2024 നവംബർ 1-9 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2024 നവംബർ 1-9 വരെയുള്ള ആനുകാലിക വിവരങ്ങൾ
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2024 -ൽ ലഭിച്ചത്?
എൻ എസ് മാധവൻ
5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം
കേരളജ്യോതി പുരസ്കാരം 2024- ൽ ലഭിച്ചത്? പ്രൊഫ. എംകെ സാനു
സാഹിത്യം
2024 -ലെ കേരള പ്രഭ പുരസ്കാര ജേതാക്കൾ?
ഡോ. എസ് സോമനാഥ്, (ISRO,
സയൻസ് ആൻഡ് എഞ്ചിനീയറിങ്)
ഭുവനേശ്വരി
കാർഷിക രംഗം
2024- ലെ കേരള ശ്രീ പുരസ്കാരം ലഭിച്ചവർ?
കലാമണ്ഡലം വിമല മേനോൻ (കല)
ഡോ. ടി കെ ജയകുമാർ (ആരോഗ്യം)
നാരായണ ഭട്ടതിരി (കലിഗ്രാഫി)
സഞ്ജു സാംസൺ (കായികം)
ഷൈജ ബേബി (സാമൂഹിക സേവനം, ആശാവർക്കർ)
വി കെ മാത്യൂസ് (വ്യവസായ വാണിജ്യം)
കേരളപ്പിറവി ദിനം
നവംബർ 1
1956 നവംബർ 1- നാണ് കേരള സംസ്ഥാനം രൂപീകരിച്ചത്
തിരുവിതാംകൂർ കൊച്ചി മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർന്നാണ് കേരളസംസ്ഥാനം രൂപം കൊണ്ടത്
ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്ന് 68 വർഷം തികയുകയാണ്
ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസിലറായി പുനർ നിയമിതനായ വ്യക്തി?
ഡോ. മോഹനൻ കുന്നുമ്മൽ
ദേശീയ വിദ്യാഭ്യാസ ദിനം?
നവംബർ 11
സ്വതന്ത്ര ഇന്ത്യയിൽ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്
1888 നവംബർ 11 തീയതിയാണ് മൗലാന അബ്ദുൽ കലാം ആസാദിന്റെ ജനനം
കോളിൻസ് നിഘണ്ടു 2024ലെ വാക്കായി തെരഞ്ഞെടുത്തത്
ബ്രാറ്റ് (Brat)
അയിത്ത ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി മന്നത്ത് പത്മനാഭൻ നയിച്ച സവർണ്ണ ജാഥക്ക് 2024 -ൽ എത്ര വർഷം തികയുന്നു?
100 വർഷം
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1924 നവംബർ 1- നാണ് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ പുറപ്പെട്ടത്
ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം
176
ഒന്നാം സ്ഥാനത്ത്
ലക്സംബർഗ്
രണ്ടാം സ്ഥാനത്ത് എസ്റ്റോണിയ
മൂന്നാം സ്ഥാനത്ത് ഡെന്മാർക്ക്
അടുത്തിടെ അന്തരിച്ച ബി പിഎൽ (BPL) സ്ഥാപകൻ
ടി പി ജി നമ്പ്യാർ
ട്രാൻസ്ജെൻഡേഴ്സിന് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?
അനന്യം
സാമൂഹിക നീതി വകുപ്പ് മന്ത്രി
ആർ ബിന്ദു
സിംഗപ്പൂർ ആസ്ഥാനമായ
സെംബ്കോർപ്പ് കമ്പനി ഏത് സംസ്ഥാനത്താണ് ഗ്രീൻ അമോണിയ പ്ലാന്റ് സ്ഥാപിക്കുന്നത്?
തമിഴ്നാട് (തൂത്തുക്കുടി)
കേരളത്തിന്റെ സന്തോഷസൂചിക ഉയർത്തുന്നതിന് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി? ഹാപ്പിനസ് സെന്റർ
2025 -ൽ ദുബായിൽ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങുന്ന ഐഐടി?
ഐഐടി മദ്രാസ്
2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ?
റാണി രാംപാൽ
സായുധ സേനകളുടെ മെഡിക്കൽ സർവീസ് ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത?
ആരതി സരിൻ
2024 UN ജൈവവൈവിധ്യ ഉച്ചകോടി (കോപ് 16) വേദി
കാലി (കൊളംബിയ )
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത ആണെന്ന് വിധിച്ച കോടതി?
കേരള ഹൈക്കോടതി
ഓപ്പൺ എ ഐ ഈയിടെ അവതരിപ്പിച്ച സെർച്ച് എൻജിൻ
ചാറ്റ് ജി പി ടി സെർച്ച്
കെ എസ് എ ഫ് ഇ നിലവിൽ വന്ന വർഷം? 1969 നവംബർ 6
കെ എസ് എ ഫ് ഇ നിലവിൽ വന്നിട്ട്
2024 -ൽ 55 വർഷം തികഞ്ഞു
2024 ലോക ക്ഷീര ഉച്ചകോടിക്ക് വേദി?
പാരീസ്
അടുത്തിടെ സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിനായി ദീപം പദ്ധതി ആരംഭിച്ച സംസ്ഥാനം?
ആന്ധ്ര പ്രദേശ്
രാജ്യത്തെ റെയിൽവേ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ആപ്പ്?
സൂപ്പർ ആപ്പ്
കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി
അശ്വിനി വൈഷ്ണവ്
നവംബർ 2-ന് 161 -മത് ജന്മദിനം ആചരിക്കുന്ന കേരളത്തിന്റെ നവോത്ഥാന നായകൻ?
ഡോ. പൽപ്പു
1863 നവംബർ 2 ഡോ. പൽപ്പുവിന്റെ ജന്മദിനം
ക്ഷയ രോഗ മുക്തമായി കേരളത്തെ പ്രഖ്യാപിക്കുന്നത് ഏതു വർഷം
2025
ലോക സുനാമി ബോധവൽക്കരണ ദിനം നവംബർ 5
കയർ ദിനം
നവംബർ 5
കയർ ദിനം ആചരിച്ചു തുടങ്ങിയത് 2012 മുതൽ
ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്നും പങ്കാളിയുടെ സ്വകാര്യതയിൽ ഒളിഞ്ഞു കയറിയെടുക്കുന്ന വിവരങ്ങൾ തെളിവായി സ്വീകരിക്കാനാവില്ലെന്നും വിധിച്ച ഹൈക്കോടതി?
മദ്രാസ് ഹൈക്കോടതിയുടെ
മധുര ബെഞ്ച്
അടുത്തിടെ ചൈന 3 ബഹിരാകാശ സഞ്ചാരികളെ അയച്ച ബഹിരാകാശ നിലയം?
ടിയാൻഗോങ്
വേൾഡ് ജസ്റ്റിസ് പ്രൊജക്റ്റ് പുറത്തിറക്കിയ റൂൾ ഓഫ് ലോ സൂചികയിൽ 2024 ഇന്ത്യയുടെ സ്ഥാനം
79
2024 ഒക്ടോബർ സമാധാനത്തിനും സമുദായ ഐക്യത്തിനും ഫിജി സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചത്?
ശ്രീ ശ്രീ രവിശങ്കൻ
അൽബേനിയയിൽ നടന്ന 2024ലെ അണ്ടർ 23 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?
ചിരാഗ് ചിക്കാര
ആദിവാസി മേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
കനസ് ജാഗ
55 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്
സ്വതന്ത്ര വീർ സവർക്കർ
കേരളത്തിലെ ആദ്യ സെമി കണ്ടക്ടർ നിർമ്മാണ കമ്പനിയുടെ പേര്
ട്രാസ്ന
അയർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്
2024 വനിതകളുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി വേദി?
ബീഹാർ
ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ സലീമ ടെറ്റേ
ഭാഗ്യചിഹ്നം ഗുഡിയ ( കുരുവി)
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ പുതിയ പ്രസിഡന്റ്?
അഭ്യുദയ് ജിൻഡാൽ
2024 കോമൺവെൽത്ത് രാജ്യങ്ങളുടെ ഉച്ചകോടിക്ക് വേദിയായത്?
സമോവ
സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല കളുടെയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായുള്ള
സോഫ്റ്റ്വെയർ?
കെ -റീപ്
Weekly Current Affairs | 2024 നവംബർ 1-9 വരെയുള്ള ആനുകാലിക വിവരങ്ങൾ