കണ്ണു കാണുന്നവരും കണ്ണുകാണാത്തവരും ഒരു പോലെ കാണുന്നത്?
സ്വപ്നം
ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്. എന്ന് കരുതി നടക്കാറില്ല എനിക്ക് കാലുകളുമില്ല?
നമ്പർ പ്ലേറ്റ്
എത്ര നുള്ളിയാലും തല്ലിയാലും കരയാത്ത കുട്ടി?
പാവക്കുട്ടി
വാഴയിൽ ഉണ്ടാവുന്ന ആന?
ബനാന
കഴിക്കാൻ എടുക്കും പക്ഷേ ആരും കഴിക്കില്ല?
പ്ലേറ്റ്
സ്ഥാനം മാറുമ്പോൾ പേര് മാറുന്ന വസ്തു?
മുടി, താടി, രോമം
സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും?
ക്വിറ്റ്ക്യാറ്റ്
മരങ്ങൾക്കും ബാങ്കുകൾക്കും പൊതുവായി ഉള്ളത് എന്താണ്?
ശാഖ ബ്രാഞ്ച്)
നട്ടാൽ മുളക്കാത്ത പയർ?
അമ്പയർ
ലോകത്ത് എവിടെയും എന്റെ പേര് ഒന്ന് തന്നെയാണ്?
നമ്പർ പ്ലേറ്റ്
അടുക്കളയിൽ കാണുന്ന മൂന്ന് രോഗങ്ങൾ?
ഷുഗർ, ഗ്യാസ്, പ്രഷർ
ഏറ്റവും കൂടുതൽ തിരക്കുള്ള രാജ്യം?
അർജന്റീന
ആരും ഇഷ്ടപ്പെടാത്ത പണം?
ആരോപണം
തലകുത്തി നിന്നാൽ വലുതാവുന്നത്?
6
നമുക്ക് ഉണ്ടാക്കാൻ പറ്റും പക്ഷേ കാണാൻ പറ്റില്ല?
ശബ്ദം
ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഉപയോഗിക്കുന്ന മാല ഏതാണ്?
അക്ഷരമാല
എന്നെ എല്ലാവരും ശ്രെദ്ധിക്കാറുണ്ട്. പക്ഷെ ഞാൻ ആരെയും ശ്രെദ്ധിക്കാറില്ല?
നമ്പർ പ്ലേറ്റ്
കാലുകൾ ഇല്ലാത്ത ടേബിൾ?
ടൈംടേബിൾ
ആണുങ്ങൾക്ക് ഒന്നും പെണ്ണുങ്ങൾക്ക് രണ്ടും ഉള്ളത് എന്താണ്?
‘ണ’ എന്ന അക്ഷരം
ആരും പോകാൻ ആഗ്രഹിക്കാത്ത അറ?
കല്ലറ
തണുത്തു വിറയ്ക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏത്?
B (A B C) എ സിയുടെ നടുവിൽ ആയതുകൊണ്ട്
വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി?
തെങ്ങുകയറ്റം
സാധനങ്ങൾ വെക്കാൻ പറ്റാത്ത ടേബിൾ?
ടൈംടേബിൾ
ജയിക്കുന്നവർ പിന്നോട്ടും തോൽക്കുന്നവർ മുന്നോട്ടും പോകുന്ന മത്സരം?
വടംവലി
ഞാൻ നിങ്ങളുടെ കൂടെ ഇല്ലെങ്കിൽ നിങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം കിട്ടില്ല?
നമ്പർ പ്ലേറ്റ്
വലിച്ചാൽ വലുതാവുന്നത് റബ്ബർ,
വലിച്ചാൽ ചെറുതാവുന്നത്?
സിഗരറ്റ്
എല്ലാവർക്കും വിളമ്പി നൽകുകയും എന്നാൽ ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നത്?
സ്പൂൺ
മീൻ പിടിക്കാൻ പറ്റാത്ത വല?
കവല
ആണുങ്ങൾ ഇടത്തെ കയ്യിലും പെണ്ണുങ്ങൾ വലത്തേ കയ്യിലും വാച്ച് കെട്ടുന്നത് എന്തിന്?
സമയം നോക്കാൻ
കരഞ്ഞുകൊണ്ട് പണിയെടുക്കുന്നത്?
മെഴുകുതിരി
ലൈസൻസ് ആവശ്യമില്ലാത്ത ഡ്രൈവർ?
സ്ക്രൂഡ്രൈവർ
വെള്ളത്തിൽ വീണാൽ നനയാത്ത സാധനം?
നിഴൽ
പ്രായപൂർത്തിയായ ആൺകുട്ടികളും പെൺകുട്ടികളും രഹസ്യമായി ചെയ്യുന്നത്?
വോട്ട്
ഏറ്റവും കൂടുതൽ മഴയുള്ള രാജ്യം?
ബഹറൈൻ
തലയിൽ കാൽ വെച്ച് നടക്കുന്ന ജീവി?
പേൻ
കലണ്ടറിൽ കാണപ്പെടുന്ന പഴം?
Dates
വണ്ടി ഓടാത്ത റൂട്ട്?
ബീറ്റ്റൂട്ട്
തിന്നാൻ പറ്റുന്ന നിറം?
ഓറഞ്ച്
ആർക്കും ഇഷ്ടമില്ലാത്ത സുഖം?
അസുഖം
ആരും ഇഷ്ടപ്പെടാത്ത ദേശം?
ഉപദേശം
മീനുകൾക്ക് പേടിയുള്ള ദിവസം
ഫ്രൈഡേ
പേന കൊണ്ട് നടക്കുന്ന ജീവി?
പെൻഗിൻ
നായകൾക്ക് ഇഷ്ടപ്പെട്ട ഇംഗ്ലീഷ് അക്ഷരം?
എല്ല് (L)
നിങ്ങളുടെ മുമ്പിലുണ്ട് അത് പക്ഷേ നിങ്ങൾക്ക് കാണാൻ കഴിയില്ല?
നിങ്ങളുടെ ഭാവി
ഏറ്റവും ചെറിയ പാലം?
മൂക്കിന്റെ പാലം
എന്നും ഉപ്പിൽ ഇടുന്ന വസ്തു ഏതാണ്?
സ്പൂൺ
തലയുള്ളപ്പോൾ ഉയരം കുറവ്
തലയില്ലാത്തപ്പോൾ ഉയരം കൂടുതൽ?
തലയിണ
എങ്ങനെ എഴുതിയാലും ശരിയാവാത്ത വാക്ക്?
തെറ്റ്
അടിക്കും തോറും നീളം കുറയുന്നത്?
ആണി
ആവശ്യക്കാർ വാങ്ങാറില്ല വാങ്ങുന്നവർ അത് ഉപയോഗിക്കാറില്ല?
ശവപ്പെട്ടി
വധുവരന്മാർ ആദ്യം കഴിക്കുന്നത് എന്താണ്?
വിവാഹം
ഒരു കൃഷിക്കും ഉപയോഗിക്കാൻ പറ്റാത്ത വളം?
കോവളം
താമസിക്കാൻ പറ്റാത്ത വീട്?
ചീവീട്
ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും ആവശ്യം കഴിഞ്ഞാൽ മടക്കി വെക്കുകയും ചെയ്യുന്നത്?
മീൻ വല
പിറകിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ടാണ്?
പിറകിൽ കണ്ണുകൾ ഇല്ലാത്തതുകൊണ്ട്
ജാതി മതം നോക്കാതെ എല്ലാവരും തല കുനിക്കുന്നത് ആരുടെ മുമ്പിൽ?
ബാർബർ
കാമുകീകാമുകന്മാർ ഏറ്റവും കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്ന സാധനം?
കല്യാണം
പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല?
പച്ചവെള്ളം
തിന്നാൻ പറ്റുന്ന ആണി?
ബിരിയാണി
നിങ്ങളുടെ സ്വന്തം ആണെങ്കിലും അത് കൂടുതൽ ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്?
നിങ്ങളുടെ പേര്
‘ഭാഗ്യം ഇപ്പോൾ’ എന്ന് പറയുന്ന സ്ഥലം ഏത്?
ലക്നൗ
മുടിയിൽ ചൂടാൻ പറ്റാത്ത പൂവ്?
ഷാമ്പു
തിന്നാൻ പറ്റുന്ന ലൈറ്റുകൾ?
ചോക്ലേറ്റ് കട്ലറ്റ് ഓംലൈറ്റ്
തലക്ക് പ്രാധാന്യം നല്കുന്ന ഓഫീസ്?
ഹെഡ് ഓഫീസ്
കടയിൽ കിട്ടാത്ത മാവ്?
ആത്മാവ്
കുടിക്കാൻ പറ്റുന്ന ഇംഗ്ലീഷ് അക്ഷരം?
T
വായ നോക്കാൻ ബിരുദമെടുത്തവർ?
ദന്തഡോക്ടർ
സമയത്തെ മുറിച്ചാല് എന്ത് കിട്ടും?
ടൈംപീസ്
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും| GK Malayalam