2024 ഡിസംബർ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 ഡിസംബർ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ
മലയാള വിഭാഗത്തിൽ 2024 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്
കെ ജയകുമാർ
കൃതി – പിങ്ഗള കേശിനി ( കവിതാ സമഹാരം )
യു എൻ പരിസ്ഥിതി പ്രോഗ്രാമിന്റെ
(UNEP ) ചാമ്പ്യൻസ് ഓഫ് ദ് എർത്ത് പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ?
മാധവ് ഗാഡ്ഗിൽ
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
സമൈറ ഹുള്ളൂർ ( കർണാടക)
2024 ഡിസംബർ അന്തരിച്ച ഇന്ത്യയിലെ പ്രശസ്ത തബല വാദകൻ ?
ഉസ്താദ് സാക്കിർ ഹുസൈൻ
സംസ്ഥാനത്ത് ഐ എസ് ഒ സർട്ടിഫിക്കേഷന്‍ അംഗീകാരം ലഭിച്ച ആദ്യ കുടുംബശ്രീ സി ഡി എസ് യൂണിറ്റ്? വെങ്ങപ്പള്ളി (വയനാട് )
കേരളത്തിൽ നിന്നുള്ള ആദ്യ കഥക് നർത്തകി?
ശരണ്യ ജസ്ലിൻ
ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ജനകീയ ക്യാമ്പയിൻ?
ഇനി ഞാനൊഴുകട്ടെ
ക്യാമ്പയിൻ നേതൃത്വം നൽകുന്നത്
ഹരിത കേരളം മിഷൻ
പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്ന സംസ്ഥാനം?
കേരളം
തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിൽ നവീകരിച്ച തെന്തൈയെ പെരിയാർ സ്മാരകം സ്ഥിതിചെയ്യുന്നത്?
വൈക്കം ( കോട്ടയം)
ഫോബ്സി (Forbes) ന്റെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ടവർ?
നിർമ്മല സീതാരാമൻ
കേന്ദ്ര ധനകാര്യ മന്ത്രി
28 സ്ഥാനത്താണ്
റോഷ്നി നാടാർ മൽഹോത്ര
HCL ടെക്നോളജി ചെയർപേഴ്സൺ
81 സ്ഥാനം
കിരൺ മജുംദർ
ബയോകോൺ ബയോ ഫാർമസ്യൂട്ടിക്കലിന്റെ സഹസ്ഥാപക
82 സ്ഥാനം
ഫോബ്സി (Forbes) ന്റെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ
പട്ടികയിൽ ഒന്നാമത്?
ഉർസുല ഫൊണ്ടെ ലെയ്ൻ
(യൂറോപ്പ്യൻ കമ്മീഷന്റെ അധ്യക്ഷ)
സംസ്ഥാനത്ത് മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും സന്ദേശം പ്രചരിപ്പിക്കുന്നതിനും കേരളം സംഘടിപ്പിക്കുന്ന മൃതസഞ്ജീവനി ക്യാമ്പയിൻ?
ജീവനേകാം ജീവനേകാം
ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ നിർദ്ദേശിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ?
പ്രകൃതി പരിരക്ഷൺ ആപ്പ്
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ‘പെറ്റ് എക്സ്പോർട്ട് സംവിധാനം നിലവിൽ വന്നശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായി എത്തിയ വളർത്തു മൃഗം?
ഇവ എന്ന പൂച്ചക്കുട്ടി
ലോക ധ്യാന ദിനം?
ഡിസംബർ 21
2024 മുതൽ ആണ് ലോക ധ്യാനദിനം ആഘോഷിച്ചു തുടങ്ങുന്നത്
2024 -ലെ പ്രഥമ ലോക ധ്യാനദിനത്തിന്റെ പ്രമേയം?
“ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ധ്യാനം”
Meditation for Global peace and Harmony
ആഗോളതാപനം നേരിടുന്നതിന്റെ ഭാഗമായി കാർബൺഡൈഓക്സൈഡ് സംരഭിക്കുന്ന ഇന്ത്യയിലെ ആദ്യ ജലമരം ( ലിക്വിഡ് ട്രീ) സ്ഥാപിച്ചത്?
കൊച്ചി (കുഫോസ്)
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല ക്യാമ്പസിൽ
അടുത്തിടെ അന്തരിച്ച ‘ഗോഡ് ഫാദർ ഓഫ് ഇന്ത്യൻ മോട്ടോർ സ്പോർട്സ് ‘ എന്നറിയപ്പെടുന്ന വ്യക്തി?
ഇന്ദു ചന്ദോക്ക്
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്,
ഖേലോ ഇന്ത്യ പാരാഗെയിംസ് എന്നിവയ്ക്ക് വേദിയാകുന്ന സംസ്ഥാനം?
ബീഹാർ
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇന്ത്യൻ റെയിൽവേ അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പേര്?
സംരക്ഷ ആപ്പ്
‘ചെറു ധാന്യങ്ങളുടെ രാജ്ഞി’ (മില്ലറ്റ് ക്വീൻ ) എന്നറിയപ്പെടുന്ന ഒഡീഷ്യ സ്വദേശി?
റൈമതി ഘൂരിയ
ഇല്ലാതായിക്കൊണ്ടിരിക്കുന്ന 72 ഇനം പരമ്പരാഗത അരിയും 30 തരം ചെറുധാന്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനാലാണ്
റൈമതി ഘൂരിയ ക്ക്
രാജ്ഞിപട്ടം ചാർത്തി കൊടുത്തത്
2024 ഡിസംബറിൽ അന്തരിച്ച മുൻ കർണാടക മുഖ്യമന്ത്രി?
എസ് എം കൃഷ്ണ
ബംഗ ബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രമില്ലാത്ത പുതിയ നോട്ടുകൾ അടിച്ചിറക്കാൻ തീരുമാനിച്ച രാജ്യം? ബംഗ്ലാദേശ്
ഇന്ത്യയിലെ 56 മത് ടൈഗർ റിസർവ്?
ഗുരു ഘാസിദാസ് – താമോർ പിംഗ്ല വന്യജീവി സങ്കേതം (ഛത്തീസ്ഗഡ്)
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സഹായം നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി?
പടവുകൾ
2025 -ൽ നടക്കുന്ന AI ആക്ഷൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
ഫ്രാൻസ്
ദേശീയ ഊർജ്ജ സംരക്ഷണ ദിനം?
ഡിസംബർ 14
2024 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിന്റെ പ്രമേയം?
“സുസ്ഥിരതയെ ശക്തിപ്പെടുത്തുന്നു ഓരോ വാട്ടും വിലപ്പെട്ടതാണ് “
ഇന്ത്യ- സിംഗപ്പൂർ സംയുക്ത സൈനിക അഭ്യാസമായ അഗ്നി വാരിയർ 2024 -ന് വേദിയായ സംസ്ഥാനം?
ദേവ് ലാലി (മഹാരാഷ്ട്ര)
സിയാച്ചിനിൽ ആദ്യ നേവി ഹെലികോപ്റ്റർ ഇറക്കിയ മലയാളി?
പ്രണോയ് റോയ്
ഐടിഐ കളിൽ രണ്ടു ദിവസത്തെ ആർത്തവാവധി പ്രഖ്യാപിച്ച സംസ്ഥാനം? കേരളം
ഗോത്ര വിഭാഗത്തിലെ കുട്ടികളെ ദൃശ്യസാങ്കേതിക വിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി? കിനാവ്
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്ക് നിലവിൽ വന്നത്
ചെന്നൈ
വായു മർദ്ദം കുറഞ്ഞ കുഴലിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പർ ലൂപ്പ്
ടൈം മാഗസിൻ 2024ലെ പേഴ്സണൽ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഡൊണാൾഡ് ട്രംപ്
ആസ്തി 40,000 കോടി ഡോളർ കടക്കുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്?
ഇലോൺ മസ്ക്
സംസ്ഥാനത്ത് HIV ബാധ ഇല്ലാതാക്കാൻ ആരോഗ്യവകുപ്പ് നടത്തുന്ന ക്യാമ്പയിൻ?
ഒന്നായി പൂജ്യത്തിലേക്ക്
.
കുട്ടികൾക്ക് എയ്ഡ്സ് പരിശോധനയും ചികിത്സയും നടത്തുന്ന സംരംഭം?
ഉഷസ്
1934 ഫുട്ബോൾ ലോകകപ്പ് വേദിയാകുന്ന രാജ്യം?
സൗദി അറേബ്യ
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും ഇൻഷുറൻസ് പരിരക്ഷയും മറ്റു ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ആപ്പ്? അതിഥി ആപ്പ്
അടുത്തിടെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി ഐ ) ടാഗ് ലഭിച്ച ഘർചോല കരകൗശല വസ്തു ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്
2024 -ലെ 10- മത് ലോക ആയുർവേദ കോൺഗ്രസിന് വേദിയായത്?
ഡെറാഡൂൺ (ഉത്തരാഖണ്ഡ് )
2024 ഡിസംബർ അന്തരിച്ച ‘സഞ്ചാരി മുത്തശ്ശി ‘ എന്നറിയപ്പെടുന്ന തൊടുപുഴ സ്വദേശി?
അന്നക്കുട്ടി സൈമൺ
2024 ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
ഹരിയാന
കേരളം 6- മത്
വേദി ഭുവനേശ്വർ
2024 ആശാൻ സ്മാരക കവിത പുരസ്കാരം ലഭിച്ചത്?
വി എം ഗിരിജ
മന്ത്രിമാരുടെ നേതൃത്വത്തിൽ 14 ജില്ലകളിലും നടത്തുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത്?
കരുതലും കൈത്താങ്ങും
അനിൽ കുബ്ലെക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം?
രവിചന്ദ്രൻ അശ്വിൻ
ഭിന്നശേഷിക്കാർക്ക് കേന്ദ്രസാമൂഹിക നീതി മന്ത്രാലയം നൽകുന്ന സർവ്വ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാരത്തിന് അർഹയായ മലയാളി?
അനന്യ ബിജേഷ്
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയിട്ടുള്ള ബീമാസഖി യോജന പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
ഹരിയാന
അസം അരുണാചൽ പ്രദേശ് മേഘാലയ മണിപ്പൂർ നാഗാലാൻഡ് മിസോറാം ത്രിപുര സിക്കിം എന്നീ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പേര്?
അഷ്ടലക്ഷ്മി മഹോത്സവം
ദൈവദശകം ഇറ്റലി ഭാഷയിലേക്ക് വിവർത്തനം ചെയ്ത മലയാളി വനിത? സിസ്റ്റർ ആശാ ജോർജ്
2024 -ലെ ഏഷ്യൻ വനിത ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ആതിഥേയരായ ഇന്ത്യൻ നഗരം?
ന്യൂഡൽഹി
മാധവ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
മധ്യപ്രദേശ്
മാധവ് നാഷണൽ പാർക്കിനെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു
ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ത്രീഡിയിൽ ഒരുക്കുന്ന ബൈബിൾ സിനിമ?
ജീസസ് ആൻഡ് മദർ മേരി
സംവിധാനം തോമസ് ബെഞ്ചമിൻ
ഭാഷയുടെ വേർതിരിവ് മാറ്റുന്ന ക്ലോണിങ് സംവിധാനം 2025 -ൽ പുറത്തിറക്കുന്നത്? മൈക്രോസോഫ്റ്റ്
സോനായി -രൂപായി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്ത്?
അസം
സുബാരു ടെലിസ്കോപ്പ് ഏത് രാജ്യത്താണ് പ്രവർത്തിക്കുന്നത്?
ജപ്പാൻ
പിലിഭിത് ടൈഗർ റിസർവ് ഏതു സംസ്ഥാനത്ത്?
ഉത്തർപ്രദേശ്
2024 ഡിസംബറിൽ കാൻസറിനെതിരായ
MRNA വാക്സിൻ വികസിപ്പിച്ചെടുത്ത രാജ്യം?
റഷ്യ
2025 -ൽ തുടക്കത്തിൽ രോഗികൾക്കായി സൗജന്യമായി നൽകുമെന്നും അറിയിച്ചു
അന്താരാഷ്ട്ര മനുഷ്യ ഐക്യദാർഢ്യ ദിനം?
ഡിസംബർ -20
2023ലെ പൈതൃക സംരക്ഷണത്തിനുള്ള അവാർഡിന് യുനെസ്കോ തിരഞ്ഞെടുത്ത ഇന്ത്യൻ ക്ഷേത്രം?
അബത്സഹയേശ്വര ക്ഷേത്രം
കെ കെ ബിർള ഫൗണ്ടേഷൻ നൽകുന്ന
34 മത് വ്യാസ് സമ്മാൻ പുരസ്കാരം ലഭിച്ചത്?
സൂര്യബാല
ഈസ്റ്റേൺ മാരിടൈം കോറിഡോർ ഇന്ത്യയിലെയും റഷ്യയിലെയും ഏതു രണ്ടു നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
ചെന്നൈ – വ്ലാഡിവോ സ്റ്റോക്ക്
2024 നവംബർ പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
127
Gen Cast എന്ന കാലാവസ്ഥ പ്രവചനങ്ങൾക്കായി AI മോഡൽ പുറത്തിറക്കിയ സ്ഥാപനം?
ഗൂഗിൾ
രത്തൻ ടാറ്റ :എ ലൈഫ് എന്ന ജീവചരിത്രം എഴുതിയത്?
തോമസ് മാത്യു
കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സ്ഥിര നമ്പർ
ഡിജി ഡോർപിൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം?
കേരളം
ചൈന പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വേഗമേറിയ റോബോട്ട്?
STAR 1
ഗൂഗിൾ വികസിപ്പിച്ച പുതിയ കമ്പ്യൂട്ടർ ചിപ്പ്? വില്ലോ
ഡിസീസ് എക്സ് എന്നറിയപ്പെടുന്ന അജ്ഞാത രോഗം ബാധിച്ച് നിരവധി പേർ മരിച്ച രാജ്യം?
കോംഗോ
കിടപ്പാടം ഇല്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കാൻ ക്കാൻ കോഴിക്കോട് കോർപ്പറേഷൻ ആരംഭിച്ച പദ്ധതി?
ഉദയം
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ ഡെമോക്രാറ്റ് മൂവ്മെന്റ് സ്ഥാപകൻ?
ഫ്രൻസ്വാ ബൈറു
കാഴ്ച പരിമിതരുടെ അന്തർസംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ്?
നാഗേഷ് ട്രോഫി
2027 ഫിഫ വനിത ഫുട്ബോൾ ലോകകപ്പ് വേദി?
ബ്രസീൽ
2024 -ലെ ഇടശ്ശേരി പുരസ്കാരം ലഭിച്ചത്?
ആർ ചന്ദ്രബോസ്
കൃതി -വാക്കിന്റെ രൂപാന്തരങ്ങൾ
ജോർജിയയുടെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്?
മിഖായേൽ കവലാഷ് വിലി
ടൂറിസം വഴിയുള്ള മലിനീകരണത്തിൽ മുന്നിലുള്ള രാജ്യം?
അമേരിക്ക
2024 -ലെ ഏഷ്യൻ വനിത ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ?
ജപ്പാൻ
ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്കു നീക്കം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?
ജൽ വാഹക് പദ്ധതി
2024 ഡിസംബറിൽ അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകൻ?
ബാലചന്ദ്രകുമാർ
വിമത നീക്കത്തിലൂടെ ബാഷർ അൽ അസദിനെ പുറത്താക്കിയതിനെ തുടർന്ന് സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി ആയത്?
മുഹമ്മദ് അൽ ബഷീർ
കേന്ദ്രസർക്കാർ സെന്റർ ഓഫ് എക്സലൻസ് ആയി തിരഞ്ഞെടുത്ത കേരളത്തിലെ ആശുപത്രി?
തിരുവനന്തപുരം മെഡിക്കൽ കോളേജ്
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി?
ഫ്രാൻസ്വാ ബെയ്റൂ
ദേശീയ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2024 -ൽ കിരീടം നേടിയത്?
ഹരിയാന
രണ്ടാം സ്ഥാനം തമിഴ്നാട്
മൂന്നാം സ്ഥാനം മഹാരാഷ്ട്ര
കേരളത്തിന്റെ സ്ഥാനം 6
വേദി ഭുവനേശ്വർ ഒഡീഷ്
ഇ – ദാഖിൽ പോർട്ടൽ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്?
ഉപഭോക്തൃ പരാതികൾ
ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ്
CINBAX എന്ന വ്യായാമം അടുത്തിടെ നടത്തിയത്?
ഇന്ത്യയും കംബോഡിയയും
സ്ത്രീകളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യ ആവശ്യങ്ങൾ പരിഹരിച്ച് അവരെ ശാക്തീകരിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പദ്ധതി?
സീതാലയം
രാജ്യാന്തര കുടിയേറ്റ ദിനം?
ഡിസംബർ 18
നിലവിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ ഉള്ള രാജ്യം യുഎസ്
ദേശീയ ന്യൂനപക്ഷാവകാശ ദിനം?
ഡിസംബർ 18
ഗോവ വിമോചന ദിനം?
ഡിസംബർ 19
പോർച്ചുഗീസ് ആധിപത്യത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച വർഷം 1961
ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ പുറത്താക്കിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ് ഓപ്പറേഷൻ വിജയ്
വിജയ് ദിവസ്?
ഡിസംബർ 16
1971 -ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ എതിരെ ഇന്ത്യൻ സേന നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 16 വിജയ് ദിവസ് ആചരിക്കുന്നു.
യുദ്ധം ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു ഇന്ത്യൻ നാവികസേന ഓപ്പറേഷൻ ഓപ്പറേഷൻ ട്രൈഡന്റ്
മഹാരാഷ്ട്ര മുഖ്യമന്ത്രി?
ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി
ഏക്നാഥ് ഷിൻഡെ
ഏതു സംസ്ഥാനത്ത് കാണപ്പെടുന്ന പരമ്പരാഗത പുണ്യ തോട്ടങ്ങളാണ്
ഓറൻസ്?
രാജസ്ഥാൻ
LIC യുമായി ചേർന്ന് സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്ന പുതിയ പദ്ധതി?
ബീമ സഖി യോജന
2024 -ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്കാരം നേടിയ മലപ്പുറം ജില്ലയിലെ പഞ്ചായത്ത്? പെരുമ്പടപ്പ്
2025 -ൽ 12 മത്തെ പാരാഅത് ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഇന്ത്യ
2024 -25 സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന നഗരം?
ഹൈദരാബാദ്
2025 ക്വാഡ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ?
ഇന്ത്യ
2024 -ൽ ക്വാഡ് ഉച്ചകോടിക്ക് വേദിയായത്?
വിൽമിംഗ്ടൺ
നഗരത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ ആപ്പ്?
അഴക് ആപ്പ്
പ്രഥമ ഖോ -ഖോ ലോകകപ്പ് മത്സരം നടക്കുന്നതെവിടെ?
ഇന്ത്യ
ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും എന്ന നോവലിന്റെ രചയിതാവ്?
പ്രിയ എ എസ്
2024 ഡിസംബർ അറുപതാം സ്ഥാപക ദിനം ആഘോഷിച്ച ഇന്ത്യയുടെ സേനാ വിഭാഗം?
അതിർത്തി രക്ഷാസേന ബി എസ് എഫ്
Weekly Current Affairs | 2024 ഡിസംബർ 15-21 വരെയുള്ള ആനുകാലിക വിവരങ്ങൾ