Weekly Current Affairs for Kerala PSC Exams| 2024 September 22-28|PSC Current Affairs| Weekly Current Affairs



2024 സെപ്റ്റംബർ 22-28 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 സെപ്റ്റംബർ 22-28 വരെയുള്ള ആനുകാലിക വിവരങ്ങൾ


ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി?
എയർ മാർഷൽ അമർ പ്രീത് സിംഗ്
ഇന്ത്യൻ വ്യോമസേനയുടെ 28-ാമത്തെ മേധാവിയാണ് അദ്ദേഹം

നിലവിലെ വ്യോമസേന മേധാവിയായ
( 27 മത് )വി ആർ ചൗധരിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം


ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞർ അല്ലാത്ത സാധാരണക്കാർ?

ജാരെദ് ഐസക്മാൻ,
സാറ ഗില്ലിസ്
ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പെയ്സ് എക്സിന്റെ പൊളാരിസ് ഡോൺ എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ബഹിരാകാശ നടത്തം


70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും എത്ര രൂപയുടെ സൗജന്യ ചികിത്സാ സഹായത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്?

അഞ്ചുലക്ഷം രൂപ
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്കു കീഴിലാണ് മുതിർന്ന പൗരന്മാർക്കുള്ള ചികിത്സാ സഹായം നൽകുന്നത്


2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ നടി?
കവിയൂർ പൊന്നമ്മ

മലയാള സിനിമയിലെ അമ്മ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി

കവിയൂർ പൊന്നമ്മ അഭിനയിച്ച
ആദ്യ നാടകം മൂലധനം
ആദ്യമായി അഭിനയിച്ച ചിത്രം
ശ്രീരാമ പട്ടാഭിഷേകം (1962)


പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായ ആകാശമിഠായി നിലവിൽ വരുന്നത്? ബേപ്പൂർ


ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
അതിഷി മാർലേന സിംഗ്

ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി സ്ഥാനം ഏറ്റെടുത്തത്

ഡൽഹിയുടെ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി
ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി സുഷമ സ്വരാജ്
രണ്ടാമത്തെ വനിത ഷീല ദീക്ഷിത്

ഡൽഹി മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും
ആം ആദ്മി പാർട്ടിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമാണ് അതിഷി


The Last of the Sea Women എന്ന ഡോക്യുമെന്ററിയുടെ നിർമ്മാതാവ്?
മലാല യൂസഫ് സായി (നോബൽ പുരസ്കാരം ജേതാവ്)

ഡോക്യുമെന്ററി സംവിധാനം ചെയ്തത് കൊറിയൻ -അമേരിക്കൻ സംവിധായിക
സൂ കിം

ദക്ഷിണകൊറിയയിലെ ജേജു ദ്വീപിലെ മുങ്ങൽ വിദഗ്ധരായ സ്ത്രീകളുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ്
The Last of the Sea Women

ഹേന്യോ എന്ന് വിളിക്കപ്പെടുന്ന ഈ വനിതകൾ യുനസ്കോ യുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.


വയോസേവന പുരസ്കാരം 2024 മികച്ച നഗരസഭ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
തിരുവനന്തപുരം

മികച്ച ജില്ലാ പഞ്ചായത്ത്
മലപ്പുറം

മികച്ച മുനിസിപ്പാലിറ്റി
കൊയിലാണ്ടി

വയോസേവന പുരസ്കാരം 2024
മികച്ച ബ്ലോക്ക് പഞ്ചായത്തുകൾ?
വൈക്കം, കല്യാശ്ശേരി

മികച്ച പഞ്ചായത്തുകൾ?
പീലിക്കോട് (കാസർകോട്)
കതിരൂർ (കണ്ണൂർ)

ആജീവനാന്ത സംഭാവന പുരസ്കാരം വിദ്യാധരൻ മാസ്റ്റർ (സംഗീതജ്ഞൻ) വേണുജി (കൂടിയാട്ട കലാകാരൻ)


ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റത്?

അനുര കുമാര ദിസനായകെ
ശ്രീലങ്കയുടെ 10- മത്തെ പ്രസിഡണ്ട്


കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പുതിയ പേര്?

ശ്രീ വിജയപുരം
കോളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരുമാറ്റിയത്


2024 സെപ്തംബറിൽ പ്രസിദ്ധീകരണത്തിന്റെ അമ്പതാം വാർഷികം ആചരിക്കുന്ന ചെറുകാടിന്റെ ആത്മകഥ ?

ജീവിതപാത
യഥാർത്ഥ പേര് ഗോവിന്ദ പിഷാരടി
1976 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണ് ജീവിതപാത


ഇന്ത്യയിലെ ആദ്യ Q R അധിഷ്ഠിത നാണയ മെഷീൻ സ്ഥാപിച്ച നഗരം? കോഴിക്കോട്

മെഷീൻ സ്ഥാപിച്ചത് ഫെഡറൽ ബാങ്ക്.
യുപിഐ സംവിധാനത്തിലൂടെ പണം നൽകിയാൽ പകരം തത്തുല്യമായ തുകയ്ക്ക് നാണയം ലഭ്യമാക്കുന്നതാണ് സംവിധാനം


ഓൺലൈൻ ക്ലാസ് മുറി എന്ന ആശയത്തോടെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ പോർട്ടൽ?

സമഗ്ര പ്ലസ്
ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ വീഡിയോ രൂപത്തിൽ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സമഗ്ര പ്ലസ് എന്ന പോർട്ടൽ ഒരുക്കിയത്


ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്ക് നിലവിൽ വരുന്നത്? ബംഗളൂരു


വയനാട് ദുരന്തബാധിത മേഖലയിൽ യുവാക്കൾക്ക് സൗജന്യമായി നൈപുണ്യ പരിശീലനം നൽകാൻ രാജ്യാന്തര സ്കിൽ സെന്റർ സ്ഥാപിക്കുന്നത്?
ജയിൻ യൂണിവേഴ്സിറ്റി


കാഴ്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന ഉപകരണം നിർമ്മിക്കുന്ന കമ്പനി?
ന്യുറലിങ്ക്

ഉപകരണത്തിന് നൽകിയിരിക്കുന്ന പേര് ബ്ലൈൻഡ് സൈറ്റ്
ന്യുറ ലിങ്ക് എന്ന കമ്പനിയുടെ സ്ഥാപകൻ ഇലോൺ മസ്ക്


സർദാർ സരോവർ അണക്കെട്ടിൽ നിന്ന് വെള്ളം ഗ്രാമങ്ങളിലേക്ക് കയറി ത്തുടങ്ങിയതായി ആരോപിച്ച് ജലസത്യാഗ്രഹം നടത്തിയ നർമ്മദാ ബച്ചാവോ ആന്തോളൻ നേതാവ്?
മേധാപട്കർ

മധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ് മേധാപട്കർ ജലസത്യാഗ്രഹം നടത്തിയത്


ഭാരതീയ ന്യായസംഹിത പ്രകാരം ആദ്യത്തെ ജീവപര്യന്ത ശിക്ഷ വിധിച്ച കോടതി?
സരൺ ജില്ലാ സെഷൻസ് കോടതി ബീഹാർ

കൊലപാതക കേസിൽ ആണ്
ഭാരതീയ ന്യായ സംഹിത പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചത്


യാഗി ചുഴലിക്കാറ്റ് ബാധിച്ച രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ സദ്ഭാവന


ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയ ഉദ്യാനം നിലവിൽ വരുന്ന ഇരവികുളം ദേശീയോദ്യാനം ഏതു ജില്ലയിലാണ്?
ഇടുക്കി (ദേവികുളം താലൂക്ക്‌ )


കേരളത്തിൽ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി ആരംഭിക്കുന്ന ജില്ല?
പാലക്കാട്


സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബ ത്തിലെ ഭിന്നശേഷിക്കാരെ സംരക്ഷിക്കു ന്ന രക്ഷിതാക്കൾക്ക് (സ്ത്രീകൾക്ക് മുൻഗണന) സ്വയം തൊഴിൽ കണ്ടെത്താൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി? സ്വാശ്രയ പദ്ധതി


കേന്ദ്രസർക്കാരിന്റെ വിജ്ഞാൻ യുവ- ശാന്തി സ്വരൂപ് ഭട് നഗർ പുരസ്കാരത്തിന് അർഹനായ മലയാളി?
ഡോ. അഭിലാഷ്


കേന്ദ്ര ജലശക്തി മന്ത്രാലയ സംഘടിപ്പിച്ച പ്രഥമ അഖിലേന്ത്യാ ജലസമ്മേളനത്തിന്റെ വേദി?
ഭോപ്പാൽ (മധ്യപ്രദേശ് )


2024 സെപ്റ്റംബർ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്?
തുഹിൻ കാന്ത പാണ്ഡെ


കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന പരിശോധന?
ഓപ്പറേഷൻ പി – ഹണ്ട്


സ്വകാര്യ സർക്കാർ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് ഒരു ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനം?
ഒഡീഷ്യ


കേരളത്തിൽ ആദ്യമായി ആർത്തവ അവധി പ്രഖ്യാപിച്ച സർവ്വകലാശാല? കുസാറ്റ്


ക്ഷേത്രങ്ങൾ മഠങ്ങൽ ട്രസ്റ്റുകൾ എന്നിവയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സംസ്ഥാനം?
ബീഹാർ


രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം നിലവിൽ വന്നത്?
പാമ്പൻ റെയിൽവേ പാലം


സ്റ്റെയിൻലെസ് സ്റ്റീൽ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനം?
ഹരിയാന (ഹിസാർ)

സ്റ്റെയിൻലെസ് സ്റ്റീൽ വ്യവസായത്തിനുള്ള ലോകത്തിലെ ആദ്യത്തെ ഓഫ് ഗ്രിഡ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും മേൽക്കൂരയും ഫ്ലോട്ടിംഗ് സോളാറുമുള്ള ലോകത്തിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ആണ് ഇത്


ഇന്ത്യയുടെ ആദ്യത്തെ മൾട്ടി പർപ്പസ് (കംബൈൻഡ് ഹീറ്റ് & പവർ) ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തത്?

നാഥ്പ ജാക്രി ജലവൈദ്യുത നിലയം
ഹിമാചൽ പ്രദേശിലെ സത് ലജ് നദിയിലാ ണ് കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടായ നാഥ്പ ജാക്രി അണക്കെട്ട്


വാധ്വൻ തുറമുഖം നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര


50000 കേസുകൾ തീർപ്പാക്കി എന്ന അപൂർവ്വ നേട്ടം കൈവരിച്ച കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്?
എ മുഹമ്മദ് മുഷ്താഖ്


കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 2024 വൈജ്ഞാനിക പുരസ്കാരങ്ങളിൽ
എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരത്തിന് അർഹനായത്?

പി എൻ ഗോപീകൃഷ്ണൻ
കൃതി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ


24 മണിക്കൂറിനിടെ രണ്ടുകോടി യൂട്യൂബ് സബ്ക്രൈബേഴ്‌സ് എന്ന റെക്കോർഡ് നേടിയത്?
ക്രിസ്ററ്റ്യാനോ റൊണാൾഡോ


2024 നടന്ന പാരീസ് പാരാലിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി പാരാ ഷൂട്ടിംഗ് താരം?
സിദ്ധാർത്ഥ ബാബു


ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി? മിഷേൽ ബാർണിയ

ആധുനിക ഫാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയാണ് മിഷേൽ ബാർണിയ


ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നേട്ടം സ്വന്തമാക്കിയ സംസ്ഥാനം?
കേരളം


അധികാരമുള്ള രാഷ്ട്ര നേതാക്കളിൽ എക്സി (X) ൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ദേശീയ നേതാവ്? നരേന്ദ്രമോദി (പത്തു കോടി)


എക്സിൽ ലോകത്തെ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത്?
ഇലോൺ മസ്ക്


കൂറുമാറി പുതിയ പാർട്ടിയിൽ ചേരുന്ന എംഎൽഎമാരുടെ പെൻഷൻ തടയാനുള്ള ബിൽ പാസാക്കിയ സംസ്ഥാനം?
ഹിമാചൽ പ്രദേശ്


ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിചരണവും പിന്തുണയും നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്? സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്


നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (PATA) 2024 ലെ സുവർണ പുരസ്കാരം കരസ്ഥമാക്കിയത്?
കേരള ടൂറിസം


ചന്ദ്രനിൽ മാഗ്മ സമുദ്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ ചാന്ദ്ര പര്യവേഷണം?
ചന്ദ്രയാൻ 3


വയനാട്ടിലെ ലക്കിടിയിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം ശലഭത്തിന്റെ പേര്?
പൊട്ടു വെള്ളാംമ്പരി


പ്രകൃതിദത്ത വജ്ര ആഭരണ വിപണിയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
അമേരിക്ക
രണ്ടാം സ്ഥാനത്ത് ഇന്ത്യ
മൂന്നാം സ്ഥാനത്ത് ചൈന


പ്രവാസി മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷന്റെ കീഴിലുള്ള വിമാന സർവീസ്?
എയർ കേരള


കേന്ദ്ര രേഖകൾ ഡിജിറ്റൈൽസ് ചെയ്ത് സംരക്ഷിക്കുന്ന ഗ്രന്ഥപ്പുര എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാനത്തെ ആദ്യ കേന്ദ്രം നിലവിൽ വന്നത്?
തിരുവനന്തപുരം


WHO യുടെ പ്രീ ക്വാളിഫിക്കേഷൻ ലിസ്റ്റിലേക്ക്‌ ആദ്യ വാക്സിൻ ആയ Imvanex വാക്സിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
എം പോക്സ് (Mpox)


തമിഴ്നാട്ടിൽ ആണവ ധാതു ഖനി സ്ഥാപിക്കാൻ തയ്യാറെടുക്കുന്ന പ്രദേശം? കന്യാകുമാരി


ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ
AI റിലേഷൻഷിപ്പ് മാനേജർ?

അദിതി
ജനറേറ്റിവ് AI സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വിർച്വൽ റിലേഷൻഷിപ്പ് മാനേജറാണ് അദിതി


രണ്ടാമത് ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് വേദിയായത്?
ഹാനോവർ (ജർമ്മനി)


സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വാർഡ് പുനർനിർണയത്തിന്റെ ഭാഗമായുള്ള ഭൂപടം തയ്യാറാക്കുന്നത്?

ഇൻഫർമേഷൻ കേരള മിഷൻ
ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് ക്യു ഫീൽഡ് ആപ്പ്


അടുത്തിടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് സ്ഫോടനങ്ങൾ ഉണ്ടായ രാജ്യം?
ലെബനൻ


നഗരത്തിൽ രാത്രിയെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കുന്ന പദ്ധതി?
എന്റെ കൂട്


സ്മാർട്ട് വ്യവസായ നഗര ഇടനാഴി നിലവിൽ വരുന്ന കേരളത്തിലെ ജില്ല? പാലക്കാട്


2024 സെപ്റ്റംബറിൽ 75 -മത് വാർഷികം ആചരിക്കുന്ന രാഷ്ട്രീയ പാർട്ടി?
ദ്രാവിഡ മുന്നേട്ര കഴകം (DMK)

സി എൻ അണ്ണാദുരൈ യുടെ
നേത്രത്വത്തിൽ 1949 സെപ്റ്റംബർ 17നാണ് DMK സ്ഥാപിതമായത്


18 വയസ്സിൽ താഴെയുള്ളവർക്കായി പ്രത്യേക ഇൻസ്റ്റഗ്രാം അക്കൗണ്ട് പുറത്തിറക്കിയത്?
മെറ്റ


എല്ലാം മേഖലകളിലും ലിംഗസമത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡുകളിൽ സ്ത്രീ പ്രാതിനിത്യം നിർബന്ധമാക്കിയ രാജ്യം?
യുഎഇ


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിമാന സർവീസ് നടത്തുന്ന കമ്പനി?

ഇൻഡിഗോ
രണ്ടാമത് ടാറ്റാ ഗ്രൂപ്പ്


ഏഷ്യ യിലെ ഏറ്റവും ഫോട്ടോജെനിക്കായ യുനെസ്കോ പൈതൃക കേന്ദ്രമായി ടൈം ട്രാവൽ Times Travel തിരഞ്ഞെടുത്ത കേന്ദ്രം?

അങ്കോർ വാട്ട് ക്ഷേത്രം (കമ്പോഡിയ)
ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത് താജ്മഹൽ, ഹംപി


പായിപ്പാട് ജലോത്സവത്തിൽ ഒന്നാമതെത്തിയ ചുണ്ടൻ വെള്ളം?

കാരിച്ചാൽ ചുണ്ടൻ
അച്ചൻകോവിലാറിലാണ് വള്ളംകളി നടക്കുന്നത്


2024 സെപ്റ്റംബറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് നിലവിൽ വരുന്നത്?
അബുദാബി, യു എ ഇ


സിംഗപ്പൂർ ആസ്ഥാനമായ സെംബ്കോർപ്പ് കമ്പനി ഏത് സംസ്ഥാനത്താണ് ഗ്രീൻ അമോണിയ പ്ലാന്റ് സ്ഥാപിക്കുന്നത്?
തമിഴ്നാട് (തൂത്തുക്കുടി)


Weekly Current Affairs | 2024 സെപ്റ്റംബർ 22-28 വരെയുള്ള ആനുകാലിക വിവരങ്ങൾ| GK Malayalam

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.