201 സെപ്റ്റംബർ 4
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 57 ആക്കണമെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ. ജീവനക്കാരുടെ കാര്യക്ഷമത, സാമൂഹ്യ ഉത്തരവാദിത്വം എന്നിവ പ്രതിപാദിക്കുന്നതാണ് കെ മോഹൻദാസ് അധ്യക്ഷനായ കമ്മീഷന്റെ ഏഴാം റിപ്പോർട്ട്, ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി.
ടോക്കിയോയിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ കായികമേളയായ പാരാലിമ്പിക്സിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിംഗിൽ അവനി ലേഖറ വെങ്കല മെഡൽ നേടി. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിലെ വിജയത്തിലൂടെ പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരുന്നു അവനി ലേഖറ.
പാരാലിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി അവനി ലേഖറ.
സപ്തംബർ 5 ഗൗരിലങ്കേഷ് ദിനമായി ആചരിക്കാൻ ഒരുങ്ങി കനേഡിയൻ നഗരമായ ബർണബി. മാധ്യമപ്രവർത്തകയായ ഗൗരിലങ്കേഷിനെ 2017 സപ്തംബർ അഞ്ചിനാണ് അക്രമികൾ വെടിവെച്ച് കൊന്നത്.