മഹത്വചനങ്ങൾ

“മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും

ശ്രീബുദ്ധൻ

“സ്വർഗ്ഗം ഒരു ഗ്രന്ഥശാല പോലെയാകുമെന്ന് ഞാനെപ്പോഴും സ്വപ്നം കാണുന്നു”

ജോർജ് ലൂയി ബോർഹസ്

“താമസം കൊണ്ടുമാത്രം ഒരു വീട് വീടാവില്ല”

ബ്രാം സ്റ്റോക്കർ

എന്തിനു വിഷമിക്കുന്നു, നിനക്കുള്ളത് നിന്നെത്തേടിവരുകതന്നെ ചെയ്യും

ലല്ലേശ്വരി

സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യൻ

റോബർട്ട് ഓവൻ

“ത്യാഗത്തിലും വലിയ ധർമ്മമില്ല”

നദീൻ ഗോഡിമർ

“നിങ്ങളെന്താണോ അതായിത്തീരാൻ ഇനിയും വൈകിയിട്ടില്ല”

ജോർജ് എലിയട്ട്

“മാറ്റമില്ലാതെ ഒരു പുരോഗതി ഉണ്ടാവില്ല മനസ്സു മാറ്റാൻ കഴിയാത്തവർക്കാവട്ടെ ഒന്നും മാറ്റാനാവില്ല”

ജോർജ് ബർണാഡ്ഷാ

“നിങ്ങളുടെ മൗനം ആവശ്യപ്പെടുന്ന ആരും നിങ്ങളുടെ സുഹൃത്തല്ല”

ആലീസ് വാക്ക

“മനുഷ്യാവസ്ഥകളിൽ ഏറ്റവും തീവ്രം ഏകാന്തതയാണ്, ഒറ്റയ്ക്കാണെന്ന് അറിയാവുന്ന ഒരേയൊരു ജീവി മനുഷ്യനാണ്”

ഒക്ടോവിയോ പാസ്

“ചിന്തിച്ചു വിഷാദിക്കാതിരിക്കുക
മറന്ന് പുഞ്ചിരിതൂകുക”

ക്രിസ്റ്റീന റോസറ്റി

“ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിങ്ങളിൽ നിന്ന് ഉണ്ടാവണം”

ഗാന്ധിജി

“ദുഃഖികാത്തിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തിൽ നിങ്ങളെ തേടി എത്തും”
റൂമി

“മനസ്സാണ് എല്ലാം അത് നരകത്തെ സ്വർഗമാകുന്നു സ്വർഗ്ഗത്തെ നരകവും”

ജോൺ മിൽട്ടൺ

“കേൾക്കാൻ ഇഷ്ടമില്ലാത്തത് പറയുവാനുള്ള അവകാശമാണ് സ്വാതന്ത്രം”

ജോർജ് ഓർവെൽ

നഷ്ട സ്വർഗമാണ് ശരിയായ സ്വർഗ്ഗം

മാർസൽ പ്രുസ്റ്റ്

“മനുഷ്യനെ നശിപ്പിക്കാം തോൽപ്പിക്കാനാവില്ല”

ഏണസ്റ്റ് ഹെമിംഗ്‌വേ


“അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത് അനന്തമായ സമയം”

വൈക്കം മുഹമ്മദ് ബഷീർ


ആ പൂവ് നീയെന്തു ചെയ്തു……?
ഏതു പൂവ്?…
രക്തനക്ഷത്രം പോലെ
കടുംചെമപ്പായ ആ പൂവ്
ഓ അതോ?
അതെ’ അതെന്ത് ചെയ്തു…? തിടുക്കപ്പെട്ടു
അന്വേഷിക്കുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ
എന്നറിയാൻ?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,

എന്റെ ഹൃദയമായിരുന്നു അത്…!

വൈക്കം മുഹമ്മദ് ബഷീർ


“ഇതിലെ ആഖ്യാതം എവിടെ? ” “എനിക്കൊന്നും മനസ്സിലായില്ല
എന്താഖ്യാതം”

വൈക്കം മുഹമ്മദ് ബഷീർ


പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കിൽ… എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയിൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സാറാമ്മയുടെ കേശവൻ നായർ

വൈക്കം മുഹമ്മദ് ബഷീർ (പ്രേമലേഖനം)


“ഹോട്ടലുകളിൽ ഊണിന് ഒന്നേകാൽ അണയാണ് ചാർജ്. വലിയ ഹോട്ടലുകളിൽ രണ്ടെണ. ഒന്നേകാൽ അണക്കുള്ളത് ഉണ്ടാലും കാര്യം കുശാൽ. അതുകൊണ്ട് പുസ്തകങ്ങളുടെ വില ഒന്നേകാൽ ആണ്. ഒരു പുസ്തകം വിറ്റാൽ ഒരൂണു തരപ്പെടണം. അങ്ങനെ പുസ്തകങ്ങൾ കടകൾ തോറും, വീടുകൾതോറും കൊണ്ടുനടന്നു വിൽക്കുന്നു. അഞ്ചു മിനിറ്റ് ആറു മിനിറ്റ് വായിക്കാനേ ഉള്ളൂ. പുസ്തകം വിറ്റ കാശും വാങ്ങി ഞാൻ അവിടെ നിൽക്കും വായന കഴിയുമ്പോൾ ഞാൻ ചോദിക്കും “അതു ഞാൻ കൊണ്ടു പൊയ്ക്കോട്ടെ” മിക്കവരും സമ്മതിക്കും. അങ്ങിനെ ഒരേ പുസ്തകം തന്നെ എട്ടും പത്തും പ്രാവശ്യം വിൽക്കും.”

വൈക്കം മുഹമ്മദ് ബഷീർ


“മാതാവേ, കുറച്ച് ശുദ്ധജലം തന്നാലും.” അന്ന് ഉമ്മ ചോറ് വിളമ്പുന്ന വലിയ തവികൊണ്ട് തല്ലി ബാപ്പ അവനെ ആശ്വസിപ്പിച്ചു.

വൈക്കം മുഹമ്മദ് ബഷീർ


“ബഷീറിന് ഭ്രാന്ത് വന്നു! “ഞങ്ങൾക്ക് എന്താ വരാത്തത്”? ചില സാഹിത്യന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു. ദുഃഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ യോഗ്യന്മാർക്ക്‌ ചിലതൊക്കെ വരും”

വൈക്കം മുഹമ്മദ് ബഷീർ


“മ്പിടെ ഒര്കൈച്ച് നാലണ. മ്പിട രണ്ട്കൈച്ചും ഒന്നിനുംകൊട രണ്ടു കാലണ!”

വൈക്കം മുഹമ്മദ് ബഷീർ


“എടീ! മധുരസുരഭില നിലാവെളിച്ചമേ

വൈക്കം മുഹമ്മദ് ബഷീർ (പ്രേമലേഖനം)


വിധിയെ തോൽപ്പിക്കാൻ സഹനത്തിനെ സാധിക്കൂ
തോമസ് കാംബെൽ


“വെറുക്കപ്പെട്ടിടത്ത് അള്ളിപ്പിടിച്ചിരിക്കുന്ന വാശിക്കാരനാണ് ജീവിതം”
മേരി ഷെല്ലി


“വരാനുള്ളതിനെ അപ്പോൾ നേരിടുക”

ജെ കെ റൗളിങ്


“പ്രായം നമ്മുടെ കുറ്റമല്ല’

ഗൊനാവാൻ മുഹമ്മദ്


“ഇരുട്ടിനെ ശപിക്കാതിരിക്കുക
ചെറു ചിരാതുകൾ തെളിയിക്കുക”
ദാദാ വാസ്വാനി


“എന്തു വേണ്ടതില്ല എന്ന തിരിച്ചറിവ് പരമപ്രധാനമാണ്”

ലിയോൺ യൂറിസ്‌


“വരുന്നതിനെ ഭയക്കാതിരിക്കുക. കഴിഞ്ഞതിനെയോർത്ത് കരയാതിരിക്കുക ”
ഷെല്ലി


ശത്രുക്കളെ സൃഷ്ടിക്കാത്തവന് മിത്രങ്ങളുമുണ്ടാവില്ല

ടെന്നിസൺ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.