Current Affairs September 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam September 2024|PSC Current Affairs

2024 സെപ്റ്റംബർ (September) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs September 2024|
2024 സെപ്റ്റംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി?
എയർ മാർഷൽ അമർ പ്രീത് സിംഗ്
ഇന്ത്യൻ വ്യോമസേനയുടെ 28-ാമത്തെ മേധാവിയാണ് അമർ പ്രീത് സിംഗ്


ലോകത്ത് ആദ്യമായി ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞരല്ലാത്ത സാധാരണക്കാർ?

ജാരെദ് ഐസക്മാൻ,
സാറ ഗില്ലിസ്
ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പെയ്സ് എക്സിന്റെ പൊളാരിസ് ഡോൺ എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ബഹിരാകാശ നടത്തം


മുതിർന്ന പൗരന്മാർക്കുള്ള കേന്ദ്രസർക്കാറിന്റെ സൗജന്യ ചികിത്സാ പദ്ധതി?
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി

70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്?


2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ നടി?
കവിയൂർ പൊന്നമ്മ


പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായ ആകാശമിഠായി നിലവിൽ വരുന്നത്? ബേപ്പൂർ


ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?

അതിഷി മാർലേന സിംഗ്
ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി സ്ഥാനം ഏറ്റെടുത്തത്


The Last of the Sea Women എന്ന ഡോക്യുമെന്ററിയുടെ നിർമ്മാതാവ്?
മലാല യൂസഫ് സായി (നോബൽ പുരസ്കാരം ജേതാവ്)

ഡോക്യുമെന്ററി സംവിധാനം ചെയ്തത് കൊറിയൻ -അമേരിക്കൻ സംവിധായിക
സൂ കിം


വയോസേവന പുരസ്കാരം 2024 മികച്ച നഗരസഭ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
തിരുവനന്തപുരം

മികച്ച ജില്ലാ പഞ്ചായത്ത്
മലപ്പുറം

മികച്ച മുനിസിപ്പാലിറ്റി
കൊയിലാണ്ടി

വയോസേവന പുരസ്കാരം 2024
മികച്ച ബ്ലോക്ക് പഞ്ചായത്തുകൾ?
വൈക്കം, കല്യാശ്ശേരി

മികച്ച പഞ്ചായത്തുകൾ?
പീലിക്കോട് (കാസർകോട്)
കതിരൂർ (0കണ്ണൂർ)

ആജീവനാന്ത സംഭാവന പുരസ്കാരം വിദ്യാധരൻ മാസ്റ്റർ (സംഗീതജ്ഞൻ) വേണുജി (കൂടിയാട്ട കലാകാരൻ)


ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റത്?

അനുര കുമാര ദിസനായകെ
ശ്രീലങ്കയുടെ 10- മത്തെ പ്രസിഡണ്ട്


കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പുതിയ പേര്?
ശ്രീ വിജയപുരം


2024 സെപ്തംബറിൽ പ്രസിദ്ധീകരണത്തിന്റെ അമ്പതാം വാർഷികം ആചരിക്കുന്ന ചെറുകാടിന്റെ ആത്മകഥ ?
ജീവിതപാത


ഇന്ത്യയിലെ ആദ്യ Q R അധിഷ്ഠിത നാണയ മെഷീൻ സ്ഥാപിച്ച നഗരം?

കോഴിക്കോട്
മെഷീൻ സ്ഥാപിച്ചത് ഫെഡറൽ ബാങ്ക്


ഓൺലൈൻ ക്ലാസ് മുറി എന്ന ആശയത്തോടെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ പോർട്ടൽ?
സമഗ്ര പ്ലസ്


ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്ക് നിലവിൽ വരുന്നത്? ബംഗളൂരു


യാഗി ചുഴലിക്കാറ്റ് ബാധിച്ച രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ സദ്ഭാവന


ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയ ഉദ്യാനം നിലവിൽ വരുന്ന ഇരവികുളം ദേശീയോദ്യാനം ഏതു ജില്ലയിലാണ്?
ഇടുക്കി (ദേവികുളം താലൂക്ക്‌ )


കേരളത്തിൽ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി ആരംഭിക്കുന്ന ജില്ല?
പാലക്കാട്


സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബ ത്തിലെ ഭിന്നശേഷിക്കാരെ സംരക്ഷിക്കു ന്ന രക്ഷിതാക്കൾക്ക് (സ്ത്രീകൾക്ക് മുൻഗണന) സ്വയം തൊഴിൽ കണ്ടെത്താൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി? സ്വാശ്രയ പദ്ധതി

2024 സെപ്റ്റംബർ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്?
തുഹിൻ കാന്ത പാണ്ഡെ


കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന പരിശോധന?
ഓപ്പറേഷൻ പി – ഹണ്ട്


സ്വകാര്യ സർക്കാർ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് ഒരു ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനം?
ഒഡീഷ്യ

ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റിവ് ദേശീയോദ്യാനമാകുന്ന കേരളത്തിലെ ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം

വരയാടുകളുടെ ആവാസകേന്ദ്രമാണ് ഇരവികുളം ദേശീയോദ്യാനം

കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ദേശീയോദ്യാനമാകുന്നതും ഇരവികുളം ദേശീയോദ്യാനമാണ്


ലോകകപ്പിൽ പുരുഷ, വനിത ടീമുകൾക്ക് തുല്യ സമ്മാനത്തുക നൽകാൻ തീരുമാനിച്ച സംഘടന?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC)


7-മത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ?
കെ എൻ ഹരിലാൽ



2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയ ബോയിഗിന്റെ പേടകം?

സ്റ്റാർ ലൈനർ
നാസ സഞ്ചാരികളായ സുനിതാ വില്യംസ് ബുച്ച് വിൽമോറുമായി 2024 ജൂൺ 6-ന് ബഹിരാകാശനിലയത്തിലെത്തിയ പേടകം സുരക്ഷാകാരണങ്ങളാൽ ആളില്ലാതെയാണ് മടങ്ങി എത്തിയത്


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ്?
മോഹന സിംഗ്


ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ
ഭാഗ്യ കുറി അവതരിപ്പിച്ച സംസ്ഥാനം?

മേഘാലയ
ഓൺലൈൻ ഭാഗ്യക്കുറിയുടെ പേര്
ഈസി വിൻ


തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന് വാർഡ് മാപ്പിങ്‌ നടത്താൻ ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ആപ്ലിക്കേഷൻ?
ക്യൂ ഫീൽഡ്


2024 ഒക്ടോബർ പുറത്തിറങ്ങുന്ന WITNESS ഏതു കായിക താരത്തിന്റെ ആത്മകഥ?

സാക്ഷി മാലിക്
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം
2024-ലെ ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ഗുസ്തി താരമാണ് സാക്ഷി മാലിക്


വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റത്?
എയർ മാർഷൽ തേജീന്ദർ സിംഗ്


മഹാരാഷ്ട്രയിലെ ഇത്യാരി റെയിൽവേ സ്റ്റേഷൻ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്? സുഭാഷ് ചന്ദ്ര ബോസ്


കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ‘ഒര രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ എന്ന പദ്ധതി പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ?
രാംനാഥ് കോവിന്ദ്


മഹാകവി കുമാരനാശാന്റെ അന്ത്യയാത്രയിലേക്ക് വെളിച്ചം വീശുന്ന ‘മഹാകവിയുടെ അന്ത്യയാത്ര‘ എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഇടശ്ശേരി രവി


2024-ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം?

ഇന്ത്യ
ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണ് ഇത്


ദീർഘദൂര കുതിരയോട്ട മത്സരമായ
FEI എൻഡ്യൂറൻസ് ടൂർണമെന്റിൽ
പങ്കെടുത്ത ആദ്യ ഇന്ത്യൻ താരം?
നിദ അൻജും ചേലാട്ട് (മലപ്പുറം, തിരൂർ)



വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ബംഗ്ലാദേശ്
രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാൻ
മൂന്നാം സ്ഥാനത്ത് ഇന്ത്യ





2024 പാരീസ് പരാലിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ എസ് യു 5 വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം?

തുളസിമതി മുരുകേശൻ
ഇതേ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് ഇന്ത്യയുടെ മനീഷ രാമദാസ്


സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് യൂണിക് നമ്പർ രജിസ്ട്രേഷൻ പോർട്ടലും മൊബൈൽ ആപ്പും സജ്ജീകരിക്കുന്ന സംസ്ഥാനം? കേരളം

ഉന്നത പഠനമേഖലയും തൊഴിലും തിരഞ്ഞെടുക്കാൻ കുട്ടികൾക്കു വേണ്ടി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതി?
സ്റ്റാർ ലീപ്പ്


ഡെങ്കിപ്പനി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അടുത്തിടെ ഏത് തെക്കേ അമേരിക്കൻ രാജ്യമാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
കൊളംബിയ


2024 പാരീസ് പരാലിമ്പിക്സിൽ പുരുഷന്മാരുടെ ഹൈജമ്പ് T47 വിഭാഗത്തിൽ വെള്ളിമെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം?
നിഷാദ് കുമാർ


കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി?

കാരുണ്യ സ്പർശം -സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്


പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി


76 മത് എമ്മി പുരസ്കാര ചടങ്ങിൽ മികച്ച ഡ്രാമ സീരീസ് ആയി തെരഞ്ഞെടുത്തത്?
ഷോഗൺ


അടുത്തിടെ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായിട്ടാണ് കാജി നേമുവിനെ പ്രഖ്യാപിച്ചത്?

ആസം
2019- ൽ ഭൗമസൂചിക പദവി ലഭിച്ച ഈ ഫലത്തിന്റെ ശാസ്ത്രീയ നാമം
Citrus limon


ഇന്ത്യൻ വനിത ഫുട്ബോൾ ടീമിന്റെ പരിശീലകനായി നിയമിതനായത്

സന്തോഷ് കശ്യപ്
മലയാളിയായ പി വി പ്രിയ യെ സഹപരിശീലകയായും നിയമിച്ചു


2024 സെപ്റ്റംബറിൽ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി?
സീതാറാം യെച്ചൂരി


എം ടി വാസുദേവൻ നായർക്കുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി തയ്യാറാക്കിയ ലൈറ്റ് ആൻഡ് സൗണ്ട്സ് നാടകം?

തുടർച്ച
സംവിധായകൻ സൂര്യ കൃഷ്ണമൂർത്തി


ക്രൊയേഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ആയിട്ട് നിയമിതനായ മുൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ?
അരുൺ ഗോയൽ


ഇന്ത്യയിലെ ഏതു നഗരത്തിലാണ് ഗൂഗിളിന്റെ എ ഐ ലാബ് നിലവിൽ വരുന്നത്?
ചെന്നൈ


2024 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
ശിഖർ ധവാൻ


ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാൻ ഒരുങ്ങുന്ന ബുർജ് അസീസി നിർമ്മിക്കുന്നത് എവിടെയാണ്?

ദുബായ്
ബുർജ് അസീസിയുടെ നിർമ്മാണം
2028 -ൽ പൂർത്തിയാക്കും
ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലെ ബുർജ് ഖലീഫ


2024 സെപ്റ്റംബറിൽ ഡെങ്കിപ്പനിയെ മഹാമാരിയായി പ്രഖ്യാപിച്ച സംസ്ഥാനം?

കർണാടക
ഒരു പ്രദേശത്ത് വളരെ വേഗം പടർന്നു പിടിക്കുന്ന രോഗങ്ങളെ പൊതുവായി പറയുന്നതാണ് എപ്പിഡെമിക്
EPIDEMIC


മനുഷ്യനെ ബഹിരാകാശത്ത് നടത്താനുള്ള ആദ്യ സ്വകാര്യ ദൗത്യത്തിന്റെ പേര്?
പൊളാരിസ് ഡോൺ

ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പെയ്സ് എക്സാണ് ദൗത്യം വിക്ഷേപിച്ചത്
കോടീശ്വരനും വ്യവസായിയുമായ ജാരെദ് ഐസക്മാനാ ണ് പൊളാരിസ് ഡോൺ ദൗത്യസംഘത്തിന്റെ കമാൻഡർ
മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊടിറ്റ്
സ്പെയ്സ് എക്സ് എൻജിനീയർമാരായ സാറ ഗില്ലിസ്, അന്നാ മേനോൻ എന്നിവരാണ് പൊളാരിസ് ഡോണിലെ
മറ്റ് അംഗങ്ങൾ


2025 ഏപ്രിൽ നിലവിൽ വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി?

ഏകീകൃത പെൻഷൻ പദ്ധതി
(Unified Pension Scheme)


യൂണിഫൈഡ് പെൻഷൻ സ്കീം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? മഹാരാഷ്ട്ര


കേരളത്തിലെ ആദ്യ റോബോട്ടിക്സ് പാർക്ക് നിലവിൽ വരുന്നത്?
തൃശ്ശൂർ

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) അധ്യക്ഷനായി
തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

രൺധീർ സിംഗ്
അഞ്ചുതവണ ഒളിമ്പിക്സിൽ പങ്കെടുത്ത ഷൂട്ടറായ രൺധീർ സിംഗിന്റെ കാലാവധി 2024 മുതൽ 2028 വരെയാണ്   


പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് വേദിയാകുന്നത്?
തിരുവനന്തപുരം


കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ? മോഹൻലാൽ


അടുത്തിടെ വിയറ്റ്നാമിൽ കനത്ത നാശ  വിതച്ച ചുഴലിക്കാറ്റ്?

യാഗി
2024 ൽ ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഉഷ്ണമേഖല കാറ്റാണ് യാഗി


കേരളത്തിലെ സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാറിന് കീഴിൽ നിലവിൽ വന്ന ഇ -കൊമേഴ്സ് ഫ്ലാറ്റ്ഫോം? 
കെ ഷോപ്പി


ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ചൈന റഷ്യ തുടങ്ങി 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ വിസ അനുവദിക്കുവാൻ തീരുമാനിച്ച രാജ്യം? 
ശ്രീലങ്ക


കേരളത്തിൽ സ്മാർട്ട് നഗരം സ്ഥാപിക്കുന്നത്?
പുതുശ്ശേരി (പാലക്കാട്)


അന്താരാഷ്ട്ര സാക്ഷരതാ ദിനം? സെപ്റ്റംബർ 8


2024 -ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ പ്രമേയം?
ബഹുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക:
പരസ്പര ധാരണയ്ക്കും സമാധാനത്തിനും സാക്ഷരത’


സംസ്ഥാനത്തെ ആദ്യ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്ന സർവ്വകലാശാല? ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല


യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്?
യാനിക് സിന്നർ (ഇറ്റാലി)


യുഎസ് ഓപ്പൺ ടെന്നീസ് വനിത  സിംഗിൾസ് കിരീട ജേതാവ്?
ആര്യാന സബലേങ്ക (ബെലറൂസ്)


ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ  ലക്ഷ്യമിട്ട് കേന്ദ്ര വനിത ശിശു  വികസന മന്ത്രാലയത്തിന്റെ കേന്ദ്രീകൃത ഫ്ലാറ്റ്ഫോം?
ഷി -ബോക്സ് (SHe -Box)


കേരളത്തിലെ ആദ്യത്തെ വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി ആരംഭിച്ച സ്ഥലം?
മറവൻ തുരുത്ത്


2024 പാരീസ് പരാലിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം?
18  സ്ഥാനത്ത്
(7 സ്വർണം 9 വെള്ളി 13 വെങ്കലം അടക്കം 29 മെഡലുകളാണ് ഇന്ത്യൻ നേടിയത് )

ഒന്നാം സ്ഥാനത്ത് ചൈന
രണ്ടാംസ്ഥാനത്ത് ബ്രിട്ടൻ
മൂന്നാംസ്ഥാനത്ത് അമേരിക്ക


2024 പാരീസ് പരാലിമ്പിക്സിൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗത്തിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത്? 
ദീപ്തി ജീവന്‍ജി


2024 പാരീസ് പരാലിമ്പിക്സിൽ ബാഡ്മിന്റൺ SL4 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?
സുഹാസ് യതിരാജ്


2024 പാരീസ് പരാലിമ്പിക്സിൽ
പുരുഷന്മാരുടെ ഡിസ്കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം?
യോഗേഷ് കതുനിയ


2024 പരാലിമ്പിക്സിൽ ബാഡ്മിന്റണിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
നിതേഷ് കുമാർ (രാജസ്ഥാൻ)


2024 പാരീസ് പാരലിമ്പിക്സ്  അത്‌ലറ്റിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലും വനിതകളുടെ 200 മീറ്റർ T35 വിഭാഗത്തിലും വെങ്കല മെഡൽ നേടിയ  ഇന്ത്യക്കാരി?
പ്രീതിപാൽ (ഉത്തർപ്രദേശ്)

അത്‌ലറ്റിക്സിൽ ഒരു പാരലിമ്പിക്സിൽ
2 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത  പ്രീതിപാൽ


ഒരു ഒളിമ്പിക്സിൽ 2 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം മനു ഭാകർ (ഷൂട്ടിംഗ്)


പാരീസ് പരാലിമ്പിക്സ്  2024 ഇന്ത്യക്കായി ആദ്യം മെഡൽ നേടിയത്?
അവ്നി ലേഖ്റ
10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് -1 ലാണ് അവ്നി സ്വർണം നേടിയത്

ടോക്യോ പരാലിമ്പിക്സിലും ഇതേയിന ത്തിൽ അവനി സ്വർണംനേടിയിരുന്നു തുടർച്ചയായി രണ്ടു പരാലിമ്പിക്സിലും സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് അവനി ലഖ്റ


2024 പാരീസ് പരാലിമ്പിക്സിൽ അമ്പെയ്ത്തിൽ മിക്സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ സഖ്യം?
രാകേഷ് കുമാർ, ശീതൾ ദേവി


2024 പാരീസ് പരാലിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 41  വിഭാഗത്തിൽ സ്വർണ്ണം സ്വന്തമാക്കിയത്? നവദ്വീപ് സിങ്

ഇറാന്റെ ബെയ്ത് സയാ സദേഗ് അയോഗ്യനാക്കിയതിനെ തുടർന്നാണ് നേരത്തെ വെള്ളി മെഡൽ നേടിയിരുന്ന നവദ്വീപ് സിങിന് സ്വർണ്ണം ലഭിച്ചത്
പുരുഷന്മാരുടെ ജാവലിൻ എഫ് 41 വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് ഇത്


2024 പരാലിമ്പിക്സ് ജാവലിനിൻ റെക്കോർഡോടെ സ്വർണ്ണം നേടിയത്? സുമിത്ത് ആന്റിൽ (ഹരിയാന)


2024 പാരീസ് പരാലിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ അമ്പെയ്ത്ത് താരം?

ഹർവീന്ദർ സിംഗ്
പരാലിമ്പിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം
ഹർവീന്ദർ സിംഗ്


2024 സെപ്റ്റംബറിൽ അന്തരിച്ച
നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി?

കെ ജെ ബേബി (കനവ് ബേബി )

ഗോത്ര ജീവിത പശ്ചാത്തലത്തിലുള്ള
കെ ജെ ബേബിയുടെ ‘മാവേലി മൻറം’ എന്ന നോവലിന് 1994- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു


2024 -ൽ കേന്ദ്ര ക്രിമിനൽ നിയമം ഭേദഗതി ചെയ്തു ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനം? 
പശ്ചിമബംഗാൾ


ലോകത്തിലെ ആദ്യത്തെ എക്കോ സിറ്റി നിലവിൽ വരുന്നത്?

നിയോം (സൗദി അറേബ്യ)
എക്കോ സിറ്റിയുടെ പേര് ദ ലൈൻ


ബഹിരാകാശത്തിന്റെ അതിരായ കാർമൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന നേട്ടം സ്വന്തമാക്കി 21 വയസ്സുകാരി ? 
കാഴ്‌സൺ കിച്ചൻ


കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ എഫ് സി ) സ്റ്റാർട്ടപ്പ് കോൺകേവിന്റെ വേദി?
തിരുവനന്തപുരം 


മുസ്ലിംകളുടെ വിവാഹം, വിവാഹമോചനം എന്നിവ സർക്കാരിന്റെ കീഴിൽ രജിസ്റ്റർ ചെയ്യാൻ നിർബന്ധമാക്കുന്ന ബിൽ നിയമസഭയിൽ പാസാക്കിയ സംസ്ഥാനം?  
അസം


പ്രതിരോധ ഗവേഷണ സ്ഥാപനമായ
DRDO യുടെ എയ്റോ വിഭാഗത്തിൽ ഡയറക്ടർ ജനറലായി നിയമിതയായത്?
ഡോ. കെ രാജലക്ഷ്മി മേനോൻ


വയനാട്ടിലെ കാട്ടുനായ്ക്ക ആദിവാസി വിഭാഗത്തിന്റെ അനുഷ്ഠാനങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമ?

ഗുഡ
ആദിവാസി ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണ് ഗുഡ


കർഷകരെ സഹായിക്കാൻ കൃഷിസ്ഥല ങ്ങളിൽ ഏർപ്പെടുത്തുന്ന കുടുംബശ്രീ യുടെ ഡ്രോൺ സംവിധാനത്തിന്റെ പേര്?
ഡ്രോൺശ്രീ


കേരളത്തിലെ ആദ്യത്തെ എജുക്കേഷൻ  ഹബ്ബ് നിലവിൽ വരുന്നത്?

പിണറായി ( കണ്ണൂർ)
ധർമ്മടം നിയോജകമണ്ഡലത്തിലാണ് പിണറായി


2024 സെപ്റ്റംബറിൽ അന്തരിച്ച ചലച്ചിത്ര നിരൂപക?

അരുണാ വാസുദേവ്
‘ഏഷ്യൻ സിനിമയുടെ അമ്മ’ എന്നാണ് അറിയപ്പെടുന്നത്


ഷാൻഷാൻ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?  
ജപ്പാൻ


ചൊവ്വ ഗ്രഹത്തിൽ സമുദ്രങ്ങൾ രൂപപ്പെടുവാൻ കാരണമായ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്?
നാസ (NASA)


2024 -ലെ നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ്?
കാർത്തിക് വെങ്കിട്ടരാമൻ


കർഷകരെ ബോധവൽക്കരിക്കുന്ന തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിന്റെ മാതൃകയിൽ ആരംഭിക്കുന്ന പ്രതിമാസ പരിപാടി?
കിസാൻ കി ബാത്ത്

കേന്ദ്രസർക്കാർ പദ്ധതിപ്രകാരം റേഷൻ കടകൾക്ക് നൽകുന്ന പുതിയ പേര്?
ജൻ പോഷൺ കേന്ദ്രം

അറബിക്കടലിൽ രൂപംകൊണ്ട ‘അസ്ന‘ ചുഴലിക്കാറ്റിനു പേര് നൽകിയ രാജ്യം?
പാക്കിസ്ഥാൻ


തുടർച്ചയായ രണ്ടാം പരാലിമ്പിക്സിലും സ്വർണ മെഡൽ നേടിയ അവനി ലേഖ്ന ഏതു കായികയിലുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷൂട്ടിംഗ്
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് 1 ഇനത്തിലാണ് അവനി സ്വർണ്ണം നേടിയത്

ടോക്യോ പരാലിമ്പിക്സിലും ഇതേ (10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് 1 ) ഇനത്തിൽ അവ്നി ലേഖ്ന സ്വർണം നേടിയിരുന്നു

പാരാലിമ്പിക്സിൽ രണ്ടു സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത?
അവനി ലേഖ്ന


പാരീസ് പരാലിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ് എച്ച് 1 ഇനത്തിൽ വെങ്കലം നേടിയത് ?
മോന അഗർവാൾ (ഇന്ത്യ)


ഇന്ത്യയിലെ ഏറ്റവും വലിയ ഏയ്റോ ലോഞ്ച് നിലവിൽ വരുന്നത്?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാന ത്താവള അനുഭവം ഒരുക്കാൻ ലക്ഷ്യമിട്ട് സിയാൽ (കൊച്ചി വിമാനത്താവളം) നടപ്പിലാക്കിയിട്ടുള്ള പുതിയ പദ്ധതിയാണ് ‘0484 എയറോ ലോഞ്ച്  ‘

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ‘0484 എയറോ ലോഞ്ച് ‘ സെപ്റ്റംബർ 1- ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു


ലോക നാളികേര ദിനം?  
സെപ്റ്റംബർ 2


പെൺകുട്ടികളുടെ വിവാഹപ്രായം 18- ൽ നിന്ന്  21 വയസ്സായി ഉയർത്തി നിയമനിർമാണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ഹിമാചൽ പ്രദേശ്


പോൾ വോൾട്ടിൽ 10- തവണയും ലോക റെക്കോർഡ് തകർത്തു 6.26 മീറ്റർ ചാടിയ അത്‌ലറ്റ്?

അർമാൻഡ് ഡ്യൂപ്ലാന്റിസ് (സ്വീഡിഷ്)


അടുത്തിടെ രാത്രികാല പരീക്ഷണം വിജയിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?

പൃഥ്വി 2

സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര ചാങ്താങ്ങ് എന്നീ ജില്ലകൾ നിലവിൽ വരുന്ന കേന്ദ്രഭരണ പ്രദേശം ?

ലഡാക്ക് 


ടെക്ക് കമ്പനി ആപ്പിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയ ഇന്ത്യൻ വംശജൻ?
കെവൻ പരേഖ്


2024 ഓഗസ്റ്റ് കോളറയെ പ്രതിരോധിക്കു ന്നതിനായി ഭാരത് ബയോടെക് വികസിപ്പിച്ച ഓറൽ വാക്സിൻ?
ഹിൽക്കോൾ (HILLCHOL)


2024 പാരീസ് പാരാലിമ്പിക്സിൽ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ആദ്യ വെങ്കലമെഡൽ നേടി ചരിത്ര സൃഷ്ടിച്ച ഇന്ത്യൻ കായിക താരം?

പ്രീതി പാൽ
പാരീസ് പാരാലിമ്പിക്സിൽ 2024 -ൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ രണ്ട് പാരാലിമ്പിക്സ് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത  പ്രീതി പാൽ


സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് താൽക്കാലികമായി നിയമിക്കപ്പെട്ട സിനിമാനടൻ? 
പ്രേംകുമാർ



അമീബിക് മസ്തിഷ്കജ്വരത്തിന് എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം?

കേരളം


അടുത്തിടെ കമ്മീഷൻ ചെയ്ത ഇന്ത്യയുടെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക്ക് മിസൈൽ അന്തർവാഹിനി? INSഅരിഘാത്

‘ശത്രുക്കളെ സംഹരിക്കുന്നവൻ’ എന്നർത്ഥമുള്ള സംസ്കൃത പദത്തിൽ നിന്നുള്ള അരിഘാത് എന്ന പേരാണ് അന്തർവാഹിനിക്ക് നൽകിയിരിക്കുന്നത്

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനിയായ INS അരിഹന്ത് 2016 -ലാണ് കമ്മീഷൻ ചെയ്തത്


പോർച്ചുഗീസ് ഫുട്ബോൾ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ ആരംഭിച്ച യൂട്യൂബ് ചാനൽ? 
UR Cristiano


ഇസ്രയേൽ -ഹമാസ് യുദ്ധം നടക്കുന്ന
ഗാസയിൽ 25 വർഷത്തിനുശേഷം ആദ്യമായി സ്ഥിരീകരിച്ച രോഗം?
പോളിയോ


ആയുർവേദം, പരമ്പരാഗത വൈദ്യം തുടങ്ങിയ മേഖലകളിൽ പരസ്പരസഹകരണത്തിന് ഇന്ത്യ യുമായി ധാരണ പത്രം ഒപ്പുവെച്ച രാജ്യം?
മലേഷ്യ


റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ?  

സതീഷ് കുമാർ
നിലവിലെ ചെയർപേഴ്സൺ ജയവർമ്മ സിൻഹയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലാണ് നിയമനം.
റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്സൺ ജയവർമ്മ സിൻഹ


ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ  റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശിനു ശേഷം ലോകത്ത് മലിനീകരണ അളവിന്റെ തോത് കുറയുന്ന രണ്ടാമത്തെ രാജ്യം? 
ഇന്ത്യ


ഏഷ്യയിലെ ആദ്യ എം പോക്സ് ‘ക്ലേഡ് 1b’ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം?
തായ്‌ലൻഡ്


സുപ്രീംകോടതിയുടെ പുതിയ പതാക രൂപകൽപ്പന ചെയ്തത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി

പുതിയ പതാകയിൽ അശോകചക്രവും സുപ്രീംകോടതി കെട്ടിടവും ഭരണഘടനയും ഉൾപ്പെടുത്തിയിട്ടുണ്ട്
സുപ്രീംകോടതിയുടെ 75- മത് വാർഷിക ത്തോടനുബന്ധിച്ചാണ് പുതിയ പതാക പ്രകാശനം ചെയ്തത്


ദേശീയ അധ്യാപക ദിനം (Teachers’ Day)?
സെപ്റ്റംബർ 5


ലോക അധ്യാപക ദിനം
ക്ടോബർ 5


ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കാനായി കോടതി ആരംഭിച്ചത്?

ആലപ്പുഴ
നിക്ഷേപക തട്ടിപ്പുകളിൽ അകപ്പെടുന്ന വരെ സംരക്ഷിക്കാനുള്ള കോടതി


നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (NGS) പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് ?

ബി ശ്രീനിവാസൻ


ഇന്ത്യയിലെ ആദ്യ ഭരണഘടന മ്യൂസിയം നിലവിൽ വരുന്നത്?

ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി (ഹരിയാന )
2024 നവംബർ 26 -നാണ് ഉദ്ഘാടനം
ഭരണഘടന ദിനം നവംബർ 26


അടുത്തിടെ ഫ്രാൻസിൽ അറസ്റ്റിലായ ടെലിഗ്രാം സ്ഥാപകൻ?
പാവേൽ ദുറോവ്
2013 -ലാണ് ടെലിഗ്രാം സ്ഥാപിച്ചത്


ഉരുൾപൊട്ടൽ മുന്നറിയിപ്പ് ലഭിക്കുന്നതിനായി കേരള സർവകലാശാല വികസിപ്പിക്കുന്ന ആപ്പ്?
സ്ലിപ് -കെ (SLIP K)


കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ പട്ടികവർഗ്ഗ മേഖലകളിൽ എത്തിക്കുന്ന തിനായി ആരംഭിക്കുന്ന ക്യാമ്പയിൻ?
പ്രകൃതിയോടൊപ്പം


നാസ്കോം ചെയർപേഴ്സൺ ആയി നിയമിതയായ ഇന്ത്യക്കാരി?
സിന്ധു ഗംഗാധരൻ


അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസിൻ 2024 -ലെ ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് മേധാവിയായി തുടർച്ചയായി രണ്ടാം വർഷവും തിരഞ്ഞെടുത്തത്?

ശക്തികാന്ത ദാസ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത് ദാസ്


ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് (X) നു നിരോധനം ഏർപ്പെടുത്തിയ ലാറ്റിനമേരിക്കൻ രാജ്യം?

ബ്രസീൽ
ട്വിറ്ററിന്റെ പുതിയ പേരാണ് X


ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണറായി നിയമിതനായത്?
ഡോ. പി.ടി ബാബുരാജ്


Current Affairs September 2024|
2024 സെപ്റ്റംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.