Weekly Current Affairs for Kerala PSC Exams|2025 January 12-18|PSC Current Affairs|Weekly Current Affairs

2025 ജനുവരി 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജനുവരി 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ



ഐഎസ്ആർഒ (ISRO) യുടെ പുതിയ ചെയർമാൻ  നിയമിതനായത് ?

ഡോ. വി നാരായണൻ
ഐഎസ്ആർഒയുടെ 11 മത്തെ ചെയർമാൻ

ഡോ.എസ് സോമനാഥ് വിരമിച്ചതിന്റെ ഒഴിവിലേക്കാണ് വി നാരായണൻ നിയമിതനാകുന്നത്


ഇന്ത്യയുടെ 76- മത് റിപ്പബ്ലിക് ദിനാഘോഷ (2025 ) ചടങ്ങിന്റെ മുഖ്യാതിഥിയാവുന്ന ഇൻഡോനീഷ്യൻ പ്രസിഡണ്ട്?
പ്രേബോവോ സുബിയാന്തോ


2025 ജനുവരി അതിലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എ എഫ് ഐ )അത് ലറ്റ്സ് കമ്മീഷൻ അധ്യക്ഷയായി നിയമിതയായത്
അഞ്ജു ബോബി ജോർജ്


2025 ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?

സിംഗപ്പൂർ
രണ്ടാം സ്ഥാനം ജപ്പാൻ
ഇന്ത്യയുടെ സ്ഥാനം 85


ജനുവരി 13 -ന് പുതുവത്സരം ആഘോഷിക്കുന്ന പ്രദേശം?
ഫൗല ദ്വീപ്


ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരി?  
കാമ്യ കാർത്തികേയൻ

എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി
കാമ്യ കാർത്തികേയൻ

എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത
ജ്യോതി റാത്രെ


ക്രൊയേഷ്യയുടെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
സോറൻ മിലാനോവിക്


അതിലറ്റിക്സ്  ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എ എഫ് ഐ ) പ്രസിഡണ്ടായി 2025 ജനുവരിയിൽ നിയമിതനായത്?
ബഹദൂർ സിംഗ് സാഗു


ദേശീയ യുവജന ദിനം?

ജനുവരി 12
സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്നത്
1863 ജനുവരി 12 -ന് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ ദത്ത ജനിച്ചത്


2025 ജനുവരിയിൽ ബഹിരാകാശത്ത് പയർ വിത്തുകൾ മുളപ്പിച്ച ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം   
ഐ എസ് ആർ ഒ (ISRO)


2024 നടന്ന ദേശീയ സീനിയർ പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?  കേരളം


ദേശീയ ഉത്സവങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കായി പ്രതിരോധ മന്ത്രാലയം ആരംഭിച്ച വെബ്സൈറ്റ്? 
രാഷ്ട്രപർവ്വ്


വേദനയില്ലാത്ത കുത്തിവെപ്പുകൾക്കായി സൂചിരഹിത സിറിഞ്ചുകൾ വികസിപ്പിച്ച സ്ഥാപനം
IIT ബോംബെ


ഇന്ത്യയുടെ ആദ്യത്തെ എഐ സംവിധാനം ഒരുക്കിയ യുദ്ധക്കപ്പൽ
INS സൂറത്ത്


ആദ്യമായി വോട്ടർ പട്ടികയിൽ ഇടംപിടിച്ച ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിലെ ഗോത്ര വിഭാഗം? 
ജരാവ ഗോത്ര വിഭാഗം


ദേശാടനപ്പക്ഷികളുടെ വരവ് ആഘോഷമാക്കി ഫ്ലെമിംഗോ ഫെസ്റ്റിവൽ 2025 ജനുവരി ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത്?  
ആന്ധ്രപ്രദേശ്


2025 ജനുവരി 15ന് സ്ഥാപിതമായതിന്റെ
150 -മത് വാർഷികം ആഘോഷിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനം?

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
1875 ജനുവരി 15ന് പ്രവർത്തനം ആരംഭിച്ചത്
ആസ്ഥാനം ന്യൂഡൽഹി  


വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 17- മത് ബഷീർ പുരസ്കാരത്തിന് അർഹനായത്?

പി എൻ ഗോപികൃഷ്ണൻ
കൃതി കവിത മാംസഭോജിയാണ്


2025 -ലെ ഓസ്കറിലെ മികച്ച ചിത്രത്തിനുള്ള പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച മലയാള ചിത്രം

ആടുജീവിതം
സംവിധായകൻ ബ്ലെസ്സി
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ആട് ജീവിതം


ദേശീയ സ്റ്റാർട്ടപ്പ് ദിനം?
ജനുവരി 16


സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലേക്ക് ഇറങ്ങിയ മനുഷ്യനിർമ്മിതം പേടകം?
പാർക്കർ സോളാർ പ്രോബ് (NASA)


പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്‍ 2025 ജനുവരിയിൽ ലഭിച്ച കേരളത്തിലെ ബീച്ചുകൾ?

കാപ്പാട് ബീച്ച് (കോഴിക്കോട്)
കണ്ണൂർ അഴീക്കോട് ചാൽ ബീച്ച്


2025 ജനുവരി ലെബനന്റെ പുതിയ പ്രസിഡന്റ്? 
ജോസഫ് ഔൻ


സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നു തന്നെ ഓൺലൈനായി കൗൺസിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതി? കാതോർത്ത്


കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറക്കുന്നതിനു വേണ്ടിയുള്ള പോലീസ് പദ്ധതി? 
ഡി -ഡാഡ്


കുംഭമേളയുടെ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പ്രസാർ ഭാരതി ആരംഭിച്ച പ്രത്യേക എഫ് എം റേഡിയോ ചാനൽ?
കുംഭ വാണി


ദേശീയ കരുസേനാ ദിനം
ജനുവരി 15


2025 ജനുവരി 15ന് ഇന്ത്യൻ നാവികസേനയിൽ പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് കപ്പലുകൾ?
ഐ എൻ എസ് നീലഗിരി
ഐ എൻഎസ് സൂറത്ത്
ഐ എൻ എസ് വാഗ്ഷീർ


പഞ്ചായത്ത് സെ പാർലമെന്റ് 2.0 പദ്ധതി ഏത് ഗോത്രനേതാവിന്റെ 150 -മത് ജന്മവാർഷികത്തോടനുബന്ധിച്ച് ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്
ബിർസ മുണ്ട

Weekly Current Affairs | 2025 ജനുവരി 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.