GK malayalam Kerala PSC
Weekly Current Affairs 2026 February 22-28 in Malayalam|PSC Exams 2026 | PSC Questions

2026 ഫെബ്രുവരി 22-28 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ഫെബ്രുവരി 22-28 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

കേരള സ്പോർട്സ് കൗൺസിലിന്റെ
2024 -ലെ ജി വി രാജ അവാർഡിന് അർഹരായവർ ?
മുഹമ്മദ് അഫ്സൽ (അത് ലറ്റിക്സ്)
പി കെ ഐശ്വര്യ (നെറ്റ് ബോൾ)

കേരള സ്പോർട്സ് കൗൺസിലിന്റെ
2023 -ലെ ജി വി രാജ അവാർഡിന് അർഹരായവർ?
മുഹമ്മദ് അജ് മൽ (അത് ലറ്റിക്സ്)
ആൻസി സോജൻ (അത് ലറ്റിക്സ്)

കേരള സ്പോർട്സ് കൗൺസിലിന്റെ
2022 -ലെ ജി വി രാജ അവാർഡിന് അർഹരായവർ?
അബ്ദുള്ള അബൂബക്കർ (അത് ലറ്റിക്സ്) വികെ വിസ്മയ (അത് ലറ്റിക്സ്)

സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി? 
നിർഭയ നിശ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഉപയോഗിച്ച് പൊതു വിതരണ സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം?
ഗുജറാത്ത്

എ കെ ഗോപാലന്റെ സ്മരണാർത്ഥമുള്ള എകെജി സ്മൃതി മ്യൂസിയം ആരംഭിച്ചത്? പെരളശ്ശേരി (കണ്ണൂർ)

കേരളത്തിലെ 6 ലക്ഷം രക്ഷിതാക്കൾക്ക് നിർമ്മിത ബുദ്ധിയിൽ Al അറിവ് പകരുക എന്ന ലക്ഷ്യത്തോടെ കൈറ്റ് നടപ്പിലാക്കുന്ന സമഗ്ര പരിശീലന പദ്ധതി?
സർവ്വം എ ഐ മയം

2025- ലെ ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്?
സ്മൃതി മന്ഥാന

2026 ലെ ഇന്ത്യ ഇംപാക്ട് എ ഐ ഉച്ചകോടിക്ക് വേദിയായത്?
ഭാരത് മണ്ഡപം (ന്യൂഡൽഹി)

2027 ലെ നടക്കുന്ന അഞ്ചാമത് എ ഐ ഇംപാക് ട് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം?
ജനീവ (സ്വിറ്റ്സർലൻഡ്)
2028 -ലെ ഉച്ചകോടിയുടെ വേദി UAE

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിന് ഉടമയായ ഇന്ത്യൻ താരം? ഹർമൻ പ്രീത് കൗർ

ഇന്ത്യൻ വ്യോമസേനയുടെ ‘വായശക്തി 2026’  അഭ്യാസപ്രകടനത്തിന് വേദിയാകുന്നത്?
പൊഖ്റാൻ (രാജസ്ഥാൻ)

ഇന്ത്യൻ തപാൽ വകുപ്പിന്റെ
Puppets of India സ്റ്റാമ്പ് പരമ്പരയിൽ ഉൾപ്പെട്ട കേരളത്തിലെ കലാരൂപം?
പാവക്കഥകളി

2024 -25 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരങ്ങളിൽ മികച്ച ഗ്രാമപഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടത്?
ഉഴമലയ്ക്കൽ തിരുവനന്തപുരം

25 മത് വിന്റർ ഒളിമ്പിക്സ് 2026 ൽ 18 സ്വർണ്ണം ഉൾപ്പെടെ 41 നേടി ജേതാവായ രാജ്യം?
നോർവേ
രണ്ടാംസ്ഥാനം യുഎസ് എ.
മൂന്നാം സ്ഥാനം നെതർലാൻഡ്
വേദി ഇറ്റലി

ദേശീയ ഗ്രാമീണ  തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിനു ള്ള 2024- 25 മഹാത്മ അവാർഡ് നേടിയ ഗ്രാമപഞ്ചായത്ത്?
എടവക (വയനാട്)
മികച്ച ബ്ലോക്ക് പഞ്ചായത്ത്
പെരുങ്കടവിള (തിരുവനന്തപുരം)

ഇന്ത്യയിലെ ആദ്യ പശു പൈതൃക മ്യൂസിയം നിലവിൽ വരുന്നത്?
മഥുര ഉത്തർപ്രദേശ്

ഇന്ത്യയിലെ ആദ്യ ഭിന്നശേഷി പുനരധിവാസ സർവ്വകലാശാല നിലവിൽ വരുന്നത്?
വയനാട്

2026 ഫെബ്രുവരി
സി രാജഗോപാലാചാരിയുടെ അർധ കായ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട സ്ഥല? രാഷ്ട്രപതി ഭവൻ
ബ്രിട്ടീഷ് വാസ്തു ശില്പിയായ എഡ്വിൻ ല്യൂട്ടൻസി ന്റെ പ്രതിമ മാറ്റിയാണ് പുതിയ പ്രതിമ സ്ഥാപിച്ചത്

2026 ഫെബ്രുവരി വിശാഖപട്ടണത്ത് ബംഗാൾ ഉൾകടലിൽ അരങ്ങേറുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവികാഭ്യാസപ്രകടനം?
MILAN 2026

കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയുടെ ആദ്യ സമഗ്ര ഭീകരവിരുദ്ധ നയം  ?
പ്രഹാർ (PRAHAAR)

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സ് (BAFTA) പുരസ്കാരം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം?
ബൂങ്‌ (Boong, മണിപ്പൂരി ചിത്രം)
സംവിധാനം ലക്ഷ്മിപ്രിയ ദേവി

ദേശീയപാതയോരങ്ങളിൽ തേനീച്ചകൾക്ക് സുരക്ഷിത ആവാസ വ്യവസ്ഥയും ഭക്ഷണ ലഭ്യതയും ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതി?
Bee Corridors

ടെറ്റനസ് അഡൾട്ട് ഡിഫ്തീരിയ എന്നീ രോഗങ്ങൾക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ വാക്സിൻ?
ടി ഡി വാക്സിൻ
Tetanus &Adult Diphtheria, TD vaccine)

ആലപ്പുഴ ജില്ലയിൽ വേമ്പനാട്ട് കായലിന് കുറുകെ നിർമ്മിച്ച പാലം?
പെരുമ്പളം പാലം
കേരളത്തിൽ കായലിന് കുറുകെ നിർമിച്ച ഏറ്റവും നീളമുള്ള പാലം

ഇന്ത്യയിലെ ആദ്യത്തെ ESIC ആയുർവേദ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്? എഴുകോൺ (കൊല്ലം)

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2024 – 25 വർഷത്തെ സ്വരാജ് ട്രോഫിയിൽ സംസ്ഥാനതലത്തിൽ മികച്ച നഗരസഭയായി മാറിയത്?
ഗുരുവായൂർ തൃശ്ശൂർ

ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ റോഡ് – റെയിൽ ഇരട്ട തുരങ്ക പാത നിലവിൽ  വരുന്നത്?
ബ്രഹ്മപുത്ര നദി

Weekly Current Affairs | 2026 ഫെബ്രുവരി 22-28 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.