അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിളിക്കപ്പെടുന്ന ദേശീയനേതാവ്?
സർദാർ വല്ലഭായി പട്ടേൽ
കേരളത്തിന്റെ നെതർലാന്റ്
എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കുട്ടനാട്
ഇന്ത്യയിൽ അവസാനമായി രൂപം കൊണ്ട സംസ്ഥാനം?
തെലുങ്കാന
മലയാള ഭാഷയുടെ പിതാവായി കണഎന്നാൽക്കാക്കുന്ന കവി?
എഴുത്തച്ഛൻ
ബാലവേല നിർമാർജന വർഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വർഷം ഏത്?
2021
നിലവിൽ (2022 ) രാഷ്ട്രപതി?
ദ്രൗപതി മുർമു
രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി ആരാണ്?
കെ ആർ നാരായണൻ
ഇന്ത്യയുടെ ദേശീയ മൃഗം?
കടുവ
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏതാണ്?
ആന
മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥം?
സംക്ഷേപവേദാർത്ഥം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏതാണ്?
തൃശ്ശൂർ
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
കാസർകോട്
പി പി ഇ കിറ്റ് (PPE) എന്നതിന്റെ പൂർണ്ണരൂപം എന്ത്?
Personal Protective Equipment
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
സ്വാമി വിവേകാനന്ദൻ
വേഷംമാറിയ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെയാണ്?
ഗോപാലകൃഷ്ണ ഗോഖലെ
ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ല?
കണ്ണൂർ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഉണക്ക പഴങ്ങളും കടലയും തേനും ചേർത്ത് കു ച്വ എന്ന പായസം ഉണ്ടാക്കുന്നത് ഏത് രാജ്യത്ത്?
റഷ്യ
കുട്ടനാടിന്റെ കഥാകാരൻ എന്ന്
വിശേഷിപ്പിക്കപ്പെടുന്നതാര്?
തകഴി ശിവശങ്കര പിള്ള
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എന്നാണ്
1969 ജൂലൈ 21
നിലവിൽ (2022) ഐഎസ്ആർഒ യുടെ ചെയർമാൻ ആരാണ്?
ഡോ. എസ് സോമനാഥ്
ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാള സാഹിത്യകാരന്മാർ?
ജി ശങ്കരക്കുറുപ്പ്,
എസ് കെ പൊറ്റക്കാട്,
തകഴി ശിവശങ്കരപ്പിള്ള,
എം ടി വാസുദേവൻ നായർ,
ഒഎൻവി കുറുപ്പ്,
അക്കിത്തം അച്യുതൻനമ്പൂതിരി
ഇരവികുളം ദേശീയ ഉദ്യാനത്തിലെ സംരക്ഷിത മൃഗം?
വരയാട്
ടൈറ്റാൻ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
ശനി
ജാലിയൻവാലാബാഗ് ഏത് സംസ്ഥാനത്താണ്?
പഞ്ചാബ്
ഇന്ത്യയുടെ സ്വാതന്ത്രദിനം ഓഗസ്റ്റ് 15 ആണ് എന്നാൽ കിറ്റിന്ത്യ ദിനമായി ആചരിക്കുന്നത് എന്നാണ്?
ആഗസ്ത് 9
ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ദാദാസാഹിബ് ഫാൽക്കെ
നിലവിൽ (2022) കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി?
വീണ ജോർജ്
കേരളത്തിന്റെ സാംസ്കാരിക ഗാനമായ ജയ ജയ കേരള കോമള ധരണി എന്ന ഗാനത്തിന്റെ രചയിതാവ്?
ബോധേശ്വരൻ
കേരളത്തിലെ ആദ്യത്തെ വനിതാ കമ്മീഷൻ അധ്യക്ഷ?
സുഗതകുമാരി
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
മൗലാനാ അബ്ദുൽ കലാം ആസാദ്
ശാന്തി പ്രസാദ് ജയിൻ ഏർപ്പെടുത്തിയ ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് ആർക്കാണ്?
ജി ശങ്കരക്കുറുപ്പ്
സംസ്ഥാന ശുചിത്വമിഷന്റെ എംബ്ലം ഒരു പക്ഷി ചൂലുമായി നിൽക്കുന്ന ചിത്രമാണ് ഏതു പക്ഷിയാണ് എംബ്ലത്തിൽ ഉള്ളത്?
കാക്ക
ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തം രാജ്യം എന്ന് തുടങ്ങുന്ന വരികൾ രചിച്ചത്?
ചെമ്മനം ചാക്കോ
കേരളത്തിൽ 14 ജില്ലകൾ ആണുള്ളത് അവസാനമായി രൂപീകരിച്ച ജില്ല ഏത്?
കാസർകോട്
മലയാളത്തിലെ ആദ്യത്തെ വാർത്താ പത്രം ഏത്?
രാജ്യസമാചാരം
കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്ന കുട്ടി കവിത എഴുതിയത് ആരാണ്?
ഉള്ളൂർ
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ലോക അഹിംസാ ദിനമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര സംഘടന ഏതാണ്?
ഐക്യരാഷ്ട്ര സംഘടന
നിലവിൽ (2022) ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ആരാണ്?
ജഗദീപ് ധൻഖർ
“മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാൽവെപ്പാണ് മനുഷ്യരാശിക്കു ഒരു വൻ കുതിച്ചുചാട്ടം” ഇങ്ങനെ പറഞ്ഞത് ആരാണ്?
നീൽ ആംസ്ട്രോങ്ങ്
വെള്ളത്തിൽ ആയിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം ഏതാണ്?
ത്വക്ക്
“മണ്ണിൽ വീണൊരു ചോരത്തുള്ളി വറ്റാതുണ്ട് കിടക്കുന്നു ” എന്ന കടങ്കഥയുടെ ഉത്തരം എന്താണ്?
മഞ്ചാടി
തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലാണ് ശ്രീനാരായണഗുരു ജനിച്ചത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?
അയ്യങ്കാളി
ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?
നെൽസൺ മണ്ടേല
ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്?
ജീവിതപാത
കൃഷ്ണനാട്ടവും രാമനാട്ടവും യോജിപ്പിച്ച് രൂപപ്പെടുത്തിയ കലാരൂപമായി കരുതുന്നത്?
കഥകളി
ഇന്ത്യയിൽ എത്ര ഭാഷകൾക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിട്ടുണ്ട്?
6- ഭാഷകൾക്ക്
(തമിഴ്, സംസ്കൃതം, കന്നട, തെലുങ്ക്, മലയാളം, ഒഡിയ)
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന പ്രശസ്തമായ ബാലസാഹിത്യ കൃതി എഴുതിയത് ആര്?
പ്രൊഫ. എസ് ശിവദാസ്
പോസ്റ്റൽ സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യ കേരളീയൻ?
ശ്രീനാരായണഗുരു
ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
കറുപ്പ്
പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
കാക്ക
ജ്ഞാനപീഠ പുരസ്കാരം നേടിയ എസ് കെ പൊറ്റക്കാടിന്റെ നോവൽ?
ഒരു ദേശത്തിന്റെ കഥ
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ഈ ശിൽപം സ്ഥിതിചെയ്യുന്ന പാറയുടെ പേര്?
ജഡായു പാർക്ക്
മലയാളത്തിൽ ഏറ്റവുമൊടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
അക്കിത്തം അച്യുതൻനമ്പൂതിരി
കൊട്ടാരക്കര തമ്പുരാൻ രൂപപ്പെടുത്തിയ കലാരൂപം?
രാമനാട്ടം
ഗുൽമക്കായി എന്ന ബ്ലോഗിലൂടെ പാകിസ്ഥാനിലെ പെൺകുട്ടികൾ അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനത്തെ കുറിച്ച് ലോകത്തോട് പറഞ്ഞ പെൺകുട്ടി ആര്?
മലാല യൂസഫ് സായി
കാട്ടിലെ തോട്ടി എന്നറിയപ്പെടുന്ന മൃഗം ഏത്?
കഴുതപ്പുലി
“പ്രിയരേ ഉണരാൻ സമയമായി, കാടുകൾ കാത്തു സൂക്ഷിക്കുന്ന വരാണ് നമ്മൾ, അവയെ വെട്ടാൻ അനുവദിക്കാതിരിക്കുക. മരമാണ് കാടാണ് ജീവന്റെ ഉറവിടം, മരങ്ങളെ ചേർത്തുപിടിക്കൂ” ഈ മുദ്രാഗീതങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് മരങ്ങളെ സംരക്ഷിക്കാൻ സുന്ദർലാൽ ബഹുഗുണ രൂപംകൊടുത്ത പ്രസ്ഥാനമേത്?
ചിപ്കോപ്രസ്ഥാനം
കാട്ടിലെ തോട്ടി ഉറുമ്പുതീനി അല്ലേ?
ചത്ത മറ്റു മൃഗങ്ങളുടെ ശരീര അവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന ജീവികളെയാണ് തോട്ടികൾ എന്ന് പറയുന്നത്. ആവാസവ്യവസ്ഥയുടെ പ്രത്യേകത അനുസരിച്ച് നിരവധി മൃഗങ്ങൾ തോട്ടികൾ ആവാറുണ്ട് സാധാരണയായി നമുക്ക് കാണാൻ ആവുന്ന തോട്ടികൾ ആണ് കഴുകൻ കാക്ക തുടങ്ങിയവ ..ഇവിടെ കാട്ടിലെ തോട്ടി കഴുത പുലിയാണ്. 🙏l