NMMS സ്കോളർഷിപ്പ് പരിശീലനം മാതൃക ചോദ്യങ്ങൾ 2025
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? അമർത്യാ സെൻ
ബ്രഹ്മസമാജം എന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
രാജാറാം മോഹൻ റായ്
നവംബർ 15 ഇന്ത്യയിൽ ഗോത്രാഭിമാന ദിനമായി ആചരിക്കുന്നു ആരുടെ ജന്മദിനം?
ബിർസാ മുണ്ട
കരമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ പോർച്ചുഗീസുകാരൻ ആര്?
വാസ്കോ ഡി ഗാമ
വാസ്കോ ഡി ഗാമ കോഴിക്കോടിനു സമീപമുള്ള കാപ്പാട് എന്ന സ്ഥലത്ത് എത്തിച്ചേർന്ന വർഷം?
1498
വാസ്കോ ഡി ഗാമയും സംഘവും ഇന്ത്യയിൽ എത്തിച്ചേർന്നത് ഏതെല്ലാം കപ്പലുകളിൽ ആണ്?
സാവോ ഗബ്രിയേൽ, സാവോ റാഫേൽ, ബെറിയോ
ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയതാര്?
കോൺവാലീസ് പ്രഭു
1924- ലെ വൈക്കം സത്യാഗ്രഹമായി ബന്ധപ്പെട്ട് സവർണജാഥ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്?
മന്നത്ത് പത്മനാഭൻ
രാജ്യസഭാ സമ്മേളനങ്ങളിൽ അധ്യക്ഷത വഹിക്കുന്നതാര്?
ഉപരാഷ്ട്രപതി
ലോകമാന്യ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?
ബാലഗംഗാധരതിലക്
യൂറോപ്പും ഏഷ്യയും തമ്മിൽ കരമാർഗം വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്നത് ഏതു വഴിയായിരുന്നു?
കോൺസ്റ്റാന്റിനോപ്പിൾ
തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്?
മാർത്താണ്ഡവർമ്മ
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്പ്യൻ കോട്ട ( മാനുവൽ കോട്ട ) സ്ഥാപിച്ചത് എവിടെയാണ്?
കൊച്ചി
ലീലാവതി എന്ന ഗണിത ശാസ്ത്രഗ്രന്ഥം രചിച്ചത് ആര്?
ഭാസ്കരാചാര്യൻ
അന്യായമായി തടങ്കലിൽ വെച്ചിട്ടുള്ള ഒരാളെ കോടതിക്കു മുമ്പാകെ ഹാജരാക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്?
ഹേബിയസ് കോർപ്പസ്
കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യന്മാർ ആരായിരുന്നു?
പോർച്ചുഗീസുകാർ
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്?
ആറളം വന്യജീവി സങ്കേതം (കണ്ണൂർ)
ഡച്ചുകാരുടെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം?
നാഗപട്ടണം, ബറോച്ച്, അഹമ്മദാബാദ്, ചിൻസുര
അഞ്ചുവണ്ണം, മണിഗ്രാമം എന്നിവ എന്തിനെ സൂചിപ്പിക്കുന്നു?
കച്ചവടസംഘങ്ങൾ
പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ചാലിയം കോട്ട പിടിച്ചെടുത്തതാര്
കുഞ്ഞാലി മൂന്നാമൻ
ലോകം ചുറ്റിയുള്ള കപ്പൽ യാത്രയിലൂടെ ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച നാവികൻ?
മെഗല്ലൻ
ഒരു യൂറോപ്യൻശക്തി ഇന്ത്യൻ ഭരണാധികാരിയോട് പരാജയപ്പെട്ട ആദ്യ യുദ്ധം ഏത്?
കുളച്ചൽ യുദ്ധം (1741)
ധാന്യകങ്ങളുടെ മുഖ്യ ഉറവിടമായ ആഹാര വസ്തു?
അരി
ആവിയന്ത്രം കണ്ടുപിടിച്ചത് ആരായിരുന്നു?
ജെയിംസ് വാട്ട്
മഹൽവാരി സമ്പ്രദായം നടപ്പിലാക്കിയത് ആര്
ഹോൾട്ട് മക്കെൻസി
സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി കേരളത്തിൽ നടന്ന വൈക്കം സത്യാഗ്രഹം ഏതു വർഷത്തിലായിരുന്നു?
1924
ഹോർത്തൂസ് മലബാറിക്കൂസ് എന്ന കൃതിയുടെ രചന യ്ക്ക് നേതൃത്വം കൊടുത്ത ഡച്ച് ഗവർണർ ആര്
ഹെൻഡ്രിക് വാൻറീഡ്
കോശ കേന്ദ്രമായ ന്യൂക്ലിയസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
റോബർട്ട് ബ്രൗൺ
ആലുവയിൽ സേവികാ സമാജം സ്ഥാപിച്ചതാര്?
സഹോദരൻ അയ്യപ്പൻ
താപനിലയുടെ അടിസ്ഥാന യൂണിറ്റ്?
കെൽവിൻ
ഹോർത്തൂസ് മലബാറിക്കൂസ് എന്ന കൃതി മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തത് ആര്
ഡോ കെ എസ് മണിലാൽ
ജീവികളുടെ ഘടനാപരവും ജീവശാസ്ത്രപരവുമായ അടിസ്ഥാനമായ ഘടകം ഏതാണ്?
കോശം
കവി കുഞ്ഞുണ്ണി മാഷ് സ്മാരകം കേരളത്തിൽ എവിടെയാണ്?
വലപ്പാട് (തൃശൂർ)
ദക്ഷിണേന്ത്യയിൽ ആധിപത്യത്തിനായി ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
കർണാട്ടിക് യുദ്ധങ്ങൾ
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
കെ കേളപ്പൻ
ശബ്ദം ഏതുതരം തരംഗമാണ്?
അനു ദൈർഘ്യം
ദക്ഷിണേന്ത്യയിലെ നാട്ടുരാജ്യമായിരുന്ന മൈസൂരും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?
ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ
വെങ്കല യുഗകാലത്ത് ചൈനയിൽ വളർന്നുവന്ന സംസ്കാരം ഏതു നദീതീരത്തായിരുന്നു?
ഹൊയാങ് ഹോ
ഏഷ്യയുമായുള്ള വ്യാപാര ബന്ധത്തിനായി ബ്രിട്ടീഷുകാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചത് എന്ന്?
1600 -ൽ
മൈക്രോസ്കോപ്പിൽ പ്രകാശത്തെ നിരീക്ഷണ വസ്തുവിൽ പതിപ്പിക്കുന്ന ഭാഗം ഏത്?
കൺഡെൻസറിലെ ലെൻസ്
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും മറാത്ത രാജ്യവും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?
ആംഗ്ലോ- മറാത്ത യുദ്ധങ്ങൾ
ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട എന്ന് പറഞ്ഞ നവോത്ഥാന നായകൻ?
സഹോദരൻ അയ്യപ്പൻ
ശിലായുഗമനുഷ്യന്റെ തെളിവ് ലഭിച്ച ഇന്ത്യയിലെ ഭീംബേഡ്ക ഗുഹ ഏതു സംസ്ഥാനത്താണ്?
മധ്യപ്രദേശ്
ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുന്നത് ഏത് യുദ്ധത്തിലൂടെയാണ്
പ്ലാസി യുദ്ധം (1757 )
“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഇത് ആരുടെ വാക്കുകൾ?
സുഭാഷ് ചന്ദ്ര ബോസ്
സ്ഥിരം എക്സിക്യൂട്ടീവ് എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ഉദ്യോഗസ്ഥവൃന്ദം
അന്തർദേശിയ യോഗാ ദിനമായി ആചരിക്കുന്നതെന്ന്?
ജൂൺ 21
ഇന്ത്യൻ ഭരണഘടനയിൽ സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അനുഛേദം ഏത്?
360
കാലിബംഗൻ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
കറുത്ത വളകൾ
കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര്?
ഡെൽറ്റ
കൊച്ചി ഭരിച്ചിരുന്ന സ്വരൂപം അറിയപ്പെടുന്നത് എങ്ങനെയാണ്?
പെരുമ്പടപ്പ് സ്വരൂപം
ഭൂമിയുടെ താരതമ്യേന നേർത്ത പുറംതോട് ഏത് പേരിൽ അറിയപ്പെടുന്നു?
ഭൂവൽക്കം
കോശം കണ്ടുപിടിച്ചത് ആര്?
റോബർട്ട്ഹുക്ക്
ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെയാണ്?
മണിപ്പൂർ
ബിംബിസാരൻ ഏത് രാജവംശത്തിലെ ഭരണാധികാരിയാണ്?
ഹര്യങ്ക രാജവംശം
ഭൂമിയിൽ നിന്നുയരുന്ന ഭൗമ വികിരണത്തെ ആഗിരണം ചെയ്തു ഭൂമിയുടെ അന്തരീക്ഷ താപനില നിയന്ത്രിക്കുന്ന പ്രതിഭാസം എന്ത്?
ഹരിതഗൃഹപ്രഭാവം
ലോക്സഭയിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ്?
സ്പീക്കർ
മാംസാഹാരികളിൽ ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ലുകൾ?
കോമ്പല്ല്
മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?
ടിപ്പുസുൽത്താൻ
നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമാണ് പുതിയ കോശങ്ങൾ ഉണ്ടാവുന്നത് എന്ന് നിഗമനം രൂപീകരിച്ചത്?
റുഡോൾഫ് വിർഷോ
2014 മലാല യൂസഫ് സായിയോടൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരനായ സാമൂഹ്യപ്രവർത്തകൻ?
കൈലാസ് സത്യാർത്ഥി
ആപ്പിളിന്റെ ഏതുഭാഗം വളർന്നാണ് ഫലമായി മാറുന്നത്?
പുഷ്പാസനം
ദത്തവകാശ നിരോധന നിയമം റദ്ദ് ചെയ്തത് ആരാണ്?
കാനിങ് പ്രഭു
ആന പരാഗണകാരിയായി പ്രവർത്തിക്കുന്നത് ഏതു സസ്യത്തിന്റെ പരാഗണത്തിനാണ്?
റഫ്ലേഷ്യ
ഹൈറോഗ്ലിഫിക്സ് എന്ന ഈജിപ്ഷ്യൻ പദത്തിന്റെ അർത്ഥം?
പുണ്യ ലിപി
പൂക്കൾ, ഇലകൾ എന്നിവയുടെ പർപ്പിൾ, നീല എന്നീ നിറങ്ങൾക്ക് കാരണം എന്താണ്?
ആന്തോസയാനിൻ
ഇന്ത്യൻ പാർലമെന്റിലെ രണ്ടു സമ്മേളനങ്ങൾക്കിടയിലെ പരമാവധി കാലയളവ്?
ആറുമാസം
തോൽക്കാപ്പിയം എന്ന ഗ്രന്ഥം ഏത് വിഭാഗത്തിൽ പെടുന്നു?
വ്യാകരണഗ്രന്ഥം
‘കാലിയം’ എന്ന ലാറ്റിൻ പേരിൽ അറിയപ്പെടുന്ന മൂലകം ഏത്?
പൊട്ടാസ്യം
മഴവില്ല് രാവിലെ കാണുന്നത് ഏതു ദിക്കിലാണ്?
പടിഞ്ഞാറ്
മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത മഹാൻ?
ബി ആർ അംബേദ്കർ
ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം?
പോണ്ടിച്ചേരി
അന്താരാഷ്ട്ര വനിതാ ദിനം?
മാർച്ച് 8
സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി?
മുൻസിഫ് കോടതി
ത്രിപിടിക ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബുദ്ധമതം
പഞ്ചസാരയിലും ജലത്തിലും പൊതുവായി കാണപ്പെടുന്ന മൂലകങ്ങൾ ഏതെല്ലാം?
ഹൈഡ്രജൻ, ഓക്സിജൻ
കോശങ്ങളെ കുറിച്ചുള്ള പഠനം?
കോശവിജ്ഞാനീയം (സെൽ ബയോളജി)
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കാരക്കോറം
നിലവിൽ (2025) ഇന്ത്യയുടെ ലോക്സഭാ സ്പീക്കർ?
ഓം ബിർള
നിയമങ്ങൾ വ്യാഖ്യാനിക്കുന്ന ഗവൺമെന്റിന്റെ ഘടകമേത്?
നീതിന്യായ വിഭാഗം
കപട പാദങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന ജീവി?
അമീബ
ഉപ്പുലായനിയിൽ നിന്ന് ഉപ്പും വെള്ളവും വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ഏത്?
സ്വേദനം
കരയിലെ ഏറ്റവും വലിയ മാംസ ബുക്ക്?
ഹിമക്കരടി
പൂക്കൾ, ഇലകൾ, പഴങ്ങൾ എന്നിവയുടെ മഞ്ഞനിറത്തിന് കാരണം?
സാന്തോഫിൽ
ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില?
ആഗ്നേയശില
രക്തത്തിൽ കലർന്ന വിഷാംശങ്ങൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗ്ഗം?
ക്രൊമറ്റോ ഗ്രഫി
താപം (Heat) ആഗിരണം ചെയ്യുമ്പോൾ ദ്രവ്യത്തിന് (matter) സംഭവിക്കുന്നത് എന്താണ്?
കണികകളുടെ ചലനവേഗം കൂടുന്നു
ഒരു പൂവിലെ ഒന്നിലധികം അണ്ഡാശയങ്ങൾ ഒന്നു ചേർന്ന് വളരുന്ന ഫലം?
പുഞ്ജഫലം
നെഹ്റു ട്രോഫി വള്ളം കളി നടക്കുന്നത് ഏത് കായലിൽ?
പുന്നമടക്കായൽ
അന്തരീക്ഷ താപനില അളക്കുന്നതിനുള്ള ഉപകരണം?
തെർമോമീറ്റർ
മിച്ചമൂല്യ സിദ്ധാന്തം, (Theory of surplus value) ആവിഷ്കരിച്ചത് ആര്?
കാൾ മാർക്സ്
മധ്യകാലഘട്ടത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് ഭരണം കാര്യക്ഷമമാക്കുന്നതിന് തലസ്ഥാനം ഏതു സ്ഥലത്തേക്കാണ് മാറ്റിയത്?
ദേവഗിരി
ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
ഗോപിചന്ദ് തോട്ടക്കുറ
ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം?
ബംഗ്ലാദേശ്
ഏറ്റവും വലിയ അക്ഷാംശ രേഖ ഏത്?
ഭൂമധ്യരേഖ
ഇന്ത്യയിൽ ആദ്യമായി കൊറോണ ബാധയെ തുടർന്ന് മരണം സ്ഥിതീകരിച്ച സംസ്ഥാനം ?
കർണാടക
ഇലകൾ, പൂക്കൾ, ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണം?
കരോട്ടിൻ
“ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാൻ എന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും” ഗാന്ധിജി ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയത് ഏത് സമരവുമായി ബന്ധപ്പെട്ടാണ്?
ഉപ്പുസത്യാഗ്രഹം
ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്?
സ്ട്രാറ്റോസ്ഫിയർ
കോശങ്ങൾക്ക് ദൃഢതയും ആകൃതിയും നൽകുന്ന കോശാംഗം?
എൻഡോപ്ലാസ്മിക് റെട്ടിക്കുലം
ലോക മണ്ണു ദിനമായി ആചരിക്കുന്നത് എന്ന്?
ഡിസംബർ 5
‘പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ‘ എന്ന പുസ്തകം എഴുതിയത് ആര്?
ദാദാഭായ് നവ്റോജി
താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത്?
ജയ്സാൽമീർ
എടക്കൽ ഗുഹ ഏതു ജില്ലയിലാണ്?
വയനാട്
റുബായിയ്യാത്ത് എന്ന ഗ്രന്ഥം രചിച്ചത് ആര്?
ഒമർഖയ്യാം
സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര്?
എംകെ ഷ്ളീഡൻ
1857-ലെ കലാപം പശ്ചാത്തലമാക്കി മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ നോവൽ?
അമൃതം തേടി
സന്ധികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ?
വിറ്റാമിൻ – E
ലാസ്കോ ഗുഹകൾ സ്ഥിതി ചെയ്യുന്ന രാജ്യം?
ഫ്രാൻസ്
ഖരാവസ്ഥയിലുള്ള കാർബൺഡയോക്സൈഡിന്റെ പേരെന്താണ്?
ഡ്രൈ ഐസ്
ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യ വികസനത്തിനു വേണ്ടി സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് ആര്?
വെല്ലസ്ലി പ്രഭു
ദേശീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ടാഗോർ ഉപേക്ഷിച്ചത്?
ജാലിയൻവാലാബാഗ് കൂട്ടക്കൊല
ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി സഞ്ചരിക്കുന്ന ജീവി?
വവ്വാൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
മൗസിന്റം ( മേഘാലയ)
ഏത് രോഗനിർണയ ടെസ്റ്റാണ് ബയോസ്പി?
ക്യാൻസർ
നമ്പൂതിരി സമുദായത്തിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന അസമത്വത്തിനും വിവേചനത്തിനെതിരെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ‘ എന്ന നാടകം എഴുതി രംഗത്ത് അവതരിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്?
വി ടി ഭട്ടത്തിരിപ്പാട്
ബലത്തിന്റെ യൂണിറ്റ് എന്താണ്?
ന്യൂട്ടൻ
ഐക്യകേരള പ്രതിജ്ഞ കവിതയായി എഴുതിയത്?
എൻ വി കൃഷ്ണവാരിയർ
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
രാജസ്ഥാൻ
‘ശിവന്റെ തിരുമുടി ‘ എന്നർത്ഥം വരുന്ന പർവ്വതനിര?
സിവാലിക്
സൂര്യന്റെ പേരിൽ അറിയപ്പെടുന്ന മൂലകം?
ഹീലിയം
ലവണങ്ങൾ, ജലം, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സംഭരണകേന്ദ്രം?
ഫേനം
NMMS EXAM 2025 |NMMS EXAM MODEL QUESTIONS