Weekly Current Affairs for Kerala PSC Exams| 2025 May 1-3 | PSC Current Affairs | Weekly Current Affairs|PSC Questions

2025 മെയ് 1-3 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 മെയ് 1-3 വരെയുള്ള ആനുകാലിക വിവരങ്ങൾ


ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (കോഴിക്കോട്) ഉൽപ്പാദിപ്പിച്ച അത്യുൽ പാദനശേഷിയുള്ളതും പ്രത്യേക സുഗന്ധം ഉള്ളതുമായ മഞ്ഞൾ ഇനം?
ഐ ഐ എസ് ആർ സൂര്യ  (IISR സൂര്യ)


സംസ്ഥാനത്തെ ആദ്യ അതി ദാരിദ്ര്യമുക്ത മണ്ഡലം? 
ധർമ്മടം (കണ്ണൂർ)


2024 -ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്? 
സാറാ ജോസഫ്
മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം


ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് നേടിയത്
വൈഭവ് സൂര്യവംശി (14 വയസ്സ്, ബീഹാർ)

35 പന്തിൽ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് വൈഭവ് സൂര്യവംശി

30 പന്തിൽ സെഞ്ച്വറി നേടിയ വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയിൽ ആണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ ആദ്യ താരം

രാജസ്ഥാൻ റോയൽസിന്റെ താരമാണ്
വൈഭവ് സൂര്യവംശി


2025 ഏപ്രിലിൽ അന്തരിച്ചു പ്രശസ്ത ഷൂട്ടിംഗ് പരിശീലകൻ?
പ്രൊഫ. സണ്ണി തോമസ്


2025 ഏപ്രിൽ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം അടക്കം ചെയ്ത ബസിലിക്ക
സെന്റ് മേരി മേജർ ബസിലിക്ക (റോം)


പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം?
കുരുന്നെഴുത്തുകൾ

ഡയറിക്കുറിപ്പുകളുടെ എഡിറ്റർ
വി ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി


ഇന്ത്യ പാക്ക് യുദ്ധസമാനമായ സാഹചര്യത്തിൽ പാക്കിസ്ഥാന് എതിരായിട്ട് ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമഭ്യാസം?
ഓപ്പറേഷൻ ആക്രമൺ


അന്താരാഷ്ട്ര തൊഴിലാളി ദിനം?
മെയ് 1


2025 അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ പ്രമേയം
Social Justice and  decent  work:
safety and Health of workers
 

ലോക അത്‌ലറ്റിക് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ മത്സരത്തിന്റെ 2025- വേദി? 
ബംഗളൂരു


ഇന്ത്യയിൽ ആദ്യമായി പട്ടികജാതിക്കാർക്ക് ഉപസംവരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം?  
തെലങ്കാന 


സാമൂഹ്യ പരിഷ്കർത്താക്കളായ ജോതിറാവു ഫുലേയുടെയും പങ്കാളി സാവിത്രിഭായ് ഫുലേയുടെയും ജീവിതം പ്രമേയമാക്കിയ ഹിന്ദി ചിത്രം?

ഫുലേ (PHULE )
സംവിധായകൻ അനന്ത് മഹാദേവൻ


സ്ത്രീ സാക്ഷരതയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കേരളം (95.2ശതമാനം)


ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
എംഎസ് ധോണി

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ആണ് എംഎസ് ധോണി


മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾക്കും പരിഹാര അന്വേഷണങ്ങൾ ക്കും വഴിയൊരുക്കി തദ്ദേശ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കോൺക്ലേവ്? വൃത്തി-2025

തദ്ദേശ വകുപ്പ് സംഘടിപ്പിച്ച ‘വൃത്തി- 2025’ ദേശീയ കോൺക്ലേവ് വേദി- തിരുവനന്തപുരം (കനകക്കുന്ന്) 


ബെലറൂസ് പ്രസിഡണ്ടായി ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ട വ്യക്തി? അലക്സാണ്ടർ ലുക്കാഷങ്കോ


ഡോ. ഭീംറാവു അംബേദ്കർ അഭയരൺ എന്ന പേരിൽ പുതിയ വന്യജീവി സങ്കേതം പ്രഖ്യാപിച്ച സംസ്ഥാനം?
മധ്യപ്രദേശ്


ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
ദുബായ് വിമാനത്താവളം


ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ, പാമ്പു വിഷ വാക്സിൻ ലഭ്യത ഉറപ്പാക്കാൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം?
സൂവിൻ (Zoo- WIN)


2025ലെ തകഴി ചെറുകഥ പുരസ്കാരത്തിന് അർഹനായത്? 
വിമീഷ് മണിയൂർ
കൃതി -മോനിയലല്ല


ബംഗളൂരു സെൻട്രൽ സർവകലാശാലയുടെ പുതിയ പേര്
ഡോ. മൻമോഹൻ സിംഗ് സർവ്വകലാശാല


സൗരോർജമടക്കം പകൽ അധികമുള്ള വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് രാത്രി തിരിച്ചു ലഭിക്കുന്ന പദ്ധതി?
ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം


2025 -ലെ ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാസൂചികയിൽ ലോകത്ത് ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കാവുന്ന രാജ്യം? 

നോർവേ
ഇന്ത്യയുടെ സ്ഥാനം 49


തദ്ദേശീയമായി വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വികസിപ്പിച്ച മിസൈൽ?
ഗാണ്ഡീവ


21 -നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന മഹിളാ സമൃദ്ധി യോജനക്ക് രൂപം നൽകിയ സംസ്ഥാനം?
ഡൽഹി


2025 -ൽ വജ്ര ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണ സ്ഥാപനം?
ആകാശവാണി


അടുത്തിടെ പൊട്ടിത്തെറിച്ച ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?  
ഇന്തോനേഷ്യ


കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി? 
ശുചിത്വ സാഗരം സുന്ദര തീരം


2025 ലോക വനിത ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം അഞ്ചാം തവണയും നേടിയത്?
ജൂ വെഞ്ജുൻ (ചൈന)


രാജ്യാന്തര സംഘടിത സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ അറസ്റ്റുകൾക്കെതിരെയുള്ള സിബിഐ ഓപ്പറേഷൻ? 
ചക്ര V


അമരാവതി എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര


കേരളത്തിലെ ആദ്യ ഹൈഡ്രജൻ ബസ് പ്രവർത്തനമാരംഭിച്ചത്?
കൊച്ചി


2028 – ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസിൽ ഉൾപ്പെടുത്തുന്ന 5 പുതിയ കായിക ഇനങ്ങൾ?
ക്രിക്കറ്റ്, ബേസ് ബോൾ, ഫ്ലാഗ് ഫുട്ബോൾ
ലാക്രോസ് ( സിക്റുകൾ ), സ്ക്വാഷ്


Weekly Current Affairs | 2025 മെയ് 1-3 വരെയുള്ള ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.