ചിൽ കലാപത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഹെയ്തിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുവാനുള്ള രക്ഷാദൗത്യം
ഓപ്പറേഷൻ ഇന്ദ്രാവതി

വയോജന സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനും വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനു മായി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി?
മധുരം

രാഷ്ട്രീയപ്പാർട്ടികളുടെ വാഹന പെർമിറ്റ് പൊതുയോഗങ്ങൾ അനൗൺസ്മെന്റ് അനുമതി, തുടങ്ങിയ വിവിധതരത്തിലുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള പോർട്ടൽ? സുവിധ

2024 മാർച്ചിൽ വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ ലോഞ്ചുപാടിൽ നിന്നുള്ള സ്വകാര്യ റോക്കറ്റ്?
അഗ്നിബാൺ

2024ലെ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ വേദി?
ഗുൽമാർഗ്

2024 ഏഷ്യൻ സൈക്ലിംങ്‌ ചാമ്പ്യൻഷിപ്പിന്റെ വേദി?
ഡൽഹി


96 മത് ഓസ്കാർ അവാർഡ് 2024

മികച്ച ചിത്രം  ഓപ്പൺ ഹൈമർ
മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ
മികച്ച നടി എമ്മാ സ്റ്റോൺ
(ചിത്രം പുവർ തിങ്‌സ്)
മികച്ച നടൻ കിലിയൻ മർഫി ( ഓപ്പൺ ഹൈമർ


2024 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?
അഗ്നി 5

പരീക്ഷണത്തിന് നൽകിയിരിക്കുന്ന പേര് ‘മിഷൻ ദിവ്യാസ്ത്ര

മിഷൻ ദിവ്യാസ്ത്ര ‘യ്ക്ക്‌ നേതൃത്വം നൽകിയ മലയാളി വനിത?
ഷീനാ റാണി ( തിരുവനന്തപുരം)


കേന്ദ്രസാഹിത്യ അക്കാദമിയുടെ 2023- ലെ പരിഭാഷാ പുരസ്കാരങ്ങളിൽ മലയാള വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായത്?
ഡോ. പി കെ രാധാമണി (ഗുരുവായൂർ)

അമൃത പ്രീതത്തിന്റെ
‘അക്ഷരോം കി സായി’ എന്ന പുസ്തകം   ‘അക്ഷരങ്ങളുടെ നിഴലിൽ’ എന്ന പേരിൽ പരിഭാഷപ്പെടുത്തി


കന്നട വിഭാഗത്തിൽ പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ
2023- ലെ പുരസ്കാരം ലഭിച്ച മലയാളി?
കെ കെ ഗംഗാധരൻ (കാസർകോട്)

മലയാളത്തിലെ വിവിധ എഴുത്തുകാരുടെ കഥകൾ കന്നടയിലേക്ക്  പരിഭാഷപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്  ‘
പുരസ്കാരം ലഭിച്ച കൃതി
‘മലയാളം കഥെഗലു’


2024 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ട വരി തുരങ്ക പാത?
സെലാ ടണൽ (അരുണാചൽ പ്രദേശ്)

ഉദ്ഘാടനം ചെയ്തത് -നരേന്ദ്രമോദി


ലോകത്തെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ്?
ഇൻസ്റ്റഗ്രാം


2024 സന്തോഷ് ട്രോഫി വിജയികൾ?
സർവീസസ്

ഫൈനലിൽ ഗോവയെ പരാജയപ്പെടുത്തി
സർവീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണ് ഇത്
  
അരുണാചൽ പ്രദേശിലെ യൂപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം


യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തത്തകളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗം?
സിറ്റാക്കോസിസ് (തത്ത പനി)

‘ക്ലവിഡോഫിലെ സിറ്റാക്കി‘ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ രോഗം പാരറ്റ് ഫീവർ


2024 മാർച്ചിൽ നിലവിൽ വന്ന അരുണാചൽ പ്രദേശിലെ 27 മത്തെ ജില്ല?
ബൈംച്ചം


പൗരത്വ നിയമത്തിലെ വിവാദമായ വ്യവസ്ഥകൾക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ?
കേരളം


ഇന്ത്യയിലെ ആദ്യ എട്ടു വരി എലവേറ്റഡ് ഹൈവേ?
ദ്വാരക എക്സ്പ്രസ് വേ

ഡൽഹി വിമാനത്താവളത്തെയും ഗുരുഗ്രാം ബൈപ്പാസിനേയും ബന്ധിപ്പിക്കുന്നു


പാക്കിസ്ഥാന്റെ എത്രാമത്തെ പ്രസിഡന്റ് ആയിട്ടാണ് ആസിഫ് അലി സർദാരി തെരഞ്ഞെടുക്കപ്പെട്ടത്?
14
 
ലോക പുകയില വിരുദ്ധ ദിനം?
മാർച്ച് 13



2024-ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം?
പുകയില വ്യവസായ ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക”


ദേശീയ പട്ടികജാതി കമ്മീഷന്റെ 7- മത് ചെയർമാനായി ചുമതലയേറ്റത്?
കിഷോർ മക്വാന


2024 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ സഖ്യം?
സാത്വിക് സായി രാജ്  – ചിരാഗ് ഷെട്ടി സഖ്യം

2023 -ലെ ഖേൽ രത്ന പുരസ്കാരം ജേതാക്കൾ


ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്‌ലറ്റിക്സ് സെന്റർ നിലവിൽ വന്നത്? ഭുവനേശ്വർ (ഒഡീഷ്യ)

2024 മാർച്ച് പോർച്ചുഗൽ ഫന്റാസ് പ്പോർട്ടോ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
ടോവിനോ തോമസ്

ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്




വ്യോമാതിർത്തിയിൽ എത്തുന്ന ഡ്രോൺ പോലുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചു വീഴ്ത്താൻ യുകെ പ്രതിരോധ സേന വികസിപ്പിച്ച അത്യാധുനിക ലേസർ ആയുധം?
ഡ്രാഗൺ ഫയർ


നയരൂപീകരണം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം ഉൾപ്പെടുത്തി നീതി ആയോഗ് ആരംഭിച്ച പോർട്ടൽ?
നീതി ഫോർ സ്റ്റേറ്റ്സ്


2024 മാർച്ച് പ്രകാരം ഐസിസി ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒന്നാമത് ഉള്ള രാജ്യം
ഇന്ത്യ


ജാർഖണ്ഡ്
മുഖ്യമന്ത്രി?

ചംപൈ സോറൻ


മെന്റൽ സ്റ്റേറ്റ് ഓഫ് വേൾഡ് റിപ്പോർട്ട് അനുസരിച്ച് ലോകത്തെ അസന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
11


100-ാം ടെസ്റ്റിലെ ഒരു ബൗളറുടെ മികച്ച ബൗളിംഗ് ഫിഗർ നേട്ടം ആർ അശ്വിൻ സ്വന്തമാക്കിയത് ആരുടെ റെക്കോർഡ് മറികടന്നാണ്?
മുത്തയ്യ മുരളീധരൻ


ഹൈദരാബാദ് വിമോചന ദിനം? സപ്തംബർ 17


ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം?
ആർ അശ്വിൻ


2024 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ് ജേതാക്കൾ? 
സർവീസസ്


കേരളത്തിൽ അതിഥി തൊഴിലാളികൾക്കുള്ള ആദ്യത്തെ ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നത്?
ശ്രീകാര്യം (തിരുവനന്തപുരം)

സാക്ഷരത മിഷൻ നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായിട്ടുള്ള ഹെൽപ്പ് ഡെസ്കിൽ തൊഴിലാളികൾക്ക്‌ ആവശ്യമായ സേവനങ്ങൾ നൽകും


മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ മലയാള ചിത്രം ?
മഞ്ഞുമ്മൽ ബോയ്സ്

2018 എന്ന സിനിമയുടെ റെക്കോർഡ് ആണ് തകർത്തത്


ഗർഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഭരണഘടനാപരമായ  അവകാശമാക്കിയ ആദ്യ രാജ്യം?
ഫ്രാൻസ്


പുസ്തക വായനയ്ക്കും പത്രവായനയ്ക്കുമായി സ്കൂളുകളിൽ പ്രത്യേക പീരിയഡ് ഏർപ്പെടുത്തുന്ന സംസ്ഥാനം?
കേരളം


ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ ജി ജ്യോതിർ ഘോഷ് രചിച്ച പുസ്തകം?
ഗുരു തിരിച്ചു വന്നപ്പോൾ


2024 മാർച്ചിൽ രാജസ്ഥാനിലെ പൊക്രാനിൽ നടന്ന ഇന്ത്യൻ കര, വ്യോമ, നാവികസേന സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്?
ഭാരത് ശക്തി

വിഖ്യാത കൊളംബിയൻ നോവലിസ്റ്റ്
ഗബ്രിയേൽ ഗാർഡിയ മാർക്കേസിന്റെ     അവസാന നോവൽ?
Until August (ഓഗസ്റ്റ് വരെ)


2024 -ലെ ലോക വൃക്കാ ദിനം?
മാർച്ച് 14

എല്ലാവർഷവും മാർച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്കാ ദിനമായി ആചരിക്കുന്നത്


2024 ലോക വൃക്കാ ദിനത്തിന്റെ പ്രമേയം?
ആരോഗ്യമുള്ള വൃക്കകൾ എല്ലാവർക്കും: രോഗപ്രതിരോധം മുതൽ നിർണയം വരെ തുല്യ പരിരക്ഷണത്തിന്റെ ലഭ്യത”


2023ലെ യു എൻ ന്‍റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ  ഇന്ത്യയുടെ സ്ഥാനം? 112

166 രാജ്യങ്ങൾക്കിടയിലാണ്  പഠനം നടത്തിയത്
ഒന്നാം സ്ഥാനത്ത് ഫിൻലൻഡ്


2024- ൽ മുംബൈയിൽ നടന്ന 71 -മത് സൗന്ദര്യ മത്സരത്തിൽ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്?
ക്രിസ്റ്റ്യാന പിസ്കോവ (ചെക്ക് റിപ്പബ്ലിക്)


2024 മാർച്ച് ഇന്ത്യയുടെ പുതിയ
കേന്ദ്ര വിജിലൻസ് കമ്മീഷണറായി നിയമിതനായ മലയാളി?
എ എസ് രാജീവ്  (കോട്ടയം)

ഇന്ത്യയുടെ മുഖ്യ വിജിലൻസ് കമ്മീഷണർ?
പ്രവീൺ കുമാർ ശ്രീവാസ്തവ


എത്രാമത്തെ തവണയാണ് രഞ്ജി ട്രോഫി കിരീടം മുംബൈ സ്വന്തമാക്കുന്നത്? 
42


ചന്ദ്രനിൽ നിന്ന് പാറക്കഷണങ്ങളും മണ്ണും ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാനുമായി സഹകരിച്ച് ഐഎസ്ആർഒ (ISRO) നടപ്പിലാക്കാൻ ഒരുങ്ങുന്ന ദൗത്യം?
ലൂപെക്സ്
(ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ)


എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം ?
മഹാരാഷ്ട്ര


ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്?
കോഴിക്കോട്


ഇന്ത്യയിൽ ആദ്യമായി വിധവ പുനർവിവാഹ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം?
ജാർഖണ്ഡ്


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് നിലവിൽ വരുന്ന സംസ്ഥാനം? അരുണാചൽ പ്രദേശ്


ബില്ലിലൂടെ പാസാക്കിയ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം? ഉത്തരാഖണ്ഡ്


സ്വതന്ത്ര ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ്


പൗരത്വ ഭേദഗതി ബിൽ 2019 പ്രകാരം ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് പരിഗണിക്കുന്നത്?
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ


ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റത് ?
നയാബ് സിങ്‌ സെയ്നി


വനിതാ സ്വയം സഹായക സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുന്ന പുതിയ പദ്ധതി?
നമോ ഡ്രോൺ ദീദി


2024- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാര ജേതാവ്?രാധാകൃഷ്ണൻ കാക്കശ്ശേരി


ലോക ഉപഭോക്തൃ അവകാശ ദിനം
മാർച്ച് 15

2024 -ലെ പ്രമേയം?
ഉപഭോക്താക്കൾക്കുള്ള ന്യായവും ഉത്തരവാദിത്വമുള്ളതുമായ AI”


വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടു നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി?
ക്വിക്ക്‌ സെർവ്


ഇന്ത്യയിലെ ആദ്യത്തെ മറൈൻ എലൈറ്റ് ഫോഴ്സ് ആരംഭിച്ച സംസ്ഥാനം?
തമിഴ്നാട്

മാന്നാർ ഉൾക്കടലിലെയും പാക്ക് ഉൾക്കടലിലെയും സമുദ്ര സമ്പത്തും സമുദ്ര ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി രാമനാഥപുരം ജില്ലയിലാണ് തമിഴ്നാട് മറൈൻ എലൈറ്റ് ഫോഴ്സ് ആരംഭിച്ചത്


ബംഗാൾ ഉൾക്കടലിൽ നിന്നു സുവോളിക്കൽ സർവ്വേ ഓഫ് ഇന്ത്യ  ശാസ്ത്രജ്ഞർ കണ്ടെത്തിയ തലയിൽ ആവരണമുള്ള പുതിയ ഇനം കടൽ ഒച്ച്?
മെലനോ ക്ലാമിസ് ദ്രൗപതി

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ബഹുമാനാർത്ഥമാണ് ഒച്ചിന് ‘മെലനോ ക്ലാമിസ് ദ്രൗപതി’ എന്ന പേര് നൽകിയത്


2024 മാർച്ചിൽ ആദ്യമായി എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്ത അപൂർവ രോഗം?
ലൈം രോഗം

ബോറേലിയ ബർഗ്ഡോർഫെറി എന്ന  ബാക്ടീരിയയാണ് രോഗകാരി


കേരളത്തിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ മണ്ഡലം?
തളിപ്പറമ്പ്


2024 ൽ വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരം ലഭിച്ച പദ്ധതി? സ്നേഹാരാമം പദ്ധതി

മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി(NSS) എൻഎസ് എസും ശുചിത്വമിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി


2024 മാർച്ച് രാജിവെച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ?
അരുൺ ഗോയൽ


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി തെരഞ്ഞെടുക്കപ്പെട്ടത്?
ഗ്യനേഷ് കുമാർ
സുഖ് വീർ സിങ് സന്ധു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
രാജീവ് കുമാർ


യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ 2023 -24 മാനവ വികസന സൂചിക പ്രകാരം 2022-ലെ മാനവ വികസന സൂചകയിൽ ഇന്ത്യയുടെ സ്ഥാനം?
134
193 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 134

ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലൻഡ്
രണ്ടാം സ്ഥാനത്ത്  നോർവേ
മൂന്നാം സ്ഥാനത്ത് ഐസ് ലൻഡ്


ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വരുന്ന രാജ്യം?
സൗദി അറേബ്യ


2024 മാർച്ചിൽ ആരംഭിച്ച ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക അഭ്യാസം?
Sea Defenders -2024
വേദി പോർട്ട് ബ്ലെയർ


യുഎസിന്റെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിൽ ചേരുന്ന
24 -മത്തെ രാജ്യം?
സ്വീഡൻ


ഇന്ത്യയുടെ അഭിമാന പദ്ധതിയായ
ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി?
പ്രശാന്ത് ബാലകൃഷ്ണൻ നായർ


2023 -ൽ ഇന്ത്യയിൽ ഏറ്റവുമധികം കാലാവസ്ഥ വ്യതിയാനം റിപ്പോർട്ടു ചെയ്ത സംസ്ഥാനം?
കേരളം


ഇന്ത്യയിൽ ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല?
വയനാട്


സ്ത്രീകളിൽ സ്തനാർബുദം വർദ്ധിക്കുന്നത് നേരത്തെ സ്ക്രീനിംഗ് ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള ‘സവേര പദ്ധതി’ ക്ക് തുടക്കം കുറിച്ച സംസ്ഥാനം?
ഹരിയാന


നാറ്റോ യിൽ അംഗമായ 31 -മത്തെ രാജ്യം? ഫിൻലാൻഡ് (2023)

അന്താരാഷ്ട്ര വനിതാ ദിനം?
മാർച്ച് 8

2024,-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം?
“സ്ത്രീകൾക്കായി നിക്ഷേപിക്കുക: പുരോഗതിയെ ത്വരിതപ്പെടുത്തുക (INVEST IN WOMEN: ACCELERATE PROGRESS

ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന ക്യാമ്പയിൻ?
നെല്ലിക്ക

സിക്കിമിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്നത്?
റാങ്‌പോ

ഇന്ത്യയുടെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ നിലവിൽ വന്നത്?
കൊൽക്കത്ത (ഹൂഗ്ലി നദി)

2024- ലെ വനിതാ ദിനത്തിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത എഴുത്തുകാരി?
സുധാമൂർത്തി

കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ ഒ ടി ടി ഫ്ലാറ്റ്ഫോം?
സി -സ്പേസ്

വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം?
കേരളം

2024 -ലെ ഇറാസ്മസ് പ്രൈസ് ലഭിച്ച പ്രശസ്ത ഇന്ത്യൻ -ഇംഗ്ലീഷ് എഴുത്തുകാരൻ?
അമിതാവ് ഘോഷ്

2024- ൽ ലോകവ്യാപാര സംഘടന (WTO) യിൽ അംഗമായ പുതിയ രാജ്യങ്ങൾ?
തിമൂർ ലെസ്റ്റെ, കൊമോറസ്

2025- ലെ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?ദക്ഷിണാഫ്രിക്ക

2024 -ൽ ജി20 ഉച്ചകോടി ബ്രസീൽ ,
2023 -ലെ ജി20 ഉച്ചകോടി ഇന്ത്യ

ലോകായുക്ത ഓർഡിനൻസ് ബില്ലിന് പ്രസിഡന്റ് അംഗീകാരം നൽകിയത്?
2024 ഫെബ്രുവരി 28 -ന്

2023 -ൽ ഇന്ത്യയിൽ ഏറ്റവുമധികം കാലാവസ്ഥ വ്യതിയാനം റിപ്പോർട്ടു ചെയ്ത സംസ്ഥാനം?
കേരളം

ഇന്ത്യയിൽ പൊതു -സ്വകാര്യ മേഖല കളിൽ നിർമിത ബുദ്ധി പ്രോത്സാഹിപ്പി ക്കുവാനും ഉയർന്ന നിലവാരമുള്ള എ ഐ കമ്പ്യൂട്ടിംഗ് ഇക്കോസിസ്റ്റം നിർമ്മിക്കു വാനുമായുള്ള പുതിയ പദ്ധതി?
ഇന്ത്യ എ ഐ മിഷൻ

2023 യുഎൻ ന്റെ സുസ്ഥിരവികസന ലക്ഷ്യ സൂചിക ഇന്ത്യയുടെ സ്ഥാനം?
112

ഇന്ത്യയുടെ ജൻ ഔഷധി പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ വിദേശ രാജ്യം? മൗറീഷ്യസ്

ലോക വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് നൽകുന്ന സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്കാരം ലഭിച്ചത്
കുടുംബശ്രീ

ലോകവ്യാപാര സംഘടനയുടെ 13- മത് മന്ത്രിതല സമ്മേളന വേദി?
അബുദാബി

അമിതഭാരം കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
ഓപ്പറേഷൻ ഓവർലോഡ്

മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച വിമാന കമ്പനി?
ഫ്ലൈ 91

വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനുമായി റിലയൻസ് ഫൗണ്ടേഷൻ ആരംഭിച്ച പദ്ധതി?
വൻതാര

ലോക വന്യജീവി ദിനം?
മാർച്ച് 3

2024 -ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?
ജനങ്ങളെയും ഗ്രഹത്തെയും തമ്മിൽ ബന്ധിപ്പിക്കൽ: സംരക്ഷണത്തിൽ ഡിജിറ്റൽ നവീകരണം പര്യവേഷണം ചെയ്യുക

ജലാഭിവൃദ്ധി പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത ആറ് നദികളിൽ കേരളത്തിൽ നിന്നുള്ള നദി?
പെരിയാർ

മറ്റു നദികൾ കാവേരി കൃഷ്ണ മഹാനദി ഗോദാവരി നർമ്മദ

ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം?
കൊച്ചി

2024 മാർച്ചിൽ പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്?
ഷഹബാസ്  ഷെരീഫ്

ഇലക്ഷൻ ഡ്യൂട്ടിക്കായി സർക്കാർ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച പോർട്ടൽ?
ഓർഡർ

ദേശീയ സുരക്ഷാ ദിനം?
മാർച്ച് 4

ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് 2027ന്റെ വേദി?
ബെയ്ജിംഗ് (ചൈന)

സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പിന്റെ വനിതാരത്ന പുരസ്കാരങ്ങൾ (2024 ) ലഭിച്ചത്?

കായികം –ട്രീസാ ജോളി
ബാഡ്മിന്റൺ താരം

സാമൂഹ്യ സേവനം- വിജി പെൺകുട്ട്

വിദ്യാഭ്യാസം ശാസ്ത്രസാങ്കേതിക മേഖല- അന്നപൂർണ്ണി സുബ്രഹ്മണ്യം

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവരുടെ മേഖലയിൽ നിന്ന്
ജിലു മോൾ മാരിയറ്റ് തോമസ്

കൈകൾ ഇല്ലാതെ കാലുകൾ കൊണ്ട് വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ വനിത ജിലു മോൾ മാരിയറ്റ് തോമസ്

2024 മാർച്ചിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം?
ഷഹബാസ് നദീം

അടുത്തിടെ റഷ്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ ലോക ചെസ്സ് ചാമ്പ്യൻ?
ഗാരി കാസ്പറോവ്

ഇന്ത്യയിലെ ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം സ്ഥാപിക്കുന്നത്?
കല്ലേറ്റുംകര (ഇരിങ്ങാലക്കുട)

കേന്ദ്രസർക്കാറിന്റെ പുതിയ ഭേദഗതി  പ്രകാരം തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് സൗകര്യം ലഭ്യമാകുന്ന പ്രായം?
85 വയസ്സ്

കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ കെട്ടിട നിർമ്മാണ പദ്ധതി നിലവിൽ വരുന്നത് ?   കൊച്ചി (മറൈൻ ഡ്രൈവ് )

ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരംഭിച്ച ആപ്പ്? ഹരിതമിത്രം

ഇന്ത്യയിലെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്?
പാറ്റ്ന (ബീഹാർ)

സുസ്ഥിര ടൂറിസം ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് പ്രാധാന്യം നൽകി കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി?
സ്വദേശി ദർശൻ 2.O

പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞെടുത്തത് കുമരകം ബേപ്പൂർ

ഹജ്ജ് തീർത്ഥാടക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ആപ്പ്?
ഹജ്ജ് സുവിധ ആപ്പ്

2024 മാർച്ച് ലക്ഷദ്വീപിലെ മിനിക്കോയിൽ ഇന്ത്യ സ്ഥാപിച്ച നാവിക താവളമായ ഐഎൻഎസ് ജടായു കമ്മീഷൻ ചെയ്തത്?
അഡ്മിറൽ ആർ ഹരികുമാർ
നാവികസേന മേധാവി

2024 സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ അവാർഡ് ലഭിച്ചത്?
KITE

മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ 17- മത് മലയാറ്റൂർ പുരസ്കാരം ലഭിച്ചത്?
സാറാ ജോസഫ് (നോവൽ എസ്തേർ

ഭാരതീയ പഞ്ചാംഗമനുസരിച്ച് സമയം  പ്രദർശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം നിലവിൽ വന്ന സംസ്ഥാനം?
മധ്യപ്രദേശ്

2024 ഫെബ്രുവരിയിൽ അന്തരിച്ച  സോവിയറ്റ് യൂണിയന്റെ മുൻ പ്രധാനമന്ത്രി?
നിക്കോളായ് റിഷ്കോവ്

വയനാട് പഞ്ചായത്തിന്റെയും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ കാലാവസ്ഥ ഉച്ചകോടി?
ജാത്തിരെ കാലാവസ്ഥ ഉച്ചകോടി

അടുത്തിടെ ടിബറ്റൻ ആടുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം?
ചൈന

തകഴി സ്മാരക സമിതി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരത്തിന് 2024 അർഹനായത്?
എം കെ സാനു

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി?
ജ്വാല

കേന്ദ്രസർക്കാറിന്റെ ഭാരത് അരിക്ക് ബദലായി കേരള സർക്കാർ വിതരണം ചെയ്യുന്ന അരി?
ശബരി കെ -റൈസ്

സംസ്ഥാനത്ത് ശൈശവ വിവാഹം നടത്തുന്നത് തടയുന്നതിനായുള്ള പദ്ധതി? പൊൻവാക്

2024 മാർച്ചിൽ ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന നിർണായക ഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ച  രാജ്യം?
ഫ്രാൻസ്

ഫോണിലും വാട്സാപ്പിലും വരുന്ന സൈബർ  തട്ടിപ്പുകളും മെസ്സേജുകളും തടയാനായി കേന്ദ്ര ടെലികോം മന്ത്രാലയം ആരംഭിച്ച ഫ്ലാറ്റ്ഫോം?
ചക്ഷു

പ്രഥമ ഇന്ത്യൻ പാഡിൽ ഫെസ്റ്റിവൽ വേദി?
മംഗളൂരു (കർണാടക)

2024 ജൂലായിൽ നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക്സ് സമ്മേളനത്തിന് വേദിയാകുന്നത്?
കൊച്ചി

ഇന്ത്യയുടെ അഭിമാന പദ്ധതിയായ
ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി?
പ്രശാന്ത് ബാലകൃഷ്ണൻ നായർ

ചെന്നൈയെ ദേശീയ തലസ്ഥാന  മേഖലയുമായി ബന്ധിപ്പിക്കുന്ന മൾട്ടി മോഡൽ സേവനം?
സരൾ 2

ഇന്ത്യയിലെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വന്നത്?
സാമ്പൽ പൂർ (ഒഡീഷ )

സ്കൂൾ വിദ്യാർത്ഥികൾക്കായി ISRO നടത്തുന്ന യങ്‌ സയന്റിസ്റ്റ് പ്രോഗ്രാം?
യുവിക

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി തിരിച്ചുപിടിച്ച ആമസോൺ സ്ഥാപകൻ?
ജെഫ് ബെസോസ്

രാജ്യത്ത് ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ ജില്ല?
വയനാട്

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി?
പി എം ശ്രീ സ്കൂൾ

2024 ഫെബ്രുവരിയിൽ റഷ്യ വിക്ഷേപിച്ച ഇമേജിങ് ഉപഗ്രഹം പാർസ് -1 ഏതു രാജ്യത്തിന്റെതാണ്?
ഇറാൻ

ഇന്ത്യയിൽ ആദ്യമായി സെപ്റ്റിക് ടാങ്ക് ക്ലീനിങ് റോബോട്ടിനെ വികസിപ്പിച്ചത്? ഐഐടി മദ്രാസ്

വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടു നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി?
ക്വിക്ക്‌സെർവ് (Quick Serve)

ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്നതിന്ന പുരപ്പുറ സൗരോർജ്ജ പദ്ധതി?
പി എം സൂര്യഘർ മുഫ്ത് ബിജ്ലി യോജന

2024 മാർച്ചിൽ യൂറോപ്യൻ യൂണിയൻ 200 കോടി ഡോളർ പിഴ ഈടാക്കിയത് ഏതു കമ്പനിക്കെതിരെയാണ് ?
ആപ്പിൾ

2023 – 24 സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തുതല ജാഗ്രതാ സമിതിക്കുള്ള കേരള വനിതാ കമ്മീഷന്റെ പുരസ്കാരം ലഭിച്ചത്?
കാസർകോട്

മൊബൈലിലൂടെ സൗജന്യമായി നിയമസേവനം നൽകുന്നതിനായി
കേന്ദ്രസാമൂഹിക നീതി വകുപ്പും കോമൺ സർവീസ് സെന്ററുകളും
സംയുക്തമായി ആരംഭിച്ച പദ്ധതി?
ടെലിലോ 2.0 പദ്ധതി

കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ?
ഡോ. ടെസ്സി തോമസ്

മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു

2024 മുതൽ ഗർഭച്ഛിദ്രം മൗലികാവകാശമാക്കിയ രാജ്യം?
ഫ്രാൻസ്

കായിക താരങ്ങൾക്കുള്ള ഇ- സർട്ടിഫിക്കറ്റ് സംവിധാനം ആദ്യമായി നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം?
കേരളം

ഇന്ത്യയിൽ ആദ്യമായി നറുക്കെടുപ്പിലൂടെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനം?
ഹിമാചൽ പ്രദേശ്

ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം?
അസം

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത്  തടയാൻ ‘സ്മാർട്ട് ഐ’ എന്ന പേരിൽ സി സി ടി വി സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യ ജില്ല?
കണ്ണൂർ

ഗബ്രിയേൽ ഗാർഡിയ മാർക്കേസിന്റെ അവസാന നോവൽ?
Until August (ഓഗസ്റ്റ് വരെ)

അടുത്തിടെ 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി ലഭിച്ച ജാംനഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? ഗുജറാത്ത്

2022 നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ പുള്ളിപ്പുലികൾ ഉള്ള സംസ്ഥാനം? മധ്യപ്രദേശ്

കേരളത്തിലെ ആദ്യ ജനമൈത്രി ചെക്ക് പോസ്റ്റ് നിലവിൽ വന്നത്?
മറയൂർ (ചട്ടം മൂന്നാർ ചെക്ക് പോസ്റ്റ്)

കേരളത്തിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ നിലവിൽ വരുന്നത്?
ചേർത്തല

ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം സംഘടിപ്പിച്ച 7- മത് ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസിന് വേദിയായത്?
ഡൽഹി

ഇന്ത്യയിൽ ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല?
വയനാട്

സ്ത്രീകളിൽ സ്തനാർബുദം വർദ്ധിക്കുന്നത് നേരത്തെ സ്ക്രീനിംഗ് ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള ‘സവേര പദ്ധതി’ ക്ക് തുടക്കം കുറിച്ച സംസ്ഥാനം?
ഹരിയാന

കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ് ) യൂണിവേഴ്സിറ്റി നൽകുന്ന 2024 -ലെ കിസ് ഹ്യൂമാനിറ്റേറിയൻ പുരസ്കാരം നേടിയത്?
ബിൽ ഗേറ്റ്സ്

പരിചയമില്ലാത്ത സ്ത്രീയെ ഡാർലിംഗ് എന്ന് വിളിക്കുന്നത് അപകീർത്തികരവും ലൈംഗികാതിക്രമവുമായി കണക്കാക്കാം എന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി? കൽക്കട്ട ഹൈക്കോടതി

എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയുടെ ആദ്യ ഓംബുഡ്സ്മാൻ?
ഡോ. ധർമ്മരാജ് അട

ഇന്ത്യയിൽ ഗതാഗത മേഖലയിൽ ആദ്യമായി പോട് ടാക്സി സംവിധാനം ആരംഭിക്കുന്ന നഗരം?
മുംബൈ

ബ്രിട്ടീഷ് രാജാവിന്റെ ബഹുമതിയായ നൈറ്റ്ഹൂഡ് പദവി ലഭിച്ച ഇന്ത്യയിലെ വ്യവസായി?
സുനിൽ മിത്തൽ

കേൾവി ശക്തിയുടെ പ്രാഥമിക പരിശോധനകൾക്കായി ലോകാരോഗ്യ സംഘടനയുടെ മൊബൈൽ ആപ്ലിക്കേഷൻ?
hear WHO

ലോക കേൾവി ദിനം?
മാർച്ച് 3

2024- ലെ ലോക കേൾവി ദിന പ്രമേയം?
“മനോഗതി മാറ്റാം ശ്രവണ പരിചരണം എല്ലാവർക്കും യാഥാർത്ഥ്യമാക്കാം”

പറമ്പിക്കുളം കടുവ സങ്കേതത്തിൽ നിന്നും അടുത്തിടെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം കടന്നൽ?
പിയുമൊയിഡസ് ഇൻഡികസ്

2023 കേരളത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ സന്ദർശിച്ച ജില്ല? എറണാകുളം

നിർധനരായ വൃക്കാരോഗികൾക്ക്  ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ഡയാലിസിസ് നൽകിയതിനുള്ള ‘ഡയാലിസിസ് മാൻ ‘അവാർഡിന് അർഹനായത്?
കെ എൻ ആനന്ദകുമാർ

ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി സ്റ്റോറേജ് സിസ്റ്റം നിലവിൽ വന്നത്?
ഛത്തീസ്ഗഡ്

അലിഗഢ് മുസ്ലിം സർവ്വകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാ വകുപ്പിന്റെ ചെയർമാനായി നിയമിതനായ മലയാളി?
പ്രൊഫ. ടി എൻ സതീശൻ

വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ പുതിയ സി ഇ ഒ  നിയമിതനായത്?
സച്ചിൻ ജെയിൻ

കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രൈസിന് അർഹയായത്?
സന ഇർഷാദ് മട്ടു

‘മേഫിസ് 2024’ പുരസ്കാരം നേടിയ ഗ്രീൻ
ആഡ്സ് ഗ്ലോബൽ എന്ന സ്റ്റാർട്ടപ്പ് ഏത് സംസ്ഥാനം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്?
കേരളം
സ്പെയിനിൽ നിന്നുള്ള പുരസ്കാരം ഈ പുരസ്കാരം മൊബൈൽ ആവാസ വ്യവസ്ഥയിലെ ഓസ്കർ എന്ന് വിശേഷിപ്പിക്കപ്പെടുന്നു

2024 ടേബിൾ ടെന്നീസ് വേൾഡ് ചാമ്പ്യൻഷിപ്പ് വേദി?
ബുസാൻ( സൗത്ത് കൊറിയ)

Current Affairs March 2024|
2024 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.