2024 ഡിസംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 ഡിസംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-മത്തെ ഗവർണറായി നിയമിതനായത്?
സഞ്ജയ് മൽഹോത്ര
മൂന്ന് വർഷത്തേക്കാണ് നിയമനം
സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ജേതാവായത്?
ഡി ഗുകേഷ്
നിലവിലെ ചാമ്പ്യൻ ചൈനയുടെ ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ്
ലോക ചെസ്സ് ചാമ്പ്യൻ ആയത്
അഞ്ചു തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചാമ്പ്യൻ ആവുന്ന ആദ്യ ഇന്ത്യൻ താരമാണ് ഡി ഗുകേഷ്
ലോക ചെസ്സ് കിരീടം ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഗുകേഷ് സ്വന്തമാക്കി
22- വയസ്സിൽ ചാമ്പ്യനായ റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്
മലയാള ചലച്ചിത്രരംഗത്തെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ 2023 -ലെ ജെസി ഡാനിയേൽ പുരസ്കാര ജേതാവ്?
ഷാജി എൻ കരുൺ (സംവിധായകൻ)
അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
പച്ചക്കറി ആവശ്യത്തിന് വേണ്ടി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഇഞ്ചി ഇനം?
ഐ ഐ എസ് ആർ സുരസ
കഴിക്കുമ്പോൾ കുത്തൻ അനുഭവപ്പെടാത്ത രുചിയുള്ള ഇഞ്ചി ഇനമാണ്
ഐ ഐ എസ് ആർ സുരസ
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനമാണ് ഐ ഐ എസ് ആർ സുരസ വികസിപ്പിച്ചെടുത്തത്
2024ലെ ദി ക്രോസ് വേഡ് ബുക്ക് അവാർഡ് ലഭിച്ച സഹറു നുസൈബ കണ്ണനാരി യുടെ നോവൽ
ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്
CHRONICLE OF AN HOUR AND A HALF
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാര ജേതാവ്? പായൽ കപാഡിയ
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ
ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായികയാണ്
പായൽ കപാഡിയ
2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?
ദ സബർമതി റിപ്പോർട്ട്
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതല തെരഞ്ഞെടുക്കപ്പെട്ടത്?
ദേവേന്ദ്ര ഫഡ്നവിസ്
2024 മികച്ച വനിതാ ടെന്നീസ് താരത്തിനുള്ള പുരസ്കാരം?
ആര്യാന സബലേങ്ക
അടുത്തിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഫ്രഞ്ച് പ്രധാനമന്ത്രി?
മിഷേൽ ബാർണിയർ
ചെസ്സ് ഗ്രാമം എന്നറിയപ്പെടുന്ന തൃശ്ശൂരിലെ മരോട്ടിച്ചാലിനെ ആസ്പദമാക്കി നിർമ്മിച്ച ഹിന്ദി ചിത്രം?
പോൺ ഓഫ് മരോട്ടിച്ചാൽ
മറിയം -വെബ്സ്റ്റർ (Merriam- Webster) നിഘണ്ടുവിന്റെ ഈ വർഷത്തെ വാക്ക്?
പോളറൈസേഷൻ Polarization
ധ്രുവീകരണം എന്നർത്ഥം വരുന്ന വാക്ക്
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ധനസഹായം നൽകാൻ ആവിഷ്കരിച്ച പദ്ധതി?
കൈവല്യം
ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2024 ന്റെ ആതിഥേയത്വം വഹിക്കുന്ന സ്ഥാപനം?
ഐഐടി ഗുവാഹത്തി
തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മരിച്ചീനിയിനങ്ങൾ?
ശ്രീ അന്നം, ശ്രീ മന്ന
തൃശ്ശൂർ നഗരത്തിലെ ലാലൂരിൽ കേരളത്തിലെ ഏറ്റവും വലിയ സ്പോർട്സ് കോംപ്ലക്സ് നിലവിൽ വരുന്നത് ആരുടെ പേരിലാണ്?
ഐ എം വിജയൻ
65 വയസ്സിനുമേൽ പ്രായമുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന തിനായുള്ള കേരള സർക്കാർ പദ്ധതി?
വയോമിത്രം
സാമൂഹിക സുരക്ഷാ മിഷന്റെ പദ്ധതിയാണ് വയോമിത്രം
2025 ലേ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയ
ലാപതാ ലേഡീസ് ഏതു പേരിലാണ് ഓർക്കാറിൽ എത്തുന്നത്?
ലോസ്റ്റ് ലേഡീസ്
സംവിധായിക കിരൺ റാവു
സർവ്വമത ആരാധന കേന്ദ്രം എവിടെ സ്ഥാപിക്കുവാനാണ് ശ്രീനാരായണ ധർമ്മം സംഘം ഒരുങ്ങുന്നത്?
ശിവഗിരി
ആഗോള വിശപ്പുസൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
105
ത്രീഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള
ബയോ ഇങ്ക് ഉത്പാദിപ്പിച്ചത്
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
തിരുവനന്തപുരം
ശ്രീചിത്രയിലെ ഗവേഷകരായ
ഷൈനി വേലായുധന്റെയും
പിആർ അനിൽകുമാറിന്റെയും നേതൃത്വത്തിലാണ് ബയോ ഇങ്ക് വികസിപ്പിച്ചത്
ഗ്രാമീണ ഉത്പന്നങ്ങൾ മുഴുവൻ ഒരു കുടക്കീഴിൽ എന്ന ആശയത്തെ പ്രാവർത്തികമാക്കുന്നതിനു വേണ്ടിയുള്ള കുടുംബശ്രീയുടെ ദേശീയ സരസ് മേള (2025) വേദി?
ചെങ്ങന്നൂർ (ആലപ്പുഴ)
ജലദൗർലഭ്യത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം?
ഇക്വഡോർ
മനുഷ്യാവകാശ ദിനം?
ഡിസംബർ 10
2024 മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം?
“നമ്മുടെ അവകാശം ഭാവി ഇപ്പോൾ തന്നെ”
Our Rights, Future, Right now
സംസ്ഥാന (2024) മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
അലക്സാണ്ടർ തോമസ്
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം? ഡിസംബർ 9
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം? ബീഹാർ
Weekly Current Affairs | 2024 ഡിസംബർ 8-14 വരെയുള്ള ആനുകാലിക വിവരങ്ങൾ