Current Affairs December 2024 for Kerala PSC Exams 2024 | Monthly Current Affairs in Malayalam December 2024 |PSC Current Affairs


2024 ഡിസംബർ (December ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs December 2024|
2024 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ

2024 -ലെ കേരള നിയമസഭാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
എം മുകുന്ദൻ


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ ലൊക്കേഷൻ കോഡ്?
IN TRV 01

ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്താണ്
IN TRV 01
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സ്ഥിതിചെയ്യുന്ന താലൂക്ക്
നെയ്യാറ്റിൻകര
തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ


2024 ഡിസംബർ 25 -ന് അന്തരിച്ച മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ?
എം ടി വാസുദേവൻ നായർ 


ഫിഫ ദി ബെസ്റ്റ് ഫുട്ബോൾ അവാർഡ് 2024 മികച്ച പുരുഷതാരം?
വിനീഷ്യസ് ജൂനിയർ ( ബ്രസീൽ
മികച്ച വനിതാ താരം
ഐറ്റാന ബോൺമാറ്റി (സ്പെയിൻ)


ദേശീയ മനുഷ്യാവകാശ കമ്മീഷൻ 9- മത് അധ്യക്ഷനായി ചുമതലയേറ്റത്?
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ


2024 ഡിസംബർ അന്തരിച്ച ‘സസ്യങ്ങളുടെ വിജ്ഞാന കോശം ‘ എന്നറിയപ്പെടുന്ന വനിത?
തുളസി ഗൗഡ


2024 ഡിസംബർ 26 -ന് അന്തരിച്ച മുൻ പ്രധാനമന്ത്രിയും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ വ്യക്തി?
ഡോ. മൻമോഹൻ സിംഗ്


ദേശീയ ഗണിതശാസ്ത്ര ദിനം?
ഡിസംബർ 22


29 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള
സുവർണചകോരം നേടിയ ചിത്രം?

മലു (ബ്രസീലിയൻ ചിത്രം)
സംവിധായകൻ പെഡ്രോ ഫ്രെയർ


ദേശീയ കർഷകദിനം?
ഡിസംബർ 23


2024 ഡിസംബറിൽ 23 ന് അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ?
ശ്യാംബെനഗൽ


കേരളത്തിലെ ആദ്യ ഇ -സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത്?
തലശ്ശേരി (കണ്ണൂർ)


നവീകരണം പൂർത്തിയാക്കി 2024 ഡിസംബറിൽ തീർത്ഥാടകർക്ക് തുറന്നുകൊടുത്ത പ്രശസ്തമായ നോത്രാദാം പള്ളി സ്ഥിതി ചെയ്യുന്ന നഗരം? പാരീസ് (ഫ്രാൻസ്)


വനിത ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് 2024 കിരീടം നേടിയത്?  
ഇന്ത്യ

ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്


2025 ജനുവരി ഉത്തരാഖണ്ഡിൽ വച്ചു നടക്കുന്നത് 38 മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം?
മൗളി എന്ന മോണൽ പക്ഷി


പ്രധാനമന്ത്രി എന്ന നിലയിൽ  നരേന്ദ്രമോദിക്ക് ലഭിക്കുന്ന 20- മത്തെ ബഹുമതി?

ഓർഡർ ഓഫ് മുബാറക്  അൽ കബീർ
കുവൈറ്റിന്റെ പരമോന്നത ബഹുമതിയാണ് ദ ഓർഡർ ഓഫ് മുബാറക് അൽ കബീർ


കിടപ്പിലായ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന ആയുർവേദ സ്വാന്തന പരിചരണ പദ്ധതി?
സ്നേഹധാര


അമേരിക്കയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത്?
വെള്ളത്തലയൻ കടൽപ്പരുന്ത്


രാജ്യത്തെ ആദ്യ പ്രമേഹ ബയോ ബാങ്ക് സ്ഥിതി ചെയ്യുന്നത്?
ചെന്നൈ


2026 ഐസിസി പുരുഷ T20 ലോകകപ്പ് ഏതൊക്കെ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും?
ഇന്ത്യയും ശ്രീലങ്കയും


ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് പ്രദേശമായ മയോട്ട് ദ്വീപിൽ നാശം വിതച്ച ചുഴലിക്കാറ്റ്?
ചിഡോ ചുഴലിക്കാറ്റ്


ഇന്ത്യൻ അതിർത്തിയിലെ രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ ഗ്രാമം?
മസാലി വില്ലേജ് (ഗുജറാത്ത്)

2024 വനിത ഏഷ്യൻ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത്? 
ശ്രീലങ്ക


ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യ സേഫ്റ്റി എൻജിനീയറിങ് സെന്റർ നിലവിൽ വരുന്നത്?
ഹൈദരാബാദ്


2024 പുരുഷ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീട ജേതാക്കൾ?  
ഇന്ത്യ

ഇന്ത്യൻ ജൂനിയർ ഹോക്കി ടീം കോച്ച്
പി ആർ ശ്രീജേഷ്


BBC യുടെ 2024 -ലെ ഏറ്റവും സ്വാധീനവും പ്രചോദനവും നൽകുന്ന 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടംപിടിച്ച മൂന്നു വനിതകൾ?

വിനേഷ് ഫോഗട്ട്
ഒളിമ്പിക്‌സ് ഫൈനലിലെത്തിയ ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തിതാരം

പൂജാ ശർമ
പാരമ്പര്യങ്ങളെ തിരുത്തി അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റിയ വനിത

അരുണ റോയ്
മസ്ദൂർ കിസാൻ ശക്തി സംഘടന സ്ഥാപിച്ചു
2005- ൽ ഇന്ത്യയുടെ വിവരാകാശ നിയമം നടപ്പിലാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച  സാമൂഹിക പ്രവർത്തകയായ


കേരളത്തിൽ വനിതകൾക്കായുള്ള ഫുട്ബോൾ അക്കാദമി സ്ഥാപിച്ചത്?
എറണാകുളം


ഇന്ത്യയിലെ 2024 ഏറ്റവും മികച്ച 5- മത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത്? ആലത്തൂർ പോലീസ് സ്റ്റേഷൻ പാലക്കാട്

2024 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മലയാള വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത് ?
കെ ജയകുമാർ

കൃതി – പിങ്ഗള കേശിനി ( കവിതാ സമഹാരം )


യു എൻ പരിസ്ഥിതി പ്രോഗ്രാമിന്റെ
(UNEP ) ചാമ്പ്യൻസ് ഓഫ് ദ് എർത്ത് പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ?
മാധവ് ഗാഡ്ഗിൽ


കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
സമൈറ ഹുള്ളൂർ ( കർണാടക)


2024 ഡിസംബർ അന്തരിച്ച ഇന്ത്യയിലെ പ്രശസ്ത തബല വാദകൻ ?
ഉസ്താദ് സാക്കിർ ഹുസൈൻ


സംസ്ഥാനത്ത് ഐ എസ് ഒ സർട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ച ആദ്യ കുടുംബശ്രീ സി ഡി എസ് യൂണിറ്റ്? വെങ്ങപ്പള്ളി (വയനാട് )


കേരളത്തിൽ നിന്നുള്ള ആദ്യ കഥക്   നർത്തകി?
ശരണ്യ ജസ്ലിൻ


ജലസ്രോതസ്സുകളുടെയും നീർചാലുകളു
ടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണ ത്തോടെ ആരംഭിച്ച ജനകീയ ക്യാമ്പയിൻ? 
ഇനി ഞാനൊഴുകട്ടെ


പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്ന സംസ്ഥാനം? 
കേരളം


തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിൽ നവീകരിച്ച തെന്തൈയെ പെരിയാർ സ്മാരകം സ്ഥിതിചെയ്യുന്നത്?
വൈക്കം ( കോട്ടയം)


ഫോബ്സി (Forbes) ന്റെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ടവർ മൂന്നു വനിതകൾ?

നിർമ്മല സീതാരാമൻ
കേന്ദ്ര ധനകാര്യ മന്ത്രി
28 സ്ഥാനത്താണ്

റോഷ്നി നാടാർ മൽഹോത്ര
HCL ടെക്നോളജി ചെയർപേഴ്സൺ
81 സ്ഥാനം

കിരൺ മജുംദർ
ബയോകോൺ ബയോ ഫാർമസ്യൂട്ടിക്കലിന്റെ സഹസ്ഥാപക
82 സ്ഥാനം


ഫോബ്സി (Forbes) ന്റെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ
പട്ടികയിൽ ഒന്നാമത്?
ഉർസുല ഫൊണ്ടെ ലെയ്ൻ
യൂറോപ്പ്യൻ കമ്മീഷന്റെ അധ്യക്


സംസ്ഥാനത്ത് മരണാന്തര അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനും സന്ദേശം പ്രചരിപ്പിക്കുന്നതിനും കേരളം സംഘടിപ്പിക്കുന്ന മൃതസഞ്ജീവനി ക്യാമ്പയിൻ?
ജീവനേകാം ജീവനേകാം


ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ നിർദ്ദേശി ക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ?
പ്രകൃതി പരിരക്ഷൺ ആപ്പ് 


കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ‘പെറ്റ് എക്സ്പോർട്ട് സംവിധാനം നിലവിൽ വന്നശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായി എത്തിയ വളർത്തു മൃഗം?
ഇവ എന്ന പൂച്ചക്കുട്ടി


ലോക ധ്യാന ദിനം?
ഡിസംബർ 21


2024 -ലെ പ്രഥമ ലോക ധ്യാനദിനത്തിന്റെ പ്രമേയം?

“ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ധ്യാനം”
Meditation for Global peace and Harmony


ആഗോളതാപനം നേരിടുന്നതിന്റെ ഭാഗമായി കാർബൺഡൈഓക്സൈഡ് സംരഭിക്കുന്ന ഇന്ത്യയിലെ ആദ്യ ജലമരം ( ലിക്വിഡ് ട്രീ) സ്ഥാപിച്ചത്?
കൊച്ചി (കുഫോസ്)


അടുത്തിടെ അന്തരിച്ച ‘ഗോഡ് ഫാദർ ഓഫ് ഇന്ത്യൻ മോട്ടോർ സ്പോർട്സ് ‘ എന്നറിയപ്പെടുന്ന വ്യക്തി?
ഇന്ദു ചന്ദോക്ക്‌


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്,
ഖേലോ ഇന്ത്യ പാരാഗെയിംസ് എന്നിവയ്ക്ക് വേദിയാകുന്ന സംസ്ഥാനം?
ബീഹാർ


യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇന്ത്യൻ റെയിൽവേ അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പേര്?
സംരക്ഷ ആപ്പ്


‘ചെറു ധാന്യങ്ങളുടെ രാജ്ഞി’ (മില്ലറ്റ് ക്വീൻ ) എന്നറിയപ്പെടുന്ന ഒഡീഷ്യ സ്വദേശി?
റൈമതി ഘൂരിയ


2024 ഡിസംബറിൽ അന്തരിച്ച മുൻ കർണാടക മുഖ്യമന്ത്രി?
എസ് എം കൃഷ്ണ


ബംഗ ബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രമില്ലാത്ത പുതിയ നോട്ടുകൾ അടിച്ചിറക്കാൻ തീരുമാനിച്ച രാജ്യം? ബംഗ്ലാദേശ്


ഇന്ത്യയിലെ 56 മത് ടൈഗർ റിസർവ്?
ഗുരു ഘാസിദാസ് – താമോർ പിംഗ്ല   വന്യജീവി സങ്കേതം (ഛത്തീസ്ഗഡ്)


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സഹായം നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി?
പടവുകൾ


2025 -ൽ നടക്കുന്ന AI ആക്ഷൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
ഫ്രാൻസ്


ദേശീയ ഊർജ്ജ സംരക്ഷണ ദിനം?
ഡിസംബർ 14


2024 ലെ  ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിന്റെ പ്രമേയം?
“സുസ്ഥിരതയെ ശക്തിപ്പെടുത്തുന്നു ഓരോ വാട്ടും വിലപ്പെട്ടതാണ് “


ഇന്ത്യ- സിംഗപ്പൂർ സംയുക്ത സൈനിക അഭ്യാസമായ അഗ്നി വാരിയർ 2024 -ന് വേദിയായ സംസ്ഥാനം?
മഹാരാഷ്ട്ര (ദേവ് ലാലി)


സിയാച്ചിനിൽ ആദ്യ നേവി ഹെലികോപ്റ്റർ ഇറക്കിയ മലയാളി?
പ്രണോയ് റോയ്


ഐടിഐ കളിൽ രണ്ടു ദിവസത്തെ ആർത്തവാവധി  പ്രഖ്യാപിച്ച സംസ്ഥാനം? കേരളം


ഗോത്ര വിഭാഗത്തിലെ കുട്ടികളെ ദൃശ്യസാങ്കേതിക വിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി? കിനാവ്


ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്ക് നിലവിൽ വന്നത്  ചെന്നൈ

ടൈം മാഗസിൻ 2024ലെ പേഴ്സണൽ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെ ട്ടത്?  
ഡൊണാൾഡ് ട്രംപ്


ആസ്തി 40,000 കോടി ഡോളർ കടക്കുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്?
ഇലോൺ മസ്ക്


2034 ഫുട്ബോൾ ലോകകപ്പ് വേദിയാകുന്ന രാജ്യം?  
സൗദി അറേബ്യ


അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും ഇൻഷുറൻസ് പരിരക്ഷയും മറ്റു ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്ന തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ആപ്പ്?
അതിഥി ആപ്പ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-മത്തെ ഗവർണറായി നിയമിതനായത്?
സഞ്ജയ് മൽഹോത്ര


2024 ഡിസംബർ സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവായത്?
ഡി ഗുകേഷ് (തമിഴ്നാട്) 

ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യൻ?
ഡി ഗുകേഷ്


സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ
ജെ സി ഡാനിയേൽ പുരസ്കാരം 2023 -ൽ ലഭിച്ചത് ?
ഷാജി എൻ കരുൺ (സംവിധായകൻ)


പച്ചക്കറി ആവശ്യത്തിന് വേണ്ടി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി ഇനം?
ഐ ഐ എസ് ആർ സുരസ


കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത
കഴിക്കുമ്പോൾ കുത്തൻ അനുഭവപ്പെടാ ത്ത രുചിയുള്ള ഇഞ്ചി ഇനം?
ഐ ഐ എസ് ആർ സുരസ


2024,-ലെ ദി ക്രോസ് വേഡ് ബുക്ക് അവാർഡ് ലഭിച്ച സഹറു നുസൈബ കണ്ണനാരി യുടെ നോവൽ?
ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്
CHRONICLE OF AN HOUR AND A HALF


29- മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാര ജേതാവ്? 
പായൽ കപാഡിയ

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ
ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായികയാണ്
പായൽ കപാഡിയ


2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?
ദ സബർമതി റിപ്പോർട്ട്


മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്?
ദേവേന്ദ്ര ഫഡ്നവിസ്


2024 മികച്ച വനിതാ ടെന്നീസ് താരത്തിനുള്ള പുരസ്കാരം?
ആര്യാന സബലേങ്ക


അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഫ്രഞ്ച് പ്രധാനമന്ത്രി?
മിഷേൽ ബാർണിയർ


ചെസ്സ് ഗ്രാമം എന്നറിയപ്പെടുന്ന തൃശ്ശൂരിലെ മരോട്ടിച്ചാലിനെ ആസ്പദമാക്കി നിർമ്മിച്ച ഹിന്ദി ചിത്രം?
പോൺ ഓഫ് മരോട്ടിച്ചാൽ


മറിയം -വെബ്സ്റ്റർ (Merriam- Webster) നിഘണ്ടുവിന്റെ ഈ വർഷത്തെ വാക്ക്?
പോളറൈസേഷൻ


ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ധനസഹായം നൽകാൻ ആവിഷ്കരിച്ച പദ്ധതി?  കൈവല്യം


തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മരിച്ചീനിയിനങ്ങൾ?
ശ്രീ അന്നം, ശ്രീ മന്ന


തൃശ്ശൂർ നഗരത്തിലെ ലാലൂരിൽ കേരളത്തിലെ ഏറ്റവും വലിയ സ്പോർട്സ് കോംപ്ലക്സ് നിലവിൽ വരുന്നത് ആരുടെ പേരിലാണ്? 
ഐ എം വിജയൻ


65 വയസ്സിനുമേൽ പ്രായമുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന തിനായുള്ള കേരള സർക്കാർ പദ്ധതി?
വയോമിത്രം


സർവ്വമത ആരാധന കേന്ദ്രം എവിടെ സ്ഥാപിക്കുവാനാണ് ശ്രീനാരായണ ധർമ്മം സംഘം ഒരുങ്ങുന്നത്?
ശിവഗിരി


127 രാജ്യങ്ങളുൾപ്പെട്ട ആഗോള വിശപ്പുസൂചികയിൽ ഇന്ത്യയുടെ സ്ഥാനം? 
105


ത്രീഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള
ബയോ ഇങ്ക് ഉത്പാദിപ്പിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
തിരുവനന്തപുരം


ഗ്രാമീണ ഉത്പന്നങ്ങൾ മുഴുവൻ ഒരു കുടക്കീഴിൽ എന്ന ആശയത്തെ  പ്രാവർത്തിയമാക്കുന്നതിനു വേണ്ടിയുള്ള കുടുംബശ്രീയുടെ ദേശീയ സരസ് മേള (2025) വേദി?
ചെങ്ങന്നൂർ (ആലപ്പുഴ)




ലോക എയ്ഡ്സ് ദിനം?
ഡിസംബർ 1



അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
ജയ് ഷാ



ലോക ഭിന്നശേഷി ദിനം?
ഡിസംബർ 3



2024 -ലെ ലോക ഭിന്നശേഷി ദിനത്തിന്റെ പ്രമേയം?
സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി വികലാംഗരുടെ നേതൃത്വം വർദ്ധിപ്പിക്കുക”



സർവ്വമത ആരാധന കേന്ദ്രം എവിടെ സ്ഥാപിക്കുവാനാണ് ശ്രീനാരായണ ധർമ്മ സംഘം ഒരുങ്ങുന്നത്?
ശിവഗിരി



Current Affairs December 2024|
2024 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.