31/7/2021| Current Affairs Today in Malayalam

ടോക്കിയോ ഒളിമ്പിക്സ്

വാൾട്ടർ വെയ്റ്റ് ബോക്സിങ്ങിൽ ചൈനീസ് തായ്പേയിയുടെ
ചെൻ നിൻ ചിന്നിനെ പരാജയപ്പെടുത്തി. ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ എത്തി.
ബോക്സിംഗിൽ സെമിയിൽ എത്തിയാൽ മെഡൽ ഉറപ്പാണ്.

വനിതകളുടെ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിഫൈനലിൽ എത്തി.


കോവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയെ ബാധിച്ചതിനാൽ ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ തുടങ്ങിയവർക്ക് സർക്കാർ 5650 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് :
വിജയം 99.37%.


സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ശനിയാഴ്ച അർദ്ധരാത്രി അവസാനിക്കും. കഴിഞ്ഞ ജൂൺ ഒമ്പതിനാണ് സംസ്ഥാനത്ത് നിയന്ത്രണം നിലവിൽ വന്നത്.


സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും.


മറ്റു സംസ്ഥാനങ്ങളിലെ മൃഗശാലകളി ലേക്ക് സിംഹങ്ങളുടെ വമ്പൻ കൈമാറ്റത്തിന് ഒരുങ്ങുകയാണ് ഗുജറാത്ത്.


ഇരിങ്ങൽ നാരായണി പുരസ്കാരം
നാടക -സിനിമ നടി സാവിത്രി ശ്രീധരൻ ലഭിച്ചു.


ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ എടിഎം ഹരിയാന ഗുരുഗ്രാമിലെ ഫറൂഖ് നഗറിലുള്ള റേഷൻകടയിൽ പ്രവർത്തനം തുടങ്ങി.


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.