കേരള പി എസ് സി (Kerala PSC) മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകളിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളു മാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇത് എസ് എൽ ഡി ക്ലാർക്ക്, Field assistant, എൽ ജി എസ്, പോലീസ് കോൺസ്റ്റബിൾ തുടങ്ങിയ വരും കാല
പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്രദമാകും,അതുപോലെ ജനറൽ നോളജ് (പൊതു വിജ്ഞാനം) ക്വിസ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഉപകാരപ്പെടും.
ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
സ്വാമി വിവേകാനന്ദൻ
കിഴക്കിന്റെ ഇറ്റാലിയൻ എന്ന് വിളിപ്പേരുള്ള ഇന്ത്യൻ ഭാഷ ഏത്?
തെലുങ്ക്
ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി ഏത്?
നർമ്മദാ നദി
ഏറ്റവും ഉയരംകൂടിയ മൃഗം ഏതാണ് ?
ജിറാഫ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി?
മൗലാനാ അബ്ദുൽ കലാം ആസാദ്
ഇന്ത്യൻ ദേശീയ ഗാനത്തിന് സംഗീതം നൽകിയതാര്?
രാംസിംഗ് താക്കൂർ
മാഡിബ എന്നറിയപ്പെടുന്ന ലോക നേതാവ്?
നെൽസൺ മണ്ടേല
ചൈനയിൽ നിന്ന് റഷ്യയെ വേർതിരിക്കുന്ന നദി?
അമൂർ
എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത് ആരാണ് ?
ത്യാഗരാജ സ്വാമികൾ
ഹുമയൂണിന്റെ ജീവചരിത്രമായ ഹുമയൂൺ നാമ യുടെ രചയിതാവ്?
ഗുൽബദൻ ബീഗം
റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ?
ബൊളീവിയ, ബസിൽ
ഇഗ്നൈറ്റഡ് മൈൻഡ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
എ.പി.ജെ.അബ്ദുൾ കലാം
എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത് ഹോർമോൺ?
അഡ്രിനാലിൻ
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ശിലകൾ കണ്ടെത്തിയ ധാർവാർ പ്രദേശം ഏത് സംസ്ഥാനത്താണ്
കർണാടകം
ഏതു രാജവംശത്തിന്റെ ഭരണമാണ് ചന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?
നന്ദവംശം
ചാമ്പൽ മലയണ്ണാനും നക്ഷത്രആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏതാണ്?
ചിന്നാർ
രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?
കാൾ ലാന്റ്സ്റ്റൈനെർ
റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?
പശ്ചിമ ബംഗാൾ
മേലേപ്പാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ആന്ധ്രാപ്രദേശ്
ലത്തുർ ഭൂകമ്പം നടന്ന വർഷം?
1993
വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത്?
അന്റാർട്ടിക്ക
ശാസ്ത്രജ്ഞൻമാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത്?
അന്റാർട്ടിക്ക
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു ?
വെളുപ്പ്
1867 ലെ ജന്മി കുടിയാൻ വിളംബരം (കാണപ്പാട്ട വിളംബരം) പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?
ആയില്യം തിരുനാൾ
മങ്കയം ഇക്കോ ടൂറിസം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം
ഒന്നാം സ്വാതന്ത്ര സമരത്തെ കുറിച്ചുള്ള ദൃക്സാക്ഷിവിവരണമായ മാത്സാപ്രവാസ് എന്ന മറാത്തഗ്രന്ഥം രചിച്ചതാര്?
വിഷ്ണു ഭട്ട് ഗോഡ്സെ
പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം
ആയിരം പൂന്തോട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്?
ഹസാരിബാഗ് (ജാർഖഡ് )
കേരള തുളസീദാസൻ എന്നറിയപ്പെടുന്നത് ആരാണ് ?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
രാജവെമ്പാലയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംകുട്ടി വനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
എറണാകുളം
ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏത്?
ചൈന
ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര്?
ജഹാംഗീർ
കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
ശങ്കരനാരായണൻ തമ്പി
സാൾട്ട് റിവർ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി ഏതാണ്?
ലൂണി നദി
അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിലാണ്?
തെക്കേ അമേരിക്ക
കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ് സ്ഥിതി ചെയുന്നത്?
ചവറ
മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം?
1973
നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത് ഏതു രാജ്യത്താണ്?
റഷ്യ
ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഏത് പേരിലാണ് അറിയപ്പെടുന്നത്?
മിശ്ര സമ്പദ് വ്യവസ്ഥ
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏതൊക്കെയാണ്?
ഹൈദരാബാദ്, കാശ്മീർ, ജുനഗഡ്
ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ഏതാണ്?
ഫോർമിക് ആസിഡ്
പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്?
ഒഡീഷ്യ
മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത് എന്താണ് ?
മീഥേൻ
എൽ.ഐ.സി. (Life Insurance Corporation of India) യുടെ ആസ്ഥാനം എവിടെയാണ് ?
മുംബൈ
താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
ഇന്റർപോളിന്റെ ആസ്ഥാനം എവിടെയാണ്?
ലിയോൺസ് (ഫ്രാന്‍സ്)
പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ?
വിറ്റാമിൻ സി
ഇൽബർട്ട് ബിൽ തർക്കത്തെ തുടർന്ന് രാജിവച്ച ബ്രിട്ടീഷ് വൈസ്രോയി ആരാണ്?
റിപ്പൺ പ്രഭു
ഏതു രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?
ഗുപ്ത വംശം
വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് വിപ്ലവമാണ്?
ഫ്രഞ്ച് വിപ്ലവം
മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്?
തൂത്തുക്കുടി
ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായ സ്ഥലം ഏതാണ്?
ഒറ്റപ്പാലം (1921)
1984 ജൂൺ 5- ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ് ആരാണ്?
ഭിന്ദ്രൻ വാല
വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത് ആരാണ് ?
ദയാനന്ദ സരസ്വതി
തമിഴ്നാടിന്റെ കടൽ കവാടം എന്നറിയപ്പെടുന്ന നഗരം ഏത്?
തൂത്തുക്കുടി
രാത്രികാലത്ത് ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏതാണ്?
സിറിയസ്
രക്തസമ്മർദം കൂടിയ അവസ്ഥയെ എന്താണ് വിളിക്കുനത് ?
ഹൈപ്പർ ടെൻഷൻ
ഷിപ്പ്‌യാർഡ് ഓഫ് മില്ലേനിയം എന്നറിയപ്പെടുന്നത് എന്താണ്?
കൊച്ചിൻ ഷിപ്പ്‌യാർഡ്
ഇന്ത്യൻ പിക്കാസോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരൻ ആര്?
എം എഫ് ഹുസൈൻ
ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം ഏത്?
കസാക്കിസ്ഥാൻ
ഏത്ര അളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുന്നത്?
2.5 സെ.മീ.
ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി എവിടെയായിരുന്നു?
ഉറുഗ്വേ
സിക്കുകാരുടെ പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച ഗുരു ആരാണ്?
ഗുരു ഗോവിന്ദ് സിംഗ്
ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്?
നെതർലൻഡ്സ്
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫ്രഞ്ച് വിപ്ലവം (1789)
കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏകജില്ല ഏതാണ്?
ഇടുക്കി
ജാലിയൻ വാലാബാഗ് സംഭവത്തെ പൈശാചികമായ സംഭവം എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?
വിൻസ്റ്റൺ ചർച്ചിൽ
ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്?
1773-ലെ റഗുലേറ്റിങ് ആക്ട്
മുസ്ലിം ഇന്ത്യയുടെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്ന ഡൽഹി സുൽത്താൻ ആര്
അലാവുദ്ദീൻ ഖിൽജി
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശി ആരാണ്?
ഹെൻട്രി ഡ്യൂനന്റ്
(റെഡ് ക്രോസ് സ്ഥാപകൻ)
മനുഷ്യനിൽ സ്പൈനൽ കോർഡിന്റെ ശരാശരി നീളം എത്രയാണ്?
45 സെ.മീ.
ഇന്തോളജി എന്നാൽ എന്താണ്?
ഇന്ത്യയെക്കുറിച്ചുള്ള പഠനം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏതാണ്?
കോട്ടയം
ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്?
മസ്തിഷ്കം
കിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
വിൻസ്റ്റൺ ചർച്ചിൽ
ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ ആരാണ്?
അസറുദ്ദീൻ
“സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്ര്യം തന്നെയമൃതം” ഈ വരികൾ ആരുടേതാണ്?
കുമാരനാശാൻ
‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് ആഹ്വാനം ചെയ്ത ആശാന്റെ കൃതി ഏതാണ്?
ദുരവസ്ഥ
1924- ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വന്നത് ആരാണ്?
സേതുലക്ഷ്മിഭായി
റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിലാണ് ?
എ.ഡി.1812
ജപ്പാൻ അമേരിക്കയുടെ പേൾഹാർബർ തുറമുഖം ആക്രമിച്ച വർഷം ഏത്?
1941