Weekly Current Affairs for Kerala PSC Exams|2025 July 13-19|PSC Current Affairs|Weekly Current Affairs|PSC Questions

2025 ജൂലൈ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജൂലൈ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ


ഇന്ത്യയിൽ ആദ്യമായി മൊബൈൽ അധിഷ്ഠിത ഇ- വോട്ടിംഗ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം?
ബീഹാർ


ഇന്ത്യയുടെ സുപ്രീംകോടതിയിൽ കേസ് വാദിക്കുന്ന ആദ്യത്തെ അന്ധയായ വനിത അഭിഭാഷക? 
അഞ്ചൽ ഭതേജ


ക്രിപ്റ്റോ കറൻസി ഇടപാടുകൾ ദേശീയ ടൂറിസം നയത്തിന്റെ ഭാഗമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം?
ഭൂട്ടാൻ


കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ തെരുവുവിളക്ക് പഞ്ചായത്ത്?
പാറളം ഗ്രാമപഞ്ചായത്ത് (തൃശ്ശൂർ)


ആഗോള സമാധാന സൂചക 2025 ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഐസ് ലൻഡ്
രണ്ടാം സ്ഥാനം അയർലൻഡ്
മൂന്നാം സ്ഥാനം ന്യൂസിലൻഡ്
ഇന്ത്യയുടെ സ്ഥാനം 115


രാജ്യത്ത് ആദ്യമായി സ്കൂൾതലത്തിൽ കേൾവി പരിമിതിക്കായി പ്രത്യേക പുസ്തകം തയ്യാറാക്കിയ സംസ്ഥാനം?
കേരളം


സമുദ്രനിരപ്പ് ഉയരുന്നതിനനുസരിച്ച് മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് ദ്വീപ് രാജ്യം?
ടുവാലു


കേരളത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത നഗരസഭ?
ഷോർണൂർ (പാലക്കാട്)


കേരളത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത
ജില്ല ?
കണ്ണൂർ


ദേശീയ മഞ്ഞൾ ബോർഡിന്റെ ആസ്ഥാനം  സ്ഥിതി ചെയ്യുന്നത്?
നിസാമാബാദ് (തെലങ്കാന)


ഇന്ത്യയിലെ ആദ്യത്തെ വന്യജീവി മേൽപ്പാലം ഇടനാഴി നിലവിൽ വന്ന നാഷണൽ ഹൈവേ?
ഡൽഹി -മുംബൈ എക്സ്പ്രസ്സ് വേ

രാജസ്ഥാനിലെ രത്നംബോർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ ബഫർ മേഖലയിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്


നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകത്തിലെ ആദ്യ ഫുട്ബോൾ മത്സരം നടത്തിയ രാജ്യം?
ചൈന


കേരളത്തിലെ പോലീസ് മേധാവിയായി നിയമിതനായത്?
റവാഡ ചന്ദ്രശേഖർ (ആന്ധ്രപ്രദേശ്)


കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ക്ഷേത്രം? ഓങ്ങല്ലൂരിലെ തളിയിൽ ശിവക്ഷേത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപം
കേരളത്തിലെ 32 തളി ക്ഷേത്രങ്ങളിൽ ഒന്നാണ് ഓങ്ങല്ലൂർ തളി ക്ഷേത്രം


പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം
18 -ൽ നിന്ന് 21 ആയി ഉയർത്തിയ സംസ്ഥാനം?  
കർണാടക


ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാ നത്തിലുള്ള ഇ -മെഥനോള്‍ പ്ലാന്റ് നിലവിൽ വന്നത്? 
ഡെന്മാർക്ക്


ബംഗളൂരിലെ ചാണക്യ സർവകലാശാല യുടെ ചാൻസലറായി നിയമിതനായ
ISRO യുടെ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) മുൻ ചെയർമാൻ?
എസ് സോമനാഥ്


ആദായം നികുതി ഈടാക്കുന്ന ആദ്യ ഗൾഫ് രാജ്യം?
ഒമാൻ


അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും സെഞ്ചുറി കുറിക്കുന്ന പ്രഥമ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയത്?  
സ്മൃതി മന്ദാന


അടുത്തിടെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ട ജീവി?
ചേര


റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകോപിച്ച് പുറത്തിറക്കിയ ആപ്പ്?
റെയിൽ വൺ


ഇന്ത്യയിലെ ആദ്യത്തെ യോഗ നയം ആരംഭിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ്


ഓരോ മണിക്കൂറിലെയും കാലാവസ്ഥാ സൂചനകൾ നൽകാനായി കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്?
മോസം


2024 അന്താരാഷ്ട്ര സഹകരണ സമ്മേളനം നടന്നത്? 
ഇന്ത്യ (ന്യൂഡൽഹി)


പാമ്പുകടി മൂലം ഉണ്ടാകുന്ന അത്യാഹിതങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ വനം വകുപ്പ് നടത്തുന്ന ബോധവൽക്കരണ പരിപാടി? സർപ്പ പാഠം പദ്ധതി


2025 മുതൽ 2035 വരെയുള്ള കാലയളവ് ജലവൈദ്യുത ദശകമായി പ്രഖ്യാപിച്ച സംസ്ഥാനം?
അരുണാചൽ പ്രദേശ് 


2025- ൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി?
ഗുമി (ദക്ഷിണ കൊറിയ)


നാലാം സെമസ്റ്റർ ബിരുദ മലയാള ഭാഷാ സാഹിത്യ കോഴ്സിന്‍റെ സിലബസിൽ മലയാളം റാപ്പ് ഗാനം ഉൾപ്പെടുത്തിയ സർവ്വകലാശാല?
കാലിക്കറ്റ് സർവകലാശാല


ബി എ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിലാണ് ഹിരൺ ദാസ് മുരളി (വേടൻ) എഴുതിയ
ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ട് ഉൾപ്പെടുത്തിയത്


മലേറിയ മുക്തമായി പ്രഖ്യാപിക്കപ്പെട്ട ആമസോൺ മേഖലയിലെ ആദ്യ രാജ്യം?
സരിനാം

ഏതു സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ആണ് റാങ്‌പോ റെയിൽവേ സ്റ്റേഷൻ?  
സിക്കിം


ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ അന്തര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം? 
131 സ്ഥാനം
16 വർഷമായി ഐസ് ലൻഡ് ആണ് മുന്നിൽ
നോർവേ യുകെ ന്യൂസിലൻഡ് എന്നിവയാണ് പിന്നിൽ


വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025 – ലെ ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം? 
71
118 രാജ്യങ്ങളുടെ പട്ടികയിൽ സ്വീഡൻ ഒന്നാമത് ഫിൻലാൻഡ് ഡെന്മാർക്ക് നോർവേ സ്വിറ്റ്സർലൻഡ്


അടുത്തിടെ അന്തരിച്ച വനമുനി എന്ന് വിളിക്കുന്ന പ്രശസ്ത വന്യ ജീവി സംരക്ഷകനും എഴുത്തുകാരനുമായ വ്യക്തി? 
മാരുതി ചിറ്റംപള്ളി


വയോജനങ്ങളുടെ ഏകാന്തത അകറ്റാൻ സർക്കാർ തയ്യാറാക്കുന്ന പദ്ധതി?
സല്ലാപം


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലം ആയ ജമ്മുകാശ്മീരിലെ ചെനാബ് പാലത്തിന്റെ മുഖ്യ എൻജിനീയർ?
ഡോ. ജി മാധവി ലത


അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലെത്തിക്കാൻ ലക്ഷ്യമിടുന്ന കുടുംബശ്രീ ക്യാമ്പയിൻ? 
50 പ്ലസ്  


26 വർഷത്തിനുശേഷം ഇന്ത്യൻ സീനിയർ വനിത ഫുട്ബോൾ ടീമിൽ ഇടംപിടിക്കുന്ന മലയാളി?
പി മാളവിക (കാസർകോട്)


കേരളത്തിലെ എല്ലാ രക്തബാങ്കുകളിൽ നിന്നും വിവരങ്ങൾ നൽകുന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം?
ജീവധാര 


മൊബൈൽ ഫോണിലൂടെ കോടതി വ്യവഹാരങ്ങൾ അറിയാൻ 2025  ജൂണിൽ പുറത്തിറക്കിയ ആപ്പ്? 
കോർട്ട് ക്ലിക്ക്


2025 പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത്
നീരജ് ചോപ്ര


2025 ജൂൺ 25ന് വിക്ഷേപിച്ച
ആക്സിയം-4 ദൗത്യത്തിൽ ഏതൊക്കെ രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്
യുഎസ്എ, ഇന്ത്യ പോളണ്ട് ഹംഗറി


നവപുരം മതാതീത ദേവാലയം സ്ഥിതി ചെയ്യുന്നത്
കണ്ണൂർ
ഈ ദേവാലയത്തിൽ പുസ്തകത്തെയാണ് ആരാധിക്കുന്നത്


ഡച്ചിഗാം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്
ജമ്മു കാശ്മീർ


കോമൺവെൽത്തിന്റെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ വനിത?
ഷെർലി ബോച്ച് വേ (ഘാന )


അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മകാരിയോസ് തേഡ് ബഹുമതി നൽകിയ രാജ്യം?
സൈപ്രസ്


ഇതുവരെയുള്ള എല്ലാ ഫിഫ ലോകകപ്പിലും യോഗ്യത നേടിയ ടീം?
ബ്രസീൽ


ലോക ഭാവി ഊർജ്ജ ഉച്ചകോടി’
2025 എവിടെയാണ് സംഘടിപ്പിച്ചത്?
അബുദാബി


ഈ അടുത്ത് പാണ്ഡ്യ കാലഘട്ടത്തിലെ 800 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം കണ്ടെത്തിയ ഗ്രാമം?
ഉടുമ്പട്ടി


2025 -ലെ ലോക പരിസ്ഥിതി ദിനത്തിൽ വിത്തൂട്ട് എന്ന നൂതന വനവൽക്കരണ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
കേരളം


സൂര്യന്റെ ദക്ഷിണ ധ്രുവത്തിന്റെ ഇതുവരെ എടുത്തതിൽ വ്യക്തമായ ചിത്രം പകർത്തിയത്?
സോളാർ ഓർബിറ്റര്‍ പേടകം
നാസയുടെയും ഇ എസ് എയുടെയും സംയുക്ത ദൗത്യം


2025 -ൽ നടക്കുന്ന 2- മത്  ഇ -സ് പോ ർ ട് സ് ലോകകപ്പ് വേദി?
റിയാദ്


ഊബറിന്റെ ഏഷ്യയിലെ ആദ്യത്തെ ജലഗതാഗത സേവനം നിലവിൽ വന്നത് ?
ദാൽ തടാകം


ഇന്ത്യൻ കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ സ്ഥാപിക്കുന്നത്?
പഴശ്ശിരാജ കോളേജ് വയനാട്


ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലിസ്കോപ്പ്  സ്ഥാപിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ്


Weekly Current Affairs | 2025 ജൂലൈ 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.