Weekly Current Affairs for Kerala PSC Exams|2023 ആഗസ്റ്റ് 13- 19|2023 ആഗസ്റ്റ് 13-19 വരെയുള്ള ആനുകാലിക വിവരങ്ങൾ

Weekly Current Affairs for Kerala PSC Exams


2023 ആഗസ്റ്റിൽ പുറത്തിറങ്ങിയ ഇന്ത്യ യിലെ ആദ്യ ബയോ സയൻസ് സിനിമ?

ദി വാക്സിൻ വാർ
(സംവിധാനം വിവേക് രഞ്ജൻ അഗ്നിഗോത്രി,
ഇന്ത്യയുടെ കോവിഡ് 19 ന് എതിരെയുള്ള പോരാട്ടങ്ങളുടെയും പ്രതിസന്ധിയെ മറികടക്കാൻ ആരോഗ്യ വകുപ്പ് എടുത്ത ശ്രമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ)


കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത്?

ചെക്കിട്ടപാറ


മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന വിസ?

ആയുഷ് വിസ


കേരളം കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാനായി 2023 നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കു ന്ന പ്രദർശനത്തിന്റെ പേര്?

കേരളീയം 2023


കേരളത്തിലെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത്?

പാളയം (തിരുവനന്തപുരം)


2023 – 24 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദി?

കൊല്ലം


2023-ലെ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ട യിൽ പ്രധാനമന്ത്രിക്കൊപ്പം ദേശീയ പതാ ക ഉയർത്തിയ കരസേന ഉദ്യോഗസ്ഥ യായ വനിതകൾ ?

മേജർ നിഖിത നായർ (മലയാളി)
മേജർ ജാസ്മിൻ കൗർ


ഐഎസ്ആർഒ (ISRO) യുടെ പുതിയ ബഹിരാകാശ തുറമുഖം സ്ഥാപിക്കുന്നത്?

കുലശേഖരപട്ടണം (തമിഴ്നാട്)


2023 – 24 വർഷത്തെ സ്കൂൾ കായിക മേളയ്ക്ക് വേദിയാകുന്ന ജില്ല?

തൃശ്ശൂർ


കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകു ന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതി?

റേഷൻ റൈറ്റ് കാർഡ്


2023 ആഗസ്റ്റിൽ കാട്ടുതീ പടർന്നു പിടിച്ച കാനറി ദ്വീപുകൾ ഏതു രാജ്യത്തിന്റെ ഭാഗമാണ്?

സ്പെയിൻ


2023- സെപ്റ്റംബർ വിക്ഷേപണം നടത്താ ൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ യുടെ ആദ്യ സൗരദൗത്യം?

ആദിത്യ എൽ 1


2023 ആഗസ്റ്റ് 15ന് എത്രാമത് സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ ആഘോഷിച്ചത്?

77-മത് സ്വാതന്ത്ര്യ ദിനം


ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബ് സ്ഥാപിതമാകുന്നത്?

ലക്നൗ (ഉത്തർ പ്രദേശ്)


77 -മത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ വ്യത്യസ്തങ്ങളായ തുണിത്തരങ്ങളുടെ മാതൃക ഗൂഗിൾ ഡൂഡിലിലൂടെ അവതരിപ്പി ച്ച വനിത?

നമ്രത കുമാർ


വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപ നങ്ങളിലും സേവനമനുഷ്ഠിക്കുന്ന സർ ക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി ഭരണഭാഷ പുരസ്കാരം ഏർപ്പെടുത്തിയ സംസ്ഥാനം?

കേരളം


തീരദേശവാസികളായ യുവതി യുവാക്കൾ ക്ക് മികച്ച നൈപുണ്യ പരിശീലനം നൽകി ജോലി ലഭ്യമാക്കുന്ന പദ്ധതി?

സാഗർ മാല


2023 ഓഗസ്റ്റ് ഇന്ത്യൻ പൗരത്വം തിരികെ ലഭിച്ച ബോളിവുഡ് നടൻ?

അക്ഷയകുമാർ (അക്ഷയകുമാർ പൗരത്വം ഉപേക്ഷിച്ച രാജ്യം കാനഡ)


69-ാമത്തെ നെഹ്റു ട്രോഫിയിൽ 2023 -ൽ കിരീടം നേടിയ ചുണ്ടൻ വള്ളം ?

വീയപുരം ചുണ്ടൻ വള്ളം (പള്ളാംതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വിയപുരം ചുണ്ടനാണ് കിരീടം നേടിയത്)


2023 ഓഗസ്റ്റിൽ അഗ്നിപർവ്വത സ്ഫോട നത്തെ തുടർന്ന് പ്രവർത്തനം അവസാ നിപ്പിച്ച വിമാനത്താവളം?

കതാനിയ (ഇറ്റലി)


കേരളത്തിലെ ആദ്യത്തെ വനിത ഇന്റർ നാഷണൽ ചെസ് മാസ്റ്റർ?

നിമ്മി എം ജോർജ്


2023 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻപെലെ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം?

മുഹമ്മദ് ഹബീബ്


അന്താരാഷ്ട്ര ഹോക്കിയിൽ 300 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയുടെ ഗോൾകീപ്പർ?

പി ആർ ശ്രീജേഷ്


കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധന?

ഓപ്പറേഷൻ ഇ -സേവ


2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീട ജേതാക്കൾ?

ഇന്ത്യ (ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി കിരീടം നേടിയത്)


അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി ‘ഉദ്ഗം പോർട്ടൽ’ ആരംഭിച്ച സ്ഥാപനം?

ആർ ബി ഐ


വാണിജ്യ അടിസ്ഥാനത്തിലുള്ള ലോക ത്തിലെ ആദ്യ ബഹിരാകാശ യാത്ര വിജയ കരമായി പൂർത്തിയാക്കിയ സ്പേസ് കമ്പനി?

വെർജിൻ ഗാലക്ടിക്


Weekly Current Affairs for Kerala PSC Exams |GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.