2025 മാർച്ച് 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 മാർച്ച് 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ
2025- ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?
ഇന്ത്യ
ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്
ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമാണ്
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ
രോഹിത് ശർമ
2025 -ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച രാജ്യം പാക്കിസ്ഥാൻ ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായ രാജ്യം ദുബായ്
കേരളത്തിൽ ഐ എസ് ഒ (ISO) അംഗീകാരം ലഭിച്ച ആദ്യ താലൂക്ക് ഓഫീസ്? ഏറനാട് (മലപ്പുറം)
പൊതുജനങ്ങൾക്ക് മികച്ച സേവനം സമയബന്ധിതമായി നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഓഫീസിൽ ഒരുക്കിയതിനാണ് ഐ എസ് ഒ സർട്ടിഫിക്കേഷന്‍ ലഭിച്ചത്
ആന്തോറിയം പൂക്കൾ ഔദ്യോഗികമായി സിംഗപ്പൂരിലേക്ക് കയറ്റുമതി ചെയ്ത
സംസ്ഥാനം?
മിസോറാം
മിസോറാം മുഖ്യമന്ത്രി
ലാൽദുഹോമ
ഇന്ത്യയിലെ 58 മത് ടൈഗർ റിസർവ്?
മാധവ് നാഷണൽ പാർക്ക് (മധ്യപ്രദേശ്)
വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഗുജറാത്ത്
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2024- ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ?
കെ വി കുമാരൻ
എസ് എൽ ഭൈരപ്പ യുടെ കന്നഡ നോവലായ യാനം അതേ പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിനാണ്.കെ വി കുമാരന് പുരസ്കാരം ലഭിച്ചത്
കേരളത്തിലെ ആദ്യ വി പാർക്ക് നിലവിൽ വന്നത്?
കൊല്ലം
സംസ്ഥാനത്ത് മേൽപ്പാലങ്ങൾക്ക് താഴെയുള്ള ഉപ്പയോഗ ശൂന്യമായ സ്ഥലങ്ങൾ ജന സൗഹൃദ പൊതുയിടങ്ങളാക്കി മാറ്റുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയാണ് വി പാർക്ക്
2025 മാർച്ചിൽ അന്തരിച്ച ദളിത് -ആദിവാസി അവകാശപ്രവർത്തകൻ?
കെ കെ കൊച്ച്
ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മഹത് സംഗമത്തിന്റെ എത്രാമത് വാർഷികമാണ് 2025 -ൽ ആഘോഷിക്കുന്നത്?
100 – മത് വാർഷികം
വർക്കല ശിവഗിരിയിലെ വനജാക്ഷി മന്ദിരത്തിന്റെ ഹാളിൽ വെച്ചാണ് 1925 മാർച്ച് 12 -ന് ഗാന്ധിജിയുടെയും ഗുരുദേവന്റെയും കൂടിക്കാഴ്ച നടന്നത്
ദ്വിഭാഷി എൻ കുമാരൻ
ഏഷ്യയിലെ ആദ്യത്തെ നാഷണൽ ജിയോ സയൻസ് മ്യൂസിയം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് തുറന്നത്?
മധ്യപ്രദേശ്
2025 മാർച്ചിൽ അന്തരിച്ച മുൻ സുപ്രീംകോടതി ജഡ്ജി?
വി രാമസ്വാമി
ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം ലഭിച്ച ഗവ. ഹൈസ്കൂൾ?
അവനവഞ്ചേരി ഗവ. ഹൈസ്കൂൾ
തിരുവനന്തപുരം
ക്യാമ്പസുകൾ ലഹരി വിമുക്തമാക്കുന്നതി നുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേകർ നേതൃത്വം നൽകുന്ന ക്യാമ്പയിൻ?
“ലഹരിയോട് സന്ധിയില്ല “
2025 മാർച്ചിൽ ഓസ്ട്രേലിയയിൽ നാശം വിതച്ച ചുഴലിക്കാറ്റ്?
ആൽഫ്രഡ്
പുകവലി വിരുദ്ധ ദിനം?
മാർച്ച് 12
മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നത്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം ധനസഹായം നൽകുന്ന മഹിളാ സമൃദ്ധി യോജന ക്ഷേമ പദ്ധതി ആരംഭിച്ച ഗവൺമെന്റ്?
ഡൽഹി
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
ഇന്ത്യ -കിർഗിസ്ഥാൻ സംയുക്ത സൈനികാഭ്യാസം?
ഖൻജാർ
വേദി കിർഗിസ്ഥാൻ
അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ഇനി വിളിക്കേണ്ട ഒറ്റ നമ്പർ?
112
ഇന്ത്യയിലെ ആദ്യ വനിതാ നിയമ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്?
അഞ്ജു രതിറാണ
2025 മാർച്ച് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ ടേബിള്‍ ടെന്നീസ് താരം?
അചന്ത ശരത് കമൽ
ഇന്ത്യയുടെ സമാധാന നോബൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ ആത്മകഥ?
ദിയാസലായ് (Diyaslai)
ബാലവേലയ്‌ക്കെതിരെ രൂപീകരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ്
2014 സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് കൈലാഷ് സത്യാർത്ഥി മലാല യൂസഫ് സായിക്കും
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘ഏയ്റോ ഇന്ത്യ’ ക്ക്
( 2025, 15- മത്) വേദിയാകുന്നത്?
യലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ
(ബംഗളൂരു)
കെഎസ്ആർടിസിക്കായി (KSRTC) നിലവിൽ വരുന്ന ടോൾഫ്രീ നമ്പർ?
149
പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനായി AI അധിഷ്ഠിത മോഡൽ വികസിപ്പിച്ചെടുത്ത സ്ഥാപനം?
NIT റൂർക്കേല
2025 ലെ ഏഷ്യൻ വിന്റർ ഗെയിംസിന് വേദിയാകുന്ന രാജ്യം?
ചൈന (ഹർബിൽ)
കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കും കെഎസ്ആർടിസി ബസ്സിൽ സൗജന്യമായി യാത്ര സർവീസ് ആരംഭിച്ച പഞ്ചായത്ത്?
തൃപ്രങ്ങോട് (മലപ്പുറം )
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക രേഖ പ്രകാരം 2025 ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ സ്ഥലം?
പാലക്കാട്
2030 ൽ കോമൺവെൽത്ത് ഗെയിംസിന്റെ വേദി?
ഇന്ത്യ
ഗാന്ധിജിയുടെ ദണ്ഡി യാത്ര ആരംഭിച്ച ദിവസം?
1930 മാർച്ച് 12 -ന്
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പൂർണ്ണമായും ഇന്ത്യ യിൽ നിർമിച്ച ആദ്യ ഉരുക്കുപാലം നിലവിൽ വന്നത്?
ഗുജറാത്ത്
ഇന്ത്യയിൽ ആദ്യമായി ഉരുക്കുകൊണ്ടു നിർമ്മിച്ച റോഡ് നിലവിൽ വന്നത് ?
സൂററ്റ് (ഗുജറാത്ത്)
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികച്ച രണ്ടാമത്തെ ഇന്ത്യൻ ബൗളർ?
രവിചന്ദ്ര അശ്വിൻ
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നത് പഠിക്കാൻ
‘മികവിന്റെ കേന്ദ്രം’ സ്ഥാപിക്കുന്നത്?
കോയമ്പത്തൂർ
സ്ത്രീകളുടെ ഇടയിൽ സംരംഭകത്വം വർദ്ധിപ്പിക്കുന്നതിനായി നീതി ആയോഗ് (NITI Aayog) വടക്കുകിഴക്കൻ മേഖലയിൽ ആദ്യ വനിത സംരംഭകത്വ പ്ലാറ്റ്ഫോം സ്ഥാപിച്ചത്?
മിസോറാം
2025- 26 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച സമയത്ത് നിർമ്മല സീതാരാമൻ ധരിച്ച സാരിയിലെ ചിത്രകല?
മധുബാനി ചിത്രകല
പോൾവോൾട്ടിൽ ലോക റെക്കോർഡ് സ്ഥാപിച്ച അർമാൻഡ് ഡുപ്ലാന്റിസ് ഏതു രാജ്യക്കാരനാണ്?
സ്വീഡൻ
കേരള പോലീസിന്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ ഉദ്ഘാടനം ചെയ്തത്? ടെക്നോപാർക്ക്
ദൈവത്തിന്റെ ആത്മകഥ എന്ന പുസ്തകം എഴുതിയത്?
ലെന സിനിമാതാരം)
Weekly Current Affairs | 2025 മാർച്ച് 9-15 വരെയുള്ള ആനുകാലിക വിവരങ്ങൾ