Weekly Current Affairs for Kerala PSC Exams|2026 January 1-10|PSC Current Affairs|Weekly Current Affairs |PSC Questions|
GK Malayalam PSC

2026 ജനുവരി 1-10 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2026 ജനുവരി 1-10 വരെയുള്ള ആനുകാലിക വിവരങ്ങൾ


കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് നിയമിതനായത്?
ജസ്റ്റിസ് സൗമൻ സെൻ

2026 ഹരിവരാസന പുരസ്കാരത്തിന് അർഹനായ പ്രശസ്ത നാദസ്വര കലാകാരൻ?
തിരുവിഴ ജയശങ്കർ

2026 ജനുവരിയിൽ അന്തരിച്ച പ്രശസ്ത
പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണത്തിന്റെ ശില്പിയും ആയിരുന്ന വ്യക്തി?
മാധവ് ഗാഡ്ഗിൽ
2026 ജനുവരി 7- നാണ് അന്തരിച്ചത്
ആത്മകഥ – പശ്ചിമഘട്ടം ഒരു പ്രണയകഥ

2026 ജനുവരി 26-ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ നിശ്ചലദൃശ്യം?
നൂറുശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടം,
കൊച്ചി വാട്ടർ മെട്രോ

ന്യൂയോർക്ക് സിറ്റിയുടെ 112 മത് മേയറായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?
സൊഹ്റാൻ മംദാനി

സമുദ്ര മലിനീകരണം തടയുന്നതിനായി
തീരദേശ സംരക്ഷണ സേന തദ്ദേശീയമായി രൂപകൽപ്പന ചെയ്ത മലിനീകരണ നിയന്ത്രണ കപ്പൽ?
ICGS സമുദ്ര പ്രതാപ്

ആധാറിന്റെ  (Aadhaar) പുതിയ ഔദ്യോഗിക ചിഹ്നത്തിന്റെ പേര്
ഉദയ്
രൂപകൽപ്പന ചെയ്തത്
അരുൺ ഗോകുൽ തൃശ്ശൂർ

2026 നെ ആദ്യം വരവേറ്റ പസഫിക് സമുദ്രത്തിലെ ദീപ് രാഷ്ട്രം?
കിരിബാതി

മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവന പുരസ്കാരം നേടിയ പ്രശസ്ത എഴുത്തുകാരി?
അരുന്ധതി റോയ്

2030 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഒരുക്കങ്ങൾക്കായ് രൂപീകരിച്ച
നിർവഹണ ഏജൻസി അധ്യക്ഷയായി ചുമതലയേറ്റത്?
പിടി ഉഷ

ഡച്ച് കോളനി നിയമങ്ങൾ ഒഴിവാക്കി
സ്വന്തമായി പുതിയ പീനൽ കോഡ് 2026-ൽ നടപ്പിലാക്കിയ രാജ്യം?
ഇന്തോനേഷ്യ
ഇന്തോനേഷ്യയുടെ തലസ്ഥാനം
നുസന്താര

ഗോവയുടെ പ്രാചീന സംസ്കാരത്തിന്റെ തൊട്ടിലായ നദിയുടെ പേരിൽ രൂപീകരിച്ച ഗോവയിലെ മൂന്നാമത്തെ ജില്ല?
കുശാവതി

പ്രഥമ രജിസ്ട്രേഷൻ ദിനമായി ആചരിക്കുവാൻ സംസ്ഥാന ഗവൺമെന്റ് തീരുമാനിച്ച ദിവസം?  
2026 ജനുവരി 4

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ 2026 ജനുവരിയിൽ യു എസ് നടത്തിയ രഹസ്യ സൈനിക നീക്കം?
ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്

വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ടായി ചുമതലയേറ്റത്?
ഡെൽസി റോഡ്രിഗോ

മഹാകവി പി കുഞ്ഞിരാമൻ നായരുടെ സർഗ്ഗാത്മക  ജീവിതത്തെ അസ്പദമാക്കി നാലപ്പാടം പത്മനാഭൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമ? കസ്തൂരിമാൻ

KSRTC യുടെ ഗുഡ് വില്‍ അംബാസിഡർ ?
മോഹന്‍ലാല്‍

2026 ജനുവരിയിൽ അന്തരിച്ച മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും
മുസ്ലിം ലീഗ് നേതാവുമായ വ്യക്തി ?
വി കെ ഇബ്രാഹിം കുഞ്ഞ്

2026 ജനുവരിയിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന വ്യക്തി?
സുരേഷ് കൽമാഡി

നിലവിൽ ലോകത്തിലെ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
ചൈനയെ മറികടന്നാണ്
ഒന്നാമത് എത്തിയത്

പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി റെയിൽവേ മ്യൂസിയമായി മാറാൻ പോകുന്ന കൊല്ലത്തെ ചരിത്ര സ്മാരകം?
ചീനക്കൊട്ടാരം

സർക്കാർ തപാൽ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം?
ഡെന്മാർക്ക്

പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നത്?
ജനുവരി 9

കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാകുന്ന ആദ്യ വ്യക്തി?
ആന്റണി രാജു 

2026 ജനുവരി കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി? എൻവിഡിയ

2026 ജനുവരി ഒന്നു മുതൽ യൂറോ ഔദ്യോഗിക കറൻസിയായി സ്വീകരിച്ച (21- മത്തെ യൂറോപ്യൻ യൂണിയൻ അംഗരാജ്യം?
ബൾഗേറിയ

പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷൻ?
പി വിശ്വനാഥൻ (കൽപ്പറ്റ നഗരസഭ )

മുതിർന്ന പൗരന്മാരുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?  സായംപ്രഭ

പുതുവർഷാരംഭത്തിൽ യുഎസിൽ വീശിയടിച്ച ശീത കൊടുങ്കാറ്റ്
എസ്ര

ബംഗ്ലാദേശ് ക്രിക്കറ്റ് താരം
മുസ്താ ഫിസുർ റഹ്മാനെ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്
2026 ലെ ഐപിഎൽ (IPL) മത്സരങ്ങൾ രാജ്യത്ത് സംപ്രേക്ഷണം ചെയ്യുന്നത് വിലക്കിയ രാജ്യം?
ബംഗ്ലാദേശ്

കേരളത്തിലെ മനുഷ്യ – വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിനായി സർക്കാർ പുതുതായി പ്രഖ്യാപിച്ച രണ്ട് തീവ്രയജ്ഞ മിഷനുകൾ?
മിഷൻ മഞ്ഞക്കൊന്ന
മിഷൻ കൃഷി പുനരുജ്ജീവനം

ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?
രാജൻ ഗുരുക്കൾ

അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിൽ എട്ടു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം?
സോനം യഷി (ഭൂട്ടാൻ)

ഇന്ത്യയിൽ അഞ്ചാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയിൽ ഇന്ത്യൻ നാവിസേന നിർമ്മിച്ച കപ്പൽ
ഐ എൻ എസ് ബി കൗണ്ടിന്യ
അജന്ത ഗുഹാ ചിത്രങ്ങളിൽ കാണുന്ന കപ്പലിന്റെ മാതൃകയിലാണ് നിർമ്മാണം
കന്നി യാത്ര ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഒമാനിലേക്ക്

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്ന ആദ്യ റൂട്ട്?
അസമിലെ ഗുവാഹട്ടി -പശ്ചിമബംഗാളിലെ ഹൗറ

ലോക റാപ്പിഡ് ചെസ്സ് കിരീടവും ലോക
ബ്ലിറ്റ്സ് കിരീടവും നേടിയ താരം? മാഗ്നസ്കാൾസൺ

ഇന്ത്യ എസ് 500 പ്രൊമിത്യൂസ് ആധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നത് ഏതു രാജ്യത്തുനിന്ന്?
റഷ്യ

Weekly Current Affairs | 2026 ജനുവരി 1-10 വരെയുള്ള ആനുകാലിക വിവരങ്ങൾ




Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.