Gandhi Quotes |ഗാന്ധി വചനങ്ങൾ

“ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം”


“എത്ര ന്യായമായ കാര്യത്തിനാണെങ്കിലും ആക്രമത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ല”


“ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത്.”


“ചെയ്ത തെറ്റിനെപ്പറ്റിയുള്ള കുറ്റസമ്മതം ചപ്പുചവറുകൾ നീക്കം ചെയ്തു ഉപരിതലം കൂടുതൽ വൃത്തിയാക്കുന്ന ചൂല് പോലെയാണ്.”


“ഏതു ജോലിയും വിശുദ്ധമാണ്.”


“നമുക്കു നീതി ലഭിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അപരനോട് നീതി കാണിക്കുകയാണ്.”


“പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും രാത്രിയുടെ സാക്ഷയുമാണ്.”


“ഈശ്വരനെ നമുക്ക് ഭയവും വിശ്വാസമുണ്ടെങ്കിൽ നാം മറ്റൊന്നും ഭയപ്പെടേണ്ടതില്ല.”


“ഓരോ വിദ്യാലയവും വിശുദ്ധിയുടെ സ്ഥലമാണ് വിശുദ്ധമല്ലാത്തതും അധമമായിട്ടുള്ളതുമായ യാതൊന്നും അവിടെ ഉണ്ടാകാൻ പാടില്ല.”


സമുദ്ര ജലത്തിലെ ഏതാനും തുള്ളികൾ മലിനമായതുകൊണ്ട് സമുദ്രജലം മുഴുവൻ മലിനമാകുന്നില്ല മനുഷ്യനും മനുഷ്യവംശവും അതുപോലെയാണ്.”


“എന്റെ പരിമിതികളെപ്പറ്റി എനിക്ക് നല്ല ബോധമുണ്ട് അതാണ് എന്റെ ബലവും.”


“പാപത്തെ വെറുക്കണം എന്നാൽ പാപിയെ സ്നേഹിക്കണം.”


“ഒരാളുടെ ഹൃദയം നിർമ്മലമാണെങ്കിൽ അത്യാഹിതങ്ങളോടോപ്പം അവയെ നേരിടുന്നതിനുള്ള മറ്റ് ഏർപ്പാടുകളും തനിയെ ഉണ്ടാകും.”


ഒരു ശിശുവിന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിച്ചെടുക്കുകയാണ് വിദ്യാഭ്യാസം.”


“ദാരിദ്ര്യമാണ് കുറ്റങ്ങളുടെ അമ്മയെങ്കിൽ വിവേകശൂന്യതയാണ് അവയുടെ അച്ഛൻ.”


“എന്തു ത്യാഗം സഹിച്ചും ചെയ്യേണ്ടത് ചെയ്യാൻ ധൈര്യപ്പെടുകയാണ് ശരിയായ ധർമ്മം.”


“അധ്വാനിക്കുക, അന്വേഷിക്കുക, കണ്ടുപിടിക്കുക, കീഴടക്കാതിരിക്കുക ഇതായിരിക്കട്ടെ നിങ്ങളുടെ ജീവിത ലക്ഷ്യം.”


“മനുഷ്യ ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കടന്നുപോകുന്നു അത് ആരെയും കാത്തു നിൽക്കുന്നില്ല അത് സ്വന്തമാക്കൂ.”


“അധ്വാനവും, അദ്ധ്യായനവും, പ്രാർത്ഥനയുമാണ് ആരോഗ്യത്തിന്റെ മൂന്ന് താക്കോൽ ഏതെങ്കിലും ഒന്നിന്റെ അഭാവം ആരോഗ്യത്തെ ബാധിക്കും.”


“ആദർശമില്ലാത്ത മനുഷ്യൻ വഴിതെറ്റിയ കപ്പൽ പോലെയാണ്.”


“എല്ലാ ഭയത്തെയും ജയിച്ച ആൾക്കേ അഹിംസ പൂർണമായി അനുഷ്ഠിക്കുവാൻ കഴിയുകയുള്ളൂ.”


“അഹിംസയുടെ സജീവമായ അവസ്ഥയാണ് സ്നേഹം.”


“സ്വന്തം വിയർപ്പുകൊണ്ട് അപ്പം നേടുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.”


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.