Monthly Current Affairs in Malayalam June 2026|PSC Current Affairs|
Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|
GK Malayalam Kerala PSC

2026 ജൂൺ (June) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs June 2026|
2026 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam

കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും KSRTC ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന കേരള സർക്കാർ പദ്ധതി? 
പ്രിയദർശനി

കേരള കാർഷിക സർവകലാശാല (KAU) വികസിപ്പിച്ചെടുത്ത പുതിയ പച്ചമുളക് ഇനം? 
കെ എ യു തേജസ്വിനി

കേന്ദ്ര കാലാവസ്ഥ വകുപ്പ് രാജ്യത്തെ എട്ടാമത്തെ പ്രാദേശിക കാലാവസ്ഥ കേന്ദ്രം ആരംഭിച്ചത്? 
ലഖ്നൗ

2026- ൽ 22- മത് പി കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അർഹനായത്? 
സുഭാഷ് ചന്ദ്രൻ

2026 ജൂണിൽ ഇരട്ട ഭൂകമ്പങ്ങൾ ഉണ്ടായ രാജ്യം? 
വെനസ്വേല

ഭൂകമ്പത്തിൽ തകർന്ന വെനസേല യിലേക്ക് സഹായം എത്തിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച രക്ഷാദൗത്യം? 
Operation Amistad
Amistad” എന്ന സ്പാനിഷ് വാക്കിന്റെ അർഥം “സൗഹൃദം

കേരളത്തിലെ വിദ്യാർത്ഥികളെ
കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും നയിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? 
കതിർ
KATHIR -Kerala Agriculture Technology Heritage & Innovation for Rural Understanding

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം?
ജൂൺ 26

2026- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം?
ആഗോള മയക്കു മരുന്ന് വിപത്ത്: നിലവിലെ പ്രശ്നങ്ങൾ, പുതിയ വെല്ലുവിളികൾ, നൂതന പ്രതിരോധം മാർഗങ്ങൾ
World drug problem: persisting issues, new challenges, innovative responses

2026 ജൂണിൽ അന്തരിച്ച തമിഴ് -തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ വ്യക്തി? 
കെ ഭാഗ്യരാജ്

മെക്കാല (Mekkhala) ഫിഗോസ് (Higos) എന്നീ ചുഴലിക്കാറ്റുകൾ നാശം വിതച്ച രാജ്യം? 
ജപ്പാൻ

ഇന്ത്യയിലെ ആദ്യത്തെ പോളാർ & ഓഷ്യൻ മ്യൂസിയം (Polar and Oceam Museum )നിലവിൽ വരുന്ന സംസ്ഥാനം?
ഗോവ (വാസ്കോ ഡ ഗാമ)

2026 ജൂണിൽ ഭൗമസൂചിക പദവി (GI Tag) ലഭിച്ച ത്രിപുരയിലെ പരമ്പരാഗത വാദ്യോപകരണം? 
സരിന്ദ (Sarinda)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയത്? 
നരേന്ദ്ര മോദി

2026 ലെ ആഗോള സമാധാന സൂചിക യിൽ (Global Peace Intex ) ഇന്ത്യയുടെ സ്ഥാനം? 
127 സ്ഥാനം

2026 ലെ 163 രാജ്യങ്ങൾ ഉൾപ്പെട്ട Global Peace Intex സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഐസ് ലാൻഡ്
രണ്ടാംസ്ഥാനത്ത് – ന്യൂസിലൻഡ്
മൂന്നാംസ്ഥാനത്ത് – സ്വിറ്റ്‌സർലൻഡ്
ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം?
റഷ്യ (163-ാം സ്ഥാനത്ത് )

കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്ത യുദ്ധക്കപ്പുകൾ?
INS ദുനഗിരി (INS Dunagiri)
INS സംശോധക് (INS Sanshodhak)
INS അഗ്രേയ് (INS Agray)

ലോക അഭയാർത്ഥി ദിനം?
ജൂൺ 20

2026 – ലെ ലോക അഭയാർത്ഥി ദിനത്തിന്റെ പ്രമേയം?
“എല്ലാവരും സുരക്ഷിതരാകുന്നതുവരെ”
(Until Everyone is Safe)

വാട്സാപ്പിന്റെ പുതിയ ആഗോള മേധാവിയായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ?
കുനാൽ ഷാ

പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ്‌ (World Yogasana Championship) ഒന്നാമതെത്തിയ രാജ്യം? 
ഇന്ത്യ
2 – സ്ഥാനത്ത് – ജപ്പാൻ
3- സ്ഥാനത്ത് – അർജന്റീന

ഐപിഎൽ (IPL) ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം? 
സഞ്ജു സാംസൺ

ലോക ബാങ്കിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്? 
നീൽകാന്ത് മിശ്ര

ലോകത്തിലെ ഏറ്റവും അപകട ഭീഷണി യുള്ള ജോലികളിലൊന്നായ കൊമേഴ്സ്യൽ ഡ്രൈവിങ്ങിൽ ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യൻ വനിത ? 
കെ വി അതുല്യ (മലയാളി)

2026 -ൽ നടക്കുന്ന 21 -മത് G-20 ഉച്ചകോടി യുടെ വേദി?
മിയാമി (US)

2026 -ലെ ടൈം മാഗസിന്‍റെ ഏറ്റവും സ്വാധീനമുള്ള100 പേരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നടൻ?
രൺബീർ കപൂർ

ഏത് സംസ്ഥാനത്താണ് പി എം മിത്ര പാർക്ക് (PM MITRA Park) ഉദ്ഘാടനം ചെയ്തത്? 
തെലങ്കാന

ISO അംഗീകാരം ലഭിച്ച കേരള സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതി?
കെ  – ഫോൺ
(K-FON – Kerala Fibre Optic Network)

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ? 
ജെറോമിക് ജോർജ്

പാമ്പു കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് പുറത്തിറക്കിയ ആപ്പ്?
സർപ്പ ആപ്പ്
SARPA – Snake Awareness Rescue and Protection

ഇന്ത്യയിലെ ആദ്യത്തെ പൂർണമായും കടലാസ്ഹിത സംസ്ഥാന ജുഡീഷ്യറിയായി മാറിയത്? 
സിക്കിം

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പേപ്പർ രഹിത ജുഡീഷ്യൽ ജില്ല? 
വയനാട്

ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ മ്യൂസിയം (Open Museum ) നിലവിൽ വരുന്ന ഗ്രാമം?
ലക്കുണ്ടി ഗ്രാമം ( കർണാടക)

മുതിർന്ന പൗരന്മാർക്ക് സർക്കാർ പദ്ധതി കളെ കുറിച്ചുള്ള വിവരങ്ങളും അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നതിനായി കേന്ദ്ര സാമൂഹ്യ നീതി – ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ? 
ജീവൻ

കേരള മുഖ്യമന്ത്രിയുടെ (വിഡി സതീശൻ ) പുതിയ സെക്രട്ടറിയായി നിയമിതനായ IAS ഉദ്യോഗസ്ഥൻ? 
രത്തൻ യു ഖേൽക്കർ

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ അഭിഭാഷകരിൽ നിന്നും സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ട് സ്ഥാന കയറ്റം ലഭിച്ച രണ്ടാമത്തെവനിത?
ജസ്റ്റിസ് വെങ്കിട സുബ്രഹ്മണി മോഹന 
ആദ്യ വനിത- ജസ്റ്റിസ് ഇന്ദു മൽഹോത്ര

തൊഴിലില്ലാത്ത യുവാക്കളെ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെയുള്ള പ്രതിഷേധമായി സോഷ്യൽ മീഡിയയിൽ രൂപം കൊണ്ട് പുതിയ പാർട്ടി?
Cockroach Janata പാർട്ടി
പാർട്ടി സ്ഥാപകൻ – അഭിജീത് ദിപ്കെ

ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (Al) വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന രണ്ടാമത്തെ സംസ്ഥാനം ?
തമിഴ്നാട്  
ആദ്യ സംസ്ഥാനം – കേരളം

ഇന്ത്യൻ കരസേന പുതിയ മേധാവിയായി നിയമിതനായത്?
ധീരജ് സേത്ത്

2026 ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടം നേടിയ മലയാളി?
തഹ്സിൻ മുഹമ്മദ് ജംഷീദ്

മഹാകവി പി. സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്?
പി.പി. ശ്രീധരനുണ്ണി
യക്ഷിയുടെ പരിണാമം എന്ന കൃതിക്കാണ് പുരസ്കാരം

കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധി കളും പരിഹരിക്കുക എന്ന ലക്ഷ്യ ത്തോടെ ആരോഗ്യവകുപ്പ് നടത്തുന്ന ജനസമ്പർക്ക പരിപാടി? 
കായകല്പം

2026 ജൂൺ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് താരം?  
ജസ്പാൽ റാണ

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിലക്കയപ്പെടുത്തി കൊണ്ടുള്ള ബിൽ 2026 -ൽ പാസാക്കിയ രാജ്യം?
തുർക്കി

2026 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വനിതാ സിംഗിൾസ് ജേതാവ്?
മിറ ആൻഡ്രീവ (റഷ്യ)
പുരുഷ ജേതാവ്?
അലക്സാണ്ടർ സ്വരേവ്

2026-ൽ  നടക്കുന്ന  20-ാമത് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?
ഹൊനൊ ഹൊൺ (Honohon)
(അർത്ഥം- ജ്വാല )
വേദി ഐച്ചി നഗോയ (ജപ്പാൻ)

ലോക ബാഡ് മിന്റൺ ഫെഡറേഷൻ
(BWF) കൗൺസിൽ അംഗമായ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം?
പി വി സിന്ധു

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള നീളം കൂടിയ സിംഗിൾ ട്യൂബ് ടണൽ? 
സോജില തുരങ്കം (Zojila Tunnel)

രാജ്യത്തെ ആദ്യത്തെ മനുഷ്യ -ആന സംഘർഷ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്?
പലാമു ടൈഗർ റിസർവ് (ജാർഖണ്ഡ്)

ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാത്ത പോഡ് ടാക്സി സംവിധാനം നിലവിൽ വരുന്ന നഗരം? 
മുംബൈ

2026-ൽ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് വിഭാഗം ജേതാക്കളായ ഇന്ത്യൻ സഖ്യം?
സാത്വിക് സായി രാജ് രങ്കി റെസ്സി –
ചിരാഗ് ഷെട്ടി സഖ്യം

2026 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി നടി?
മീനാക്ഷി ജയൻ
ചിത്രം വിക്ടോറിയ

ഇന്ത്യയിൽ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങിയതിന്റെ നൂറാം വാർഷിക ത്തോടനുബന്ധിച്ച് പുറത്തിറക്കിയ വെള്ളിനാണയത്തിൽ ആലേഖനം ചെയ്ത ചിത്രം? 
വന്ദേഭാരത് ട്രെയിൻ

കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് എന്ന പുസ്തകം രചിച്ചത്?
കെ വി തോമസ്

2026- ജൂൺ നടക്കുന്ന 52 – മത് ജി-7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
ഫ്രാൻസ്

16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയ രാജ്യം? 
മലേഷ്യ

ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ?
നീലകണ്ഠ മിശ്ര

ഇന്ത്യയിലെ ആദ്യ മാതൃകാ അതിർത്തി ഗ്രാമം( Model Border Village) ആയി തെരഞ്ഞെടുത്തത്?
ചുമുർ (ലഡാക്)

കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി
പ്രോജക്ട് സീറോ (project Zero)
വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064

നോർവെ ചെസ്  ടൂർണമെന്ററിൽ വിജയിയായ ആദ്യ ഇന്ത്യക്കാരൻ?
ആർ പ്രഗ്നാനാനന്ദ
വനിതാ വിഭാഗം ജേതാവ്?
ബിബിസാര അസൗബയേവ (കസാഖ്സ്ഥാൻ)

ആഗോള പരിസ്ഥിതി പുരസ്കാരമായ
ദി എർത്ത് പ്രൈസ് (The Aarth Prize 2026) കരസ്ഥമാക്കിയ ഇന്ത്യൻ കൗമാരസംഘം?
അരിയാന അഗർവാൾ,
അവ്യാന മേത്ത,
വിവാൻ ഛൗഛാരിയ

കൃഷി, പോഷകാഹാരം, പൊതുജനാ രോഗ്യം എന്നിവ ശാസ്ത്രീയമായി സംയോജിക്കുക ലക്ഷ്യത്തോടെ 2026- ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
സെഹത് മിഷൻ ( SEHAT- Science Excellence for Health through Agricultural )

ഗ്രേറ്റ എന്ന പുസ്തകത്തിന്റെ രചയിതാവ്?  
കെ പി രാമനുണ്ണി

സുപ്രീംകോടതി രജിസ്ട്രാറായി നിയമിതയായ മലയാളി?
ശാലീന വി.ജി നായർ

അടുത്തിടെ ഷിഗല്ല (Shigella) രോഗബാധയും മരണവും റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല?
കോഴിക്കോട്

കേരള മുഖ്യമന്ത്രി വി ഡി സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിതനായത്?
കെ എസ് ശബരീനാഥൻ

സനാതനികളുടെ ഹിന്ദുത്വ വഴികൾ രചിച്ചത്? 
പി ജയരാജൻ

കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ Chief Electoral Officer )ആയി നിയമിതനായത്? 
ഡോ.എ കൗശിഗൻ

2026 ലെ ലോക പരിസ്ഥിതി ദിനത്തിൽ എട്ടു മണിക്കൂർ കൊണ്ട് സംസ്ഥാനത്തു ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച സംസ്ഥാനം?  
അസം

കേരളത്തിൽ പകർച്ചവ്യാധികൾ തടയു ന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു മായി ആരോഗ്യ – ഭക്ഷ്യ സുരക്ഷാ വകു പ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധന? 
ഓപ്പറേഷൻ ക്ലീൻ കേരള

ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് ആരംഭിച്ച സംസ്ഥാനം? 
കേരളം

പ്രശസ്ത ചിത്രകാരി അമൃത ഷെർഗില്ലി ന്റെ ജീവിതം ആസ്പദമാക്കി മീരാ നായർ സംവിധാനം ചെയ്യുന്ന ചിത്രം? 
അമ്രി

ലോക ഭക്ഷ്യസുരക്ഷാ ദിനം?
ജൂൺ 7

2026 ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രമേയം?
ഭാരത്തിൽ നിന്ന് പരിഹാരങ്ങളിലേക്ക് – എല്ലായിടത്തും സുരക്ഷിതമായ ഭക്ഷണം” ,
From Burden to Solutions: Safe Food Everywhere

2026 ജൂൺ പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പിന് (WYC) വേദിയാകുന്ന നഗരം? 
അഹമ്മദാബാദ്

രാജ്യത്ത് ആദ്യമായി സ്കൂൾ വിദ്യാർത്ഥി നികൾക്ക് പ്രതിമാസം മൂന്നുദിവസം വരെ ആർത്തവ അവധി (Menstual Health Leave) പ്രഖ്യാപിച്ച സംസ്ഥാനം? 
കേരളം

2026- ലെ FIFA ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനം മത്സരം അരങ്ങേറുന്ന സ്റ്റേഡിയം?
അസ്ടെക്ക സ്റ്റേഡിയം (Estadio Azteca, മെക്സിക്കോ സിറ്റി)

അന്താരാഷ്ട്ര യോഗ ദിനം?
ജൂൺ 21

2026 ലെ 12- മത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ മുഖ്യവേദി?
കൊൽക്കത്ത

2026 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം?
ആരോഗ്യകരമായ വാർദ്ധക്യത്തിനാ യുള്ള യോഗ”
Yoga for Healthy Ageing

ലോക പരിസ്ഥിതി ദിനമായ 2026 -ലെ ജൂൺ 5 -ന് ഇന്ത്യയിലെ 100 -മത് റംസാർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടത്?
ജയ്പ്രകാശ് നാരായൺ പക്ഷി സങ്കേതം (ഉത്തർപ്രദേശ്)


ഉല്ലാസ് (ULLAS- Understanding Lifelong Learning for All in Society )പദ്ധതിയിലൂടെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച അഞ്ചാമത്തെ സംസ്ഥാനം? 
സിക്കിം
ആദ്യ സംസ്ഥാനങ്ങൾ –മിസോറാം, ഗോവ, ത്രിപുര, ഹിമാചൽ പ്രദേശ്

2026 – ലെ FIFA ലോകകപ്പിന്റെ ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനം?
ഡായ് ഡായ് (Dai Dai)

എബോള രോഗബാധയെ തുടർന്ന് ലോക ആരോഗ്യ സംഘടന (WHO )ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച
ആഫ്രിക്കൻ രാജ്യങ്ങൾ?
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട

റോയൽ സൊസൈറ്റി ഓഫ് ലണ്ടന്റെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മലയാളി വനിത?
ഡോ. സൗമ്യ സ്വാമിനാഥൻ
ആദ്യ വനിത – പ്രൊഫ. ഗഗൻദീപ് കാങ് (2019)

2026 -ൽ 3- മത് ഇന്ത്യ -നോർഡിക് (India -Nordic Summit) ഉച്ചകോടിക്ക് വേദിയാവുന്ന രാജ്യം?  
നോർവേ

ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ക്രിമിനൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?  
കേരളം

2026- ൽ ഇന്ത്യ ആതിഥേയത്വം വഹിക്കു ന്ന ബ്രിക്സ് (BRICS) രാജ്യങ്ങളിലെ കൃഷി മന്ത്രിമാരുടെ യോഗം നടക്കുന്ന ഇന്ത്യൻ നഗരം? 
ഇൻഡോർ

2026 മെയ് കേരളത്തിന്റെ പുതിയ അഡ്വ ക്കേറ്റ് ജനറലായി നിയമിതനായത്?
കെ ജാജു ബാബു

2026 ജൂലൈ നാറ്റോ NATO ഉച്ചകോടിക്ക് വേദിയാകുന്നത്? 
അങ്കാറ (തുർക്കി)

ഇന്ത്യയിലാദ്യമായി വയോജനക്ഷേമം ലക്ഷ്യമിട്ട് ജപ്പാനീസ് ജീവിതശൈലിയായ ഇക്കിഗായ് (Ikigai) മാതൃകയിൽ പ്രത്യേക വകുപ്പ് രൂപീകരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം? 
കേരളം

വായു മലിനീകരണം കുറയ്ക്കുന്ന തിനായി ഇന്ത്യയിലെ ആദ്യത്തെ ആൽഗേ ട്രീ (Algae Tree ) സ്ഥാപിതമായത്?
ഭോപ്പാൽ

18- മത് ബ്രിക്സ് (BRIKS) ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ?
ഇന്ത്യ (ന്യൂഡൽഹി)

പുതിയ അധ്യായന വർഷത്തോടനു ബന്ധിച്ച് സ്കൂൾ പരിസരം കേന്ദ്രീകരിച്ച് ലഹരി മാഫിയകളെ അടിച്ചമർത്തുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട് പദ്ധതി

എവറസ്റ്റ് കൊടുമുടി കീഴടക്കിയ മൂന്നാമത്തെ മലയാളി വനിത എന്ന നേട്ടം സ്വന്തമാക്കിയത്?
സുഹറ സിറാജ്
സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രൻ എന്നിവരാണ് ഇതിനുമുമ്പ് എവറസ്റ്റ് കീഴടക്കിയ മലയാളി വനിതകൾ

ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂൺ 5

2026 ലെ ലോക പരിസ്ഥിതിദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം? അസർബൈജാൻ

2026-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?”പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി”(Inspired by Nature. For Climate. For Our Future)

2026- ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ ആദ്യ തായ്‌വാനീസ് എഴുത്തുകാരി?

യാങ് ഷുവാങ് -സി  (Yang Shuang-zi)
തായ്‌വാൻ ട്രാവലോഗ്‘ (Taiwan Travelogue) എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.
ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ലിൻ കിംഗ് (Lin King)


മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് 2026 അർഹനായത്?
കെ വി മോഹൻകുമാർ
കൃതി – ഉല നിയോഗിയുടെ സഞ്ചാരങ്ങൾ മസൂദിയുടെയും

മാതൃ -ശിശു ആരോഗ്യ സംരക്ഷണ ത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം( അടുത്തിടെ) ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം?
ജനനി
JANANI -Journey of Antenatal, Natal & Neonatal Integrated Care

ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ ആയി സൂക്ഷിക്കുന്നതിനായി സർക്കാർ നൽകുന്ന 14 അക്കങ്ങളുള്ള തനത് തിരിച്ചറിയൽ നമ്പർ?
ആഭ നമ്പർ
ABHA  – Ayushman Bharat Health Account Number

Current Affairs June 2026|
2026 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam


1 thought on “Monthly Current Affairs in Malayalam June 2026|PSC Current Affairs| <br>Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|<br>GK Malayalam Kerala PSC”

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.