Weekly Current Affairs for Kerala PSC Exams| 2024 October 6-12|PSC Current Affairs|Weekly Current Affairs

2024 ഒക്ടോബർ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Weekly Current Affairs | 2024 ഒക്ടോ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ




2024 -ലെ വയലാർ അവാർഡ് ജേതാവ്? അശോകൻ ചരുവിൽ

കാട്ടൂർ കടവ് ‘ എന്ന നോവലിനാണ് പുരസ്കാരം (48- മത്)
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തയ്യാറാക്കിയ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം


ഇന്ത്യയിൽ ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനം?
കേരളം

2024 -ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം നേടിയത്?

വിക്ടർ അബ്രോസ് (USA)
ഗാരി റോവ്കിൻ (USA)

മൈക്രോ RNA യുടെ കണ്ടുപിടിത്തം,
പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ അവയ്ക്കുള്ള പങ്കിനെ കുറിച്ചുള്ള ഗവേഷണം എന്നിവയാണ് പുരസ്കാരം
വിക്ടർ അബ്രോസ്, ഗാരി റോവ്കിൻ എന്നിവർക്ക്‌ 2024 -ലെ വൈദ്യശാസ്ത്ര ത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്


ഇന്ത്യൻ വ്യോമസേനാ ദിനം?
ഒക്ടോബർ 8

92 -മത് വ്യോമസേന ദിനമാണ് 2024-ൽ ആഘോഷിച്ചത്


2024 -ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം നേടിയത്?
ഡേവിഡ് ബേക്കർ, ഡെമിസ് ഹസബിസ്
ജോൺ ജംബർ

സിയാറ്റിലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിൽ ഗവേഷകനായ
ഡേവിഡ് ബേക്കർ
ലണ്ടനിലെ ഗൂഗിൾ ഡീപ് മൈൻഡിൽ പ്രവർത്തിക്കുന്ന ജോൺ ജംബർ,
ഡെമിസ് ഹസബിസ്
എന്നിവർക്കാണ് പുരസ്കാരം

കമ്പ്യൂട്ടിങ്ങിന്റെയും നിർമ്മിത ബുദ്ധിയുടെയും സഹായത്തോടെ പ്രോട്ടീൻ ഘടകങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് ഡേവിഡ് ബേക്കർ,
ഡെമിസ് ഹസബിസ്, ജോൺ ജംബർ 2024- ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്


കേരളത്തിലെ ആദ്യ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്ന ജില്ല?
കോട്ടയം (കടപ്പൂർ)


2024 -ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത്?
ജോൺ ഹോപ്‌ഫീൽഡ് (US)
ജെഫ്രി ഹിന്റൺ (US)

മനുഷ്യമസ്തിഷ്കത്തിലെ നാഡീ കോശങ്ങളുടെ ശൃംഖലയ്ക്കുസമാനമായ നിർമിത ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ‘മെഷീൻ ലേണിങ് ‘ സാധ്യമാക്കിയതിനാണ്
ജോൺ ഹോപ്‌ഫീൽഡ്, ജെഫ്രി ഹിന്റൺ
എന്നിവർക്ക്‌ 2024 -ൽ ഭൗതികശാസ്ത്രം നോബൽ സമ്മാനം ലഭിച്ചത്


ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആകുന്നത്?
ബെക്താക്ഷി

സോവറിൻ സ്റ്റേറ്റ് ഓഫ് ബെക്താക്ഷി ഓർഡർ‘ എന്നായിരിക്കും രാജ്യത്തിന്റെ പേര്


അൽബേനിയയുടെ തലസ്ഥാനമായ ടിറാനയുടെ കിഴക്ക് സൂഫി മുസ്ലിം ന്യൂനപക്ഷമായ ബെക്താക്ഷികൾക്കു സ്വന്തമായൊരു രാജ്യം നൽകുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ യു എൻ പൊതുസഭയിൽ പ്രഖ്യാപിച്ചിരുന്നു
ഈ പ്രഖ്യാപനം അൽബേനിയൻ പാർലമെന്റ് അംഗീകരിച്ചാൽ സ്വന്തമായി പാസ്പോർട്ടും അതിർത്തികളും അടക്കം സ്വതന്ത്ര, പരമാധികാരമുള്ള ലോകത്തെ ഏറ്റവും ചെറിയ രാജ്യമായി ബെക്താക്ഷി മാറും

ഏകദേശം 27 ഏക്കർ വിസ്തൃതിയുള്ള ബെക്താക്ഷി വത്തിക്കാനെക്കാൾ ചെറിയ രാജ്യമായിരിക്കും


2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ ജിംനാസ്റ്റിക് താരം?

ദീപ കർമാകർ
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത ജിംനാസ്റ്റിക് താരം


ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ബ്രാൻഡ് അംബാസിഡർ?
സച്ചിൻ ടെണ്ടുൽക്കർ


ലോക ബഹിരാകാശ വാരം?
ഒക്ടോബർ 4 മുതൽ 10 വരെ

ലോക ബഹിരാകാശ വാരത്തിന്റെ
2024 -ലെ മുദ്രാവാക്യം
ബഹിരാകാശവും കാലാവസ്ഥ വ്യതിയാനവും”
Space and Climate Change
വാരാചരണത്തിന് നേതൃത്വം നൽകുന്നത് ഐക്യരാഷ്ട്ര സംഘടന


വീടുകളിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനവും സംരക്ഷണവും ഉറപ്പാക്കുന്ന കുടുംബശ്രീയുടെ പദ്ധതി?
സ്നേഹിത


70- മത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ വിജയിച്ചത്?

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ

രണ്ടാം സ്ഥാനം വീയപുരം ചുണ്ടൻ കൈനകരി വില്ലേജ് ബോട്ട് ക്ലബ്

തുടർച്ചയായി അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് കിരീടം നേടുന്നത്

ഭാഗ്യചിഹ്നം- കളിവള്ളം തുഴഞ്ഞു നീങ്ങുന്ന ‘നീലു‘ എന്ന നീലപ്പന്മാൻ


അടുത്തിടെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷകൾ?
മറാഠി, പാലി, പ്രാകൃത്, ബംഗാളി, അസമീസ്
ഇതോടെ ഇന്ത്യയിലെ ശ്രേഷ്ഠ ഭാഷകളുടെ എണ്ണം 11 ആയി

തമിഴ്, മലയാളം, സംസ്കൃതം, തെലുങ്കു, കന്നട, ഒഡിയ എന്നിവയ്ക്കാണ് നേരത്തെ ഈ അംഗീകാരം നേടിയത്

2004-ൽ തമിഴ് ആണ് ആദ്യമായി ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടത്
2013-ലാണ് മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടത്


2024 ഒക്ടോബറിൽ അന്തരിച്ച പ്രസിദ്ധ സിനിമ താരം സിനിമ നടൻ?
ടി പി മാധവൻ


ലോക തപാൽ ദിനം?
ഒക്ടോബർ 9


ദേശീയ തപാൽ ദിനം?
ഒക്ടോബർ 10


വീട്ടിൽ വൈഫൈ കണക്ഷൻ ഉണ്ടെങ്കിൽ രാജ്യത്ത് എവിടെപ്പോയാലും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന BSNL സംവിധാനം?

സർവ്വത്ര
കേരളം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് ആദ്യമായി നടപ്പിലാക്കുക


ഇന്ത്യയിൽ തൊഴിലില്ലായ്മയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം?
കേരളം
ഒന്നാം സ്ഥാനത്ത് ഗോവ


സോലാപൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മഹാരാഷ്ട്ര


2024 -ൽ കേന്ദ്ര ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ വില്ലേജുകൾ?
കുമരകം (കോട്ടയം)
കടലുണ്ടി (കോഴിക്കോട്)

കടലുണ്ടിക്ക് ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡും
കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്


അടുത്തിടെ ദലൈലാമ യുടെ പേരു നൽകിയ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
അരുണാചൽ പ്രദേശ്

സാങ്‌യാങ്‌ ഗ്യാറസോ എന്ന പേരിലാണ് കൊടുമുടി അറിയപ്പെടുക
ടിബറ്റിലെ 6- മത്തെ ദലൈലാമയാണ്
സാങ്‌യാങ്‌ ഗ്യാറസോ


2024 ഒക്ടോബർ അമേരിക്കയിലെ ഫ്ലോറിഡയിൽ വൻ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ്?
മിൽട്ടൺ


ഇന്ത്യ- ഒമാൻ സംയുക്ത സൈനികാഭ്യാസമായ ‘അൽ നജാഹ് 2024’ ന്റെ വേദി?
സലാല (ഒമാൻ)


കുഞ്ഞുങ്ങളെ ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്ന് കർശന നിർദേശം മാതാപിതാക്കൾക്ക്‌ നൽകിയ യൂറോപ്യൻ രാജ്യം?
സ്വീഡൻ


പഠന പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കാനുള്ള സമഗ്ര ശിക്ഷ കേരളയുടെ പദ്ധതി? ഹെൽപ്പിംങ്‌ ഹാൻഡ് പദ്ധതി


ഭൂജലസ്രോതസ്സുകളുടെ വിവരണ ശേഖരണത്തിനായി അവതരിപ്പിച്ച മൊബൈൽ ആപ്പ്?
നീരറിവ് മൊബൈൽ ആപ്പ്

നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി കുടുംബശ്രീ യുടെ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തുന്നത്


മാർബർഗ് രോഗബാധ സ്ഥിരീകരിച്ച രാജ്യം?
റുവാണ്ട (കിഴക്കൻ ആഫ്രിക്കൻ രാജ്യം)

വൈറസ് രോഗമാണ് മാർബർഗ് വവ്വാലുകളിൽ നിന്നോ വൈറസ് ബാധിച്ച മറ്റു മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് മാർബർഗ്
1967-ൽ ജർമ്മനിയിലെ മാർബർഗ് എന്ന നഗരത്തിൽ ആദ്യമായി കണ്ടെത്തിയത്


‘മലബാർ 2024’ നാവികാഭ്യാസത്തിന്റെ വേദി? വിശാഖപട്ടണം

ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നത്


59 വയസ്സ് കഴിഞ്ഞ മുഴുവൻ വൃദ്ധജനങ്ങളുടെയും ക്ഷേമത്തിനായി വിഭാവനം ചെയ്ത പദ്ധതി?

സഹയാത്ര പദ്ധതി
സഹയാത്ര പദ്ധതി ആരംഭിച്ച പഞ്ചായത്ത്
വെങ്ങാനൂർ പഞ്ചായത്ത്


നാർക്കോട്ടിഗ് കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറലായി നിയമിതനായത്?
അനുരാഗ് ഗാർഗ്


2024 -ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ?
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

വടക്കു കിഴക്കൻ മേഖലയിൽ നിന്ന് ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഫൈനലിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി


ഒരു മണിക്കൂറിൽ 5 ലക്ഷം വൃക്ഷ തൈകൾ നട്ട് ലോക റെക്കോർഡ് നേടിയ ജയ് സാൽമീർ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
രാജസ്ഥാൻ


പക്ഷാഘാത ബാധിതരാകുന്നവർക്ക്
ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ആദ്യമായി മിഷൻ സ്ട്രോക്ക് പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം?
കേരളം


പ്രണയകാലം എന്ന കഥാസമാഹാര
ത്തി ന്റെ രചയിതാവ്?
സി വി ബാലകൃഷ്ണൻ


സ്വവർഗ വിവാഹം നിയമവിധേയമാക്കിയ രാജ്യം?
തായ്‌ലൻഡ്


2024 ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ അംഗമായ രാജ്യം?
അൾജീരിയ


ബ്ലും ബെർഗിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്?
ഇലോൺ മസ്ക്


സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ് മെന്റ് 2022 -ലെ അവാർഡ് ലഭിച്ചത്?
ബൈജു ചന്ദ്രൻ


ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 297 പുരാവസ്തുക്കൾ തിരികെ നൽകാൻ അടുത്തിടെ തീരുമാനിച്ച രാജ്യം?
യുഎസ് എ



മെഡിക്കൽ സ്റ്റോറുകൾ ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നിൽക്കണമെന്ന് നിർദ്ദേശിച്ച സംസ്ഥാനം?കേരളം


പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീട ജേതാക്കൾ?
ഏരീസ് കൊല്ലം സെയ്ലേഴ്സ്

ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ പരാജയപ്പെടുത്തിയാണ് ഏരീസ് കൊല്ലം സെയ്ലേഴ്സ് ജേതാക്കൾ ആക്കിയത്


സ്ത്രീകൾക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷത്തിലുള്ള സൗഹൃദ താമസസ്ഥലങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്ത് ആരംഭിച്ച ഡോർമെറ്ററി?
സഖി ഡോർമെറ്ററി


ബ്രിട്ടനിലെ എൻ എച്ച് എസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ രക്ത ഗ്രൂപ്പ്?
എം എ എൽ
1972 ൽ കണ്ടെത്തിയിരുന്ന എ എൻ ഡബ്ല്യു ജെ ആന്റിജൻ ഗ്രൂപ്പിൽ നടത്തിയ ഗവേഷണമാണ് കണ്ടെത്തലിനു സഹായിച്ചത്


2026 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്?
ഗ്ലാസ്ഗോ,യുകെ

ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന 2026 ലെ കോമൺവെൽത്ത് ഗെയിം നടത്തിപ്പ് ചുമതലയിൽ നിന്നും വിക്ടോറിയ സംസ്ഥാനം പിന്മാറി


2024 സെപ്റ്റംബറിൽ കെ -റെയിലിന്റെ ചെയർപേഴ്സണും ഡയറക്ടറുമായി നിയമിതയായത്?
ശാരദ മുരളീധരൻ
നിലവിൽ കേരള ചീഫ് സെക്രട്ടറിയാണ്


ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹസ്വദൂര സർഫേസ് ടു സർഫേസ് എയർ മിസൈൽ?
VL-SRSAM


2024 സെപ്റ്റംബറിൽ യു എൻ കർമ്മ സേന പുരസ്കാരത്തിന് അർഹമായ കേരളത്തിലെ സ്ഥാപനം?
നിപ്മർ (NIPMR)


2024 ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ വെള്ളിമെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം?
നീരജ് ചോപ്ര


2024 സെപ്റ്റംബറിൽ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ ചെയർപേഴ്സണലായി തിരഞ്ഞെടുക്കപ്പെട്ടത്?
അമിത് ഷാ


Weekly Current Affairs | 2024 ഒക്ടോ 6-12 വരെയുള്ള ആനുകാലിക വിവരങ്ങൾ



Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.