Weekly Current Affairs for Kerala PSC Exams| 2025 May 25-31 | PSC Current Affairs | Weekly Current Affairs|PSC Questions

2025 മെയ് 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Weekly Current Affairs | 2025 മെയ് 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ


എട്ടു ഇനങ്ങളിൽ ജൈവവൈവിധ്യ പ്രതീകങ്ങൾ തെരഞ്ഞെടുത്തു എന്ന പ്രഖ്യാപനം നടത്തിയ സംസ്ഥാനത്തെ ആദ്യ ജില്ല?
കോഴിക്കോട്

കോഴിക്കോട് ജില്ലയുടെ പുഷ്പമായി തെരഞ്ഞെടുക്കപ്പെട്ടത്-
അതിരാണി

കോഴിക്കോട് ജില്ലയുടെ
പക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടത്-
മേനിപ്പൊന്മാൻ

കോഴിക്കോട് ജില്ലയുടെ ശലഭം ആയി തെരഞ്ഞെടുക്കപ്പെട്ടത്-  മലബാർ റോസ്


കോഴിക്കോട് ജില്ലയുടെ വൃക്ഷം ആയി തെരഞ്ഞെടുക്കപ്പെട്ടത് – ഈയ്യകം

കോഴിക്കോട് ജില്ലയുടെ പൈതൃക വൃക്ഷം ആയി തെരഞ്ഞെടുക്കപ്പെട്ടത് – ഈന്ത്

കോഴിക്കോട് ജില്ലയുടെ ജലജീവി ആയി തെരഞ്ഞെടുക്കപ്പെട്ടത് – നീർനായ

കോഴിക്കോട് ജില്ലയുടെ
മത്സ്യം ആയി തെരഞ്ഞെടുക്കപ്പെട്ടത്-
പാതാള പൂന്താരകൻ

കോഴിക്കോട് ജില്ലയുടെ മൃഗം ആയി തെരഞ്ഞെടുക്കപ്പെട്ടത്-
ഈനാംപേച്ചി



കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ഹരിത നഗരം ക്യാമ്പയിൻ? വിമൻ ഫോർ  ട്രീ


എവറസ്റ്റ് കീഴടക്കിയ കാഴ്ച പരിമിതിയുള്ള ആദ്യ ഇന്ത്യൻ വനിത?
ചോൻസിൻ ആങ്‌മോ (ഹിമാചൽ പ്രദേശ്)


ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
കാർലോസ് അൽക്കാരസ് (സ്പെയിൻ)
യാനിക് സിന്നറിനെ (ഇറ്റലി ) പരാജയപ്പെടുത്തിയാണ് കാർലോസ് കിരീടം നേടിയത്


ഇറ്റാലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്
ജാസ്മിൻ പൗളിനി (ഇറ്റലി)
കൊക്കോ ഗൗഫിനെ  പരാജയപ്പെടുത്തിയാണ് ജാസ്മിൻ കിരീടം നേടിയത്


ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പദ്ധതി?
ബന്ധു ക്ലിനിക് പദ്ധതി
അതിഥി തൊഴിലാളികൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ബന്ധു ക്ലിനിക് പദ്ധതി


78 -മത് കാൻ ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ ലോകപ്രശസ്ത ഇറാനിയൻ സംവിധായകൻ?
ജാഫർ പനാഹി
സിനിമ –
ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്


ജൈവവൈവിധ്യ ദിനം?
മെയ് 22

2025 -ലെ ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം?
പ്രകൃതിയോട് ചേർന്നുള്ള ജീവിതവും സുസ്ഥിരവികസനവും
Harmony with Nature and Sustainable Development

2024 -ലെ ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം – പദ്ധതിയുടെ ഭാഗമാകൂ
(Be Part of the Plan)  


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2025-ൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയത്? മഹാരാഷ്ട്ര
രണ്ടാം സ്ഥാനം ഹരിയാന
മൂന്നാം സ്ഥാനം രാജസ്ഥാൻ
കേരളം എട്ടാം സ്ഥാനത്ത്
വേദി –ബീഹാർ
ഭാഗ്യചിഹ്നം – ഗജസിംഹ


പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക് വിദ്യാഭ്യാസം നിർബന്ധമാക്കുന്ന ആദ്യ സംസ്ഥാനം? കേരളം


2025- ലെ ലോക ഭക്ഷ്യ പുരസ്കാരം ലഭിച്ചത്?
മരിയാഞ്ചല ഹംഗ്രിയ (ബ്രസീൽ)

1987 – ലെ പ്രഥമ ലോക ഭക്ഷ്യ  പുരസ്കാരം നേടിയത് ഡോ എം എസ് സ്വാമിനാഥൻ


ഇന്ത്യക്കെതിരായ  ആക്രമണത്തിന് പാക്കിസ്ഥാൻ നൽകിയ പേര്?
ബുന്യാൻ ഉൽ -മർസൂസ്

2025 ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സംയുക്ത സൈനിക നടപടി-
ഓപ്പറേഷൻ സിന്ദൂർ


തപസ്വിനിയമ്മ അബലകൾക്ക്‌
ശരണം ആയി ജീവിച്ച പുണ്യവതി എന്ന പുസ്തകം എഴുതിയത് ?
എം കെ സാനു
സഹോദരൻ അയ്യപ്പന്റെ സഹോദരിയും പൊതുപ്രവർത്തകയുമായ തപസ്വിനിയമ്മയെ കുറിച്ചുള്ള പുസ്തകം


2025 മെയ് 121 മത് വാർഷികം ആഘോഷിച്ച അന്താരാഷ്ട്ര സംഘടന?
ഫിഫ
തുടങ്ങിയത് – 1904 ന് മെയ് 21-ന്
അംഗരാജ്യങ്ങൾ – 211


യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കരാർ ഒപ്പിട്ടത് ഏത് രാജ്യവുമായിട്ട്
സൗദി അറേബ്യ
12 കോടി രൂപ യുടെ ആയുധകരാർ


യാചകമുക്ത നഗരമായി കേന്ദ്രസാമൂഹ്യ നീതി മന്ത്രാലയം പ്രഖ്യാപിച്ച നഗരം?  ഇൻഡോർ (മഹാരാഷ്ട്ര)


അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച 103 റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റേഷനുകൾ?
വടകര,ചിറയിൻകീഴ്


72- മത് മിസ്സ് വേൾഡ് സൗന്ദര്യ മത്സരത്തിന്റെ വേദിയാകുന്ന നഗരം? ഹൈദരാബാദ്

തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യ വേൾഡ് മത്സരത്തിന് വേദിയാകുന്നത്
71 -മത് ലോകസുന്ദരി മത്സരത്തിന്റെ ഫൈനലിനു വേദിയായത് മുംബൈയാണ്

1966 ലോകസുന്ദരി കിരീടം നേടിയ റീത്താ ഫാരിയ ആണ് ലോകസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി


അടുത്തിടെ റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയ മനുഷ്യാവകാശ സംഘടന?
ആംനെസ്റ്റി ഇന്റർനാഷണൽ 

ഒഡിഷ്യയിലെ വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി ആമകളെ സംരക്ഷിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഒരുക്കുന്ന ഓപ്പറേഷൻ?
ഓപ്പറേഷൻ ഒലിവിയ


ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരം എന്ന നേട്ടം തുടർച്ചയായി മൂന്നാം തവണയും സ്വന്തമാക്കിത്?
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)


ഡിസ്പെൻസറിയോട് കൂടിയ ഇന്ത്യയിലെ ആദ്യ ഹരിത ബോട്ട് ആംബുലൻസ് പ്രവർത്തനമാരംഭിക്കുന്ന സംസ്ഥാനം? കേരളം
(കടമക്കുടി പഞ്ചായത്ത്, കൊച്ചി)


2025 നവതി ( 90 വർഷം) ആഘോഷിക്കുന്ന കോഴഞ്ചേരി പ്രസംഗം നടത്തിയത്?
സി കേശവൻ
നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി
സി പി രാമസ്വാമി അയ്യർക്കെതിരെ 1935 മെയ് 11 -ന് നടന്ന പ്രസംഗമാണ് കോഴഞ്ചേരി പ്രസംഗം


അൽഷിമേഴ്‌സ്, ഓട്ടിസം, ഡൗൺ സിൻഡ്രം ബാധിതർ തുടങ്ങിയവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തയ്യാറാക്കിയ ഇലക്ട്രോണിക് ഉപകരണം? 
കവച്


ദമയന്തി പ്രധാന കഥാപാത്രം ആവുന്ന അഖേദ എന്ന നോവൽ രചിച്ചത്?
ഒ എസ് പ്രിയദർശനൻ


സർക്കാർ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏതു സംസ്ഥാന സർക്കാരാണ് AI യിൽ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ട് ‘സാരഥി’ ആരംഭിച്ചത്?
ഹരിയാന


തമിഴ്നാട്ടിൽ കാൾ മാർക്സിന്റെ പ്രതിമ സ്ഥാപിതമാകുന്നത്? 
ചെന്നൈ


അടുത്തിടെ നാഷണൽ പാർക്ക് പദവി ലഭിച്ച സിംലിപാൽ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഒഡീഷ്യ
ഭിതർ കണിക യ്ക്ക്‌ ശേഷം ഒഡീഷ്യയിലെ രണ്ടാമത്തെ നാഷണൽ പാർക്ക്,
ഇന്ത്യയിലെ 107 മത് നാഷണൽ പാർക്ക്


ഇന്ത്യ ഏതു രാജ്യത്തിന്റെ പക്കൽ നിന്നാണ് ഇഗ്ല -എസ് – വ്യോമ-പ്രതിരോധ മിസൈലുകൾ സ്വന്തമാക്കിയത്?
റഷ്യ

അന്റാർട്ടിക്കയിൽ പുതിയ റേഡിയോ ദൂരദർശിനി സ്ഥാപിച്ച രാജ്യം?
ചൈന


ഡെന്മാർക്ക് എനർജി ഏജൻസിയുടെ പഠനത്തിൽ കാറ്റാടിപ്പാടത്തിന് അനുയോജ്യമായി കേരളത്തിൽ കണ്ടെത്തിയ സ്ഥലം? 
വിഴിഞ്ഞം


പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
എം മുകുന്ദൻ


സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച പാക്കി സ്ഥാനിലെ പ്രവിശ്യ?
ബലൂചിസ്ഥാൻ


വിരമിച്ചവർക്കായി കേരള സ്റ്റാർട്ടപ്പ്  മിഷൻ നടപ്പാക്കുന്ന പദ്ധതി? 
ന്യൂ ഇന്നിംങ്‌സ്


2025 -ലെ മാധവിക്കുട്ടി പുരസ്കാരം നേടിയത്?
സുഭാഷ് ചന്ദ്രൻ


കടലും കടലോരവും പ്ലാസ്റ്റിക് വിമുക്ത മാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി? 
ശുചിത്വ സാഗരം സുന്ദര തീരം


2025 ലോക വനിത ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം അഞ്ചാം തവണയും നേടിയത്?
ജൂ വെഞ്ജുൻ (ചൈന)


UPSC യുടെ പുതിയ ചെയർമാൻ?
ഡോ. അജയ് കുമാർ


ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ നിലവിൽ വന്നത്?കാക്കനാട് (എറണാകുളം)


2025 മെയ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപരേഖ പ്രഖ്യാപിച്ച അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനം? ഗോൾഡൻ ഡോം


2025 ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായത്?
പി എസ് ഉണ്ണികൃഷ്ണൻ
കാവ്യസമാഹാരം ‘മതിയാകുന്നേയില്ല


ലോകത്തിലെ ആദ്യ എഐ കോഗ്നിറ്റീവ് സിറ്റി യാഥാർത്ഥ്യമാകുന്നത് എവിടെയാണ് അബുദാബി  (UAE)
അയോൺ സെന്തിയ എന്ന പേരിൽ


വിയറ്റ്നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെൺകുട്ടിയുടെ ഫോട്ടോഗ്രാഫിൽ നിന്ന് ആരുടെ പേരാണ് വേൾഡ് ഫോട്ടോ ഫൗണ്ടേഷൻ നീക്കിയത്?
നിക് ഉട്ട്
പകരം ഫോട്ടോയെടുത്തത് ആരെന്നറിയില്ല എന്ന് എഴുതിച്ചേർത്തു
1973- ൽ വേൾഡ് ഫോട്ടോ ഓഫ് ദ ഇയർ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്


സഞ്ജയ് മൽഹോത്രയുടെ ഒപ്പോടുകൂടി മഹാത്മഗാന്ധി (പുതിയ) സീരീസിൽ RBI പുറത്തിറക്കുന്ന നോട്ട്?
20 രൂപ


സിനിമയാക്കാൻ ഒരുങ്ങുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ ശ്രദ്ധേയമായ കവിത
കൃഷ്ണാഷ്ടമി


വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിത ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ?
കൃഷ്ണാഷ്ടമി : ദ ബുക്ക് ഓഫ് ഡ്രൈ ലീവ്സ്
സംവിധായകൻ ഡോ.അഭിലാഷ് ബാബു


ഗാസയിലെ യുദ്ധത്തിന് ഇസ്രയേലിന് സാങ്കേതികവിദ്യ നൽകിയെന്ന് സമ്മതിച്ച കമ്പനി?
മൈക്രോസോഫ്റ്റ്


പ്രഥമ ഹെർമൻ ഗുണ്ടർട്ട് പുരസ്കാരം നേടിയത്?
ഡോ. വള്ളിക്കാവ് മോഹൻദാസ്


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ചുമതലയേറ്റത്?
എ പ്രദീപ് കുമാർ (മുൻ എംഎൽഎ)


6-മത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദി?
കൊട്ടാരക്കര


എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കയറിയ ഷർപ്പാ വിഭാഗത്തിലെ അംഗമല്ല എന്ന നേട്ടം സ്വന്തമാക്കിയത്?
കെന്റൺ കൂൾ (ഇംഗ്ലണ്ട് )
(51 വയസ്സിൽ 19 തവണ എവറസ്റ്റ് കയറി )


റൊമാനിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
നികുസോർ ഡാൻ


കേരളത്തിൽ സ്ലീപ്പർ  വന്ദേ ഭാരത് വരുന്ന റൂട്ട്?
തിരുവനന്തപുരം -ബംഗളൂരു


കേംബ്രിഡ്ജ്  ഇന്റർനാഷണൽ കൗൺസിലിലേക്ക് നിയമിതയാകുന്ന ആദ്യ ഇന്ത്യക്കാരി?
ഉപാസന മഹന്ത

കാനഡയുടെ വിദേശകാര്യ മന്ത്രിയായ ഇന്ത്യൻ വംശജ?
അനിത ആനന്ദ്


വ്യാജ വാർത്തകളും സൈബർ ആക്രമണങ്ങളും തടയുന്നതിനായി ഗൂഗിൾ ആരംഭിച്ച സംവിധാനം?
നാനോ


15 വർഷത്തെ സേവനം പൂർത്തിയാക്കിയ നഴ്സുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച രാജ്യം?
യുഎഇ


Weekly Current Affairs | 2025 മെയ് 25-31 വരെയുള്ള ആനുകാലിക വിവരങ്ങൾ




Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.