Monthly Current Affairs in Malayalam March 2026|PSC Current Affairs|
Current Affairs for Kerala PSC Exams 2026|PSC Questions|PSC Exam|
GK Malayalam Kerala PSC

2026 മാർച്ച്‌ (March ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ്  ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs March 2026|
2026 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam

2025-ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വ്യക്തി?
ആർ വൈരമുത്തു

ഇന്ത്യയിൽ പ്രവർത്തനക്ഷമമായ ഒരു ആണവ നിലയത്തിന്റെ മേധാവിയാകുന്ന ആദ്യ വനിത?
ആർ എം നാച്ചമ്മ
(കൈഗ ആണവ നിലയം, കർണാടക)

ഇന്ത്യയിൽ  ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് വിധേയമാക്കാൻ സുപ്രീംകോടതി അനുമതി ലഭിച്ച വ്യക്തി? ഹരീഷ് റാണ

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്?
കെ ജി സനൽകുമാർ

2025ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് മലയാളത്തിൽ നിന്ന് അർഹനായത്?
എൻ പ്രഭാകരൻ
കൃതി- മായാമനുഷ്യൻ


സർക്കാർ ബസ്സുകളിൽ ഭിന്നശേഷിക്കാർക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം?
ആന്ധ്ര പ്രദേശ്

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്?
ശ്രീനഗർ

കൃഷിയിടത്തിന് സമീപം എത്തുന്ന വന്യജീവികളെ ശബ്ദമുണ്ടാക്കി  തുരത്താൻ സംസ്ഥാന വനം വകുപ്പ് തയ്യാറാക്കിയ നിർമിത ബുദ്ധി അധിഷ്ഠിത സംവിധാനം? 
ഫാം ഗാർഡ്

2028- ൽ നടക്കാനിരിക്കുന്ന വേൾഡ് ഇൻഡോർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
ഭുവനേശ്വർ (ഒഡീഷ്യ)

2026 വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ
ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഫിൻലാൻഡ് 
ഇന്ത്യയുടെ റാങ്ക് 116

World Happiness Report
തുടർച്ചയായ ഒമ്പതാം വർഷവും ഒന്നാമതെത്തിയ രാജ്യം?
ഫിൻലൻഡ്

86 ശതമാനം സ്കൂളുകളും പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയി സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? 
മേഘാലയ

വാഹനങ്ങളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയിലെ ആദ്യ മൈക്രോ ആൽഗെ എയർ ടവർ സ്ഥാപിച്ച നഗരം?
ഡൽഹി

ഇന്ത്യയിലെ ആദ്യത്തെ ജാതിരഹിത ഗ്രാമമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
സൗണ്ടാല (മഹാരാഷ്ട്ര)

ഐക്യരാഷ്ട്രസഭ യുടെ (UN) ഗ്ലോബൽ റോഡ് സേഫ്റ്റി ചാമ്പ്യനായി അടുത്തിടെ നിയമിതനായത്?
സച്ചിൻ ടെണ്ടുൽക്കർ

98 മത് ഓസ്കകർ പുരസ്കാര പ്രഖ്യാപന വേദിയിൽ അവതാരകയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?
പ്രിയങ്ക ചോപ്ര

ഭിന്ന ശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനും സമഗ്ര ശാക്തീകരണത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി?
സുശക്തി മിഷൻ

കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി നിയമിതനായത്?
വി പി സാനു

ഓസ്കാർ അവാർഡ് 2026 (98 മത്)
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്
വൺ ബാറ്റിൽ ആഫ്റ്റർ അനദർ

മികച്ച സംവിധായകൻ
പോൾ തോമസ് ആൻഡേഴ്സൺ
(വൺ ബാറ്റിൽ ആഫ്റ്റർ അനദർ)

മികച്ച നടൻ –
മൈക്കിൾ ബി ജോർഡാൻ
(സിന്നേഴ്സ്)

മികച്ച നടി –ജെസി ബക്ലി
(ഹാം നെറ്റ്)

മികച്ച ഛായാഗ്രാഹക –
ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്
(Autumn Durald Arkapaw, Sinners)

ഓസ്കർ ചരിത്രത്തിലാദ്യമായി മികച്ച ഛായാഗ്രഹണത്തിന് പുരസ്കാരം നേടിയ ആദ്യ വനിത?
ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്

തകഴി സ്മാരക ട്രസ്റ്റിന്റെ 2026 ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
സേതു

നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്തത്?
ബാലേന്ദ്ര ഷാ

രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി? നിർഭയ നിശ

സൈബർ തട്ടിപ്പുകൾ തടയുന്നതിനും സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ നിക്ഷേപ ഉപദേശങ്ങൾ നൽകുന്നവരെ കണ്ടെത്തുന്നതിനുമായി സെബി പുറത്തിറക്കിയ ഐ ടൂൾ?
സുദർശൻ

സ്കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ഭക്ഷണം പാനീയങ്ങൾ നൽകുന്ന പദ്ധതി?  മാ കെയർ സ്റ്റോർ (Ma Care Store)

പുതിയ ദേശീയ ഭീകരവിരുദ്ധ നയത്തിന്റെ പേര്?
പ്രഹാർ

ഇന്ത്യ- യുഎസ് സംയുക്ത സൈനിക അഭ്യാസം വജ്ര പ്രഹാർ 2026-ന് വേദി? ഹിമാചൽ പ്രദേശ്

ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
നരേന്ദ്രമോദി

ഇന്ത്യ – ജപ്പാൻ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്?
ധർമ്മ ഗാർഡിയൻ (ഉത്തരാഖണ്ഡ്) 

ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  യൂണിവേഴ്സിറ്റി ക്യാമ്പസ് ഉദ്ഘാടനം ചെയ്തത്?
അമരാവതി

ഇൻസ്റ്റഗ്രാമിൽ 100 ദശ ലക്ഷം ഫോളോവേഴ്സ് നേടുന്ന ആദ്യ രാഷ്ട്രീയ നേതാവ്?
നരേന്ദ്രമോദി

പ്രശസ്ത ഗായകൻ
കെ ജെ യേശുദാസിന്റെ ജന്മഗൃഹം ഏറ്റെടുത്ത് സംഗീത മ്യൂസിയം സ്ഥാപിക്കാൻ തീരുമാനിച്ച നഗരസഭ? കൊച്ചി നഗരസഭ

സ്ത്രീകൾക്ക് അവരുടെ മൊബൈൽ നമ്പറിന്റെ സുരക്ഷ ഉറപ്പാക്കാൻ BSNL ആരംഭിച്ച സംവിധാനം?
കവച്ച്

കേരളത്തിലെ ആദ്യത്തെ പ്രവാസി പോലീസ് സ്റ്റേഷൻ സ്ഥാപിതമാകുന്നത്? തിരുവനന്തപുരം

സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനുമായി എക്സൈസ് വകുപ്പിന് കീഴിൽ രൂപീകൃതമാകുന്ന പ്രത്യേക സംവിധാനം?
കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

അവയവം മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
സീറോ പ്രോഫിറ്റ് കൗണ്ടർ

കേരളത്തിൽനിന്ന് പുതുതായി പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച പക്ഷിസങ്കേതം?
മംഗളവനം

അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്?
ഫ്രീഡം ഷീൽഡ്

കേരളത്തിലെ ആദ്യത്തെ എൻവിഡിയ എ ഐ ഫാക്ടറി സ്ഥാപിതമായത്?
കൊച്ചി (കാക്കനാട് സ്മാർട്ട് സിറ്റി)

പശ്ചിമേഷൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടക്കപ്പെട്ട ഹോർമുസ് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്?
ഇറാൻ, ഒമാൻ, യുഎഇ

ലോക ബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കാർഷിക വികസന പദ്ധതി?
കേര (KERA)

കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷ ചോദ്യപേപ്പറുകളുടെ സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കാൻ
പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
കൈറ്റ് – ക്യൂ ട്രാക്ക്

കേരളത്തിലെ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പുതിയ ഓൺലൈൻ ലേണിംഗ് പ്ലാറ്റ് ഫോം?
കെ -ലേൺ

2026 പുരുഷ T20 ലോകകപ്പ് ചാമ്പ്യന്മാരായ ടീം?
ഇന്ത്യ
(ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി )

ഇറാന്റെ പരമോന്നത നേതാവായി നിയമിതനായത്?
മുജ് താബ ഖാംനയി

അന്താരാഷ്ട്ര  ഗ്രാഫീൻ സമ്മേളനമായ ഗ്രാഫിൻ 2026-ന് വേദിയാകുന്ന നഗരം? കൊച്ചി

പശ്ചിമേഷൻ സംഘർഷങ്ങൾക്കിടയിൽ കൊച്ചിയിൽ അഭയം തേടിയ ഇറാനിയൻ യുദ്ധക്കപ്പൽ?
IRIS ലാവൻ

ഇന്ത്യയിലെ പൂർണ്ണമായി പ്രവർത്തനക്ഷമമായ ആദ്യത്തെ റിങ് മെട്രോ നിലവിൽ വന്നത്?
ഡൽഹി മെട്രോ

2027- ലെ സെൻസസിന്റെ ഭാഗ്യചിഹ്നങ്ങൾ?
പ്രഗതി, വികാസ്

അത്ഭുത ബാലൻ എഡ്മണ്ട് തോമസ് ക്ലിന്റിനായി ആർട്ട് ഗ്യാലറി ഒരുങ്ങുന്നത്? കൊച്ചി

2025- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
മേതിൽ രാധാകൃഷ്ണൻ

കേരളത്തിലെ ആദ്യ റൂറൽ ജില്ലാ ജയിൽ നിലവിൽ വരുന്നത്?
വടകര (കോഴിക്കോട്)

പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിനു വേദിയാകുന്നത്? ഛത്തീസ്ഗഡ്

ലോക വനിതാ ദിനം?
മാർച്ച് 8

അന്താരാഷ്ട്ര വനിതാ ദിന തീം?
Give to gain (നേടാനായി നൽക്കുക)

2026 ലെ ലോക വനിതാ ദിന മുദ്രാവാക്യം?
“അവകാശങ്ങൾ നീതി പ്രവർത്തനം എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി” 
Rights, Justice, Action, For All women and Girls



ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഔദ്യോഗിക വസതിയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണം?
Operation Lion’s Roar

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിനു പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ ആരംഭിച്ച പ്രത്യാക്രമണം?
Operation True Promise 4

T20 ലോകകപ്പ് റൺ ചേസിംഗിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്?
സഞ്ജു സാംസൺ
(വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസ് )

ഇറാന്റെ ഇടക്കാല ഭരണത്തിനായുള്ള പരമോന്നത സമിതിയുടെ തലവനായി ചുമതലയേറ്റത്?
അലിറേസ അറാഫി

ഗാന്ധിഗ്രാമങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ രചയിതാവ്?
രമേശ് ചെന്നിത്തല
(My Journey Through Gandhi villages)

കേരളത്തിലെ ആദ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റ് സ്ഥാപിതമായത്?
ബ്രഹ്മപുരം (എറണാകുളം)

താളിയോല ഗവേഷണങ്ങൾക്കായി ഇന്റർനാഷണൽ ആർക്കൈവ്സ് & ഹെറിറ്റേജ് സെന്റർ നിലവിൽ വന്നത്? തിരുവനന്തപുരം

തദ്ദേശീയമായി നിർമ്മിച്ച യുദ്ധ ഹെലികോപ്റ്ററിൽ സഹ പൈലറ്റ് ആവുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
ദ്രൗപതി മുർമു

മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2024-25 വർഷത്തെ സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു 
ഏറ്റവും മികച്ച കോർപ്പറേഷനായി തിരഞ്ഞെടുത്തത്?
തിരുവനന്തപുരം കോർപ്പറേഷൻ

ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?
കൊല്ലം ജില്ലാപഞ്ചായത്ത്

ഏറ്റവും മികച്ച നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ടത്?
ഗുരുവായൂർ നഗരസഭ

മികച്ച ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം നേടിയത്?
ഉഴമഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം)

മികച്ച ബ്ലോക്ക് പഞ്ചായത്ത്?
നേമം (തിരുവനന്തപുരം)

കേരള സംസ്ഥാന സർക്കാർ പുതുതായി നിയമിച്ച 12-മത് ശമ്പള പരിഷ്കരണ കമ്മീഷന്റെ ചെയർമാൻ?
ഡോ വി പി ജോയ്

പ്രശസ്ത ഗായകൻ കെ ജെ യേശുദാസി ന്റെ ജന്മഗൃഹം ഏറ്റെടുത്ത് സംഗീത മ്യൂസിയമാകുവാൻ തീരുമാനിച്ച നഗരസഭ? കൊച്ചി നഗരസഭ

കേരളത്തിലെ മരണാന്തര അവയവ ദാതാക്കളുടെ സ്മാരകമായ വേവ് ഓഫ് ലൈഫ് (Wave of Life) സ്ഥാപിതമാകുന്നത്?
കൊച്ചി

2026 മാർച്ച് കുഷ്ഠരോഗം (Leprosy) നിർമാർജനം ചെയ്തതായി ഔദ്യോഗിക മായി അംഗീകരിച്ച അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ആദ്യത്തെ രാജ്യം? 
ചിലി

ലോക വന ദിനം?
മാർച്ച് 21

2026 ലെ ലോക വനദിനത്തിന്റെ പ്രമേയം?
വനങ്ങളും സമ്പദ് വ്യവസ്ഥകളും
Forests and Economies

ഇലക്ഷൻ തെരഞ്ഞെടുപ്പ് പെരുമാറ്റ
ചട്ടലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ ആപ്പ്?
സി വിജിൽ

ലോക ജലദിനം?
മാർച്ച് 22

2026-ലെ ലോക ജലദിനത്തിന്റെ പ്രമേയം?
ജലവും ലിംഗഭേദവും”
Water and Gender

2026-ലെ ജലദിന മുദ്രാവാക്യം?
വെള്ളം ഒഴുകുന്നിടത്ത് സമത്വം വളരുന്നു” Where water flows equality grows


IQAir-ൻ്റെ 2025-ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം
ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം? പാക്കിസ്ഥാൻ
ഇന്ത്യ ആറാം സ്ഥാനത്ത്

QAir-ൻ്റെ 2025-ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം
ലോകത്തിലെ ഏറ്റവും മലിനമായ നഗരം?
ലോണി (ഗാസിയാബാദ്, ഉത്തർപ്രദേശ്)

ഏകീകൃത സിവിൽ കോഡ് പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം?
ഗുജറാത്ത്
ആദ്യ സംസ്ഥാനം – ഉത്തരാഖണ്ഡ്

ലോക കാലാവസ്ഥാ ദിനം?
മാർച്ച് 23

2026 -ലെ ലോക കാലാവസ്ഥാദിനത്തിന്റെ പ്രമേയം?
ഇന്ന് നിരീക്ഷണം നാളെ സംരക്ഷണം
Observing Today, Protecting Tomorrow

കാട്ടുതീ മുൻകൂട്ടി പ്രവചിക്കാൻ കേരള വനം വകുപ്പ് പുറത്തിറക്കിയ AI അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹ പ്ലാറ്റ്ഫോമിന്റെ പേര്?
ഫോർസൈറ്റ് (Foresight)

ഗോവൻ ഫെനിയുടെ മാതൃകയിൽ കശുവണ്ടിപ്പഴത്തിൽ നിന്നും കേരളം സ്വന്തമായി ഉല്പാദിപ്പിക്കുന്ന
മദ്യത്തിന്റെ ബ്രാൻഡ്?
കെ -ഫെനി

നിലവിലെ കേരള സംസ്ഥാന പോലീസ് മേധാവി (DGP) യായി നിയമിതനായത്?
റവാഡ ചന്ദ്രശേഖർ

അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ സേന നടത്തിയ സൈനിക നീക്കത്തിന് നൽകിയ പേര്?
ഓപ്പറേഷൻ ഗസബ് ലിൽ – ഹഖ്

എംഎൽഎമാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി Al അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭ?  
ആന്ധ്ര പ്രദേശ്

മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങളോടെ കേരളത്തിലെ ആദ്യത്തെ സമഗ്ര അന്തർദേശീയ വിദ്യാലയമായി മാറിയ സ്കൂൾ?
മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ (കണ്ണൂർ)

രാഷ്ട്രപതി ഭവന് മുന്നിൽ ബ്രിട്ടീഷ് ആർക്കിടെക്ട് എഡ്വിൻ ലൂട്ടിയൻസിന്റെ പ്രതിമയ്ക്ക് പകരം ആരുടെ പ്രതിമയാണ് സ്ഥാപിക്കുന്നത് ?
സി രാജഗോപാലചാരി

കേരളത്തിൽ ഭൂമി സംബന്ധമായ എല്ലാ രേഖകളും സൂക്ഷിക്കാൻ റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന സംവിധാനം?
ഡിജിറ്റൽ റവന്യൂ കാർഡ്

യുനെസ്കോയുടെ ലോക പൈതൃക പദവിയുടെ താൽക്കാലിക പട്ടികയിൽ ഇടംപിടിച്ച മേഘാലയിൽ നിന്നുള്ള ബ്രിഡ്ജ്?
ലിവിങ് റൂട്ട് ബ്രിഡ്ജ്

ഏഷ്യയിലെ ഏറ്റവും വലിയ നാവികാഭ്യാസപ്രകടനമായ മിലൻ 2026 -ന് വേദിയാകുന്നത്?
വിശാഖപട്ടണം (ആന്ധ്രപ്രദേശ്)

ഇറ്റലിയിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം?
നോർവേ (41 മെഡലുകൾ)

ഇറാനും റഷ്യയും ചൈനയും ഹോർമോസ് കടലിടുക്കിൽ നടത്തുന്ന സംയുക്ത നാവികാഭ്യാസം?
മാരിടൈം സെക്യൂരിറ്റി ബെൽറ്റ്

ഗാസയിലെ കുട്ടികൾ എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്?
ടി പത്മനാഭൻ



ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ്?
അയത്തുള്ള അലി ഖമേനി

ഒരു മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച്
ഗിന്നസ് ലോക റെക്കോർഡ് നേടിയ ഇന്ത്യൻ നഗരം?
വാരണാസി

2025- 26 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ടീം?
ജമ്മു കാശ്മീർ



വയനാട് ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാതൃക ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവഹിച്ചത് എവിടെയാണ്?
എൽസ്റ്റൺ എസ്റ്റേറ്റ് കൽപ്പറ്റ

അന്താരാഷ്ട്ര ഛിന്ന ഗ്രഹ ബോധവൽക്കരണ, ഗ്രഹ സംരക്ഷണ വർഷമായി UN ആചരിക്കാൻ തീരുമാനിച്ച വർഷം ?
2029

കേരളത്തിൽ അന്താരാഷ്ട്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നിലവിൽ വന്നത്?
കല്യാട് (കണ്ണൂർ)

സ്വകാര്യ മേഖലയിലെ തൊഴിലാളികൾ ക്കായി കേരള സർക്കാർ ആരംഭിച്ച ആശ്രിത സഹായധന പദ്ധതി?
രക്ഷാ കവചം പദ്ധതി

ഇന്ത്യയിൽ ആദ്യമായി സമഗ്ര ഗ്രാഫീൻ നയത്തിന് അംഗീകാരം നൽകിയ സംസ്ഥാനം?
കേരളം

Advertisements

Current Affairs March 2026|
2026 മാർച്ച്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.