Aaru nee nishagandhe (ആരു നീ നിശാഗന്ധേ)G. Sankara Kurup

ആരു നീ നിശാഗന്ധേ,.. ജി. ശങ്കരക്കുറുപ്പ്‌ Aaru nee nishagandhe – G. Sankara Kurup നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ- യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും; ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍- ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍ പാവനമധുരമാമൊരു തീവ്രവേദന പാരിന്റെയുപബോധം തഴുകിയൊഴുകുന്നു! സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും, മോഹത്തിലാണ്ടും ‘പാപം, പാപമെ’ന്നുടക്കവേ ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച ലോലനും കഠിനനുമാകിന പുരുഷന്റെ മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം കൂമ്പിന

Aaru nee nishagandhe (ആരു നീ നിശാഗന്ധേ)G. Sankara Kurup Read More »