5000 വർഷത്തിലധികം പാരമ്പര്യമുള്ള ആയുർവേദ വൈദ്യശാസ്ത്രത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ ആദ്യമായി 2016 ഒക്ടോബർ 28 -ന് ആദ്യത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുവാനും
ആയുർവേദത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ദേശീയ ആയുർവേദ ക്വിസ്
(National Ayurveda Day Quiz
ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നത് എന്നാണ്?
ധന്വന്തരിയുടെ ജന്മദിനമാണ് ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നത്
ആയുർവേദത്തിന്റെ ദേവൻ എന്നറിയപ്പെടുന്നത്?
ധന്വന്തരി
ആദ്യത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് എന്നാണ്?
2016 ഒക്ടോബർ 28- ന്
2016 -ലെ പ്രഥമ ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം?
“മധുമേ മിഷൻ”
2023- ല്‍ ആഘോഷിച്ചത് എത്രാമത്തെ ദേശീയ ആയുർവേദ ദിനമാണ്?
8-മത്തെ ദേശീയ ആയുർവേദ ദിനം
2023 -ലെ എട്ടാമത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് എന്നാണ്?
നവംബർ 10
2023 -ലെ എട്ടാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ പ്രമേയം?
“ആയുർവേദം എല്ലാവർക്കും, എല്ലാ ദിവസവും”
2022- ലെ ഏഴാമത് ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം?
“ഹർ ദിൻ ഹർ ഘർ ആയുർവേദം”
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ന്യൂഡൽഹി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഉദ്ഘാടനം ചെയ്തത് ആര്?
പ്രധാനമന്ത്രി നരേന്ദ്ര മോദി (2016 ഒക്ടോബർ)
ആയുർവേദ ചികിത്സക്കും ഗവേഷണത്തിനും സംഭാവന നൽകിയവർക്ക് സർക്കാർ നൽകുന്ന അവാർഡ്?
ദേശീയ ധന്വന്തരി ആയുർവേദ അവാർഡ്
(പ്രശസ്തി പത്രവും ധന്വന്തരിയുടെ പ്രതിമയും അഞ്ചുലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ് )
ദേശീയ ആയുർവേദ ദിനാചരണം (National Ayurveda Day) സംഘടിപ്പിക്കുന്നത്?
കേന്ദ്ര ആയുഷ് മന്ത്രാലയം
ലോക ആരോഗ്യ ദിനം?
ഏപ്രിൽ 7
ശരീരത്തിലെ മൂന്നു ദോഷങ്ങളുടെ സന്തുലനമാണ് ആയുർവേദത്തിന്റെ അടിസ്ഥാനതത്വം എന്ന് പറയുന്നു.
മൂന്നു ദോഷങ്ങൾ ഏതൊക്കെയാണ്?
വാതം, പിത്തം, കഫം
ആയുർവേദത്തിലെ ത്രിഫലങ്ങൾ എന്നറിയപ്പെടുന്നത് എന്തൊക്കെയാണ്?
നെല്ലിക്ക, കടുക്ക, താന്നിക്ക
പഞ്ചേന്ദ്രിയങ്ങൾ എന്നറിയപ്പെടുന്നത്?കണ്ണ്, ചെവി, ത്വക്ക്, മൂക്ക്, നാവ്
പഞ്ചഭൂതങ്ങൾ എന്നറിയപ്പെടുന്നത്?
ഭൂമി, ജലം, വായു, അഗ്നി, ആകാശം
ആയുർവേദത്തിന്റെ ഉറവിടം എന്ന് കരുതപ്പെടുന്ന വേദം?
അഥർവ്വവേദം
അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
വാഗ്ഭടൻ
ശാസ്ത്രക്രിയയുടെ പിതാവ് (പ്ലാസ്റ്റിക് സർജറിയുടെ പിതാവ് ) എന്നറിയപ്പെടുന്ന ആയുർവേദ ആചാര്യൻ?
സുശ്രുതൻ
വേദം എന്ന വാക്കിനർത്ഥം എന്താണ്?
അറിവ്
നാലു വേദങ്ങൾ ഏതൊക്കെയാണ്?
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം
WHO എന്നതിന്റെ പൂർണ്ണരൂപം?
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
(World Health Organization)
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
ത്വക്ക്
നിലവിൽ (2024) കേരള ആരോഗ്യ മന്ത്രി?
വീണാ ജോർജ്
ആയുർവേദ ഗ്രന്ഥങ്ങളൾ രചിക്കപ്പെട്ടത് ഏതു ഭാഷയിലാണ്?
സംസ്കൃതം
ഹൃദയത്തിന് എത്ര അറകൾ ഉണ്ട്?
4
സൂര്യപ്രകാശത്തിൽ നിന്ന് കിട്ടുന്ന വിറ്റാമിൻ?
വിറ്റാമിൻ- ഡി
യോഗാ ദിനംഎന്നാണ്?
ജൂൺ 21
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
കരൾ
കോവിഡ് 19 ന്റെ രോഗാണു?
കൊറോണ വൈറസ്
ഡെങ്കിപ്പനി പരത്തുന്ന കൊതുക്?
ഈഡിസ് ഈജിപ്തി
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
206
കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കേരളസർക്കാർ തുടങ്ങിയ പദ്ധതി?
ദൃഷ്ടി
‘അത്ഭുത വൃക്ഷം’ എന്നറിയപ്പെടുന്നത്?
വേപ്പ്
ശരീരത്തിലെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയ രോഗാവസ്ഥ?
പ്രമേഹം
മഞ്ഞപ്പിത്തം ബാധിക്കുന്ന അവയവം?
കരൾ
ആരുടെ അവതാരമായിട്ടാണ് ധന്വന്തരി കരുതപ്പെടുന്നത്?
വിഷ്ണു
ഹിന്ദുമതത്തിലെ ദേവൻമാരുടെ വൈദ്യൻ എന്നറിയപ്പെടുന്നത്?
ധന്വന്തരി
ദേശീയ ആയുർവേദ ദിന ക്വിസ്
(National Ayurveda Day Quiz