2025 ഓഗസ്റ്റ് 17-23 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 ഓഗസ്റ്റ് 17-23 വരെയുള്ള ആനുകാലിക വിവരങ്ങൾ
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനം?
കേരളം
2025 ഓഗസ്റ്റ് 21 -ന് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു
ഡിജി കേരളം എന്ന പദ്ധതിയിലൂടെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്
മലയാള താരസംഘടനയായ ‘AMMA’ യുടെ അധ്യക്ഷ പദവിയിൽ എത്തുന്ന ആദ്യ വനിത?
ശ്വേതാ മേനോൻ
ജനറൽ സെക്രട്ടറി- കുക്കു പരമേശ്വരൻ
കേരളത്തിൽ കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ആദ്യ വീട്?
മേട (വേങ്ങേരി, കോഴിക്കോട് )
വീട്ടിലും പൊതുസമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്തി സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടിട്ടുള്ള കേരള സർക്കാർ പദ്ധതി? സുരക്ഷാ മിത്രം
കേരളത്തിലെ ആദ്യ അവക്കാഡോ നഗരം? അമ്പലവയൽ
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അങ്കണ വാടി എവിടെയാണ് സ്ഥിതി ചെയ്യുന്നത്? നാഗ്പൂർ (മഹാരാഷ്ട്ര)
ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്? തമിഴ്നാട്
കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാസങ്കേതത്തിൽ സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്
കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസു കളിലെ അഴിമതി പരിശോധിക്കാനായി വിജിലൻസ് നടത്തിയ പരിശോധന?
ഓപ്പറേഷൻ സെക്വർ ലാൻഡ്
പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭാ മന്ദിരം?
ന്യൂഡൽഹി നിയമസഭാ മന്ദിരം
വയോജനങ്ങൾക്ക് വീട്ടിൽ ഒരു മുറി നിർബന്ധമാക്കി നിയമം കൊണ്ടുവരുന്ന സംസ്ഥാനം?
കേരളം
2025 യുനെസ്കോ സാഹിത്യ നഗരം അവാർഡിൽ സാഹിത്യത്തിലെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത്?
സാറാ ജോസഫ്
പൊതുജന സമ്പർക്കത്തിന് വ്ളോഗർ മാരെ നിയമിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം?
കേരളം
2025- ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപംകൊണ്ട ആദ്യ ചുഴലിക്കാറ്റ്?
എറിൻ
കേരളത്തിൽ ആദ്യമായി പുറത്തിറങ്ങുന്ന കുമ്മറ – മലയാളം നിഘണ്ടുവിന്റെ പേര്?
സ്വമ്മ്
നിഘണ്ടു ഒരുക്കിയിരിക്കുന്നത്
വി. കെ ബാബു കോഴിക്കോട്, കക്കോടി
മൺപാത്ര നിർമാണ തൊഴിൽ ചെയ്യുന്ന കുംഭാര സമുദായത്തിൽപ്പെട്ടവർ സംസാരിക്കുന്ന ‘കുമ്മറ’ ഭാഷയിലാണ് നിഘണ്ടു ഒരുക്കിയിരിക്കുന്നത്
ദേശീയ ബഹിരാകാശ ദിനം?
ഓഗസ്റ്റ് 23
ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിന്റെ സ്മരണക്കായിട്ടാണ്
ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നത്
2023 ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ചന്ദ്രനിൽ വിജയകരമായി നടത്തിയത്
2025-ലെ ദേശീയ ബഹിരാകാശ ദിനത്തി ന്റെ പ്രമേയം
“ആര്യഭട്ട മുതൽ ഗഗൻയാൻ വരെ, പുരാതന ജ്ഞാനം മുതൽ അനന്തമായ സാധ്യതകൾ വരെ “
ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി?
സാറാ ടെണ്ടുൽക്കർ
ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി 2025- ന് വേദിയാകുന്നത്? ടിയാൻജിൻ (ചൈന)
2025- വനിത കോപ്പ അമേരിക്ക ഫുട്ബോൾ കിരീട ജേതാക്കൾ?
ബ്രസീൽ
ഫൈനലിൽ കൊളംബിയയെ പരാജയപ്പെടുത്തി
വേദി- ഇക്വഡോർ
കൃത്രിമ മഴയുടെ സഹായത്താൽ 20 വർഷത്തിനുശേഷം പൂർണ്ണമായി നിറയ്ക്കാൻ ഒരുങ്ങുന്ന രാംഗഢ് ഡാം എവിടെയാണ്? ജയ്പൂർ (രാജസ്ഥാൻ)
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തി? അമിത് ഷാ
മുതിർന്ന പൗരന്മാർ നേരിടുന്ന പരാതിക ളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വ ത്തിൽ നടത്തുന്ന സമഗ്ര പദ്ധതി?
വയോ രക്ഷ
നാടൻ കലാരംഗത്തെ സമഗ്ര സംഭാവനക്ക് സാംസ്കാരിക വകുപ്പിന്റെ പി കെ കാളൻ പുരസ്കാരം ലഭിച്ചത്?
അതിയടം കുഞ്ഞിരാമ പെരുവണ്ണാൻ തെയ്യം കലാകാരൻ
AI അധിഷ്ഠിത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ ദിവ്യദൃഷ്ടി എക്സൈസ് 2025 നടന്നത് ?
സിക്കിം
സ്കൂളുകളിൽ വിദ്യാർഥികൾക്ക് ലഘു ഭക്ഷണവും ഊണും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പദ്ധതി ?
സ്കൂഫേ
അസം മിലെ തദ്ദേശീയ ജനതയ്ക്ക് ഭൂമിക്കു മേൽ അവകാശം സ്ഥാപിച്ചു നൽകുന്ന കർമ പദ്ധതി?
മിഷൻ ബസുന്ധര
ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയുള്ള രാജ്യം?
ഇന്ത്യ
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീൻ ഗൺ സംവിധാനം വിജയകരമായി പരീക്ഷിച്ച രാജ്യം?
ഇന്ത്യ
പ്രസവ ശേഷം ആശുപത്രിയിൽ നിന്നും മടങ്ങുന്ന സ്ത്രീകൾക്ക് വൃക്ഷത്തൈ നൽകുന്ന പദ്ധതി?
ജീവൻ
ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ( 2025) ആഗോള ജെൻഡർ അന്തര സൂചികയിൽ (Global Gender Index) ഇന്ത്യയുടെ സ്ഥാനം?
131 സ്ഥാനം
ഒന്നാം സ്ഥാനത്ത് ഐസ് ലൻഡ്
(16 വർഷമായി ഐസ് ലൻഡ ആണ് ഒന്നാം സ്ഥാനത്ത് ) നോർവെ, യുകെ, ന്യൂസിലൻഡ് എന്നിവയാണ് പിന്നിൽ
റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകോപിച്ച് പുറത്തിറക്കിയ ആപ്പ്?
റെയിൽ വൺ
ഇന്ത്യയിലെ ആദ്യത്തെ യോഗ നയം ആരംഭിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ്
അതിക്രമങ്ങൾക്ക് ഇരയാവുന്ന സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സ്നേഹിത
കേരള എക്സൈസ് കമ്മീഷണറായി നിയമിതനായത്?
എം ആർ അജിത് കുമാർ
അടുത്തിടെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യം?
ഓസ്ട്രേലിയ
കേരള കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ടം പുരഷ വിദ്യാർത്ഥി
ആർ ഐ പ്രവീൺ
വന്യജീവികളുടെ ആവാസ പുനരുജീവനത്തിനായി വനംവകുപ്പ് നടത്തിയ പദ്ധതി ?
വിത്തൂട്ട്
2026 – ലെ AI ഇമ്പാക്ട് ഉച്ചകോടിയുടെ വേദി?
ന്യൂഡൽഹി
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ആദ്യ വനിത ഡയറക്ടർ ജനറൽ? സോണാലി മിശ്ര
2025 ഓഗസ്റ്റ് കേരള ഫിലിം പോളിസി കോൺക്ലേവിന് വേദിയായത്? തിരുവനന്തപുരം
റഷ്യയിൽ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ 25% വർദ്ധിപ്പിച്ച രാജ്യം?
യുഎസ്
2025 ഓഗസ്റ്റ് ഐഎസ്ആർഒയുടെ അനലോഗ് ബഹിരാകാശ ദൗത്യമായ ഹോപ്പ് നടക്കുന്നത്
ലഡാക്ക്
2025 ഓഗസ്റ്റ് സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ ഡയറക്ടർ ചുമതലയേറ്റത്
ഇ എസ് പത്മകുമാർ
പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി?
അക്ഷരോന്നതി
‘സഖാവ് പുഷ്പൻ’ എന്ന പുസ്തകം എഴുതിയത്?
ഭാനു പ്രകാശ്
2025 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ടീം?
ദക്ഷിണാഫ്രിക്ക
ആണവ പോർ മുന വഹിക്കാൻ കഴിയു മധ്യദൂര മിസൈലുകൾ വിന്യസിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സ്വയം പ്രഖ്യാപിത മൊറട്ടോറിയം പിൻവലിച്ച രാജ്യം?
റഷ്യ
പ്രഥമ എം എസ് സ്വാമിനാഥൻ അവാർഡ് ഫോർ ഫുഡ് ആൻഡ് പീസ് ലഭിച്ചത്?
അഡെമോള എ അഡെൻലെ
വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ വേൾഡ് ക്രാഫ്റ്റ് സിറ്റി പദവി നൽകിയ ഇന്ത്യയിലെ നഗരം?
ശ്രീനഗർ
2024 -25 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് രണ്ടക്ക സാമ്പത്തിക വളർച്ച നേടിയ ഏക സംസ്ഥാനം?
തമിഴ്നാട്
തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസിൽ വീട്ടുതടങ്കലിൽ ആയ ബ്രസീൽ മുൻ പ്രസിഡന്റ്?
ജെയ്ർ ബൊൽ സൊനാരോ
അടുത്തിടെ അന്തരിച്ച ജമ്മു കാശ്മീരിന്റെ മുൻ ഗവർണർ?
സത്യപാൽ മാലിക്
ഇന്ത്യയിലെ ആദ്യത്തെ മൈനിംഗ് ടൂറിസം പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
ജാർഖഡ്
പദവിയിലിരിക്കെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനമേൽക്കുന്ന ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
ചിറ്റയം ഗോപകുമാർ
ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അമ്മ?
സിമി (തൃശ്ശൂർ)
നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശേഷിയുള്ള സസ്യതന്മാത്രകളെ തിരിച്ചറിഞ്ഞ IIT? പാലക്കാട് ഐഐടി
അടുത്തിടെ അന്തരിച്ച അപ്പോളോ 8- ലെ ദൗത്യത്തിന്റെ കമാൻഡർ?
ജെയിംസ് ലവൽ
ചന്ദ്രനിൽ പോയ ആദ്യ ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ
47 മത് നാവികസേന ഉപമേധാവിയായി ചുമതലയേറ്റത്?
വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ
2025 ഓഗസ്റ്റ് ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തിയ രാജ്യം? അമേരിക്ക
ഇന്ത്യയിലെ ആദ്യ ഫോർമുല വൺ ഡ്രൈവറായ നരേയ്ൻ കാർത്തികേയന്റെ ജീവിതം ആസ്പദമാക്കിയ തമിഴ് സിനിമയുടെ സംവിധായകൻ?
മഹേഷ് നാരായണൻ
2025 വിജയകരമായി പരീക്ഷണം നടത്തിയ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണത്തിന് നൽകിയ കോഡ് നാമം?
പ്രോജക്ട് വിഷ്ണു
2025- ലോകമാന്യതിലക് ദേശീയ പുരസ്കാരം ലഭിച്ചത്?
നിതിൻ ഗഡ് കരി
(കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി)
2024 ലോകമാന്യതിലക് ദേശീയ പുരസ്കാരത്തിന് അർഹയായത് സുധാമൂർത്തി
ഉമ്മൻചാണ്ടിയുടെ ജീവചരിത്രമായ ‘വിസ്മയ തീരത്ത് ‘ എന്ന പുസ്തകം എഴുതിയത്?
പി ടി ചാക്കോ
അമർനാഥ് യാത്രയുടെ സുരക്ഷിതത്വവും തടസ്സമില്ലാത്തതുമായ നടത്തിപ്പ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം ആരംഭിച്ച സുരക്ഷ ഓപ്പറേഷൻ?
ഓപ്പറേഷൻ ശിവ 2025
തദ്ദേശീയ ഇനം പശുക്കൾക്ക് രാജ്യ മാതാ ഗോമാതാ പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം സംസ്ഥാനം?
മഹാരാഷ്ട്ര
പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18- ൽ നിന്ന് 21 വയസ്സായി ഉയർത്തിയ സംസ്ഥാനം? കർണാടക
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കേബിൾ പാലം?
സിഗന്തൂർ പാലം
കർണാടകയിലെ ശിവമോഗയിൽ ശരാവതി അണക്കെട്ടിനു കുറുകയാണ് കേബിൾ പാലം നിർമ്മിച്ചിരിക്കുന്നത്
Weekly Current Affairs | 2025 ഓഗസ്റ്റ് 17-23 വരെയുള്ള ആനുകാലിക വിവരങ്ങൾ