2021 സെപ്റ്റംബർ 1
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹനഗതാഗതയോഗ്യമായ റോഡ് ലഡാക്കിൽ തുറന്നുകൊടുത്തു. ഇന്ത്യ- ചൈന അതിർത്തിയിലെ പാംഗോങ് തടാകത്തെ മലയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡാണിത് 18600 അടി ഉയരത്തിലുള്ള കേല ചുരത്തിലൂടെ യാണ് റോഡ് കടന്നു പോകുന്നത്.
ടോക്കിയോ പാരാലിമ്പിക്സ് ഹൈജംപിൽ ഇന്ത്യയുടെ തങ്കവേലു മാരിയപ്പൻ വെള്ളിമെഡൽ നേടി. പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് 10 മെഡൽ റെക്കോർഡ്.
അഫ്ഗാൻ മണ്ണ് ഒരുതരത്തിലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരതയ്ക്കും ഉപയോഗിക്കരുതെന്ന് താലിബാനോട് ഇന്ത്യ. ഈ വിഷയങ്ങളിൽ അനുകൂലമായ സമീപനം ഉണ്ടാകുമെന്ന് താലിബാന്റെ രാഷ്ട്രീയകാര്യ തലവൻ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്സായി മറുപടി നൽകിയതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഡൽഹിക്കടുത്ത് നോയ്ഡയിൽ സൂപ്പർ ടെക് കമ്പനി ചട്ടം ലംഘിച്ച് നിർമ്മിച്ച 40 നിലകൾ വീതമുള്ള ഇരട്ട ടവർ ഫ്ലാറ്റ് സമുച്ചയം മൂന്നുമാസത്തിനകം പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. കൊച്ചിയിലെ മരട് ഫ്ലാറ്റുകൾ പൊളിക്കാനായി ഇറക്കിയ ഉത്തരവിന് സമാനമാണിത്.
രാജ്യ സഭയുടെ സെക്രട്ടറി ജനറൽ ആയി ഡോ. പി പി കെ രാമ ചര്യുലുവിനെ ചെയർമാൻ എം വെങ്കയ്യ നായിഡു നിയമിച്ചു.