കോട്ടയം ജില്ല ക്വിസ്

പിഎസ്‌സി പരീക്ഷകളിലും (Kerala PSC) ക്വിസ് മത്സരങ്ങളിലും ജില്ലകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പരമ്പരയിൽ കോട്ടയം ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

കേരളത്തെ അറിയാം… ജില്ലകളിലൂടെ…കോട്ടയം


കോട്ടയം ജില്ല രൂപീകരിച്ച വർഷം?

1949 ജൂലൈ 1- ന്


ദക്ഷിണ ഇന്ത്യയിലെ ആദ്യ സയൻസ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം?

കുറുവിലങ്ങാട്


ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം?

നാട്ടകം


അഞ്ച് വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ചങ്ങനാശ്ശേരി


കോട്ടയം ജില്ലയിൽ പടയണി നടക്കുന്ന ഏക സ്ഥലം?

ആലപ്ര


കേരളത്തിലെ ആദ്യ കലാലയ മാഗസിൻ?

വിദ്യാസംഗ്രഹം


ബിയോണ്ട് ബ്ലാക്ക് വാട്ടേഴ്സ് എന്നത് ഏത് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ടതാണ്?

കുമരകം പക്ഷിസങ്കേതം


കേരളത്തിൻ്റെ സ്കോട്ട്ലാൻസ് എന്നറിയപ്പെടുന്നത്?

വാഗമൺ


കേരളത്തിലെ ആദ്യത്തെ കോളേജ്? സിഎംഎസ് കോളേജ് (കോട്ടയം)


കേരളത്തിലെ ഏക സൂര്യ ക്ഷേത്രം?

ആദിത്യപുരം സൂര്യക്ഷേത്രം


ബഷീർ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തലയോലപ്പറമ്പ്


കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?

കോട്ടയം – കുമളി


സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ഏക ജില്ല?

കോട്ടയം


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.