Weekly Current Affairs for Kerala PSC Exams|2025 December 1-6|PSC Current Affairs|Weekly Current Affairs|PSC Exams 2025|PSC Questions|PSC Exam

2025 ഡിസംബർ 1-6 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ഡിസംബർ 1-6 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam

പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾക്കൊള്ളുന്ന പുതിയ സമുച്ചയത്തിന് നൽകുന്ന പേര്?
സേവാ തീർഥ്

ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് (ഒ യു പി ) തെരഞ്ഞെടുത്ത 2025 ലെ വാക്ക്‌?
റേയ്ജ് ബെയ്റ്റ്

രാജ്യത്ത് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജഭവന്റെ പുതിയ പേര്?
ലോക് ഭവൻ

2030 -ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ നഗരം? അഹമ്മദാബാദ്

ഭിന്നശേഷി കുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ശ്രേഷ്ഠാ ദിവ്യംഗ് ബാലക് പുരസ്കാരം ലഭിച്ച മലയാളി വിദ്യാർഥി?
മുഹമ്മദ് യാസിൻ

ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക സൗകര്യങ്ങൾ ഉള്ള പുതിയ യുദ്ധക്കപ്പലിന്റെ പേരെന്ത്
INS താരഗിരി

ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ സിറ്റി പദ്ധതി നിലവിൽ വരുന്നത്?
കൂർനൂൽ (ആന്ധ്രപ്രദേശ്

ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്സിന് അംഗീകാരം നൽകിയ രാജ്യം?
ബ്രസീൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്?
രോഹിത് ശർമ

2025 ലെ ദേശീയ സീനിയർ സ്കൂൾ
അത് ലറ്റിക് മീറ്റിൽ കിരീടം നേടിയത്?
കേരളം

ദേശീയ അണ്ടർ 17 ജൂനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സംസ്ഥാനം?
മഹാരാഷ്ട്ര

2026 -ൽ ഏഷ്യൻ ഗെയിംസിന് വേദിയാവുന്ന രാജ്യം?
ജപ്പാൻ

ഇന്ത്യയിലെ ആദ്യത്തെ വാട്ടർ പോസിറ്റീവ് വിമാനത്താവളമായി മാറിയത്?
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ന്യൂഡൽഹി

കേരള ബാങ്കിന്റെ പുതിയ പ്രസിഡണ്ടായി നിയമിതനായത്?
പി മോഹനൻ

ഇന്ത്യയുടെ 27 മത് വനിതാ ചെസ് ഗ്രാൻഡ് മാസ്റ്റർ ആയത്?
ഇഷാ ശർമ

18 മുതൽ 52 വയസ്സ് വരെയുള്ളവർക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?
കർണാടക

2027 ഇന്ത്യയിലെ ആദ്യത്തെ ‘സ്റ്റാർട്ടപ്പ് ടെക് മ്യൂസിയം’ സ്ഥാപിതമാകുന്ന നഗരം? ബംഗളൂരു
ഇന്ത്യയുടെ സിലിക്കൺ വാലി എന്നും ഈ നഗരം അറിയപ്പെടുന്നു

മഹാപരിനിർവാൺ ദിവസ് ( ഡിസംബർ 6) ആയി ആചരിക്കുന്നത് ആരുടെ ജന്മദിനം?
ബി ആർ അംബേദ്കർ

തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രത്തിൽ നോട്ട (NOTA) ബട്ടണിന് പകരമായി ഏർപ്പെടുത്തിയ പുതിയ സംവിധാനം?
എൻഡ് ബട്ടൺ (END)

ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റ് 2026 മത്സരങ്ങളുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം?
രോഹിത് ശർമ

അവയവദാനത്തിന് കേരളത്തിൽ പുതിയ പദ്ധതി?
കെ -സോട്ടോ (K- SOTO)
മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കാനും സുതാര്യമാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു

പുതിയ സ്മാർട്ട് ഫോണുകളിൽ
പ്രീ -ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച ആപ്പ്?
സഞ്ചാർ സാഥി (Sanchar Saathi)

56- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കിയ വിയറ്റ്നാമീസ് ചിത്രം? സ്കിൻ ഓഫ് യൂത്ത്
സംവിധായകൻ – ആഷ് മെയ് ഫെയർ

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?
ഹർമൻ പ്രീത് കൗർ

ശ്രീലങ്കയിൽ കനത്ത പ്രളയത്തിനിടയാക്കി ആഞ്ഞടിച്ച ചുഴലിക്കാറ്റ്
ഡിറ്റ് വ

2025 -ലെ ഇന്ത്യൻ നാവികസേന ദിനാഘോഷങ്ങൾക്ക് വേദിയായ സ്ഥലം?  ശംഖുമുഖം (തിരുവനന്തപുരം)

ലോകം മണ്ണുദിനം എന്ന്?
ഡിസംബർ 5

ശിവഗിരി മഠത്തിന്റെ ശതാബ്ദി സമ്മേളനത്തിന് വേദിയായ സ്ഥലം/ മംഗലാപുരം

അന്താരാഷ്ട്ര ഭിന്നശേഷി ദിനം?
ഡിസംബർ 3

ലോക എയ്ഡ്സ് ദിനം?
ഡിസംബർ 1

Weekly Current Affairs | 2025 ഡിസംബർ 1-6 വരെയുള്ള ആനുകാലിക വിവരങ്ങൾ|GK Malayalam



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.