Weekly Current Affairs for Kerala PSC Exams| 2025 June 1-7 | PSC Current Affairs | Weekly Current Affairs|PSC Questions

2025 ജൂൺ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2025 ജൂൺ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ


2025- ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?
ബാനു മുഷ്താഖ്

കൃതിയുടെ പേര് – ഹാർട്ട് ലാംപ്
(Heart Lamp)

ദീപാ ബസ്തി യാണ്  (Heart Lamp) ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്


പിൻകോഡിന് പകരം തപാൽ വകുപ്പ് ആരംഭിക്കുന്ന ഡിജിറ്റൽ അഡ്രസ് സംവിധാനം?  
DIGIPIN


ഹൈദരാബാദിൽ നടന്ന 72 -മത് ലോകസുന്ദരി മത്സരത്തിൽ ജേതാവായത്? ഒപാൽ സചാത ചോങ്‌സി (തായ്‌ലാൻഡ്)


ലോക പരിസ്ഥിതി ദിനം?
ജൂൺ 5


2025 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക
Beat Plastic Pollution


2025 -ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
റിപ്പബ്ലിക് ഓഫ് കൊറിയ
(സൗത്ത് കൊറിയ)


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയ
രണ്ടു തണ്ണീർ തടങ്ങൾ?

രാജസ്ഥാനിലെ 
ഫലോഡിയിലെ ഖിച്ചൻ
രാജസ്ഥാനിലെ ഉദയ്പൂരിലെ മെനാർ

ഇന്ത്യയിലെ ആകെ റാം സാർ  സൈറ്റുകളുടെ എണ്ണം 91


മലിനീകരണത്തിനെതിരെ കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ?
ഒരു രാഷ്ട്രം, ഒരു ദൗത്യം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക


2025 – ജൂണിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ (IPL) കിരീടം നേടിയത്?

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
ക്യാപ്റ്റൻ – രജത് പടിതാർ
പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി
ഫൈനലിന്റെ വേദി-  നരേന്ദ്രമോദി സ്റ്റേഡിയം(അഹമ്മദാബാദ്)


സ്കൂൾ തുറന്ന് രണ്ടാഴ്ച വിദ്യാർഥികൾ ക്ക് സന്മാർഗപഠനം ഏർപ്പെടുത്തിയ സംസ്ഥാനം? 
കേരളം


ബീഹാറിലെ ചരിത്രപ്രസിദ്ധ നഗരമായ ഗയ ഇനി മുതൽ അറിയപ്പെടുന്നത്?
ഗയജി


ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദീപുകളുടെ പരമാധികാരം നിലവിൽ ലഭിച്ച രാജ്യം? 
മൗറീഷ്യസ്


ആദ്യ 3D പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ച രാജ്യം?  
ജപ്പാൻ


തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളി ലൂടെ 3 ലക്ഷം വീടുകളിലേക്ക് പുസ്തക ങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പദ്ധതി?
വായനാ വസന്തം -വീട്ടിലേക്കൊരു പുസ്തകം


2025 -ൽ അന്തരിച്ച കടുവ സംരക്ഷണ ത്തിനായി ജീവിതം നീക്കിവെച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകർ?

വാത്മീക് ഥാപ്പർ
ടൈഗർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു


ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതിനായി ആരംഭിച്ച ക്യാമ്പയിൻ? 
ഒരു തൈ നടാം


ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ ഷെർപ്പ വിഭാഗത്തിൽ പെട്ട വ്യക്തി?
കാമി റിത (നേപ്പാൾ, 31 തവണ)

ഷെർപ്പ വിഭാഗത്തിൽ നിന്നല്ലാത്ത ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി – കെന്റൺ കൂൾ (ഇംഗ്ലണ്ട്)
19 തവണ എവറസ്റ്റ് കീഴടക്കി


എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യത്തെ സി ഐ എസ് എഫ് വനിത എന്ന ബഹുമതി നേടിയത്?
ഗീത സമോത്ത


ULLAS പദ്ധതിക്ക് കീഴിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം?

മിസോറാം
ULLAS – Understanding of Lifelong Learning for All in Society

2022 – 2027 മുതൽ ഉല്ലാസ് – നവ് ഭാരത് സാക്ഷരത എന്ന പദ്ധതിയുടെ പ്രവർത്തനങ്ങളിലൂടെയാണ് മിസോറാം ഈ നേട്ടം സ്വന്തമാക്കിയത്


ലോക ഭക്ഷ്യ  സുരക്ഷാ ദിനം
ജൂൺ 7

2025 പ്രമേയം
സുരക്ഷിത ഭക്ഷണം, ആരോഗ്യമുള്ള നാളെ


2022 മെയ് കൊച്ചി തീരത്തിന് സമീപം അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ?

MSC  ELSA 3
വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യ കൊച്ചി തീരത്ത് അറബിക്കടലിലാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടത്


2025 ജനീവ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്?
നോവാക് ജോക്കോവിച്ച്


ജിമ്മി കോണേഴ്‌സ് റോജർ ഫെഡറർ എന്നിവർക്കു ശേഷം പുരുഷ ടെന്നീസിൽ 100 കിരീടങ്ങൾ നേടിയ സെർബിയൻ താരം?
നൊവാക് ജോക്കോ വിച്ച്


2025 -ലെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ വേദി?
ആലപ്പുഴ


2025 ജൂൺ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ മണ്ഡലം? നിലമ്പൂർ ( മലപ്പുറം)


2025 മെയ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധനം ഏർപ്പെടുത്തിയ രാഷ്ട്രീയ പാർട്ടി?  
അവാമി ലീഗ്


ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന 2016 എച്ച് ഒ 3 എന്ന ചിന്ന ഗ്രഹത്തെ കുറിച്ച് പഠിക്കാൻ ചൈന വിക്ഷേപിച്ച ദൗത്യം? ടിയാൻവെൻ -2


2025 ഔഡി ഇന്ത്യ ബ്രാൻഡ് അംബാസഡറായി നിയമിതനായത്?
നീരജ് ച്ചോപ്ര


ബഹിരാകാശത്തുനിന്നുള്ള ആക്രമണങ്ങളെ പോലും തകർക്കാൻ ശേഷിയുള്ള യുഎസ് ഒരുക്കുന്ന പ്രതിരോധ മാർഗ്ഗം?
ഗോൾഡൻ ഡോം


മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി?
വിത്തുണ്ട പദ്ധതി


2025 -ൽ നടന്ന ഏഷ്യാറ്റിക് സിംഹ സെൻസസ് പ്രകാരം ഗുജറാത്തിലെ ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം?
891


2025 സൂപ്പർ ബൈറ്റ് ചെസ് ക്ലാസിക് റൊമാനിയ കിരീടം കരസ്ഥമാക്കിയ ഇന്ത്യൻ താരം ?
ആർ പ്രഗ്നാനന്ദ


ഓപ്പറേഷൻ സിന്ദൂറിന്റെ ലോഗോ രൂപ ഇന്ത്യൻ സൈനികർ?
ലെഫ്. കേണൽ ഹർഷ് ഗുപ്ത
ഹവ്. സുരീന്ദർ സിംഗ്


അടുത്തിടെ അങ്കിത എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആങ്കറിനെ അവതരിപ്പിച്ച സംസ്ഥാനം?
അസം


ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത്  സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുന്നത്?
ലക്നൗ – മുംബൈ


അപൂർവയിനം ജന്തുജാലങ്ങളുടെ ഡി എൻ എ സംരക്ഷിക്കാനായി ഇന്ത്യയിലെ ആദ്യത്തെ ജെനിറ്റിക് ബയോ ബാങ്ക് ആരംഭിച്ചത്?
പത്മജാ നായിഡു സുവോളജിക്കൽ പാർക്ക്


റഷ്യയിലെ വ്യോമ താവളങ്ങളിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണം?
ഓപ്പറേഷൻ സ്പൈഡേഴ്സ് വെബ്


മലപ്പുറം കോട്ടൂർ AKMHSS സ്കൂളിലെ 51 ഭാഷകളിൽ സംസാരിക്കുന്ന AI ടീച്ചർ? അക്മിറ (AKMIRRA)


Weekly Current Affairs | 2025 ജൂൺ 1-7 വരെയുള്ള ആനുകാലിക വിവരങ്ങൾ| GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.