World Peace Day Quiz 2022 |ലോക സമാധാന ദിന ക്വിസ്

ലോക സമാധാന ദിന ക്വിസ് | (World Peace Day Quiz in Malayalam

ലോക സമാധാന ദിനം |World Peace Day

സെപ്റ്റംബർ 21 നാണ് എല്ലാവർഷവും ലോക സമാധാന ദിനം ആചരിക്കുന്നത്. ലോകത്ത് ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം.
പരസ്പരം ശത്രുതാ മനോഭാവം ഇല്ലാതാക്കുവാനും ലോകം മുഴുവൻ സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനുമുള്ള അവബോധം ജനങ്ങളിൽ വളർത്തുക എന്നതാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്.
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി 1981 ലാണ് ലോക സമാധാന ദിനം ആചരിക്കുവാൻ തീരുമാനിക്കുന്നത്.
1982 ലാണ് ആദ്യമായി ലോകസമാധാനദിനം ആചരിച്ചു തുടങ്ങിയത്.
പിന്നീട് 2001 സെപ്റ്റംബർ 21ന് ലോക സമാധാന ദിനം ആചരിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
എല്ലാ വർഷവും സെപ്റ്റംബർ 21ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സമാധാനത്തിന്റെ മണി മുഴങ്ങാറുണ്ട്. ആഫ്രിക്ക ഒഴിച്ചുള്ള മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കുട്ടികൾ സംഭാവന ചെയ്ത നാണയങ്ങൾ ഉപയോഗിച്ചാണ് ഈ മണി നിർമ്മിച്ചിരിക്കുന്നത്.
Long live absolute world peace എന്ന് ഈ മണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ലോക സമാധാന ദിന ക്വിസ് | (World Peace Day Quiz in Malayalam


ലോക സമാധാന ദിനം (World Peace Day) എന്നാണ്?

സെപ്റ്റംബർ 21


2021- ലെ ലോക സമാധാന ദിന മുദ്രാവാക്യം എന്താണ്?

Recovering Better for an Equitable and Sustainable World (സമത്വവും സുസ്ഥിരവുമായ മെച്ചപ്പെട്ട ലോകത്തിന്റെ വീണ്ടെടുക്കൽ)


ലോക സമാധാന ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്?

ഐക്യരാഷ്ട്രസംഘടന


ലോക സമാധാന ദിനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചവർഷം?

1981


ലോക സമാധാന ദിനം ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതൽ?

1982


സെപ്തംബര്‍ 21 ലോക സമാധാന ദിനമായി ആചരിക്കാൻ തീരുമാനിച്ച വർഷം ഏത്?

2001


ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

സർവ്വരാജ്യസഖ്യം (League of Nations)


രണ്ടാം ലോകമഹായുദ്ധശേഷം ലോകസമാധാനം ലക്ഷ്യമാക്കിക്കൊണ്ട് രൂപം കൊണ്ട സംഘടന?

ഐക്യരാഷ്ട്ര സംഘടന (UN)


1901- ൽ ആദ്യത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച വ്യക്തി?

ജീൻ ഹെൻറി ഡ്യൂനന്റ് (റെഡ് ക്രോസ് സ്ഥാപകൻ)


സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വനിത?

മദർ തെരേസ (1979)


സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യ വനിത?

ബെർത്ത വോൺ സട്നർ (1905)


സമാധാനത്തിനുള്ള നോബൽ സമ്മാനം ഏർപ്പെടുത്തിയത് ആര്?

ആൽഫ്രഡ്‌ നോബേൽ


അന്താരാഷ്ട്ര സമാധാന ചിഹ്നം എന്താണ്?

ഒരു ഒലീവ് ശാഖയുമായി പറക്കുന്ന പ്രാവ്


2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജൻ?

കൈലാഷ് സത്യാർത്ഥി


ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവ്?

മലാല യൂസഫ്‌സായ്


2020-ലെ ലോക സമാധാന ദിനത്തിന്റെ മുദ്രാവാക്യം എന്താണ്?

ഒരുമിച്ച് സമാധാനം രൂപപ്പെടുത്തുന്നു (Shaping Peace Together)


ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനായ നോബൽ സമ്മാന ജേതാവ്?

കൈലാഷ് സത്യാർഥി


2020- ലെ Global Peace Index പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ സമാധാനമുള്ള രാജ്യം ഏതാണ്?

ഐസ്‌ലാൻഡ്


2020 -ലെ Global peace index സർവ്വേ പ്രകാരം ഏറ്റവും കുറവ് സമാധാനമുള്ള രാജ്യം ഏതാണ്?

അഫ്ഗാനിസ്ഥാൻ


2020- ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ച സംഘടന ഏത്?

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം


സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത ആര്?

വംഗാരി മാതായി (2004)


സമാധാനത്തിനുള്ള നോബൽ സമാധാനം സമ്മാനം ലഭിച്ച ആദ്യ സംഘടന ഏത്?

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ലോ (1904)


സമാധാനത്തിന്റെ ചിഹ്നമായ പ്രാവ് വരച്ചത് ആരാണ്?

പിക്കാസോ


ഏറ്റവും കൂടുതൽ പ്രാവശ്യം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ സംഘടന ഏത്?

റെഡ്ക്രോസ്


സമാധാന സൂചകമായ നിറം ഏതാണ്?

വെള്ള


സമാധാനത്തിന്റെ ചിഹ്നമായ പക്ഷി?

പ്രാവ്


സമാധാനത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ഐറനോളജി (irenology)


ലോക സമാധാന ദിന ക്വിസ് | (World Peace Day Quiz in Malayalam|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.