2025 ഫെബ്രുവരി 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ഫെബ്രുവരി 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല
നാസ, ഐ എസ് ആർ ഒ
സ്വകാര്യ കമ്പനി ആക്സിയോം സ്പെയ്സ് എന്നിവയുടെ സംയുക്ത ദൗത്യമായ ആക്സിയോം മിഷൻ- 4 ന്റെ
(എ. എക്സ് -4 ) പൈലറ്റ് ആയി ശുഭാംശു ശുക്ല തിരഞ്ഞെടുക്കപ്പെട്ടു
മലേഷ്യയിലെ ക്വലാലംപൂരിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ?
ഇന്ത്യ
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തി
ഇന്ത്യൻ ടീം ക്യാപ്റ്റൻ – നിക്കിപ്രസാദ്
ഇന്ത്യൻ ടീമിലെ മലയാളി ക്രിക്കറ്റ് താരം
വി ജെ ജോഷിത (വയനാട്)
ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ആദ്യ മലയാളിയാണ് വി ജെ ജോഷിത
ഇന്ത്യയിലെ ആദ്യത്തെ ‘ഹണി പാർക്ക് ‘ നിലവിൽ വന്നത്?
മഹാബലേശ് (മഹാരാഷ്ട്ര)
ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സി കെ നായിഡു ലൈഫ് ടൈം
അച്ചീവ്മെന്റ് പുരസ്കാരം 2025 -ൽ ലഭിച്ചത്?
സച്ചിൻ ടെണ്ടുൽക്കർ
ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടറിയ മാസം?
2025 ജനുവരി
ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച വനം ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള മ്യൂസിയം?
നിലമ്പൂർ തേക്ക് മ്യൂസിയം
25- 26 കേന്ദ്ര ബജറ്റിന്റെ പ്രമേയം?
സബ്കാ വികാസ്
കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ എത്രാമത്തെ ബജറ്റ് ആണ് 2025- 26 -ലെ അവതരിപ്പിച്ചത്
8 -മത്
തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്രധനകാര്യ മന്ത്രി? നിർമ്മലാ സീതാരാമൻ
10 തവണ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായി ആണ് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്
2025 – ൽ കേരള കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകി ആദരിക്കപ്പെട്ട പരമ്പരാഗത വിത്തുകളുടെ സംരക്ഷകനായ കർഷകൻ?
ചെറുവയൽ രാമൻ (വയനാട്)
കരസേനയുടെ കിഴക്കൻ മേഖല ആസ്ഥാനമായ കൊൽക്കത്തയിലെ
ഫോർട്ട് വില്യം ഇനിമുതൽ അറിയപ്പെടുന്നത്?
വിജയ് ദുർഗ്
ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാലയായ ത്രിഭുവൻ സഹകാരി സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?
ഗുജറാത്ത്
അന്താരാഷ്ട്ര സഹകരണ വർഷം?
2025
2025 -ലെ അന്താരാഷ്ട്ര സഹകരണ വർഷത്തിന്റെ പ്രമേയം?
“സഹകരണങ്ങൾ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു”
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്നുള്ള നൂറാം ദൗത്യം ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ്?
GSLV -F-15
ഗതിനിർണയത്തിനുള്ള എൻ വി എസ് -02 ഉപഗ്രഹത്തെയാണ് GSLV -F-15 എന്ന റോക്കറ്റ് ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിച്ചത്
മഖാന ഉത്പാദനം, അവയുടെ സംസ്കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മഖാന ബോർഡ് നിലവിൽ വരുന്ന സംസ്ഥാനം?
ബീഹാർ
(മഖാന -താമര വിത്ത്)
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ?
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്
വിജിലൻസിന്റെ ടോൾ ഫ്രീ നമ്പർ 1064
ഇന്ത്യയിലെ ആദ്യ വനിത സ്കൂബ ഡൈവിംഗ് സംഘം രൂപീകരിച്ച സംസ്ഥാനം?
കേരളം
37 മത് (2025) കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി?
തൃശ്ശൂർ
ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാല സ്ഥാപിതമാകുന്നത്?
മഹാരാഷ്ട്ര
ലോകത്തിലെ ഏറ്റവും വലിയ താളിയോല രേഖ മ്യൂസിയം സ്ഥിതിചെയ്യുന്നത്? തിരുവനന്തപുരം
രാജ്യത്തുടനീളം സമയക്രമത്തിൽ കൃത്യതയും ഏകീകൃതതയും കൈവരിക്കുന്നതിനായുള്ള പദ്ധതി?
ഒരു രാജ്യം, ഒരു സമയം
ഗുജറാത്തിലെ ജാം നഗറിൽ ലോകത്തിലെ ഏറ്റവും വലിയ ടാറ്റാ സെന്റർ നിർമ്മിക്കൽ പദ്ധതിയിടുന്നത്?
റിലയൻസ് ഇൻഡസ്ട്രീറ്റ്
ഗ്രാമി അവാർഡ് 2025
67 -മത് ഗ്രാമിയിലെ പുരസ്കാര നേട്ടത്തോടെ ഏറ്റവും കൂടുതൽ ഗ്രാമി അവാർഡുകൾ നേടുന്ന വ്യക്തിയെന്ന റെക്കോർഡിന് ഉടമയായത്?
ബിയോൺസെ (അമേരിക്കൻ ഗായിക)
35 ഗ്രാമി പുരസ്കാരങ്ങളാണ് ബിയോൺസെ എന്ന പോപ്പ് താരത്തിന് ലഭിച്ചത്
ബിയോൺസെയുടെ കൗബോയ് കാര്‍ട്ടര്‍’ എന്ന ആല്‍ബത്തിനാണ് പുരസ്കാരം ലഭിച്ചത്
മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോൺസെ
67 മത് ഗ്രാമി പുരസ്കാരങ്ങളിൽ ഇടംപിടിച്ച ഇന്ത്യൻ അമേരിക്കൻ സംഗീതജ്ഞയും സംരംഭകയുമായ വ്യക്തി?
ചന്ദ്രിക ടെണ്ടർ
ചന്ദ്രിക ടെണ്ടറുടെ ത്രിവേണി എന്ന ആൽബത്തിലാണ് പുരസ്കാരം നേടിയത്
2025 ജനുവരി മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച രാജ്യം?
തായ്‌ലൻഡ്
ന്യൂസിലൻഡ് പാർലമെന്റ് വ്യക്തിത്വ പദവി നൽകിയ പർവ്വതം?
താരനകി മംനൗഗ
38 മത് ദേശീയ ഗെയിംസ് വനിതകളുടെ വോളിബോളിൽ സ്വർണ മെഡൽ ജേതാക്കൾ?
കേരളം
തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് കേരളം ജേതാവായത്
ആവശ്യമുള്ള എല്ലാ വീടുകളിലും വാട്ടർ അതോറിറ്റി കുടിവെള്ള ടാപ്പ് കണക്ഷൻ ഉള്ള സംസ്ഥാനത്തെ ആദ്യ നഗരസഭ? പരവൂർ
കാനഡയ്ക്കും ചൈനയ്ക്കും എതിരെ കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ച രാജ്യം?
അമേരിക്ക
2025 ഫെബ്രുവരി അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
നവീൻ ചാവ് ല
രാത്രി 11 മണിക്ക് ശേഷം 16 വയസ്സിൽ താഴെയുള്ള കുട്ടികളെ തിയേറ്ററുകളിൽ വന്നു സിനിമ കാണാൻ അനുവദിക്കരു തെന്ന് ഉത്തരവിട്ട ഹൈക്കോടതി?
തെലങ്കാന ഹൈക്കോടതി
അമിതഭാരം കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി സംസ്ഥാന വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
ഓപ്പറേഷൻ ഓവർലോഡ്
2025 ഫെബ്രുവരി അന്തരിച്ച മുൻ നമീബിയൻ പ്രസിഡണ്ട്?
സാം നുജോമ
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2024 മികച്ച വനിതാ താരം?
അമേലിയ കെർ (ന്യൂസിലൻഡ് )
മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ജസ്പ്രീത് ബുംറ (ഇന്ത്യ)
2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്?
മരിയ ജസ്റ്റ് മരിയ
സന്ധ്യാ മേരി എഴുതിയ മരിയ വെറും മരിയ എന്ന പുസ്തകം വിവർത്തനം ചെയ്തത്
ജയശ്രീ കളത്തിൽ
കേരള പോലീസ് മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച ഹെൽപ്പ് ലൈൻ സേവനത്തിന്റെ പേര്? പ്രശാന്തി
എവറസ്റ്റിലെ മലിനീകരണ പ്രശ്നം കണക്കിലെടുത്ത് എവറസ്റ്റിലേക്കുള്ള പെർമിറ്റ് ഫീസ് കൂട്ടിയ രാജ്യം ?
നേപ്പാൾ
അനധികൃത കുടിയേറ്റം തടയാൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി ?
കോർപ്പറേഷൻ ക്ലീൻ
ഇന്ത്യൻ സൈന്യവും കംമ്പോഡിയൻ സൈന്യവും ചേർന്ന് 2024 ഡിസംബറിൽ നടത്തിയ സൈനിക അഭ്യാസമായ CINBAX ന് 2025 ൽ വേദിയായത്?
പൂനെ
ജി ആർ ഇന്ദുഗോപൻ എഴുതിയ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം? പൊന്മാൻ
2025 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ നടി?
പുഷ്പലത
Weekly Current Affairs | 2025 ഫെബ്രുവരി 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ