2025 ഓഗസ്റ്റ് 1-9 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ഓഗസ്റ്റ് 1-9 വരെയുള്ള ആനുകാലിക വിവരങ്ങൾ
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ മൂന്നുപേരെ വധിച്ച സൈനിക ഓപ്പറേഷൻ?
ഓപ്പറേഷൻ മഹാദേവ്
2027-ൽ നടക്കുന്ന 39 -മത് നാഷണൽ ഗെയിംസിന് വേദിയാകുന്നത്?
മേഘാലയ
മലയാള സാഹിത്യ -സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന
പ്രൊഫ. എം കെ സാനു അന്തരിച്ചത്?
2025 ആഗസ്റ്റ് 2 -ന്
ഡോ.എം എസ് സ്വാമിനാഥനുള്ള ആദരവായി അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 7 കർഷികദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്
മഹാരാഷ്ട്ര
ഹരിത വിപ്ലവത്തിന്റെ ശില്പി എന്നാണ് ഡോ.എം എസ് സ്വാമിനാഥൻ അറിയപ്പെടുന്നത്
അടുത്തിടെ അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി കാട്ടു കാശി തുമ്പ ക്ക് നൽകിയ പേര്
ഇംപേഷ്യൻസ് അച്യുതാനന്ദിനി
ഐഎസ്ആർഒയും നാസയും സംയുക്ത മായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
എൻഐ സാർ (NISAR)
വിക്ഷേപണം
2025 ജൂലൈ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ്
വിക്ഷേപണ വാഹനം
ജി എസ് എൽ വി -എഫ് 16 റോക്കറ്റ്
മുണ്ടക്കൈ, ചൂരൽ മല ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ ശ്മശാനഭൂമി അറിയപ്പെടുന്നത്?
ജൂലൈ 30 ഹൃദയ ഭൂമി
രാജ്യസുരക്ഷാ ആവശ്യങ്ങൾക്കായി ഇന്ത്യൻ സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷ ദ്വീപിലെ ദ്വീപ്?
ബിത്ര
അമേരിക്കയിൽ നടന്ന 2025ലെ വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസിന്റെ മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?
ഇന്ത്യ
ഒന്നാം സ്ഥാനത്ത് യുഎസ് എ
രണ്ടാം സ്ഥാനത്ത് ബ്രസീൽ
സ്ത്രീകൾക്ക് ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മഹാലക്ഷ്മി പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം? തെലുങ്കാന
ഭാരത് ബയോടെക്കിന്റെ ഭക്ഷ്യ സംസ്കരണ കേന്ദ്രം കേരളത്തിൽ സ്ഥാപിതമാകുന്നത്?
കൊച്ചി
2025- ലെ ചമ്പക്കുളംമൂലം വള്ളംകളി ജേതാക്കൾ?
ചെറുതന പുത്തൻ ചുണ്ടൻ
പള്ളാംത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ചെറുതന പുത്തൻചുണ്ടൻ
രാജപ്രമുഖൻ ട്രോഫി നേടി
സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മലിനമായ നഗരം?
ബൈർണി ഹട്ട് (മേഘാലയ)
രണ്ടാമത് ഡൽഹി
2025 ജൂലൈ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ തമിഴ്നാട്ടിലെ കോട്ട?
ജിഞ്ചി
കിഴക്കിന്റെ ട്രോയ് എന്നറിയപ്പെടുന്ന മറാത്ത സൈനിക ഭൂപ്രകൃതിയുടെ ഭാഗമായ
ജിഞ്ചി കോട്ട സ്ഥിതി ചെയ്യുന്നത്
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ്
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള 44- മത്തെ സൈറ്റ് ആയി മറാഠാകോട്ടകൾ ഉൾപ്പെട്ടിട്ടുണ്ട്
കേന്ദ്രത്തിന്റെ ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതിയിൽ പ്രത്യേക പരാമർശം ലഭിച്ച കേരളത്തിലെ കാപ്പിയിനം
റോബസ്റ്റ കാപ്പി
കേരളത്തിൽ ആദ്യമായി കവച് സുരക്ഷാസംവിധാനം നിലവിൽ വരുന്ന റെയിൽ പാത
എറണാകുളം -ഷോർണൂർ റെയിൽവേ പാത
ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത്?
മൗസിന്റം (മേഘാലയ)
2025 ജൂലൈ പ്രകാരം ഹെൻലി പാസ്പോർട്ട് സൂചികയിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്?
സിംഗപ്പൂർ
ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത്
ഇന്ത്യയുടെ സ്ഥാനം 77
ഈയൊരു സൂചിക പ്രകാരം
59 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പ്രവേശിക്കാം
2025 ജൂലൈ ഇറ്റലിയിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ
ടൂറിൽ വനിതകളുടെ ലോങ്ങ് ജംമ്പിൽ വെങ്കലം നേടിയ മലയാളി അത്‌ലറ്റ്?
ആൻസി സോജൻ
വ്യാജ വെളിച്ചെണ്ണ നിയന്ത്രിക്കാൻ ഭക്ഷ്യവകുപ്പ് ഒരുക്കുന്ന പദ്ധതി?
ഓപ്പറേഷൻ നാളികേര
ഇന്ത്യൻ നാവികസേന ഈയിടെ കമ്മീഷൻ ചെയ്ത റഷ്യൻനിർമിത യുദ്ധക്കപ്പൽ?
ഐ എൻ എസ് തമാൽ
തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന നിർമ്മിത ബുദ്ധി (AI) സംവിധാനം?
ശുചിത്വ ഐ
ഓരോ മണിക്കൂറിലെയും കാലാവസ്ഥാ സൂചനകൾ അറിയുന്നതിനായി കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്?
മോസം
ക്രിപ്റ്റോ കറൻസി ഇടപാടുകൾ ദേശീയ ടൂറിസം നയത്തിന്റെ ഭാഗമാക്കിയ ലോക ത്തിലെ ആദ്യത്തെ രാജ്യം?
ഭൂട്ടാൻ
പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി?
ഗോത്രജീവിക
ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്ക്?
പുത്തൂർ
മിഥുന സംക്രാന്തി എന്നും അറിയപ്പെടുന്ന രാജപർബ ഉത്സവം ആഘോഷിക്കുന്ന സംസ്ഥാനം?
ഒഡീഷ്യ
ഇന്ത്യയിലെ ആദ്യത്തെ വന്യജീവി മേൽപ്പാലം ഇടനാഴി നിലവിൽ വന്ന നാഷണൽ ഹൈവേ?
ഡൽഹി -മുംബൈ എക്സ്പ്രസ്സ് വേ
ഇന്ത്യയിലെ ആദ്യത്തെ രാത്രികാല സഫാരി പാർക്ക് നിലവിൽ വന്നത്?
ലക്നൗ (ഉത്തർപ്രദേശ് )
അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങിയ ഹെലികോപ്റ്റർ?
അപ്പാച്ചെ
2025- ലെ കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ?
ബാറ്റേന്തിയ കൊമ്പൻ,
മലമുഴക്കി വേഴാമ്പൽ, ചാക്യാർ
സ്കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണം, പാനീയങ്ങൾ എന്നിവ നൽകുന്ന പദ്ധതി?
മാ കെയർ സ്റ്റോർ (Ma Care Store)
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പലായ (ഇലക്ട്രിക് ഷിപ്പ് ) ഹൾ -096 നിർമ്മിച്ച രാജ്യം?
ഓസ്ട്രേലിയ
ഫ്രീ സ്റ്റൈൽ ഗ്രാൻസ്ലാം ചെസ് ടൂറില്‍ സെമിയിൽ എത്തിയ ആദ്യ ഇന്ത്യൻ താരം? അർജുൻ എരിഗാസി
സഹസ്ഥാപകനും മുൻ സി ഇ ഒ യുമായ ജാക്ക് ഡോർസി പുറത്തിറക്കിയ മെസ്സേജിങ് ഫ്ലാറ്റ്ഫോം?
ബിറ്റ് ചാറ്റ്
2025 -ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് വേദി?
യുഎഇ
ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി? ദാവോസ്
2025 ലോക സർവകലാശാല
അത് ലറ്റിക്സ് വേദി?
ജർമ്മനി
ഡോ. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഗ്ലോബൽ പീസ് അവാർഡ് നേടിയ ഇന്ത്യക്കാരൻ ?
നരേന്ദ്ര മോദി
ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാനായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഹ്രസ്വദൂര മിസൈൽ ?
ഭാർഗവാസ്ത്ര
നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ?
വി രാമസുബ്രഹ്മണ്യൻ
രോഗി പരിച്ചരണത്തിനും പ്രസവ ശുശ്രൂഷ യ്ക്കും കൂട്ടിരിപ്പിനും ആളില്ലാത്തവർക്ക് തുണയ്ക്കുമായി വനിതാ ഫെഡ് ന്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ഹോംനഴ്സ് സേവനം നൽകുന്ന പദ്ധതി?
സൂതിക മിത്ര
ആദിവാസി സമൂഹങ്ങളെ മാത്രം കേന്ദ്രീകരിച്ച് ജീനോം സീക്വൻസിംഗ് സംരംഭം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
പ്രതിരോധ ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത രുദ്രാസ്ത്ര ഏതിനം ഉപകരണമാണ്?
ഡ്രോൺ
Weekly Current Affairs | 2025 ഓഗസ്റ്റ് 1-9 വരെയുള്ള ആനുകാലിക വിവരങ്ങൾ