5000 വർഷത്തിലധികം പാരമ്പര്യമുള്ള ആയുർവേദ വൈദ്യശാസ്ത്രത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ ആദ്യമായി 2016 ഒക്ടോബർ 28 -ന് ആദ്യത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുവാനും
ആയുർവേദത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ദേശീയ ആയുർവേദ ക്വിസ്
(National Ayurveda Day Quiz
ദേശീയ ആയുർവേദ ദിനം എന്ന്?
സെപ്റ്റംബർ 23
2025 മുതൽ ദേശീയ ആയുർവേദ ദിനം എല്ലാ വർഷവും സെപ്റ്റംബർ 23-ന്
ആഘോഷിക്കുമെന്ന് ഇന്ത്യാ ഗവൺമെൻ്റ് പ്രഖ്യാപിച്ചു
2025 – ലെ ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം?
‘ആയുർവേദം ആളുകൾക്കും ഗ്രഹത്തിനും വേണ്ടിയുള്ളത് ‘
(Ayurveda for People and Planet)
2025- ല്‍ ആഘോഷിച്ചത് എത്രാമത്തെ ദേശീയ ആയുർവേദ ദിനമാണ്?
10- മത്തെ ദേശീയ ആയുർവേദ ദിനം
ആദ്യത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് എന്നാണ്?
2016 ഒക്ടോബർ 28- ന്
2016 -ലെ പ്രഥമ ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം?
“മധുമേ മിഷൻ”
2025 നു മുൻപ് ദേശീയ ആയുർവേദ ദിനമായി ആചരിച്ചിരുന്നത് എന്നാണ്?
ധന്വന്തരിയുടെ ജന്മദിനമാണ് ദേശീയ ആയുർവേദ ദിനമായി ആചരിച്ചത്
2025-ൽ ഔഷധസസ്യങ്ങളുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അവബോധം നിൽക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ക്യാമ്പയിൻ?
ശതാവരി ഫോർ ബെറ്റർ ഹെൽത്ത്
(Shatavari – For Better Health)
2024 -ലെ ദേശീയ ആയുർവേദ ദിനം എന്ന്? ഒക്ടോബർ 29
2024 -ലെ ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം?
“ലോകാരോഗ്യത്തിന് ആയുർവേദത്തിന്റെ നൂതന രീതികൾ “
ആയുർവേദത്തിന്റെ ദേവൻ (ആയുർവേദത്തിന്റെ പിതാവ്) എന്നറിയപ്പെടുന്നത്?
ധന്വന്തരി
2023 -ലെ എട്ടാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ പ്രമേയം?
“ആയുർവേദം എല്ലാവർക്കും, എല്ലാ ദിവസവും”
2022- ലെ ഏഴാമത് ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം?
“ഹർ ദിൻ ഹർ ഘർ ആയുർവേദം”
2024 -ലെ 10- മത് ലോക ആയുർവേദ കോൺഗ്രസിന് വേദിയായത്?
ഡെറാഡൂൺ (ഉത്തരാഖണ്ഡ് )
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ന്യൂഡൽഹി
ആയുർവേദം ഏത് വകുപ്പിന്റെ കീഴിലാണ് വരുന്നത്?
ഡിപ്പാർട്മെന്റ് ഓഫ് ആയുഷ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഉദ്ഘാടനം ചെയ്തത് ആര്?
പ്രധാനമന്ത്രി നരേന്ദ്ര മോദി (2016 ഒക്ടോബർ)
ദാഹം, ക്ഷീണം, ശരീര ദുർഗന്ധം എന്നിവ അകറ്റുന്നതിന് വെള്ളത്തിലിട്ട് കുടിക്കാൻ സർവ്വയോഗ്യമായ ഔഷധ പുല്ല്?
രാമച്ചം
ആയുർവേദത്തിലെ ഏറ്റവും പഴയ ഗ്രന്ഥം?
ചരക സംഹിത
കേരളത്തിലെ ഒരേയൊരു ആയുർവേദ മാനസികാരോഗ്യ ആശുപത്രി സ്ഥിതിചെയ്യുന്നത്?
കോട്ടക്കൽ
ഏലം, ഇല വർഗ്ഗം, പച്ചില ഇവക്കെല്ലാം ഒന്നിച്ചു പറയുന്ന പേര്?
തൃജാതം
പഞ്ചകർമ്മ ചികിത്സകൾ എന്തെല്ലാം?
വമന, വിരേചനം, ബസ്തി, രക്തമോക്ഷണം, നസ്യം
നാൽപ്പാമരങ്ങൾ എന്നറിയപ്പെടുന്ന മരങ്ങൾ?
അരയാൽ, പേരാൽ, അത്തി, ഇത്തി
ആയുർവേദ ചികിത്സക്കും ഗവേഷണത്തിനും സംഭാവന നൽകിയവർക്ക് സർക്കാർ നൽകുന്ന അവാർഡ്?
ദേശീയ ധന്വന്തരി ആയുർവേദ അവാർഡ്
(പ്രശസ്തി പത്രവും ധന്വന്തരിയുടെ പ്രതിമയും അഞ്ചുലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ് )
2024 ഓഗസ്റ്റ് ആയുർവേദം, പരമ്പരാഗത വൈദ്യം തുടങ്ങിയ മേഖലകളിൽ പരസ്പരസഹകരണത്തിന് ഇന്ത്യ യുമായി ധാരണ പത്രം ഒപ്പുവെച്ച രാജ്യം?
മലേഷ്യ
‘ഔഷധസസ്യങ്ങളുടെ മാതാവ് ‘ എന്നറിയപ്പെടുന്ന സസ്യം?
കൃഷ്ണതുളസി
ദേശീയ ആയുർവേദ ദിനാചരണം (National Ayurveda Day) സംഘടിപ്പിക്കുന്നത്?
കേന്ദ്ര ആയുഷ് മന്ത്രാലയം
ലോക ആരോഗ്യ ദിനം?
ഏപ്രിൽ 7
ഗര്‍ഭിണികളുടേയും നവജാത ശിശുക്കളുടേയും ആരോഗ്യ സംരക്ഷണത്തിന് നടത്തുന്ന പദ്ധതിയുടെ പേര്?
മാതൃവന്ദനം
കീടങ്ങളെ നശിപ്പിക്കുന്നതിന് പ്രത്യേക കഴിവുള്ള ഔഷധസസ്യം?
വേപ്പ്
ശരീരത്തിലെ മൂന്നു ദോഷങ്ങളുടെ സന്തുലനമാണ് ആയുർവേദത്തിന്റെ അടിസ്ഥാനതത്വം എന്ന് പറയുന്നു.
മൂന്നു ദോഷങ്ങൾ ഏതൊക്കെയാണ്?
വാതം, പിത്തം, കഫം
ആയുർവേദത്തിലെ ത്രിഫലങ്ങൾ എന്നറിയപ്പെടുന്നത് എന്തൊക്കെയാണ്?
നെല്ലിക്ക, കടുക്ക, താന്നിക്ക
പഞ്ചേന്ദ്രിയങ്ങൾ എന്നറിയപ്പെടുന്നത്?കണ്ണ്, ചെവി, ത്വക്ക്, മൂക്ക്, നാവ്
പഞ്ചഭൂതങ്ങൾ എന്നറിയപ്പെടുന്നത്?
ഭൂമി, ജലം, വായു, അഗ്നി, ആകാശം
മഞ്ഞപ്പിത്തത്തിന് ഉത്തമ ഔഷധമായി പരിഗണിക്കുന്ന ഔഷധസസ്യം? കീഴാർനെല്ലി
ആയുർവേദത്തിന്റെ ഉറവിടം എന്ന് കരുതപ്പെടുന്ന വേദം?
അഥർവ്വവേദം
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി?
പീനിയൽ ഗ്രന്ഥി
അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
വാഗ്ഭടൻ
ശാസ്ത്രക്രിയയുടെ പിതാവ് (പ്ലാസ്റ്റിക് സർജറിയുടെ പിതാവ് ) എന്നറിയപ്പെടുന്ന ആയുർവേദ ആചാര്യൻ?
സുശ്രുതൻ
വേദം എന്ന വാക്കിനർത്ഥം എന്താണ്?
അറിവ്
ഹൃദയത്തിന് എത്ര അറകൾ ഉണ്ട്?
4
നാലു വേദങ്ങൾ ഏതൊക്കെയാണ്?
ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം
WHO എന്നതിന്റെ പൂർണ്ണരൂപം?
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
(World Health Organization)
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
ത്വക്ക്
രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ ‘റിസർപിൻ ‘ വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്ന്?
സർപ്പഗന്ധി
നിലവിൽ (2025) കേരള ആരോഗ്യ മന്ത്രി?
വീണാ ജോർജ്
ആയുർവേദത്തിലെ ത്രിദോഷങ്ങൾ എന്താണ്?
വാതം പിത്തം കഫം
ആയുർവേദ ഗ്രന്ഥങ്ങളൾ രചിക്കപ്പെട്ടത് ഏതു ഭാഷയിലാണ്?
സംസ്കൃതം
ഹൃദയത്തിന് എത്ര അറകൾ ഉണ്ട്?
4
സൂര്യപ്രകാശത്തിൽ നിന്ന് കിട്ടുന്ന വിറ്റാമിൻ?
വിറ്റാമിൻ- ഡി
വിറ്റാമിൻ D യുടെ കുറവുമൂലം ഉണ്ടാകുന്ന അസുഖം?
Rickets
ആയുർവേദത്തിൽ എത്ര രസങ്ങൾ ആണ് ഉള്ളത്?
6 രസങ്ങൾ
Master gland എന്ന് അറിയപ്പെടുന്ന ഗ്രന്ഥി?
ഹൈപ്പോതലാമസ്
രക്താർബുദ ചികിത്സയ്ക്കുള്ള ഔഷധമായ ‘വിൽക്കിൻസ്റ്റിൻ’ വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്?
ശവംനാറി
വലുപ്പ വ്യത്യാസം വരാത്ത ശരീരത്തിലെ ഭാഗം?
കൃഷ്ണമണി
യോഗാ ദിനംഎന്നാണ്?
ജൂൺ 21
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
കരൾ
കോവിഡ് 19 ന്റെ രോഗാണു?
കൊറോണ വൈറസ്
ഡെങ്കിപ്പനി പരത്തുന്ന കൊതുക്?
ഈഡിസ് ഈജിപ്തി
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
206
കണ്ണിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള വിറ്റാമിൻ?
വിറ്റാമിൻ A
കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കേരളസർക്കാർ തുടങ്ങിയ പദ്ധതി?
ദൃഷ്ടി
WHO പൂർണ്ണരൂപം?
World Health Organisation
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം?
വിറ്റാമിൻ C
‘അത്ഭുത വൃക്ഷം’ എന്നറിയപ്പെടുന്നത്?
വേപ്പ്
ശരീരത്തിലെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയ രോഗാവസ്ഥ?
പ്രമേഹം
മഞ്ഞപ്പിത്തം ബാധിക്കുന്ന അവയവം?
കരൾ
ശരീര താപനില അളയ്ക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ യൂണിറ്റ്?
ഫാരൻ ഹീറ്റ്
ആരുടെ അവതാരമായിട്ടാണ് ധന്വന്തരി കരുതപ്പെടുന്നത്?
വിഷ്ണു
ഹിന്ദുമതത്തിലെ ദേവൻമാരുടെ വൈദ്യൻ എന്നറിയപ്പെടുന്നത്?
ധന്വന്തരി
ദേശീയ ആയുർവേദ ദിന ക്വിസ്
(National Ayurveda Day Quiz