Weekly Current Affairs for Kerala PSC Exams|2025 July 20-31|PSC Current Affairs|Weekly Current Affairs|PSC Questions

2025 ജൂലൈ 20-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജൂലൈ 20-31 വരെയുള്ള ആനുകാലിക വിവരങ്ങൾ



വനിത ചെസ്സ് ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം സ്വന്തമാക്കിയത്?
ദിവ്യ ദേശമുഖ് (മഹാരാഷ്ട്ര, നാഗ്പൂർ)

ഫൈനലിൽ ഇന്ത്യയുടെ കൊനേരു ഹംപി യെ ടൈംബ്രേക്കറിൽ കീഴടക്കിയാണ് ദിവ്യ ചെസ്സ് ലോക കപ്പ് നേടിയത്

ലോകകപ്പ് നേട്ടത്തോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി

ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുന്ന നാലാമത്തെ വനിതാതാരമാണ് ദിവ്യ കൊനേരു ഹംപി, ആർ വൈശാലി
ദ്രോണവല്ലി, ഡി ഹരിക എന്നിവരാണ് മുൻപ് പദവി നേടിയവർ


2025 ജൂലൈ ഹിന്ദു കുടുംബങ്ങളിലെ പൂർവിക സ്വത്തിൽ കേരളത്തിലും പെൺകുട്ടികൾക്ക് തുല്യാവകാശം ഉറപ്പിച്ച് വിധി പുറപ്പെടുവിച്ചത്?
കേരള ഹൈക്കോടതി


ഇന്ത്യയിലെ ആദ്യത്തെ അതി ദാരിദ്രരില്ലാത്ത ജില്ല? 
കോട്ടയം



2025-ൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത മലയാളി?
സി സദാനന്ദൻ

രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെടുന്ന 9- മത്തെ മലയാളിയാണ്
സി സദാനന്ദൻ



ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാം ശുക്ല  നിലയത്തിൽ ചെലവിട്ട ദിവസങ്ങൾ?
18 ദിവസങ്ങൾ

ഭൂമിയെ ചുറ്റിയത് 288 തവണ
ബഹിരാകാശത്ത് എത്തുന്ന 634 ആമത്തെ വ്യക്തിയാണ് ശുക്ല


ഒഡീഷയിലെ റൂർക്കേലയിൽ സ്ഥിതി ചെയ്യുന്ന ബിർസ മുണ്ടാ സ്റ്റേഡിയം ഏത് കായികയിനത്തിനു വേണ്ടി  മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ്?   
ഹോക്കി

2025 ജൂലൈ അന്തരിച്ച സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ വ്യക്തി? മേഘനാഥ് ദേശായ്
ബ്രിട്ടീഷ് പ്രഭുസഭയിൽ അംഗമായ ആദ്യ ഇന്ത്യൻ വംശജരിൽ ഒരാൾ


2025 ജൂലൈ നടന്ന ലോക സർവകലാശാല ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?
20


വിപണിമൂല്യത്തിൽ 4 ലക്ഷം കോടി ഡോളർ നേടുന്ന ആദ്യ കമ്പനി? 
എൻവിഡിയ

കാലിഫോണിയ ആസ്ഥാനമായുള്ള മൈക്രോചിപ്പ്  നിർമ്മാണ കമ്പനിയാണ് എൻവിഡിയ



2027 ലെ ഒളിമ്പിക് ഇ -സ്പോർട്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
സൗദി അറേബ്യ (റിയാദ്)


2027 ലെ ഒളിമ്പിക് ഇ -സ്പോർട്സ് ഗെയിംസിന്റെ ബ്രാൻഡ് അംബാസിഡർ?
ക്രിസ്ത്യാനോ റൊണാൾഡോ


ഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ -ഓപ്പറേഷൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റി ന്റെ പുതിയ പേര്?
സാവിത്രി ഭായ് ഫുലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്


യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
തേഗ്ബീർ സിംഗ്
പഞ്ചാബിലെ റോപ്പർ സ്വദേശിയായ തേഗ് ബീർ സിംഗ് ആറു വയസ്സും 9 മാസവുമാണ് പ്രായം


ചൈനയിലും അമേരിക്കയിലും അ അതിവേഗം വ്യാപിച്ച കോവിഡിന്റെ പുതിയ വകഭേദം?
NB. 1.8.1
നിംബസ് എന്നും ഈ വകഭേദം അറിയപ്പെടുന്നു


സുസ്ഥിരവികസന റിപ്പോർട്ട് റാങ്കിംഗ് 2025-ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഫിൻലൻഡ്
രണ്ടാംസ്ഥാനത്ത് സ്വീഡൻ
മൂന്നാം സ്ഥാനത്ത് ഡെന്മാർക്ക്
ഇന്ത്യയുടെ സ്ഥാനം99


2029 വേൾഡ് പോലീസ്& ഫയർ ഗെയിംസിന് (WPFG) ആതിഥേയത്വം വഹിക്കുന്ന രാജ്യം? ഇന്ത്യ (അഹമ്മദാബാദ് )


പാമ്പുകടി മൂലം ഉണ്ടാകുന്ന അത്യാഹിതങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ട് സ്കൂളുകളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
സർപ്പപാഠം പദ്ധതി


2025 ഏഷ്യൻ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് വേദി?
ന്യൂഡൽഹി


വാട്ടർ അതോറിറ്റിയുടെ 110 വർഷത്തെ ചരിത്രം പങ്കുവെക്കുന്നതിനായി വാട്ടർ മ്യൂസിയം സ്ഥാപിതമാകുന്നത്?
വെള്ളയമ്പലം  (തിരുവനന്തപുരം)


2025 ലോകസമാധാന സൂചകയിൽ ഇന്ത്യയുടെ സ്ഥാനം?
115
ഒന്നാം സ്ഥാനത്ത് ഐസ് ലാൻഡ്


2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ വേദി?
രാജസ്ഥാൻ
2025 നവംബറിൽ രാജസ്ഥാനിലെ ജയ്പൂരിലാണ് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് നടക്കുക


ഇന്ത്യൻ നാവികസേന ഈയിടെ കമ്മീഷൻ ചെയ്ത റഷ്യൻനിർമിത യുദ്ധക്കപ്പൽ?
INS തമാൽ


തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന നിർമ്മിത ബുദ്ധി (AI)  സംവിധാനം? 
ശുചിത്വ ഐ


കരളിലെ കാൻസർ കണ്ടെത്താൻ സഹായിക്കുന്ന പേപ്പർ അധിഷ്ഠിത സെന്റർ സംവിധാനം വികസിപ്പിച്ച സ്ഥാപനം?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു


ചൂരൽമല എന്ന പുസ്തകത്തിന്റെ രചയിതാവ്?
യു കെ കുമാരൻ


കടൽ നിരപ്പ് ഉയരും തോറും മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപു രാജ്യമായ ടുവാലു സ്ഥിതി ചെയ്യുന്ന സമുദ്രം?
പസിഫിക് സമുദ്രം


ക്രൊയേഷ്യയിൽ നടന്ന ഗ്രാൻഡ് പ്രി ചെസ്സ് ടൂറിലെ  റാപ്പിഡ് വിഭാഗത്തിൽ കിരീടം നേടിയത്?  
ഡി ഗുകേഷ്


ഇന്ത്യൻ രഹസ്യന്വേഷണ വിഭാഗമായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്‌ ) യുടെ മേധാവിയായി നിയമിതനായത്?
പരാഗ് ജയിൻ


ഇന്ത്യയിലെ ആദ്യ സഹകരണ സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?
ഗുജറാത്ത് (ആനന്ദ്)


2026 ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി?
തൃശ്ശൂർ


2026 ജനുവരിയിൽ നടക്കുന്ന സംസ്ഥാന കായികമേളയുടെ ‘സ്കൂൾ ഒളിമ്പിക്സ് ‘ വേദി?
തിരുവനന്തപുരം


2026 -ൽ നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ വേദി?
പാലക്കാട്


രാജ്യത്തെ ദിവ്യാംഗർക്കും വയോജനങ്ങൾ ക്കും സൗകര്യങ്ങൾ പ്രാപ്യമാക്കാൻ തയ്യാറാക്കിയ കേന്ദ്രസർക്കാരിന്റെ സംരംഭം?
സുഗമ്യഭാരത് ആപ്പ്


യു എൻ പൊതുസഭയുടെ അടുത്ത പ്രസിഡണ്ടായി നിയമിതനായത്?
അനാലീന ബാർബൊക്ക്


മൾബെറി എന്നോട് നിന്റെ സോർബയെ കുറിച്ച് പറയൂ എന്ന പുസ്തകത്തിന്റെ രചയിതാവ്? 
ബെന്യാമിൻ


2025 -ലെ നാറ്റോ ഉച്ചകോടിയുടെ വേദി?
ഹേഗ് (നെതർലൻഡ്സ്)
1949 ഏപ്രിൽ 4- നാണ്  നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ സ്ഥാപിതമായത്


ഏതു സംസ്ഥാനത്തെ തദ്ദേശീയ ജനതയ്ക്ക് ഭൂമിക്കുംമേൽ അവകാശം സ്ഥാപിച്ചു നൽകാനുള്ള കർമ പദ്ധതിയാണ് മിഷൻ  ബസുന്ധര? 
അസം


ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയുള്ള രാജ്യം? 
ഇന്ത്യ


2025 -ലെ 17 -മത് ബ്രിക്സ് ഉച്ചകോടിക്ക് വേദിയായത്?
റിയോ ഡി ജനീറോ (ബ്രസീൽ)


സംസ്ഥാനത്തെ ആദ്യ എ ഐ റോബോട്ടിക് ഗവേഷണ കേന്ദ്രം – റിസർച്ച് ആൻഡ്  ഡെവലപ്മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചത്?
നെടുവത്തൂർ (കൊട്ടാരക്കര)


ടെസ്‌ല – സ്പേയ്സ് എക്സ് സി ഇ ഒ യും യുഎസ് കാര്യക്ഷമത വകുപ്പ് ( ഡോജ്) മുൻ മേധാവിയുമായ ഇലോൺ മസ്ക് രൂപീകരിച്ച
പുതിയ പാർട്ടി? 
ദി അമേരിക്ക പാർട്ടി


വ്യക്തികളിൽ നിന്ന് ആധാര നികുതി ഈടാക്കാൻ തീരുമാനിച്ച ആദ്യ ഗൾഫ് രാജ്യം? 
ഒമാൻ


നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീൻ ഗൺ സംവിധാനം വിജയകരമായി പരീക്ഷിച്ച രാജ്യം?
ഇന്ത്യ


പ്രസവശേഷം ആശുപത്രിയിൽ നിന്നും മടങ്ങുന്ന സ്ത്രീകൾക്ക് വൃക്ഷത്തൈ നൽകുന്ന പദ്ധതി? 
ജീവൻ


കുർബാൻ എന്ന നോവൽ എഴുതിയത്?
ഹരിത സാവിത്രി


2024 വേൾഡ് സോയിൽ കോൺഫറൻസിന് വേദിയായ ഇന്ത്യൻ നഗരം?
ന്യൂഡൽഹി


കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം കരുമാടിക്കുട്ടന്റെ സ്മാരകം സ്ഥിതിചെയ്യുന്നത്?
ആലപ്പുഴ (കരുമാടി)


2024 അന്താരാഷ്ട്ര സഹകരണ സമ്മേളനം നടന്നത്? 
ഇന്ത്യ (ന്യൂഡൽഹി)



ഇറാന്റെ ഫോർദോ, നഥാൻസ്,   ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് സൈനിക നടപടിയുടെ പേര്?
ഓപ്പറേഷൻ നൈറ്റ് ഹാമർ


ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ലോക അത്‌ലറ്റിക്സ് കോണ്ടിനെന്റൽ മീറ്റിൽ ജാവലിൻ ത്രോ യിൽ ഒന്നാമതെത്തിയത്? നീരജ് ചോപ്ര


ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ സിഇഒ യായി നിയമിതനായത്?
സഞ് ജോഗ് ഗുപ്ത


യാത്രക്കാരെ വഹിച്ചു പറന്ന ലോകത്തിലെ ആദ്യത്തെ വൈദ്യുത വിമാനം ?
അലിയ സി എക്സ് 300 


ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പിൽ ജയിച്ച ഇന്ത്യൻ വംശജൻ?
സൊഹ്റാൻ മംദാനി


ചാറ്റ് ജി പി ടി യോട് ചോദിക്കുന്നതുപോലെ ഗൂഗിൾ സെർച്ച് എൻജിനോട് ചോദ്യം ഉന്നയിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ? ഗൂഗിൾ എ ഐ മോഡ്


വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാളികളുടെ രക്ഷക്കായി മൈഗ്രേഷൻ സ്റ്റുഡൻസ് പോർട്ടൽ തുടങ്ങുന്നത്?
നോർക്ക


വനിതകളെ മാത്രമായി ബഹിരാകാശത്ത് എത്തിച്ചു വിജയകരമായി മടങ്ങിയെത്തിയ പേടകം ഏത്? 
ന്യൂ ഷെപ്പേർഡ്


24 – മത് അന്താരാഷ്ട്ര മാനസികാരോഗ്യ സമ്മേളനത്തിന് വേദിയായത്?
തായ്‌ലൻഡ്


ഡീപ്പ് ഫെയ്ക്ക്‌ ചിത്രങ്ങളും ശബ്ദങ്ങളും പ്രചരിക്കുന്നതും തടയാൻ വ്യക്തികളുടെ ശരീരത്തിന് പകർപ്പവകാശം നൽകാൻ നിയമം കൊണ്ടുവരുന്ന രാജ്യം?
ഡെന്മാർക്ക്

Weekly Current Affairs | 2025 ജൂലൈ 20-31 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.