2025 ഏപ്രിൽ 27-30 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ഏപ്രിൽ 27-30 വരെയുള്ള ആനുകാലിക വിവരങ്ങൾ
കേരളത്തിന്റെ 50- മത് ചീഫ് സെക്രട്ടറി ചുമതലയേക്കുന്നത്?
ഡോ. എ ജയതിലക്
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം
2025 ഏപ്രിൽ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
സൗരവ് ഗാംഗുലി
2025 ഏപ്രിൽ അന്തരിച്ച ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായ വ്യക്തി?
ഡോ. കസ്തൂരിരംഗൻ
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ‘സിറ്റി കീ ഓഫ് ഓണർ ‘ ബഹുമതി നൽകി ആദരിച്ച രാജ്യം?
പോർച്ചുഗൽ
തലസ്ഥാനം ലിസ്ബൺ
കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?
ശാസ്താംപാറ (തിരുവനന്തപുരം)
2025 ഏപ്രിൽ അന്തരിച്ച മലയാളത്തിന്റെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വ്യക്തി?
ഷാജി എൻ കരുൺ
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡണ്ടും ആയിരുന്നു
പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, ഓള് എന്നീ ചിത്രങ്ങളും ഏതാനും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു
കാൻമേളയിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമയായിരുന്നു പിറവി
2011 -ൽ പത്മശ്രീ
2024 ജെസി ഡാനിയൽ പുരസ്കാരവും ലഭിച്ചു
2025 ഏപ്രിൽ അന്താരാഷ്ട്ര പ്രശസ്തനായ ചരിത്രകാരൻ?
ഡോ. എം ജി എസ് നാരായണൻ
ഗണിതശാസ്ത്ര മേഖലയിൽ സമഗ്ര സംഭാവനയ്ക്ക് നൽക്കുന്ന ആബേൽ പുരസ്കാരം 2025-ൽ നേടിയ ഗണിത ശാസ്ത്രജ്ഞൻ?
മസാകി കഷിവാര ( ജപ്പാൻ)
ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ജപ്പാനീസ് പൗരൻ ആണ് മസാകി കഷിവാര
അടുത്തിടെ തമിഴ്നാട്ടിൽ നിന്നും ഭൗമസൂചിക പദവി ലഭിച്ച ഉൽപ്പന്നങ്ങൾ?
രാംനാട് ചിത്തിരൈക്കർ അരി
വിരുദു നഗർ ചുവന്ന മുളക്
പൻറുട്ടി ചക്ക
പൻറുട്ടി കശുവണ്ടി
പുളിയങ്കുടി ആസിഡ് നാരങ്ങ
ചെട്ടികുളം ചെറിയ ഉള്ളി
ലോകത്തിലെ ആദ്യ സമ്പൂർണ്ണ AI സിനിമ?
ലവ് യു (കന്നഡ)
സംവിധായകൻ, നിർമ്മാതാവ്
എസ് നരസിംഹ മൂർത്തി
അടുത്തിടെ ഗാന്ധിജിയുടെ അർധകായ പ്രതിമ അനാവരണം ചെയ്യപ്പെട്ട രാജ്യം?
ദക്ഷിണാഫ്രിക്ക (ഫ്രീസ്റ്റേറ്റ്)
പ്രതിമയുടെ ശില്പി റാം വി സൂതർ
മിതാതൽ, തിഗ്രാന എന്നീ ഹാരപ്പൻ സ്ഥലങ്ങളെ സംരക്ഷിത പുരാവസ്തു സ്മാരകങ്ങളായി പ്രഖ്യാപിച്ച സംസ്ഥാനം? ഹരിയാന
300 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ മലയാള ചിത്രം?
എമ്പുരാൻ
2025 ലെ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടിയത്?
സമർ അബു എലൂഫ്
2024 ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമത്തിൽ ഇരു കൈകളും നഷ്ടപ്പെട്ട മഹ്മൂദ് എന്ന ബാലന്റെ ചിത്രം എടുത്തത് സമർ അബു എലൂഫ്
2025 ഏപ്രിൽ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ അംഗത്വം പിൻവലിക്കുന്നതായി പ്രഖ്യാപിച്ച രാജ്യം?
ഹംഗറി
2025ലെ ലോക വിമാനത്താവള റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ വിമാനത്താവളം? സിംഗപ്പൂർ ചാംഗി വിമാനത്താവളം
ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഡ്രോൺ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്?
ചെന്നൈ
ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി
സ്പെക്ട്രം
കര- വ്യോമസേനകൾ ക്കായി 45000 കോടി രൂപ ചെലവിൽ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന ഹെലികോപ്റ്റർ?
പ്രചണ്ഡ്
ഇന്ത്യയിലെ ആദ്യത്തെ വേസ്റ്റ് -ടു ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിതമായത്?
പൂനെ
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രശസ്തമായ സീറോ വാലി സ്ഥിതിചെയ്യുന്നത്?
അരുണാചൽ പ്രദേശ്
ഗംഗ – നർമ്മദ ടൂറിസം ഇടനാഴിയുടെ വികസനത്തിൽ ഉൾപ്പെട്ടിരിക്കുന്നത് സംസ്ഥാനങ്ങൾ?
ഉത്തർപ്രദേശും മധ്യപ്രദേശും
റെയിൽവേ ട്രാക്കിലെ അപകടം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറാക്കിയ അപ്ലിക്കേഷൻ?
ദോസ്ത്
ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
എമ്പുരാൻ
കേരള കാർഷിക സർവകലാശാലയുടെ വൈൻ ബ്രാൻഡ്?
നിള
കാട്ടുതീയിൽ 50- ഏക്കറോളം കത്തി നശിച്ച സജ്ജൻഗഢ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്ത്?
രാജസ്ഥാൻ
മുംബൈ പുണ്ടോൾ ആർട്ട് ഗ്യാലറിയിലെ ലേലത്തിൽ 16 കോടിക്ക് വിറ്റ രാജാരവിവർമ്മ വരച്ച ചിത്രം?
റിദ്ധി സിദ്ധി ഗണപതി
ഗണപതിയുടെ മടിയിൽ ഭാര്യമാർ ഇരിക്കുന്നതായി ചിത്രീകരിച്ചതാണ് റിദ്ധി സിദ്ധി ഗണപതി എന്ന പെയിന്റിംഗ്
അടുത്തിടെ ഇന്ത്യയുടെ ധനകാര്യ സെക്രട്ടറി യായി നിയമിതനായത്?
അജയ് സേത്
ഈ സ്ഥാനം വഹിച്ചിരുന്ന തുഹിൻ കാന്ത പാണ്ഡെ സെബി ചെയർപേഴ്സണലായി ചുമതലയേറ്റത്തിനെ തുടർന്നാണ് പുതിയ നിയമനം
ലോകത്തിലെ ഏറ്റവും വിലയേറിയ മാങ്ങ?
മിയാസാക്കി
എഗ് ഓഫ് ദി സൺ എന്ന പേരിൽ അറിയപ്പെടുന്നു
കിലോക്ക് മൂന്ന് ലക്ഷം രൂപ
ജപ്പാനിലെ മിയാസാക്കിയിലാണ് ഈ ഇനം മാങ്ങയുടെ ജന്മദേശം
സി കേശവനോടുള്ള സ്മരണയ്ക്കായി വെങ്കല പ്രതിമ സ്ഥാപിതമാകുന്നത്? കോഴഞ്ചേരി പത്തനംതിട്ട
ആണവ അന്തർവാഹിനികൾക്കും യുദ്ധക്കപ്പലുകൾക്കുമായി ഇന്ത്യയിൽ പുതിയ സബ് മറൈൻ നേവൽബേസ് നിർമ്മിക്കുന്നത് എവിടെ?
ആന്ധ്രപ്രദേശ്
പ്രൊജക്റ്റ് വർഷ എന്നാണ് പദ്ധതിയുടെ പേര്
പ്രമുഖ സ്വർണ്ണ വ്യവസായി ജോസ് ആലുക്കാസിന്റെ ആത്മകഥ?
ഗോൾഡ്
2025 മാർച്ചിൽ ഏതു വിഭാഗക്കാരെയാണ് ആയുഷ്മാൻ ഭാരത് പി എം ജൻ ആരോഗ്യ യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയത് അങ്കണവാടി ജീവനക്കാരെയും ആശവർക്കർമാരെയും
ക്യാമ്പസുകൾ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും ചേർന്ന് രൂപവൽക്കരിച്ച സംവിധാനം?
ആസാദ് സേന
12500 വർഷം മുമ്പ് മൺമറഞ്ഞുപോയ ഏത് ജീവിയെയാണ് ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യയിലൂടെ യുഎസിൽ വികസിപ്പിച്ചെടുത്തത്
ഡയർ വൂൾഫ്
ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസിന്റെ പ്രസിഡണ്ട് ചുമതലയേറ്റത്
എസ് സി രൽഹാൻ
2025ലെ മൊണ്ടേ- കാർലോ മാസ്റ്റേഴ്സ് ടെന്നീസ് ജേതാവ്
കാർലോസ് അൽക്കരാസ്
2025 ധനകാര്യ ആരോഗ്യ സൂചിക യിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം
ഒഡീഷ്യ
Weekly Current Affairs | 2025 ഏപ്രിൽ 27-30 വരെയുള്ള ആനുകാലിക വിവരങ്ങൾ